പത്തനംതിട്ട: ശബരിമലയിൽ പുതിയ പരിഷ്ക്കാരം നടപ്പാക്കാൻ നീക്കം. പരമ്പരാഗത കാനന പാത വഴി വരുന്നവർക്ക് വരി നിൽക്കാതെ ദർശനം അനുവദിക്കും.
എരുമേലിയിലും പുല്ലുമേട്ടിലും തീർത്ഥാടകർക്ക് പ്രത്യേക എൻട്രി പാസ് നൽകും. തീരുമാനം ഈ തീർഥാടനകാലത്ത് നടപ്പിലാക്കുമെന്ന് ദേവസ്വം പ്രസിഡന്‍റ് വ്യക്തമാക്കി.
മണ്ഡലകാലം ആരംഭിച്ച് 30 ദിവസം പിന്നിടുമ്പോൾ അയ്യപ്പ ദർശനത്തിനായി മുൻ വർഷത്തേക്കാൾ കൂടുതലായി എത്തിയത് നാല് ലക്ഷത്തോളം പേരാണ്. വരുമാനത്തിലും വലിയ വർധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 21 കോടി രൂപയുടെ അധിക വരുമാനമാണ് ഉണ്ടായത്.