Timely news thodupuzha

logo

ഇടുക്കിയിൽ അഞ്ച് വയസുകാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അച്ഛന് 7 വർഷവും രണ്ടാനമ്മയ്ക്ക് 10 വർഷവും തടവ്

ഇടുക്കി: കുമളിയിൽ അഞ്ച് വയസുകാരൻ ഷെഫീക്കിനെ വധിക്കാൻ ശ്രമിച്ച കേസിൽ അച്ഛനും രണ്ടാനമ്മയ്ക്കും ശിക്ഷ വിധിച്ച് കോടതി. അച്ഛൻ ഷെരീഫിന് ഏഴ് വർഷം തടവും 50000 രൂപ പിഴയും രണ്ടാനമ്മ അനീഷയ്ക്ക് 10 വർഷവുമാണ് തടവ് ശിക്ഷ.

ഇടുക്കി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. സംഭവം നടന്ന് 11 വർഷങ്ങൾക്ക് ശേഷമാണ് നിർണായകമായ കോടതി വിധി. മെഡിക്കൽ തെളിവുകളുടെയും സാഹചര‍്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രൊസിക‍്യൂഷൻ വാദം. ഇരുവരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. ക്രൂരമായി മർദനത്തിനിരയായ ഷെഫീക്ക് കഴിഞ്ഞ 11 വർഷമായി തളർന്നു കിടക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *