Timely news thodupuzha

logo

Kerala news

സൈഡ് നൽകിയില്ല, ബസ് ജീവനക്കാരൻ കാർ യാത്രക്കാരനെ പിടിച്ചിറക്കി മർദിച്ചു

കോഴിക്കോട്: ബസിന് സൈഡ് നൽകാഞ്ഞതിൻറെ പേരിൽ‌ ബസ് ജീവനക്കാരൻ കാർ യാത്രക്കാരനെ പിടിച്ചിറക്കി മർദിച്ചതായി പരാതി. വടകരയിലാണ് സംഭവം. കുടുംബവുമൊത്ത് സഞ്ചരിച്ചിരുന്ന സാജിദിനെയാണ് മർദിച്ചത്. സാജിദ് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. കാറിൽ വീട്ടിലേക്ക് വരുകയായിരുന്ന സാജിദിൻറെ കാറിനു കുറുകെ ബസ് നിർത്തിയതിനു ശേഷം ജീവനക്കാരൻ ഇറങ്ങി വന്ന് സാജിദിനെ കാറിന് പുറത്തേക്ക് വലിച്ചിറക്കിയാണ് മർദിച്ചത്. ഉടൻ തന്നെ വടകര സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയ സാജിദ് വടകര പൊലീസിൽ പരാതി നൽകി. പൊലീസ് …

സൈഡ് നൽകിയില്ല, ബസ് ജീവനക്കാരൻ കാർ യാത്രക്കാരനെ പിടിച്ചിറക്കി മർദിച്ചു Read More »

വീട്ടുമുറ്റത്ത് നക്ഷത്രം തെളിയിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു, കൊച്ചിയിൽ ഗൃഹനാഥൻ മരിച്ചു

കൊച്ചി: ക്രിസ്മസ് തലേന്ന് വീട്ടുമുറ്റത്ത് നക്ഷത്രം തെളിയിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഗൃഹനാഥൻ മരിച്ചു. അരൂർ പഞ്ചായത്ത് എട്ടാം വാർഡിൽ പൊടിയേരി ജോസാണ്(60) മരിച്ചത്. നക്ഷത്രം തെളിയിക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേൽക്കുകയായിരുന്നു. തുടർന്ന് ഹൃദയാഘാതമുണ്ടായ ജോസിനെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

മൈസൂർ- കൊച്ചുവേളി റൂട്ടിൽ സ്‌പെഷ്യൽ ട്രെയിൻ സർവീസ്

ചെന്നൈ: ക്രിസ്മസ് ദിവസങ്ങളിലെ തിരക്ക് പരിഗണിച്ച് മൈസൂർ കൊച്ചുവേളി റൂട്ടിൽ സ്‌പെഷ്യൽ ട്രെയിൻ സർവീസ് അനുവദിച്ച് റെയിൽവേ. 23ന് രാത്രി 9.40ന് മൈസൂർ ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന സർവീസ് 24ന് വൈകിട്ട് 7.10ന് കൊച്ചുവേളിയിൽ എത്തും.രാത്രി 10ന് കൊച്ചുവേളിയിൽ നിന്ന് തിരികെ മൈസൂരിലേക്ക് സർവീസ് നടത്തുന്ന ട്രെയിൻ 25ന് വൈകിട്ട് 7ന് മൈസൂരിൽ എത്തിച്ചേരും. അതേസമയം സാധാരണയിൽ നിന്ന് വ്യത്യസ്തമായി ശബരിമല തീർഥാടനം കൂടി പരിഗണിച്ച് ഇത്തവണ കോട്ടയം വഴിയാണ് ട്രെയിൻ സർവീസ് നടത്തുക.

താൻപ്രമാണിത്തത്തിന്റെ ആൾരൂപം: വി.ഡി സതീശനെ വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ താൻപ്രമാണിത്തത്തിന്റെ ആൾരൂപമാണെന്ന് പൊതുമരാത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സതീശൻ പറവൂരിന് പുറത്ത്‌ ലോകം കണ്ടത് പ്രതിപക്ഷ നേതാവായ ശേഷമാണ്. അടുത്ത പ്രതിപക്ഷ നേതാവിനുള്ള സീറ്റ് ബുക്കിങ് ടവ്വൽ മാത്രമാണ് സതീശനെന്നും റിയാസ് പരിഹസിച്ചു. കഴിഞ്ഞ ദിവസം റിയാസിനെതിരെ പരിഹാസവുമായി സതീശൻ രം​ഗത്തെത്തിയിരുന്നു. ഇതിനു മറുപടി പറയുകയായിരുന്നു റിയാസ്. വി.ഡി സതീശൻ വെറും ഡയലോഗ് സതീശൻ ആണെന്നും നേരത്തെ പറഞ്ഞിരുന്നു. കേടായ റോഡിലെ കുഴി എണ്ണട്ടെ പൊതുമരാമത്ത് മന്ത്രിയെന്നായിരുന്നു സതീശന്റെ …

താൻപ്രമാണിത്തത്തിന്റെ ആൾരൂപം: വി.ഡി സതീശനെ വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസ് Read More »

കുഴി കുത്തി കഞ്ഞി നൽകിയ പരാമർശം; നടൻ കൃഷ്ണ കുമാറിനെതിരെ പട്ടികജാതി – പട്ടികവർഗ കമീഷൻ കേസെടുത്തു

തിരുവനന്തപുരം: വീട്ടിൽ പണിയെടുക്കാനായി വന്നവർക്ക് പറമ്പിൽ കുഴി കുത്തി കഞ്ഞി നൽകിയതിനെ ന്യായീകരിക്കുന്ന തരത്തിൽ വീഡിയോ ചെയ്ത നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറിനെതിരെ പട്ടികജാതി – പട്ടികവർഗ കമീഷൻ കേസെടുത്തു. സാമൂഹിക പ്രവർത്തകനും ദിശ പ്രസിഡന്റുമായ ദിനു വെയിൽ നൽകിയ പരാതിയിലാണ് നടപടി. വിഷയത്തിൽ അന്വേഷണം നടത്തി ഏഴു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കൊച്ചി പൊലീസ് കമീഷണറോട് കമീഷൻ നിർദേശം നൽകി. സാമൂഹിക പ്രവർത്തകയായ ധന്യ രാമനും കൃഷ്ണകുമാറിനെതിരെ തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയിരുന്നു. …

കുഴി കുത്തി കഞ്ഞി നൽകിയ പരാമർശം; നടൻ കൃഷ്ണ കുമാറിനെതിരെ പട്ടികജാതി – പട്ടികവർഗ കമീഷൻ കേസെടുത്തു Read More »

പൊലീസ് നടപടി തെറ്റെങ്കിൽ തെളിവുകൾ ഹാജരാക്കൂ; മാധ്യമ പ്രവർത്തകയ്ക്കെതിരെ കേസെടുത്തതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മാധ്യമ പ്രവർത്തകയ്ക്കെതിരേ കേസെടുത്ത പൊലീസിൻറെ നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗൂഢാലോചന, ഗൂഢാലോചന തന്നെയാണ്. പൊലീസ് നടപടി തെറ്റാണെങ്കിൽ തെളിവുകൾ ഹാജരാക്കിക്കൊള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമ പ്രവർത്തകയ്ക്കെതിരേ കേസെടുത്തതിൽ തനിക്ക് വിശ്വാസക്കുറവില്ല. നിങ്ങളുടെ കൂട്ടത്തിൽ ഗൂഢാലോചന നടത്തുന്നവരുണ്ട്. അതു നടത്തിയാൽ കേസെടുക്കും. ശബ്ദമുയർത്തി കാര്യങ്ങൾ നേടാമെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നവകേരള യാത്രയ്ക്കതിരേ പ്രതിപക്ഷ പാർട്ടികളുടെ സമരം റിപ്പോർച്ച് ചെയ്ത മാധ്യമ പ്രവർത്തകയ്ക്കെതിരേയാണ് ഗൂഢാലോചന നടത്തിയെന്നാരോപിച്ച് പൊലീസ് കേസെടുത്തിരിക്കുന്നത്. നവകേരള ബസിനു നേരെ …

പൊലീസ് നടപടി തെറ്റെങ്കിൽ തെളിവുകൾ ഹാജരാക്കൂ; മാധ്യമ പ്രവർത്തകയ്ക്കെതിരെ കേസെടുത്തതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി Read More »

ഇഷ്ടമുള്ള വസ്ത്രം ധരിക്കാം; ഹിജാബ് നിരോധനത്തെ നീക്കം ചെയ്ത് കർണാടകയിലെ കോൺഗ്രസ് സർക്കാർ

ബാംഗ്ലൂർ: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തെ നീക്കം ചെയ്ത് കോൺഗ്രസ് സർക്കാർ. മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഹിജാബ് നിരോധനം നീക്കാനായി നിർദേശം നൽകിയതായി അറിയിച്ചത്. ഹിജാബ് നിരോധനം ഇനി ഉണ്ടായിരിക്കില്ല. ഹിജാബ് ധരിച്ച് എവിടെ വേണമെങ്കിലും പോകാം. നിങ്ങൾ എന്തു ധരിക്കണമെന്നുള്ളതും എന്തു ഭക്ഷിക്കണമെന്നുള്ളതും തെരഞ്ഞെടുക്കേണ്ടത് നിങ്ങളാണ്. അക്കാര്യത്തിൽ ഞാനെന്തിന് നിങ്ങളെ തടയണമെന്നും മുഖ്യമന്ത്രി ചോദിച്ചു. വസ്ത്രങ്ങളുടെയും ജാതിയുടെയും അടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിക്കാനാണ് ബി.ജെ.പി സർക്കാർ ശ്രമിച്ചതെന്നും സിദ്ധരാമയ്യ വിമർശിച്ചു. കർണാടകയിൽ അധികാരത്തിലേറിയതിനു പിന്നാലെ തന്നെ വിവാദമായ …

ഇഷ്ടമുള്ള വസ്ത്രം ധരിക്കാം; ഹിജാബ് നിരോധനത്തെ നീക്കം ചെയ്ത് കർണാടകയിലെ കോൺഗ്രസ് സർക്കാർ Read More »

തിരുവനന്തപുരത്ത് ഡി.ജി.പി ഓഫിസിലേക്ക് നടത്തിയ കോൺഗ്രസ് മാർച്ചിനിടെ കല്ലേറ്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകെ മർദിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഡി.ജി.പി ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ വൻ സംഘർഷം. മാർച്ചിനിടെ അക്രമാസക്തരായ പ്രവർത്തകർക്കെതിരേ പൊലീസ് നിരവധി തവമ കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. മാർച്ച് ഉദ്ഘാടം ചെയ്തു കൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സംസാരിക്കുന്നതിനിടെ പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഇതോടെ പ്രതിപക്ഷ നേതാവ് പ്രസംഗം പാതിയിൽ അവസാനിപ്പിച്ച് പിൻവാങ്ങി. പൊലീസിനെതിരേ പ്രവർത്തകർ കല്ലേറു തുടങ്ങിയതോടെ സംഘർഷം രൂക്ഷമായി. പൊലീസ് നിരവധി തവണ …

തിരുവനന്തപുരത്ത് ഡി.ജി.പി ഓഫിസിലേക്ക് നടത്തിയ കോൺഗ്രസ് മാർച്ചിനിടെ കല്ലേറ് Read More »

നാല് വിമാനത്താവളങ്ങളിൽ നിന്നും രണ്ടാഴ്ചയ്ക്കിടെ കസ്റ്റംസ് തടഞ്ഞത് 25 കള്ളക്കടത്ത്

കൊച്ചി: കേരളത്തിലെ നാല് അന്താരാഷ്‌ട്ര വിമാനത്താവളങ്ങളിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ ഡിസംബർ മാസം ആദ്യ രണ്ടാഴ്ചയ്ക്കിടെ 25ഓളം വലിയ കള്ളക്കടത്തു ശ്രമങ്ങൾ തടഞ്ഞു. നിയമ വിരുദ്ധമായി രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാൻ ശ്രമിച്ച 11 കോടിയോളം രൂപ വിലമതിക്കുന്ന 17 കിലോഗ്രാം സ്വർണവും 19 ഐ-ഫോണുകളും പിടികൂടി. കസ്റ്റംസ് ഉദ്യോഗസ്ഥരെ കബളിപ്പിക്കാൻ അസംസ്‌കൃത സ്വർണം ഡ്രൈ ഫ്രൂട്ട്‌സ്, ഫെയ്‌സ് ക്രീം, പാദരക്ഷകൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളിൽ ഒളിപ്പിക്കുന്ന രീതി മുതൽ വാക്വം ക്ലീനറിനുള്ളിൽ ഒളിപ്പിച്ചുവയ്ക്കുന്ന സങ്കീർണമായ തന്ത്രങ്ങൾ വരെ കള്ളക്കടത്തുകാർ …

നാല് വിമാനത്താവളങ്ങളിൽ നിന്നും രണ്ടാഴ്ചയ്ക്കിടെ കസ്റ്റംസ് തടഞ്ഞത് 25 കള്ളക്കടത്ത് Read More »

വിവാദങ്ങൾക്കൊടുവിൽ നവകേരള യാത്ര ഇന്ന് സമാപിക്കും

തിരുവനന്തപുരം: പിന്നിട്ട വഴികളിൽ കരിങ്കൊടി പ്രതിഷേധങ്ങളും സംഘർഷങ്ങളും അക്രമങ്ങളും പൊലീസ് നടപടികളും വിവാദങ്ങളും കോടതി ഇടപെടലുകളും തീർത്ത നവകേരള സദസിന് ഇന്ന് സമാപനം. തിരുവനന്തപുരം ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിലെ നവകേരള സദസുകളാണ് ഇന്നു നടക്കുക. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻറെ ആക‌സ്‌മിക നിര്യാണത്തെത്തുടർന്ന് മാറ്റിവച്ച എറണാകുളം ജില്ലയിലെ തൃക്കാക്കര, തൃപ്പൂണിത്തുറ, പിറവം, കുന്നത്തുനാട് മണ്ഡലങ്ങളിലെ സദസുകൾ ജനുവരി ഒന്ന്, രണ്ട് തീയതികളിലായി നടക്കും. വികസന- ക്ഷേമ പ്രവർത്തനങ്ങളുടെ തുടർച്ചയായി എൽ.ഡി.എഫ് സർക്കാർ ജനങ്ങളുമായി സംവദിക്കുന്നതിനായി സംസ്ഥാനത്തെ …

വിവാദങ്ങൾക്കൊടുവിൽ നവകേരള യാത്ര ഇന്ന് സമാപിക്കും Read More »

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ വനിതകൾക്ക് 187 റൺസിൻറെ ഒന്നാമിന്നിങ്സ് ലീഡ്

മുംബൈ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ വനിതകൾക്ക് 187 റൺസിൻറെ ഒന്നാമിന്നിങ്സ് ലീഡ്. രണ്ടാം ദിവസം കളി നിർത്തുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 376 റൺസെടുത്തിരുന്ന ഇന്ത്യക്ക് മൂന്നാം ദിവസം രാവിലെ 30 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിച്ച മൂന്ന് വിക്കറ്റും നഷ്ടമായി. 406 റൺസിനാണ് ഇന്ത്യ ഓൾഔട്ടായത്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് ആദ്യ ദിവസം തന്നെ 219 റൺസിൽ അവസാനിച്ചിരുന്നു. മൂന്നാം ദിവസം രാവലെ 70 റൺസുമായി ബാറ്റിങ് പുനരാരംഭിച്ച ഓൾറൗണ്ടർ ദീപ്തി ശർമ 8 …

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ വനിതകൾക്ക് 187 റൺസിൻറെ ഒന്നാമിന്നിങ്സ് ലീഡ് Read More »

കറുകുറ്റി തീ പിടിത്തം: കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

അങ്കമാലി: കറുകുറ്റിയിൽ ദേശീയപാതയുടെ സമീപത്തുള്ള കെട്ടിടത്തിൽ തീ പടർന്നതിനെത്തുടർന്ന് ഒരാൾ മരിച്ചു. കരയാമ്പറമ്പിൽ താമസിച്ചിരുന്ന കണ്ണൂർ സ്വദേശി കെ.എ ബാബുവാണ് മരിച്ചത്. കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ന്യൂയർ കുറീസെന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഇയാൾ. വെള്ളിയാഴ്ചയാണ് അഡ്‌ലക്സ് കൺവെൻഷന് സെൻററിനു എതിർവശത്തുള്ള ന്യൂയർ കുറീസെന്ന സ്ഥാപനം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ വൻ അഗ്നിബാധ ഉണ്ടായത്. നാലു മണിക്കൂർ നീണ്ടു നിന്ന പ്രയത്നത്തിനൊടുവിലാണ് തീ അണയ്ക്കാൻ സാധിച്ചത്. പിന്നീട് നടത്തിയ തെരച്ചിലിലാണ് ജീവനക്കാരൻറെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. അങ്കമാലിയിലെയും ആലുവയിലെയും ചാലക്കുടിയിലെയും …

കറുകുറ്റി തീ പിടിത്തം: കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം Read More »

ഇ.എം.എസിന് 
എതിരായ പ്രസ്‌താവന മോന്തായം 
വളഞ്ഞതിന്റെ 
തെളിവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇ.എം.എസിനെ ഗുണ്ടയെന്ന്‌ വിശേഷിപ്പിച്ചത്‌ കെ.എ‌സ്‌‌.യു നേതാവിന്റെ സംസ്‌കാരവും, മോന്തായം വളഞ്ഞാൽ ബാക്കിയെന്താകുമെന്നതുമാണ്‌ വെളിപ്പെടുത്തുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്തിന്‌ കേരളം നൽകിയ സംഭാവനയാണ്‌ ഇ.എം.എസ്‌. ആർക്കും അഭിമാനം തോന്നുന്നതാണ്‌ അദ്ദേഹത്തിന്റെ ധിഷണാവൈഭവം. ചെറുപ്പക്കാരനായ പൊതുപ്രവർത്തകന്‌ എങ്ങനെയാണ്‌ അദ്ദേഹത്തെ അധിക്ഷേപിക്കാൻ കഴിയുക. നേതൃത്വത്തിന്റെ രീതി അതായതിനാൽ ഈ പറയുന്നതിൽ അത്ഭുതമില്ലെന്നും വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

