Timely news thodupuzha

logo

പാലയിൽ ലോറിയും കാറും കൂട്ടിയിടിച്ചു, അപകടത്തിൽ ഒരു വയസുള്ള കുട്ടിക്ക് ഉൾപ്പെടെ പരുക്ക്

കോട്ടയം: പാലയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. ഒരു വയസുള്ള കുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്ക്. പാല – പൊൻകുന്നം റോഡിൽ പൂവരണിക്ക് സമീപം രാവിലെയാണ് അപകടമുണ്ടായത്. കാർ യാത്രക്കാരായ എലിക്കുളം സ്വദേശി ജയലക്ഷ്മി, മക്കളായ ലോറൽ(4) ഹെയ്‌ലി(1) എന്നിവർക്കാണ് പരുക്കേറ്റത്. നിയന്ത്രണം വിട്ട കാർ ലോറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പരിക്കേറ്റവരെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *