റഷ്യ -യുക്രൈൻ യുദ്ധം അവസാനിപ്പിക്കണമെന്ന ചൈനയുടെ നിർദേശം പുറത്ത് വന്നതിന് പിന്നാലെ നിലപാട് അറയിച്ച് യുക്രൈൻ പ്രസിഡന്റ് വ്ലാദിമർ സെലന്സ്കി. ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങുമായി നേരിട്ട് ചർച്ച നടത്താൻ താത്പര്യമുണ്ടെമന്നാണ് വ്ലാദിമർ സെലന്സ്കി പറഞ്ഞിരിക്കുന്നത്.
അതേസമയം റഷ്യക്ക് ആയുധങ്ങൾ നൽകുന്നത് ചൈനയാണെന്നും ചൈനയുടെ വാക്കുകൾ വിശ്വസിക്കാൻ കഴിയില്ലെന്നായിരുന്നു അമേരിക്കയുടെ പ്രതികരണം. സാമാധാനം പുനസ്ഥാപിക്കണമെന്നും ആയുധം താഴെ വെക്കണമെന്നും യുദ്ധം ഒരു വർഷം പിന്നിട്ടപ്പോഴാണ് ചൈന ആവശ്യപ്പെട്ടത്.