മുളകുപൊടി പ്രയോഗം നവകേരള സദസ്സിനോടുള്ള പ്രതിപക്ഷത്തിന്റെ പകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: നവകേരള സദസ്സിനോടുള്ള പകയാണ്‌ പ്രതിപക്ഷത്തെ മുളകുപൊടി പ്രയോഗത്തിലും പൊലീസിനുനേരെ ഇരുമ്പ്‌ ഗോലിയെറിയുന്നതിലും എത്തിച്ചതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ കാട്ടാക്കടയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വ്യവസായങ്ങളെയും തൊഴിൽ സാധ്യതകളെയും ഉപയോഗപ്പെടുത്താൻ കേരളത്തെ പ്രാപ്തമാക്കുന്ന നയങ്ങൾ സ്വീകരിക്കുന്ന സർക്കാരിന്‌ പുതുതലമുറ നൽകുന്ന പിന്തുണ ചിലരെ അസ്വസ്ഥരാക്കുകയാണ്‌. സദസ്സ് ആരംഭിച്ചപ്പോൾ മുതൽ കോൺഗ്രസും അവരുടെ യുവജന സംഘടനകളും തുടങ്ങിയ ആക്രമണ മനോഭാവം അതിന്റെ പ്രതിഫലനമാണ്‌. ആദ്യം വാഹനത്തിനു മുന്നിലേക്ക്‌ ചാടിവീഴുകയായിരുന്നു. പിന്നീട് ബസിനുനേരെ ഷൂവെറിയുന്ന നിലയിലത്തി. സദസ്സിന്റെ പ്രചാരണത്തിനുള്ള നൂറുകണക്കിനു …

മുളകുപൊടി പ്രയോഗം നവകേരള സദസ്സിനോടുള്ള പ്രതിപക്ഷത്തിന്റെ പകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ Read More »

കുറ്റവിചാരണ സദസ്സിനെ അവരു പോലും തിരിഞ്ഞു നോക്കിയില്ല; യു.ഡി.എഫിനെ ആക്ഷേപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: യു.ഡി.എഫ്‌ പ്രഖ്യാപിച്ച കുറ്റവിചാരണ സദസ്സിനെ അവരുടെ അണികൾപോലും തിരിഞ്ഞു നോക്കിയില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അവർക്കുമാത്രം അറിയാവുന്ന കാരണങ്ങളാലാണ്‌ നവകേരള സദസ്സ്‌ പ്രതിപക്ഷം ബഹിഷ്‌കരിക്കുന്നത്‌. യു.ഡി.എഫ്‌ അണികളടക്കം പതിനായിരങ്ങൾ മഞ്ചേശ്വരംമുതൽ സദസ്സിനെത്തിയത്‌ അവർക്ക്‌ ഷോക്കായി. അതോടെയാണ്‌ അക്രമത്തിലേക്ക്‌ തിരിഞ്ഞത്‌. ജനം ഒഴുകിയെത്തുമെന്ന്‌ പ്രതീക്ഷിച്ച്‌ പ്രഖ്യാപിച്ച കുറ്റവിചാരണ സദസ്സ്‌ ശുഷ്കിച്ചതോടെയാണ്‌ ഇപ്പോഴുള്ള കാട്ടിക്കൂട്ടലുകൾ. ഗവർണറെ അനുകൂലിച്ച സുധാകരൻ മനസ്സിലുള്ളത്‌ തുറന്നു പറഞ്ഞതാണ്‌. വർഗീയതയുമായി സമരസപ്പെട്ട്‌ പോകുന്ന ഒരു വിഭാഗം കോൺഗ്രസിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഐ.റ്റി മേഖലയിൽ അഞ്ചുലക്ഷം തൊഴിലവസരം സൃഷ്ടിക്കും; മുഖ്യമന്ത്രി

കാട്ടാക്കട: സംസ്ഥാനത്ത്‌ ഐ.റ്റി അനുബന്ധ മേഖലയിൽ പുതിയ അഞ്ചുലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തുനിന്നുള്ള ഐ.റ്റി കയറ്റുമതിയുടെ 10 ശതമാനമെങ്കിലും കേരളത്തിൽ നിന്നാകണമെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. ഇലക്‌ട്രോണിക് ഹാർഡ്‌വെയർ ടെക്നോളജി ഹബ്, എമർജിങ്‌ ടെക്നോളജീസ് ഹബ് എന്നിവ സ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് ഐടി മേഖലയിൽ 2011-16 കാലയളവിൽ 26,000 തൊഴിലവസരം സൃഷ്ടിക്കപ്പെട്ടപ്പോൾ 2016–-23 കാലയളവിൽ അത്‌ 62,000 ആണ്‌. 2016ൽ 78,068 പേരാണ് സർക്കാർ ഐ.റ്റി പാർക്കിൽ തൊഴിലെടുത്തിരുന്നത്. ഇന്നത്‌ …

ഐ.റ്റി മേഖലയിൽ അഞ്ചുലക്ഷം തൊഴിലവസരം സൃഷ്ടിക്കും; മുഖ്യമന്ത്രി Read More »

നിർമ്മാണത്തിലിരുന്ന കപ്പൽ വിവരങ്ങൾ ചോർത്തിയ സംഭവം; അന്വേഷണം പാകിസ്ഥാനിലേക്കും

കൊച്ചി: കപ്പൽശാലയിലെ വിവരങ്ങൾ സമൂഹ മാധ്യമം വഴി കൈമാറിയ കേസിൽ അന്വേഷണം പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം അറസ്‌റ്റിലായ മലപ്പുറം സ്വദേശി ശ്രീനിഷ്‌ പൂക്കോടനെ കസ്‌റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്‌ പൊലീസ്‌. ഐ.ബി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണവും പുരോഗമിക്കുന്നു. ചിത്രങ്ങളും വിവരങ്ങളും ശ്രീനിഷ്‌ കൈമാറിയ എയ്‌ഞ്ചൽ പായലെന്ന സമൂഹ മാധ്യമ അക്കൗണ്ട്‌, ഇയാളെ ഇവർ വിളിച്ച ഫോൺ നമ്പർ എന്നിവ കേന്ദ്രീകരിച്ചാണ്‌ അന്വേഷണം. ഫോൺ നമ്പറിന്‌ പാകിസ്ഥാൻ ബന്ധമുണ്ടെന്ന സൂചന ലഭിച്ചിട്ടുണ്ട്‌. ശ്രീനിഷും ഏയ്‌ഞ്ചലും …

നിർമ്മാണത്തിലിരുന്ന കപ്പൽ വിവരങ്ങൾ ചോർത്തിയ സംഭവം; അന്വേഷണം പാകിസ്ഥാനിലേക്കും Read More »

എരുമേലിയിലും കണമലയിലും അപകടം; ഏഴ് തീര്‍ഥാടകര്‍ക്ക് പരിക്ക്

പത്തനംതിട്ട: രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി ഏഴ് ശബരിമല തീര്‍ഥാടകര്‍ക്ക് പരിക്ക്. പുലര്‍ച്ചെ നാലോടെ ആയിരുന്നു ആദ്യ അപകടം. എരുമേലി പാര്‍ക്കിങ്ങ് ഗ്രൗണ്ടിന് സമീപമായിരുന്നു ആദ്യത്തെ അപകടമുണ്ടായത്. പാര്‍ക്കിങ്ങ് ഗ്രൗണ്ടില്‍ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട മിനി ബസ് റോഡിന് സമീപത്തെ തോട്ടിലേക്ക് വീഴുകയായിരുന്നു. ബസില്‍ ആകെ പന്ത്രണ്ട് തീര്‍ത്ഥാടകരാണ് ഉണ്ടായിരുന്നത്. ഇവരില്‍ നാലു പേര്‍ക്ക് പരിക്കേറ്റെന്നും ആരുടേയും നില ഗുരുതരമല്ലെന്നും പൊലീസ് അറിയിച്ചു. പുലര്‍ച്ചെ അഞ്ചരക്കാണ് പിന്നീട് അപകടമുണ്ടായത്. കണമല അട്ടിവളവില്‍ ആയിരുന്നു അപകടം. മൂന്ന് തീര്‍ഥാടകര്‍ക്കാണ് ഈ …

എരുമേലിയിലും കണമലയിലും അപകടം; ഏഴ് തീര്‍ഥാടകര്‍ക്ക് പരിക്ക് Read More »

