തിരുവനന്തപുരം: കൊല്ലം അഞ്ചൽ അതിശയമംഗലം സ്വദേശി അഖിലുമായി ധന്യ കഴിഞ്ഞ ഒരു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു. ഇതിനിടയിൽ കണാതായ ധന്യയെ അഖിലിനൊപ്പം കണ്ടെത്തുകയും അവിടെ വച്ച് പൊലീസിന്റെ മധ്യസ്ഥതയിൽ വിവാഹം കഴിക്കാമെന്ന് പെൺകുട്ടിയുടെ വീട്ടുകാർക്ക് യുവാവ് ഉറപ്പും നൽകിയതാണ്. എന്നാൽ വിവാഹ ദിവസം വരൻ ഫോൺ ഓഫ് ആക്കി മുങ്ങി. ഇതിന്റെ മനോവിഷമത്തിലാണ് കൊല്ലം കടയ്ക്കൽ ഇട്ടിവ വട്ടപ്പാട് മധു ഭവനിൽ ധന്യ(23) ആത്മഹത്യ ചെയ്തത്.
യുവതിയെ വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ വീട്ടിലെ കിടപ്പുമുറിക്കുള്ളിലെ കുളിമുറിയിൽ ഷാളിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു ബന്ധുക്കൾ കാണുകയായികരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതി അഖിൽ ഒളിവിലാണെന്ന് കടയ്ക്കൽ പൊലീസ് പറഞ്ഞു. അമ്മ റീന വിദേശത്തായതിനാൽ മുത്തശിക്കൊപ്പമായിരുന്നു പെൺകുട്ടിയുടെ താമസം.