തൊടുപുഴ: മൂന്നാർ ചിത്തിരപുരത്ത് റിസോർട്ടിൻറെ ആറാം നിലയിൽ നിന്ന് വീണ് ഒവ്പത് വയസുകാരൻ മരിച്ചു. മതാപിതാക്കൾക്കൊപ്പം വിനോദയാത്രക്കെത്തിയ മധ്യപ്രദേശ് സ്വദേശി പ്രാരംഭ ദലാൽ ആണ് മരിച്ചത്. റിസോർട്ടിലെ മുറിയിൽ കസേരയിൽ കയറി നിന്ന് സ്ലൈഡിങ് ജനൽ തുറന്ന കുട്ടി കസേര മറിഞ്ഞപ്പോൾ പുറത്തേക്കു വീഴുകയായിരുന്നെന്നാണ് വിവരം. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തിങ്കളാഴ്ചയായിരുന്നു അപകടം, ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയോടെ കുട്ടി മരിക്കുകായിരുന്നു. തലയോട്ടിയിലെ പരിക്കാണ് മരണകാരണമെന്നാണ് വിവരം. സംഭവത്തിൽ വെള്ളത്തൂവൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.