കപ്പൽ വിവരങ്ങൾ ചേർത്തൽ; ഗുജറാത്തിലും അറസ്‌റ്റ്‌

കൊച്ചി: കപ്പൽശാലയിലെ രഹസ്യങ്ങൾ കൈമാറിയതിൽ ഗുജറാത്തിലും അറസ്‌റ്റ്‌. സംഭവത്തിലെ ആദ്യ അറസ്‌റ്റായിരുന്നിത്‌. ഇവിടെ പിടിയിലായ വ്യക്തിയുടെ ഫോൺ പരിശോധിച്ചപ്പോഴാണ്‌ കൊച്ചി കപ്പൽശാലയിൽ നിന്നുള്ള ചിത്രങ്ങൾ ലഭിച്ചത്‌. ചോദ്യം ചെയ്യലിൽ എയ്‌ഞ്ചൽ പായലെന്ന അക്കൗണ്ടിന്റേതടക്കമുള്ള വിവരങ്ങൾ ലഭിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ്‌ ശ്രീനിഷ്‌ പൂക്കോടനെ പിടികൂടിയത്‌. തന്നെ എയ്‌ഞ്ചൽ വിളിച്ചത്‌ ചോദ്യംചെയ്യലിൽ ശ്രീനിഷ്‌ വെളിപ്പെടുത്തിയിരുന്നു. ഗുജറാത്ത്‌ സ്വദേശിയാണെന്ന്‌ അവർ പറഞ്ഞിരുന്നു. ഒരു തവണ മാത്രമാണ്‌ സംസാരിച്ചത്‌. പിന്നീടുള്ള ബന്ധപ്പെടൽ മെസഞ്ചർ വഴിയായിരുന്നു. എയ്ഞ്ചലെന്നത്‌ കള്ളപ്പേരാണെന്നാണ്‌ അന്വേഷക സംഘങ്ങളുടെ നിഗമനം. അക്കൗണ്ട്‌ …

കപ്പൽ വിവരങ്ങൾ ചേർത്തൽ; ഗുജറാത്തിലും അറസ്‌റ്റ്‌ Read More »

തിരുവനന്തപുരത്തെ സംഘർഷം; അത്തരം അക്രമങ്ങൾ തിരുത്താൻ പറ്റുമെങ്കിൽ പ്രതിപക്ഷം തിരുത്തണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നവകേരള സദസ്സിനെതിരായ നീക്കം നാടിനെതിരായ നീക്കമാണെന്നും നവകേരള സദസ്സിന് ലഭിക്കുന്ന വലിയ പിന്തുണ പ്രതിപക്ഷത്തെ അസ്വസ്ഥമാക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ. ഈ അസ്വസ്ഥതയുടെ പ്രതിഫലനമാണ് തിരുവനന്തപുരത്ത് കണ്ടത്. അത്തരം അക്രമങ്ങൾ തിരുത്താൻ പറ്റുമെങ്കിൽ പ്രതിപക്ഷം തിരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അക്രമം നടത്തിയവർ നവകേരള സദസ്സിന്റെ ബാനറുകൾ വ്യാപകമായി നശിപ്പിച്ചു. മുളകുപൊടിയും ഗോലിയും പൊലീസിനെതിരെ അക്രമത്തിനായി ഉപയോഗിച്ചു. ഇഎംഎസിനെ ഗുണ്ടയെന്നുവരെ കോൺഗ്രസ് നേതാക്കൾ വിളിച്ചു. അതിൽ ഒട്ടും ആശങ്കപ്പെടേണ്ടതില്ല. കോൺഗ്രസ് നേതൃത്വം അങ്ങിനെയായിപോയി. നവകേരള സദസ്സിലേക്കുള്ള ജനങ്ങളുടെ …

തിരുവനന്തപുരത്തെ സംഘർഷം; അത്തരം അക്രമങ്ങൾ തിരുത്താൻ പറ്റുമെങ്കിൽ പ്രതിപക്ഷം തിരുത്തണമെന്ന് മുഖ്യമന്ത്രി Read More »

കെ സുരേന്ദ്രൻറെ ക്രിസ്മസ് സന്ദേശം ചോരയിൽ മുക്കിയ അക്ഷരങ്ങൾക്കൊണ്ടെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ബി.ജെ.പി നേതാവ് കെ സുരേന്ദ്രൻറെയും കൂട്ടരുടേയും ക്രിസ്മസ് സന്ദേശം എഴുതിയത് ചോരയിൽ മുക്കിയ അക്ഷരങ്ങൾക്കൊണ്ടാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കർണാടകയിൽ മുമ്പ് ക്രിസ്മസ് കരോളിനിറങ്ങിയ ആളുകളെ പീഡിപ്പിച്ച, അവരുടെ രക്തം തെറിപ്പിച്ച, ആ രക്തത്തിൽ മുക്കിയ അക്ഷരങ്ങൾ കൊണ്ടാണ് ക്രിസ്മസ് കാർഡുകൾ എഴുതിയിട്ടുള്ളത്. ഇത് കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുമെന്ന് വീണാ ജോർജ് പറഞ്ഞു. തിരുവനന്തപുരം വാമനപുരം നിയോജക മണ്ഡലത്തിലെ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മണിപ്പൂരിലെ നിരപരാധികളുടെ രക്തസാക്ഷിത്വത്തിൽ, അവരുടെ ചോരയിൽ മുക്കിയ അക്ഷരങ്ങൾ കൊണ്ടാണ് …

കെ സുരേന്ദ്രൻറെ ക്രിസ്മസ് സന്ദേശം ചോരയിൽ മുക്കിയ അക്ഷരങ്ങൾക്കൊണ്ടെന്ന് ആരോഗ്യമന്ത്രി Read More »

തൊടുപുഴ മണക്കാട് എൻ.എസ്.എസ് സ്കൂളിൽ സ്നേഹാ രാമം പദ്ധതി ഉദ്ഘാടനം ചെയ്തു

തൊടുപുഴ: മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി മണക്കാട് ഗ്രാമ പഞ്ചായത്തിന്റെയും ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തിൽ മണക്കാട് എൻ.എസ്.എസ് സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെ നടത്തുന്ന സ്നേഹാ രാമം പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടോണി കുര്യാക്കോസ് നിർവ്വഹിച്ചു. ചടങ്ങിൽ വൈ. പ്രസിഡന്റ് ഷൈനി ഷാജി, ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഷ്സൺ ജീന അനിൽ, വാർഡ് മെമ്പർ എം മധു, വില്ലേജ് ഓഫീസർ അജേഷ്, എൻ.എസ്.എസ് കോഡിനേറ്റർ ആശ, പഞ്ചായത്ത് ജീവനക്കാർ, ശ്യാം ഷാസ് മാൻ, സ്കൂൾ അധ്യാപകർ, എൻ.എസ്.എസ് …

തൊടുപുഴ മണക്കാട് എൻ.എസ്.എസ് സ്കൂളിൽ സ്നേഹാ രാമം പദ്ധതി ഉദ്ഘാടനം ചെയ്തു Read More »

തൃശൂരിലെ സപ്ലൈകോ ക്രിസ്മസ് ചന്ത ഉദ്ഘാടനം ചെയ്യാതെ മേയറും എം.എൽ.എയും

തൃശൂർ: സപ്ലൈകോയിൽ ആവശ്യത്തിന് സബ്സിഡി സാധനങ്ങളില്ലാത്തതിനെ തുടർന്ന് ക്രിസ്മസ്-ന്യൂയർ ചന്ത ഉദ്ഘാടനം ഒഴിവാക്കി മേയറും എം.എൽ.എയും മടങ്ങി. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്നാണ് ഇരുവരും മടങ്ങിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് ക്രിസ്മസ് ന്യൂയർ ഫെയറുകൾ സംഘടിപ്പിക്കുന്നത്. പതിമൂന്ന് സാധനങ്ങൾ സബ്സിഡിയായി നൽകുമെന്നാണ് സപ്ലൈകോ അറിയിച്ചിരുന്നത്. പുറമേ നോൺ സബ്സിഡി സാധനങ്ങൾ അഞ്ച് ശതമാനം മുതൽ 30 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാകുമെന്നും അറിയിച്ചിരുന്നു.

ഒരു കുടുംബത്തിലെ 3 പേർ തൂങ്ങി മരിച്ച നിലയിൽ

കൊല്ലം: കേരളപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊപ്പാറ പ്രിന്റിങ് പ്രസ് ഉടമയായ രാജീവ്, ഭാര്യ ആശ, മകൻ മാധവ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ഇവരെ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിൽ എത്തിച്ചു. ആത്മഹത്യ ചെയ്ത കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

റുവൈസിന് ഉപാധികളോടെ ജാമ്യം

കൊച്ചി: യുവ ഡോക്‌ടർ ഷഹനയുടെ ആത്മഹത്യ ചെയ്ത കേസിലെ പ്രതി റുവൈസിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. വിദ്യാർഥിയെന്ന പരിഗണനിയിലാണ് ജാമ്യം. സസ്പെൻഷൻ പിൻവലിക്കുന്നതിൽ അച്ചടക്ക സമിതിക്ക് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. പഠനം തുടരണമെന്നും ഈ മാസം 12 മുതൽ താൻ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും റുവൈസ് ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു. കേസ് അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും റുവൈസ് വ്യക്തമാക്കിയിരുന്നു.

