Timely news thodupuzha

logo

കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഡിസംബർ 17,18 തീയതികളിൽ മൂവാറ്റുപുഴയിൽ

മുവാറ്റുപുഴ: കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ 40-മത് ജില്ലാ സമ്മേളനം ഡിസംബർ 17,18 തീയതികളിൽ മൂവാറ്റുപുഴ മേള ആഡിറ്റോറിയത്തിൽ നടക്കും.

17ന് രാവിലെ 9.30ന് പതാക ഉയർത്തും 10ന് കൗൺസിൽ യോഗം. തുടർന്ന് മുതിർന്ന തലമുറയുടെ സാമൂഹ്യ സാക്ഷ്യമെന്ന വിഷയത്തിൽ പ്രൊഫ. എം.പി മത്തായി നയിക്കുന്ന സിംബോസിയം. 18ന് രാവിലെ 9.30 ന് വള്ളക്കാലിൽ പരിസരത്ത് നിന്നും പ്രകടനം. തുടർന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. മാത്യു കുഴൽനാടൻ എം.എൽ.എ അധ്യക്ഷത വഹിക്കും. പ്രതിനിധി സമ്മേളനം കെ.എസ്എസ്പി.എ സംസ്ഥാന പ്രസിഡൻ്റ് അഡ്വ. കെ.ആർ കുറുപ്പ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻ്റ് എ.ഡി റാഫേൽ അധ്യക്ഷത വഹിക്കും.

ഉച്ചയ്ക്ക് ശേഷം നടക്കുന്ന സുഹൃദ സമ്മേളനം മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കൗൺസിൽ യോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും.

മുവാറ്റുപുഴ പ്രസ്സ് ക്ലബ്ബിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ കെ.എസ്.എസ്.പി.എ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.വി മുരളി, സെക്രട്ടറി ജോർജ് പി എബ്രഹാം, ജില്ലാ സെക്രട്ടറി സി.എ അലികുഞ്ഞ്, മീഡിയ ചെയർമാൻ ഷബീബ് എവറസ്റ്റ്, ജനറൽ കൺവീനർ വി.റ്റി പൈലി, ജോയിൻ്റ് കൺവീനർമാരായ ഡൊമനി തോമസ്, ഒ.എ തങ്കച്ചൻ എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *