Timely news thodupuzha

logo

സ്‌കൂളുകളിൽ അധ്യാപകർക്ക് പെരുമാറ്റച്ചട്ടം ഏർപ്പെടുത്തി അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ്

അബുദാബി: വിദ്യാർഥികൾ, സഹപ്രവർത്തകർ, രക്ഷിതാക്കൾ, കമ്യൂണിറ്റി അംഗങ്ങൾ എന്നിവരുമായുള്ള ആശയവിനിമയത്തിൽ സമഗ്രതയും ആദരവും നിഷ്പക്ഷതയും ധാർമികതയും പുലർത്തണമെന്ന് അബുദാബിയിലെ സ്കൂൾ സ്റ്റാഫിന് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് നിർദേശം നൽകി.

പ്രൊഫഷണൽ ധാർമികതയെക്കുറിച്ചുള്ള ഒരു പുതിയ നയത്തിൻറ അടിസ്ഥാനത്തിലാണ് നിർദേശം. അബുദാബി സ്‌കൂളുകൾക്കായുള്ള അഡെക്കിൻറെ പുതിയ പ്രൊഫഷണൽ എത്തിക്‌സ് നയം, നിലവിലെ അധ്യയന വർഷത്തിൽ തന്നെ പ്രാബല്യത്തിൽ വരും. ആറ് പ്രധാന മാനദണ്ഡങ്ങൾക്ക് കീഴിലുള്ള 22 തരം പെരുമാറ്റങ്ങളാണ് ഇതിന് കീഴിൽ വരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *