മഹാരാഷ്ട്ര: പൂനെയിലെ സ്വകാര്യ ബസിൽ വച്ച് ഉപദ്രവിച്ച യുവാവിന്‍റെ മുഖത്തടിച്ച് സ്ത്രീ. ബസിൽ മദ്യപിച്ച് കയറിയ യുവാവ് സ്ത്രീയ്ക്ക് നേരെ പരാക്രമം നടത്തുകയായിരുന്നു.
സ്ത്രീയുടെ തൊട്ടടുത്ത സീറ്റിലിരുന്നുക്കൊണ്ടാണ് യുവാവ് സ്ത്രീയെ ഉപദ്രവിച്ചതെന്നാണ് ആരോപണമുയരുന്നത്. യുവാവിന്‍റെ ഷർട്ടിൽ കുത്തി പിടിച്ച് നിരവധി തവണയാണ് സ്ത്രീ യുവാവിന്‍റെ മുഖത്തടിക്കുന്നത്.
തന്‍റെ തെറ്റ് സമ്മതിച്ച് യുവാവ് മാപ്പ് പറയുന്നുണ്ടെങ്കിലും സ്ത്രീ തുടരെ തുടരെ മുഖത്തടിക്കുകയായിരുന്നു. ഇതോടെ ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്. പ്രശ്നം ഗുരുതരമായിട്ടും ബസിനുള്ളിലെ സഹയാത്രികരാരും ഇടപെടാന്‍ പോലും തയ്യാറായിട്ടില്ല. ഒടുവില്‍ കണ്ടക്ടര്‍ ഇടപെട്ട് സംസാരിച്ചപ്പോള്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് ബസ് വിടാനാണ് സ്ത്രീ ആവശ്യപ്പെട്ടത്.