തിരുവനന്തപുരം: പ്രധാനമന്ത്രിയെ തീരുമാനിക്കുന്നതിന് മുന്നേ കോൺഗ്രസ് ആദ്യം ബിജെപിയെ തോൽപ്പിക്കാൻ എന്താണ് മാർഗം എന്നാണ് നോക്കേണ്ടതെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെ പ്രധാനമന്ത്രിയാക്കാനുള്ള നീക്കത്തെ കുറിച്ചുള്ള ചോദ്യത്തിന് മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു എം വി ഗോവിന്ദൻ.
ഹിന്ദി ബെൽറ്റിൽ എവിടെയാണ് കോൺഗ്രസ് ഉള്ളത്. കനുഗോലു സിദ്ധാന്തം കൊണ്ടുപോയാലൊന്നും അവിടെ വിജയിക്കാൻ പറ്റില്ല. നല്ല വീട്ടുവീഴ്ച ചെയ്യേണ്ടിവരും. ഗുജറാത്തിലും രാജസ്ഥാനിലും മധ്യപ്രദേശിലും യുപിയിലും ഒന്നും കോൺഗ്രസില്ല.
ബീഹാറിലും ആസാമിലും ബംഗാളിലും തമിഴ്നാട്ടിലും അതുതന്നെയാണ് അവസ്ഥ. അതേസമയം ഇവിടങ്ങളിലെല്ലാം ബി.ജെ.പിക്ക് 37 ശതമാനം മാത്രമാണ് വോട്ടുവിഹിതം . അതിനർത്ഥം 63 ശതമാനം ബിജെപിക്ക് എതിരാണ് എന്നുള്ളതാണ്.
ആ വോട്ടുകൾ എകോപിപ്പിക്കുവാനാണ് നോക്കേണ്ടത്. അല്ലാതെ പ്രധാനമന്ത്രിയെ തീരുമാനിക്കുകയല്ല. ആര് പ്രധനമന്ത്രിയാകുന്നതിലും തങ്ങൾക്ക് എതിർപ്പില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.