2018 ഓസ്കർ പുരസ്ക്കാര ചുരുക്കപ്പട്ടികയിൽ നിന്നും പുറത്ത്

കാലിഫോർണിയ: 2024ലെ ഓസ്കർ പുരസ്ക്കാര ചുരുക്കപ്പട്ടികയിൽ നിന്നും ‘2018 – എവരിവൺ ഇസ് ഹീറോ’ പുറത്ത്. അക്കാദമി അംഗങ്ങൾ വോട്ടു ചെയ്തു തെരഞ്ഞെടുത്ത രാജ്യാന്തര സിനിമ വിഭാഗത്തിലേക്കുള്ള 15 സിനിമകളുടെ പട്ടികയിൽ നിന്നാണ് 2018 പുറത്തായത്. നെറ്റ്ഫ്ലിക്സിൻറെ അടക്കം 87 ചിത്രങ്ങൾക്കൊപ്പമാണ് ജൂഡ് ആൻറണി സംവിധാനം ചെയ്ത 2018 മത്സരിച്ചത്. 2018ലെ മഹാപ്രളയത്തെ ആസ്പദമാക്കിയുള്ള സിനിമ അഖിൽ പി ധർമജനും ജൂഡും ചേർന്നാണ് എഴുതിയത്. കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ടൊവിനോ തോമസ്, അപർണ ബാലമുരളി തുടങ്ങി …

2018 ഓസ്കർ പുരസ്ക്കാര ചുരുക്കപ്പട്ടികയിൽ നിന്നും പുറത്ത് Read More »

പത്തനാപുരത്ത് ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ് ആത്മഹത്യ ചെയ്തു

പത്തനാപുരം: ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. പത്തനാപുരം നടുകുന്ന് സ്വദേശി രൂപേഷാണ് മരിച്ചത്. പരിക്കേറ്റ ഭാര്യ അഞ്ചുവിനെയും മകളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. രൂപേഷ് ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം തീകൊളുത്തുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടുകുന്നത്ത് വാടകയ്ക്ക് താമസിക്കുകയാണ് ഇവർ. കുടുംബപ്രശ്നമാണ് ആക്രമണത്തിനും ആത്മഹത്യയ്ക്കും കാരണമെന്നാണ് പ്രാഥമിക നി​ഗമനം. മൃതദേഹം പൂനലൂർ താലൂക്ക് ആശുപത്രിയിൽ. പത്തനാപുരം പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

കപ്പൽ വിവരങ്ങൾ ചോർത്തിയ സംഭവം; രാജ്യത്തിന്‌ പുറത്തേക്കും അന്വേഷണം

കൊച്ചി: ഫെയ്സ്‌ബുക് വഴിയാണ്‌ എയ്ഞ്ചൽ പായലിനെ വിവരങ്ങൽ ചോർത്തി നൽകിയ ശ്രീനിഷ്‌ പരിചയപ്പെട്ടത്‌. കപ്പൽ ശാലയിൽ കരാർ വ്യവസ്ഥയിൽ ഇലക്ട്രോണിക് മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു ശ്രീനിഷ്‌. ഇവരുടെ സൗഹൃദ അപേക്ഷ ഇയാൾ സ്വീകരിച്ചു. പിന്നീട്‌ ഇരുവരും സ്ഥിരം ചാറ്റ്‌ ചെയ്‌തു. സൗഹൃദം വളർന്നു. ഒരിക്കൽ ശ്രീനിഷിനെ എയ്‌ഞ്ചൽ വിളിച്ചു. ഹിന്ദിയിലാണ്‌ സംസാരിച്ചതെന്ന്‌ ശ്രീനിഷ്‌ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. ഇവരുടെ നിർദേശ പ്രകാരമാണ്‌ ചിത്രങ്ങൾ അയച്ചതെന്നും പറഞ്ഞു. മെസഞ്ചർ വഴിയാണ്‌ കൈമാറിയത്‌. സമൂഹമാധ്യമ അക്കൗണ്ട്‌, ഫോൺ കോളുകൾ എന്നിവ …

കപ്പൽ വിവരങ്ങൾ ചോർത്തിയ സംഭവം; രാജ്യത്തിന്‌ പുറത്തേക്കും അന്വേഷണം Read More »

നിർമ്മാണത്തിലിരിക്കുന്ന കപ്പലിന്റെ ചിത്രമുൾപ്പെടെ രഹസ്യ വിവരങ്ങൾ കൈമാറിയ യുവാവ് അസ്റ്റിൽ

കൊച്ചി: കപ്പൽ ശാലയിൽ നാവിക സേനയ്‌ക്കായി നിർമിക്കുന്ന കപ്പലിന്റെ തന്ത്രപ്രധാന ഭാഗങ്ങൾ ഉൾപ്പെടെ ചിത്രം ഫോണിൽ പകർത്തി സമൂഹ മാധ്യമം വഴി കൈമാറിയ യുവാവ്‌ അറസ്‌റ്റിൽ. കപ്പൽ ശാലയിൽ കരാർ വ്യവസ്ഥയിൽ ഇലക്ട്രോണിക് മെക്കാനിക്കായി ജോലി ചെയ്തിരുന്ന മലപ്പുറം സ്വദേശി ശ്രീനിഷ് പൂക്കോടനെയാണ്‌(30) എറണാകുളം സൗത്ത് പൊലീസ് അറസ്‌റ്റ്‌ ചെയ്തത്. കപ്പലിന്റെ തന്ത്രപ്രധാന ഭാഗങ്ങളുടെ ചിത്രമെടുത്തതിനു പുറമെ പ്രതിരോധ കപ്പലുകൾ ഉൾപ്പെടെയുള്ളവയുടെ വരവ്, അറ്റകുറ്റപ്പണികൾ, അവയുടെ സ്ഥാന വിവരങ്ങൾ, വി.വി.ഐ.പികളുടെ സന്ദർശന വിവരങ്ങൾ, കപ്പലിനുള്ളിലെ വിവിധ സംഭവങ്ങളെപ്പറ്റിയുള്ള …

നിർമ്മാണത്തിലിരിക്കുന്ന കപ്പലിന്റെ ചിത്രമുൾപ്പെടെ രഹസ്യ വിവരങ്ങൾ കൈമാറിയ യുവാവ് അസ്റ്റിൽ Read More »

തിരുവനന്തപുരത്ത് കെ.എസ്‌.യു മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ച കെഎസ്‌യു കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ കെ.എസ്.യു സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. കെ.പി.സി.സി ആസ്ഥാനത്തുനിന്ന് ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകരാണ് അണിനിരന്നത്. മാത്യു കുഴൽ നാടൻ എം.എൽ.എയുടെ പ്രസംഗത്തിനു ശേഷമായിരുന്നു സംഘർഷം. ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ചതോടെ പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പിരിഞ്ഞു പോകാൻ തയ്യാറാവാതിരുന്നതോടെയാണ് പൊലീസ് ലാത്തിവീശിയത്. നിരവധി പേർക്ക് ലാത്തിചാർജിൽ പരുക്കേറ്റു. പൊലീസിനുനേരെ വലിയതോതിലുള്ള കല്ലേറുണ്ടായി. കെ.എസ്‌.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ അടക്കമുള്ള നേതാക്കളെ പൊലീസ് …

തിരുവനന്തപുരത്ത് കെ.എസ്‌.യു മാർച്ചിൽ സംഘർഷം Read More »

കരിങ്കൊടി കാണിച്ചർക്കു നേരെയുള്ള ഡി.വൈ.എഫ്.ഐയുടെ ആക്രമണം ജീവൻ രക്ഷാപ്രവർത്തനമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നവകേരള സദസിൻറെ ബസിന് മുന്നിലേക്ക് ചാടി കരിങ്കൊടി കാണിച്ച പ്രവർത്തകർക്കു നേരെയുള്ള ഡി.വൈ.എഫ്.ഐയുടെ ആക്രമണം ജീവൻ രക്ഷാപ്രവർത്തനമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ഒരുമാസമായി താൻ ഇത് കാണുന്നതല്ലേയെന്നും കണ്ട കാര്യങ്ങളാണ് താൻ പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബസിന് മുന്നിലേക്ക് ചാടിയ ആളുകളെ രക്ഷിക്കാനാണ് അവർ ശ്രമിച്ചത്. ആ തള്ളിമാറ്റലിന് ഒരു പ്രശ്‌നമുണ്ടായാതായി തനിക്ക് തോന്നിയിട്ടില്ല. അങ്ങനെ ചെയ്തില്ലെങ്കലിൽ എന്താണ് സംഭവിക്കുക. അങ്ങനെ ഒന്നും സംഭവിക്കരുതെന്നല്ലെ നമ്മളെല്ലാവരും ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സമാധാന …

കരിങ്കൊടി കാണിച്ചർക്കു നേരെയുള്ള ഡി.വൈ.എഫ്.ഐയുടെ ആക്രമണം ജീവൻ രക്ഷാപ്രവർത്തനമെന്ന് മുഖ്യമന്ത്രി Read More »

മര്യാദക്ക് എങ്കിൽ മര്യാദക്ക്, നിങ്ങൾ എണ്ണുന്നതിന് മുമ്പ് ഞങ്ങൾ എണ്ണും അതിനേക്കാൾ ആളെ കൊണ്ടുവരും; മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വെല്ലുവിളിച്ച് മന്ത്രി വി ശിവൻകുട്ടി. മര്യാദക്ക് എങ്കിൽ മര്യാദക്കെന്നും നിങ്ങൾ എണ്ണുന്നതിന് മുമ്പ് ഞങ്ങൾ എണ്ണുമെന്നും അതിനേക്കാൾ ആളെ കൊണ്ടുവരുമെന്നുമായിരുന്നു മന്ത്രിയുടെ വെല്ലുവിളി. യൂത്ത് കോൺഗ്രസ് സെക്രട്ടേറിയേറ്റ് മാർച്ചിന് പിന്നാലെ വി.ഡി സതീശൻ സർക്കാരിനെ വെല്ലുവിളിച്ച് നടത്തിയ പ്രസ്താവനയിലാണ് ശിവൻകുട്ടിയുടെ മറുപടി. എന്തൊക്കയൊണ് ഗവർണർ വിളിച്ചപ പറയുന്നത്. ആകെ വായിൽ നിന്നു വരുന്നത് ബ്ലഡി ഫൂൾ, ബ്ലഡി ക്രിമിനൽ എന്നൊക്കയാണ്. ഗവർണർ ആദ്യം കേരളത്തിൻറേയും കണ്ണൂരിൻറേയുമൊക്കെ ചരിത്രം പഠിക്കണം. തെരുവിൽ …

