തിരുവനന്തപുരം: കോടതിയിൽ തെളിവായി സൂക്ഷിച്ചിരുന്ന കഞ്ചാവ് എലി തിന്നെനന്ന് പ്രോസിക്യൂഷൻ ഭാഗം. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിലാണ് ഈ വിചിത്രം സംഭവം നടന്നത്. 2016ൽ തിരുവനന്തപുരം സ്വദേശി സാബുവിനെ 125 ഗ്രാം കഞ്ചാവ് കൈവശം വച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതിൽ 100 ഗ്രം ശാസ്ത്ര പരിശോധനയ്ക്കും 25 ഗ്രാം തെളിവായി കോടതി സ്റ്റോറൂമിലും സൂക്ഷിച്ചിരുന്നു. എന്നാൽ വിചാരണയ്ക്കായി തെളിവ് വീണ്ടും പരിശോധിക്കുന്നതിനിടെയാണ് പകുതി കഞ്ചാവ് കാണാനില്ലെന്ന വിവരം മനസിലാക്കുന്നത്. ഇതെങ്ങനെ സംഭവിച്ചു എന്ന കോടതിയുടെ ചോദ്യത്തിന് ചിലപ്പോൾ എലി തിന്നതാകും എന്ന് പ്രോസിക്യൂഷൻ കോടതിയിൽ മറുപടി നൽകിയത്.