ന്യൂഡൽഹി: തണുത്ത് വിറച്ച് ഡൽഹി. താപനില ഏഴ് ഡിഗ്രി സെല്‍ഷ്യസില്‍ എത്തി. കനത്ത മൂടല്‍ മഞ്ഞ് ഡിസംബര്‍ 28-വരെ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ഡല്‍ഹിയില്‍ എത്തിച്ചേരേണ്ട 18 തീവണ്ടികള്‍ വൈകി. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ മൂടല്‍മഞ്ഞ് ബാധിച്ചിട്ടില്ല.
അതിനിടെ, ഡല്‍ഹിയിലെ വായു ഗുണനിവലാരം തുടര്‍ച്ചയായ രണ്ടാം ദിവസവും വളരെ മോശമായി തുടരുകയാണ്. വ്യാഴാഴ്ച വൈകീട്ടോടെയോ രാത്രിയോടെയോ മഴയ്ക്ക് സാധ്യതയുണ്ടെന്ന പ്രവചനം ആശ്വാസകരമാണ്.