പത്തനംതിട്ട: ശബരിമല തീർഥാടകരുടെ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബാബുവാണ്(68) മരിച്ചത്. കാറിൽ ഉണ്ടായിരുന്ന ശശി, അർജുനൻ എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു.
അട്ടത്തോടിനും ചാലക്കയത്തിനും ഇടയിലാണ് അപകടം ഉണ്ടായത്. ചങ്ങനാശേരി സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. ഒരു കുട്ടി അടക്കം ആറുപേരാണ് കാറിൽ ഉണ്ടായിരുന്നത്.
പരിക്കേറ്റ മറ്റുള്ളവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.