മര്യാദക്ക് എങ്കിൽ മര്യാദക്ക്, നിങ്ങൾ എണ്ണുന്നതിന് മുമ്പ് ഞങ്ങൾ എണ്ണും അതിനേക്കാൾ ആളെ കൊണ്ടുവരും; മന്ത്രി വി. ശിവൻകുട്ടി Read More »

മുല്ലപ്പെരിയാർ ഡാം ഷട്ടർ തുറക്കാൻ സാധ്യത, തമിഴ്നാട് ആദ്യ മുന്നറിയിപ്പു നൽകി

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി ഉയർന്നു. ഉച്ചയ്ക്ക് 12 മണിയോടെയാണ് ജലനിരപ്പ് 140 ൽ എത്തിയത്. ഡാമിൻറെ ഷട്ടറുകൾ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കാനാണ് നീക്കമെന്നാണ് സൂചന. ഇതിൻറെ ഭാഗമായി തമിഴ്നാട് ആദ്യ മുന്നറിയിപ്പു നൽകി. നിരൊഴുക്ക് വർധിച്ചതും തമിഴ്നാട് എടുക്കുന്ന വെള്ളത്തിൻറെ അളവ് കുറഞ്ഞതും ജലനിരപ്പുയരാൻ കാരണമായി. 142 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിൻറെ പരമാവധി സംഭരണ ശേഷി.

മറിയക്കുട്ടിയുടെ പരാതി ആര് കേൾക്കും, സർക്കാരിന്റെ കയ്യിൽ പണം ഇല്ലെന്ന് പറയരുത്; ഹൈക്കോടതി

അടിമാലി: പെൻഷൻ മുടങ്ങിയതിനെതിരെ യാചനാ സമരത്തിനിറങ്ങിയ അടിമാലി സ്വദേശിനി മറിയക്കുട്ടി നൽകിയ ഹർജിയിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. മറിയക്കുട്ടിക്ക് പെൻഷൻ നൽകിയേ തീരുവെന്ന് കോടതി പറഞ്ഞു. അല്ലെങ്കിൽ മൂന്ന് മാസത്തെ മറിയക്കുട്ടിയുടെ ചെലവ് സർക്കാർ ഏറ്റെടുക്കണം.മറ്റ് കാര്യങ്ങൾക്ക് പണം ചെലവാക്കാൻ സർക്കാരിനുണ്ട്. പണം കൊടുക്കാൻ വയ്യെങ്കിൽ മരുന്നിന്റെയും ആഹാരത്തിന്റെയും ചെലവെങ്കിലും കൊടുക്കൂവെന്ന് ഹൈക്കോടതി നിർദേശിച്ചു. വിധവാ പെൻഷൻ കുടിശിക വേണമെന്നാവശ്യപ്പെട്ട് മറിയക്കുട്ടി നൽകിയ ഹർജിയിൽ, കേന്ദ്ര വിഹിതം കിട്ടിയിട്ടില്ലെന്ന് സംസ്ഥാന സർക്കാർ മറുപടി നൽകി. ക്രിസ്തുമസിന് പെൻഷൻ …

മറിയക്കുട്ടിയുടെ പരാതി ആര് കേൾക്കും, സർക്കാരിന്റെ കയ്യിൽ പണം ഇല്ലെന്ന് പറയരുത്; ഹൈക്കോടതി Read More »

ഭരണഘടനാ ചുമതലകൾ ഗവർണർ നിർവഹിക്കുന്നില്ല; മുഖ്യമന്ത്രി രാഷ്ട്രപതിക്ക് കത്തയച്ചു

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ മുഖ്യമന്ത്രി രാഷ്ട്രപതിക്ക് കത്തയച്ചു. ഗവർണറുടെ പ്രോട്ടോകോൾ ലംഘനം ചൂണ്ടിക്കാട്ടിയാണ് കത്ത്. ഭരണഘടനാ ചുമതലകൾ ഗവർണർ നിർവഹിക്കുന്നില്ലെന്നും കത്തിൽ പറയുന്നു. നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ തടഞ്ഞുവെക്കുയാണ് ഗവർണർ ചെയ്യുന്നത്. കേരള സർവകലാശാലാ സെനറ്റിൽ എ.ബി.വി.പി പ്രവർത്തകരെ നിയമിച്ച ഗവർണറുടെ നടപടികൾക്കെതിരെ എസ്.എഫ്.ഐ സംസ്ഥാനവ്യാപകമായി നടത്തിയ പ്രതിഷേധങ്ങളോട് ഗവർണർ തെരുവിലിറങ്ങി പ്രതികരിച്ചതിലാണ് മുഖ്യമന്ത്രി കത്തയച്ചത്. തിരുവനന്തപുരത്ത് എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചപ്പോൾ ഗവർണർ പ്രോട്ടോകോൾ ലംഘിച്ച് പുറത്തിറങ്ങുകയും എസ്.എഫ്.ഐ പ്രവർത്തകരോട് കയർക്കുകയും …

ഭരണഘടനാ ചുമതലകൾ ഗവർണർ നിർവഹിക്കുന്നില്ല; മുഖ്യമന്ത്രി രാഷ്ട്രപതിക്ക് കത്തയച്ചു Read More »

മുല്ലപ്പെരിയാർ ജലനിരപ്പ് 140 അടിയിലേക്ക്

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയിലേക്ക്. വൃഷ്ടിപ്രദേശങ്ങളിൽ മഴ മാറിയിട്ടും തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതാണ് ജലനിരപ്പ് ഉയരാൻ കാരണം. ബുധൻ രാവിലെ ജലനിരപ്പ് 139.25 അടി ആയിരുന്നു. വൈകിട്ടോടെ ഇത് 139.5 അടിയെത്തി. കഴിഞ്ഞവർഷം ഇതേദിവസം അണക്കെട്ടിൽ 141.65 അടി വെള്ളം ഉണ്ടായിരുന്നു. ജലനിരപ്പ് 142 അടിക്ക് മുകളിൽ എത്തുന്ന സാഹചര്യമുണ്ടെങ്കിൽ മാത്രമേ തമിഴ്നാട് സ്പിൽവേ ഷട്ടറുകൾ തുറക്കൂ. മുല്ലപ്പെരിയാർ ജലം ശേഖരിക്കുന്ന തേനി ജില്ലയിലെ വൈഗ ഉൾപ്പെടെയുള്ള അണക്കെട്ടുകൾ നിറഞ്ഞതോടെ മഴ …

മുല്ലപ്പെരിയാർ ജലനിരപ്പ് 140 അടിയിലേക്ക് Read More »

മാമലക്കണ്ടത്തിന് സമീപം എളംബ്ലാശേരിയിൽ കുളത്തില്‍ വീണ കാട്ടാനയെയും കുട്ടിയെയും രക്ഷപ്പെടുത്തി

മാമലക്കണ്ടം: എളംബ്ലാശേരി അഞ്ചുകുടിയില്‍ കാട്ടാനയും കുട്ടിയും കുളത്തില്‍ വീണു. ഇന്നലെ രാത്രിയിലാകാം ആനകള്‍ കുളത്തില്‍ വീണിട്ടുണ്ടാവുകയെന്നാണ് നിഗമനം. വനംവകുപ്പുദ്യോഗസ്ഥരെത്തി കാട്ടാനകളെ കുളത്തില്‍ നിന്നും രക്ഷിച്ചു. മാമലക്കണ്ടതിന് സമീപം എളംബ്ലാശേരി അഞ്ചുകുടിയിലാണ് ആനയും കുട്ടിയും കുളത്തില്‍ വീണത്. ജനവാസ മേഖലയിൽ ഇറങ്ങിയ ആന കൂട്ടത്തിൽ നിന്നും കുട്ടം തെറ്റിയ കാട്ടാനയും കുട്ടിയുമാണ് ആദിവാസി മേഖലയിൽ സ്വകാര്യ വ്യക്ത്തിയുടെ കുളത്തില്ൽ വീണത്. മാമലക്കണ്ടം മാങ്കുളം റോഡരികിൽ എളം ബ്ലാശേരി പേപ്പാറയിൽ പൊന്നമ്മ മത്തായിയുടെ കുളത്തിൽ ആണ് രാത്രിയിൽ കൂട്ടം തെറ്റി …

മാമലക്കണ്ടത്തിന് സമീപം എളംബ്ലാശേരിയിൽ കുളത്തില്‍ വീണ കാട്ടാനയെയും കുട്ടിയെയും രക്ഷപ്പെടുത്തി Read More »

