ചെന്നൈ: എടപ്പാടി പളനിസ്വാമിയുടെ ശക്തി പ്രകടനമായി തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ എഴുപത്തിയഞ്ചാം ജന്മദിനാഘോഷം മാറി. സുപ്രീം കോടതിയിൽ നിന്ന്, പാർട്ടിയിലെ അധികാരത്തർക്കത്തിൽ അനുകൂല വിധി കിട്ടിയതിന് ശേഷം ആദ്യമായി ചെന്നൈയിൽ വരുന്ന ഇ.പി.എസിനെ സ്വീകരിക്കാൻ ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരാണ് റോയാപേട്ടിലെ അണ്ണാ ഡി.എം.കെ ആസ്ഥാനത്ത് എത്തിയത്. എന്നാൽ ടി.ടി.വി.ദിനകരനും ശശികലയുമായും ചർച്ച നടത്തുമെന്നാണ് പനീർശെൽവത്തിൻറെ പ്രതികരണം.
ജയലളിതയുടെ എഴുപത്തിയഞ്ചാം ജന്മദിനാഘോഷം; എടപ്പാടി പളനിസ്വാമിയെ സ്വീകരിക്കാൻ ആയിരങ്ങൾ
