Timely news thodupuzha

logo

13-കാരൻ ടെറസിന് മുകളിൽ തൂങ്ങിമരിച്ചു; ആത്മഹത്യ വളർത്തു മീൻ ചത്തതിലുള്ള മനോവിഷമത്തിലെന്ന് ബന്ധുക്കൾ

മലപ്പുറം: ചങ്ങരംകുളത്ത് വളർത്തു മീൻ ചത്ത മനോവിഷമത്തിൽ 13-കാരൻ ടെറസിന് മുകളിൽ തൂങ്ങിമരിച്ചു. വളാഞ്ചേരി കളത്തിൽ രവീന്ദ്രന്റെ മകൻ റോഷൻ ആർ. മേനോൻ(13) എന്ന കുട്ടിയെയാണ് ആത്മ​ഹത്യ ചെയ്തത്. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസം റോഷൻ വളർത്തുന്ന മീനുകൾ ചത്തിരുന്നു. അതിനുശേഷം കുട്ടി മനോവിഷമത്തിൽ ആയിരുന്നുവെന്നാണ് ബന്ധുക്കൾ സൂചിപ്പിക്കുന്നത്. പ്രാവിന് തീറ്റ കൊടുക്കുന്നതിനായി വെള്ളിയാഴ്ച ഏഴരയോടെ ടെറസിന് മുകളിൽ കയറിയിരുന്നു.

എന്നാൽ, പിന്നീട് ഒരുമണിക്കൂറിനു ശേഷവും റോഷനെ കാണാത്തതിനെ തുടർന്ന് മാതാപിതാക്കൾ പോയി നോക്കി. അപ്പോഴാണ് ഇരുമ്പ് പൈപ്പിൽ തൂങ്ങിയ നിലയിൽ കാണുന്നത്. പെട്ടെന്ന് തന്നെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. റോഷൻ മൂക്കുതല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം ചങ്ങരംകുളം സൺറൈസ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.

Leave a Comment

Your email address will not be published. Required fields are marked *