ഹിന്ദി ബെൽറ്റിൽ എവിടെയാ കോൺഗ്രസുള്ളത്; എം.വി ഗോവിന്ദൻ

തിരുവനന്തപുരം: പ്രധാനമന്ത്രിയെ തീരുമാനിക്കുന്നതിന് മുന്നേ കോൺഗ്രസ് ആദ്യം ബിജെപിയെ തോൽപ്പിക്കാൻ എന്താണ് മാർഗം എന്നാണ് നോക്കേണ്ടതെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെ പ്രധാനമന്ത്രിയാക്കാനുള്ള നീക്കത്തെ കുറിച്ചുള്ള ചോദ്യത്തിന് മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു എം വി ഗോവിന്ദൻ. ഹിന്ദി ബെൽറ്റിൽ എവിടെയാണ് കോൺഗ്രസ് ഉള്ളത്. കനുഗോലു സിദ്ധാന്തം കൊണ്ടുപോയാലൊന്നും അവിടെ വിജയിക്കാൻ പറ്റില്ല. നല്ല വീട്ടുവീഴ്ച ചെയ്യേണ്ടിവരും. ഗുജറാത്തിലും രാജസ്ഥാനിലും മധ്യപ്രദേശിലും യുപിയിലും ഒന്നും കോൺഗ്രസില്ല. ബീഹാറിലും ആസാമിലും ബംഗാളിലും തമിഴ്നാട്ടിലും …

ഹിന്ദി ബെൽറ്റിൽ എവിടെയാ കോൺഗ്രസുള്ളത്; എം.വി ഗോവിന്ദൻ Read More »

സംസ്ഥാന വ്യാപക കോൺഗ്രസ് പ്രതിഷേധം സംഘർഷത്തിൽ

കൊച്ചി: നവകേരള സദസിനിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകർക്കെതിരേ പൊലീസ് നടത്തിയ ആക്രമണങ്ങൾക്കെതിരേ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. സംസ്ഥാനത്തെ 564 പൊലീസ് സ്റ്റേഷനുകളിലേക്കായിരുന്നു മാർച്ച്. കൊച്ചിയിൽ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫിസിലേക്ക് നടത്തിയ മർച്ചിൽ വ്യാപക ആക്രമണം. പ്രവർത്തകരെ പിരിച്ചുവിടുന്നതിനായി പൊലീസ് മൂന്നുതവണ ജലപീരങ്കി പ്രയോഗിച്ചു. നൂറിലധികം വരുന്ന വനിത പ്രവർത്തകരടങ്ങുന്ന സംഘം ബാരിക്കേടുകൾ മറികടക്കാൻ ശ്രമിച്ചു. ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് പൊലീസിൻറെ ലാത്തി പിടിച്ചുവാങ്ങി. പ്രവർത്തകർ പൊലീസുനേരെ …

സംസ്ഥാന വ്യാപക കോൺഗ്രസ് പ്രതിഷേധം സംഘർഷത്തിൽ Read More »

ശ്രീശാന്തിന് മുൻകൂർ ജാമ്യം

കൊച്ചി: വഞ്ചന കേസിൽ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് മുൻകൂർ ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി. കക്ഷികൾ തമ്മിൽ ഒത്തുതീർപ്പായെന്ന് കോടതിയിൽ സബ്മിഷൻ സമർപ്പിച്ചതിനെത്തുടർന്നാണ് ജസ്റ്റിസ് സി.പി മുഹമ്മദ് നിയാസ് മുൻകൂർ ജാമ്യം അനുവദിച്ചത്. വില്ല നിർമിച്ച് നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്നാണ് ശ്രീശാന്തിനെതിരെയുള്ള കേസ്. കണ്ണൂർ കണ്ണപുരം സ്വദേശി സരീഗ് ബാലഗോപാലാണ് പരാതിക്കാരൻ. ഉഡുപ്പി സ്വദേശികളായ രാജീവ് കുമാർ, കെ വെങ്കിടേഷ് കിനി എന്നിവർ പണം വാങ്ങിയതായി പരാതിയിലുണ്ട്. കേസിൽ മൂന്നാം പ്രതിയാണ് ശ്രീശാന്ത്. പണം …

ശ്രീശാന്തിന് മുൻകൂർ ജാമ്യം Read More »

ഇലക്‌ട്രിക് സ്കൂട്ടർ ഷോറൂമിൽ തീപിടിത്തം

ആലപ്പുഴ: ഇലക്‌ട്രിക് സ്കൂട്ടർ ഷോറൂമിൽ തീപിടിച്ചു. തിരുവമ്പാടി ജംക്ഷന് സമീപം യെഡെന്ന ഷോറൂമിനാണ് രാവിലെ പതിനൊന്നരയോടെ തീപിടിത്തമുണ്ടായത്. 43 സ്കൂട്ടറുകളിൽ തീപിടിച്ചു. മൂന്നു സ്കൂട്ടറുകൾ പൂർണമായും കത്തി നശിച്ചു. അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുകളെത്തിയണ് തീയണച്ചത്. പുറത്തുനിന്ന് സർവീസിന് എത്തിച്ച സ്കൂട്ടറിൻറെ ലിഥിയം ബാറ്ററി പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം രേഖപ്പെടുത്തി.

മുഖ്യനും ഗവർണർക്കും വീതം വയ്ക്കാനുള്ളതല്ല കേരളത്തിലെ കാമ്പസുകളെന്ന് കെ.എസ്‌.യു ബാനർ

കൊച്ചി: മുഖ്യനും ഗവർണർക്കും വീതം വയ്ക്കാനുള്ളതല്ല കേരളത്തിലെ കാമ്പസുകളെന്ന് കെ.എസ്‌.യുവിന്‍റെ ബാനർ. കൊച്ചി കുസാറ്റ് കാമ്പസിൽ ചൊവ്വാഴ്ച രാത്രിയാണ് കെഎസ്‌യുവിന്‍റെ ബാനറുകൾ ഉയർന്നത്. ജനാധ്യപത്യം തൊട്ടു തീണ്ടാത്ത മുഖ്യനും കാവി പുതച്ച ​ഗവർണറും നാടിന് ആപത്തെന്ന ബാനർ നേരത്തെ കാലടി ശ്രീശങ്കര കോളെജിൽ കെ.എസ്‌.യു ഉയർത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ​ഗവർണറും തമ്മിലുള്ള പോരാട്ടം കലുഷിതമാകുന്നതിനിടെയാണ് ഇരുവർക്കുമെതിരേ കെ.എസ്.യു ബാനറുകളുമായി എത്തിയിരിക്കുന്നത്.

സുധാകരൻ എതിരാളികൾക്ക് ആയുധം നൽകുന്നു, വിമർശനവുമായി നേതാക്കൾ, സ്ഥാനത്തു നിന്നും മാറ്റണമെന്ന് ആവശ്യം

തിരുവനന്തപുരം: കെ സുധാകരനെതിരേ അമർഷവുമായി കോൺഗ്രസ് നേതാക്കൾ. നിരന്തരമുള്ള വിവാദ പ്രസ്താവനകൾ പാർട്ടിയെ വെട്ടിലാക്കിയെന്നാണ് പാർട്ടി നേതാക്കളുടെ വിമർശനം. എതിരാളികൾക്ക് സ്ഥിരമായി ആയുധം നൽകുന്ന പ്രസ്താവനകളാണ് സുധാകരൻ നടത്തുന്നതെന്നാണ് പരാതി. പ്രസ്താവന പിൻവലിച്ചെങ്കിലും സംഘപരിവാർ അനുകൂല പരാമർശം പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയതായാണ് വിലയിരുത്തൽ. സുധാകരന് ചികിത്സാര്‍ത്ഥം അവധി നൽകി പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷ പദത്തിൽ താത്കാലിക നേതൃത്വം വരണമെന്നും പാര്‍ട്ടിയിൽ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കേരള സര്‍വകലാശാല സെനറ്റ് നിമനത്തിൽ യോഗ്യതയുള്ള സംഘപരിവാർ അനുകൂലികളെ നാമനിർദേശം ചെയ്യുന്നതിനെ താങ്ങൾ എതിർക്കുന്നില്ലെന്നും …

സുധാകരൻ എതിരാളികൾക്ക് ആയുധം നൽകുന്നു, വിമർശനവുമായി നേതാക്കൾ, സ്ഥാനത്തു നിന്നും മാറ്റണമെന്ന് ആവശ്യം Read More »

വയനാട്ടിൽ നിന്നും പിടികൂടിയ നരഭോജി കടുവയെ ശസ്ത്രക്രിയക്ക് വിധേയമാക്കും

ഒല്ലൂർ: വയനാട്ടിൽ നിന്നും പിടികൂടി തൃശൂർ സുവോളജി പാർക്കിലേക്ക് മാറ്റിയ നരഭോജി കടുവയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. കടുവയുടെ മുഖത്തും ശരീരത്തിലുമുള്ള ആഴമേറിയ മുറിവിലാണ് ശസ്ത്രക്രിയ നടത്തുക. ചികിത്സയ്ക്ക് വേണ്ടി കടുവയെ മയക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അനുമതി നല്‍കി. വ്യാഴാഴ്ച ഉച്ചയ്ക്ക് വെറ്റിനറി സർവകലാശാലയിൽ നിന്നുള്ള ശസ്ത്രക്രിയ വിഭാഗത്തിന്‍റെ നേതൃത്വത്തിലാവും ചികിത്സ നൽകുക. കഴിഞ്ഞ ദിവസം കടുവയെ പുത്തൂരിലെത്തിച്ചപ്പോള്‍ തന്നെ പ്രതിരോധ കുത്തിവെപ്പെടുത്തിരുന്നു. തുടര്‍ന്നുള്ള പരിശോധനയില്‍ മുഖത്തെ മുറിവ് എട്ട് സെന്‍റീമീറ്ററോളം ആഴത്തിലുള്ളതാണെന്ന് കണ്ടെത്തിയത്. മറ്റ് …

വയനാട്ടിൽ നിന്നും പിടികൂടിയ നരഭോജി കടുവയെ ശസ്ത്രക്രിയക്ക് വിധേയമാക്കും Read More »

കേരളത്തിൽ കൊവിഡ് ആക്ടീവ് കേസുകളുടെ എണ്ണം 2000 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി കൊവിഡ് ആക്ടീവ് കേസുകളുടെ എണ്ണം 2000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 292 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് സംസ്ഥാനത്തെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 2041 ആയത്. കൂടാതെ ഇന്നലെ രണ്ട് മരണം ഉണ്ടായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇന്നലെ 341 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 292 പേരും കേരളത്തിലാണ്. രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 1296 ആയി ഉയർന്നു. അതേസമയം, കൊവിഡ് വ്യാപനത്തിന് ഇടയാക്കുന്ന ഉപവകഭേദം …

കേരളത്തിൽ കൊവിഡ് ആക്ടീവ് കേസുകളുടെ എണ്ണം 2000 കടന്നു Read More »

സ്വർണവില വീണ്ടും ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും 46,000ന് മുകളിൽ എത്തി. ഇന്ന് (20/12/2023) പവന് 280 രൂപ വർധിച്ചത് ഒരു പവൻ സ്വർണത്തിൻറെ വില 46,200 രൂപയായി. ഗ്രാമിന് 35 രൂപയാണ് ഉയർന്നത്. 5,775 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ വില. ഓഹരി വിപണിയിലെ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഈ മാസം 4ന് 47,000 കടന്ന് സ്വർണവില റെക്കോർഡ് നിലയിൽ കുതിച്ചു കയറിയ പവൻ വില പിന്നീട് കുറയുന്നതാണ് കാണാനിടയായത്. പിന്നീട് ഡിസംബർ 13 വരെയുള്ള …

സ്വർണവില വീണ്ടും ഉയർന്നു Read More »

സംസ്കാര വേദി ലേഖന മൽസരം

മൂലമറ്റം: കേരളത്തിന്റെ ഭാവിയും കെ.എം മാണിയുടെ വികസന സ്വപ്നങ്ങളുമെന്ന വിഷയത്തിൽ സംസ്കാര വേദി ആഗോള തലത്തിൽ ലേഖന മൽസരം നടത്തും. 1,2,3 സ്ഥാനക്കാർക്ക് യഥാക്രമം 10,000 , 5,000 , 3,000 രൂപ ക്രമത്തിലും അടുത്ത അഞ്ച് പേർക്ക് 1000 രൂപ വീതവും കാഷ് അവാർഡുകൾ സമ്മാനിക്കും. മെമന്റോകളും സർട്ടിഫിക്കറ്റുകളും ഉണ്ടായിരിക്കും. എ4 ഷീറ്റ് ആറ് പേപ്പറിൽ കവിയരുത്. പ്രായപരിധിയില്ല. ഇടുക്കി ജില്ലയിൽ നിന്നുള്ള ലേഖനങ്ങൾ ഡിസംബർ 30ന് മുമ്പായി അയയ്ക്കണമെന്ന് ജില്ലാ പ്രസിഡൻറ് റോയ് ജെ …

സംസ്കാര വേദി ലേഖന മൽസരം Read More »

ഡി.വൈ.എഫ്.ഐക്കാർക്കു നേരെ കുരുമുളക് സ്പ്രേ, മഹിളാ കോൺഗ്രസ് പ്രവര്‍ത്തകര്‍ കറുത്ത വസ്ത്രം അണിഞ്ഞ് കരിങ്കൊടി കാണിച്ചു

കൊല്ലം: ഇന്നും കൊല്ലത്ത് നവകേരള സദസിനെതിരെ പ്രതിഷേധം. നഗരമധ്യത്തില്‍ ഡി.വൈ.എഫ്‌.ഐ – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ചിന്നക്കടയിൽ നവകേരള സദസ് വാഹനത്തിനു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് – ഡി.വൈ.എഫ്.ഐ പ്രവർത്തകർ തമ്മിലായിരുന്നു തെരുവിൽ ഏറ്റുമുട്ടൽ. വടി ഉപയോഗിച്ച് പ്രവര്‍ത്തകര്‍ തമ്മില്‍ അടിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. മുഖ്യമന്ത്രിയുടെ നവകേരള സദസ് കരുനാഗപ്പള്ളിയിലേക്ക് പോകുന്നതിനിടെയാണ് ഒരുകൂട്ടം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചിന്നക്കടയില്‍ കരിങ്കൊടി കാണിക്കാന്‍ എത്തിയത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ കരിങ്കൊടി കാട്ടാന്‍ ശ്രമം …

ഡി.വൈ.എഫ്.ഐക്കാർക്കു നേരെ കുരുമുളക് സ്പ്രേ, മഹിളാ കോൺഗ്രസ് പ്രവര്‍ത്തകര്‍ കറുത്ത വസ്ത്രം അണിഞ്ഞ് കരിങ്കൊടി കാണിച്ചു Read More »

വീണ്ടും സസ്പെൻഷൻ, കൂട്ടത്തിൽ കേരളത്തിൽ നിന്നുള്ള എം.പിമാരുംവീണ്ടും സസ്പെൻഷൻ, കൂട്ട

ന്യൂഡൽഹി: ലോക്സഭയിൽ വീണ്ടും പ്രതിപക്ഷ എം.പിമാരെ കൂട്ടത്തോടെ സസ്പെൻഡു ചെയ്തു. കേരളത്തിൽ നിന്നുള്ള മൂന്ന് എം.പിമാരുൾപ്പെടെ 50 എം.പിമാർക്കെതിരെയാണണ് ഇന്ന് നടപടി. കേരളത്തിൽ നിന്നുള്ള കെ സുധാകരൻ, ശശി തരൂർ, അടൂർ പ്രകാശ് എന്നിവർക്കെതിരെയാണ് നടപടി. ഇതോടെ ലോക്സഭയിൽ നിന്നും സസ്പെൻഡു ചെയ്ത എംപിമാരുടെ എണ്ണം 141 ആയി. ഇരുസഭകളിലുമായി 78 അം​ഗങ്ങളെയാണ് ഒറ്റദിവസം സസ്പെന്‍ഡ് ചെയ്തത്. ഇവരിൽ കേരളത്തിൽനിന്നുള്ള 14 എം.പിമാരും ഉൾപ്പെട്ടിരുന്നു. സമീപകാല ചരിത്രത്തില്‍ ഇത്രയധികം അംഗങ്ങളെ ഒറ്റദിവസം സസ്പെന്‍ഡ് ചെയ്യുന്നത് ആദ്യമായിട്ടാണ്. ഇന്ദിരാ …

വീണ്ടും സസ്പെൻഷൻ, കൂട്ടത്തിൽ കേരളത്തിൽ നിന്നുള്ള എം.പിമാരുംവീണ്ടും സസ്പെൻഷൻ, കൂട്ട Read More »

സംഘപരിവാറിലും കൊള്ളാവുന്നവരുണ്ട്; കെ സുധാകരൻ

ന്യൂഡൽഹി: സർവകലാശാല സെനറ്റംഗങ്ങളുടെ നിയമനത്തിൽ ഗവർണറെ അനുകൂലിച്ച് കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരൻ. യോഗ്യതയുള്ള സംഘപരിവാർ അനുകൂലികളെ സെനറ്റിൽ നാമനിർദേശം ചെയ്യുന്നതിനെ താങ്ങൾ എതിർക്കുന്നില്ലെന്നും അവർ ജനാധിപത്യത്തിളെ ഭാഗമായ പാർട്ടിയാണെന്നും സുധാകരൻ പറഞ്ഞു. യോഗ്യത മാനിച്ച് ഗവർണർ തെരഞ്ഞെടുക്കുന്നതിനെ താങ്ങൾ എന്തിന് വിമർശിക്കണമെന്ന് അദ്ദേഹം ചോദിച്ചു. സംഘപരിവാറിൽ കൊള്ളാവുന്നവരുമുണ്ട്. അവരെ എടുക്കുന്നതിൽ തടസമൊന്നുമില്ല, കോൺഗ്രസിൽ നിന്നും എല്ലാവരേയും വയ്ക്കാനാവില്ലെന്നും പറ്റുന്നവരെ എടുത്താൽ ഞങ്ങൾക്ക് സന്തോഷമേയുള്ളൂവെന്നും ഞങ്ങളത് സ്വീകരിക്കും. അത് ഗവർണറുടെ കടമയാണ്. എറ്റെടുക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം …

സംഘപരിവാറിലും കൊള്ളാവുന്നവരുണ്ട്; കെ സുധാകരൻ Read More »