Timely news thodupuzha

logo

k editor

വിഴിഞ്ഞം സമരത്തിന് പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി സിറോ മലബാര്‍ സഭ

കൊച്ചി: വൻകിട കമ്പനികൾക്ക് വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്ന വിഴിഞ്ഞത്തെ തീരദേശ നിവാസികളുടെ സമരത്തിന് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സീറോ മലബാർ സഭ. വികസനത്തിന്‍റെ പേരിൽ തീരദേശത്തെ ജനങ്ങൾക്ക് വർഷങ്ങളായി വാസസ്ഥലവും ഉപജീവനമാർഗവും ഇല്ലാതായിരിക്കുകയാണ്. വിഴിഞ്ഞം തുറമുഖത്തിന്‍റെ പേരിൽ കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാനും മത്സ്യമേഖലയിലെ പ്രതിസന്ധി പരിഹരിക്കാനും സർക്കാർ ആത്മാർഥമായി ഇടപെടണം. അതിജീവനത്തിനായി പോരാടുന്ന തീരദേശവാസികളുടെ പോരാട്ടത്തിന്‍റെ ആത്മാർത്ഥതയെ ചോദ്യം ചെയ്യുന്ന ഉത്തരവാദപ്പെട്ടവർ നടത്തുന്ന പ്രസ്താവനകൾ അപലപനീയമാണെന്ന് സീറോ മലബാർ സഭ പ്രസ്താവനയിൽ പറഞ്ഞു. 1977ന് മുമ്പ് പട്ടയം ലഭിച്ച കുടിയേറ്റ …

വിഴിഞ്ഞം സമരത്തിന് പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി സിറോ മലബാര്‍ സഭ Read More »

സംസ്ഥാനത്തെ എല്ലാ തിരോധാന കേസുകളും അന്വേഷിക്കാൻ ആഭ്യന്തര വകുപ്പിന്റെ നിർദേശം

തിരുവനന്തപുരം: തിരോധാന കേസുകൾ അന്വേഷിക്കാൻ ഒരുങ്ങി കേരള പൊലീസ്. സംസ്ഥാനത്തെ എല്ലാ മാൻ മിസ്സിംഗ് കേസുകളും അന്വേഷിക്കാൻ ആഭ്യന്തര വകുപ്പ് നിർദ്ദേശം നൽകി. സ്വർണക്കടത്ത് കൊലക്കേസിന്‍റെ പശ്ചാത്തലത്തിലാണ് ഈ നീക്കമെന്നാണ് സൂചന. ഇതുവരെ കണ്ടെത്താൻ കഴിയാതെ ഒഴിവാക്കിയ എല്ലാ കേസുകളും പുനരന്വേഷിക്കാനാണ് നീക്കം. എങ്ങും എത്താതെ പോയ എല്ലാ തിരോധാന കേസുകളുടെയും നിജസ്ഥിതി പരിശോധിക്കും. എല്ലാ ജില്ലാ പൊലീസ് മേധാവിമാരും സ്റ്റേഷൻതല കണക്കുകൾ എടുത്ത് പരിശോധന നടത്തും. സംസ്ഥാനത്ത് നൂറോളം തിരോധാന കേസുകളുടെ അന്വേഷണം നിലച്ചെന്ന വിവരത്തെ …

സംസ്ഥാനത്തെ എല്ലാ തിരോധാന കേസുകളും അന്വേഷിക്കാൻ ആഭ്യന്തര വകുപ്പിന്റെ നിർദേശം Read More »

പെന്‍ഷന്‍ ലഭിക്കാതെ എന്‍ഡോസള്‍ഫാന്‍ കുടുംബങ്ങള്‍ ദുരിതത്തില്‍

കാസര്‍ഗോഡ്: സാമൂഹിക ക്ഷേമ പെന്‍ഷന്‍ ലഭിക്കാതെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍. അഞ്ച് മാസമായി പെന്‍ഷന്‍ മുടങ്ങി കിടക്കുകയാണെന്ന് ദുരിത ബാധിതര്‍ അറിയിച്ചു. ദുരിത ബാധിതരെ പരിചരിക്കുന്നവര്‍ക്കുള്ള ആശ്വാസ കിരണം സഹായധന വിതരണം മുടങ്ങിയിട്ടും മാസങ്ങളായതായാണ് റിപ്പോർട്ട്. ഓണത്തിന് മുമ്പെങ്കിലും പെൻഷൻ ലഭിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് പെൻഷനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങൾ ആവശ്യപ്പെടുന്നത്.

ട്വിറ്റർ ഒരു കമ്പനിയായി മാറിയതാണ് തന്റെ ഏറ്റവും വലിയ ഖേദം ; ജാക്ക് ഡോർസി

ട്വിറ്റർ ഒരു കമ്പനിയായി മാറിയതിൽ ഖേദിക്കുന്നതായി ട്വിറ്റർ സ്ഥാപകനും മുൻ ചീഫ് എക്സിക്യൂട്ടീവുമായ ജാക്ക് ഡോർസി വ്യാഴാഴ്ച ട്വീറ്റ് ചെയ്തു. “ഏറ്റവും വലിയ പ്രശ്നവും എന്‍റെ ഏറ്റവും വലിയ ഖേദവും അത് ഒരു കമ്പനിയായി മാറിയതാണ്.” ട്വിറ്റർ താൻ വിഭാവനം ചെയ്ത രീതിയിൽ മാറിയോ എന്ന ചോദ്യത്തിന് മറുപടിയായാണ് ഡോർസി ട്വീറ്റ് ചെയ്തത്. ശതകോടീശ്വരൻ എലോൺ മസ്കിന്‍റെ ട്വിറ്റർ വാങ്ങാനുള്ള കരാർ പൂർത്തിയായാൽ ഡോർസിക്ക് 978 മില്യൺ ഡോളർ ലഭിക്കും. ഏത് ഘടനയിലാണ് ട്വിറ്റർ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതെന്ന് …

ട്വിറ്റർ ഒരു കമ്പനിയായി മാറിയതാണ് തന്റെ ഏറ്റവും വലിയ ഖേദം ; ജാക്ക് ഡോർസി Read More »

രാജ്യാന്തര ഹ്രസ്വചിത്രമേളയ്ക്ക് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: പതിന്നാലാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയ്ക്ക് ഇന്ന് തുടക്കം. ഇന്ന് മുതൽ 31 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയറ്ററുകളിലായി സംഘടിപ്പിക്കുന്ന രാജ്യാന്തര, ഡോക്യുമെന്‍ററി ഹ്രസ്വചിത്രമേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തുടര്‍ന്ന് ഉദ്ഘാടനചിത്രമായ മരിയു പോളിസ് 2 പ്രദര്‍ശിപ്പിക്കും. വിവിധ അന്താരാഷ്ട്ര മത്സരങ്ങളിൽ പ്രദർശിപ്പിച്ച 19 സിനിമകൾ ഉൾപ്പെടെ 261 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. ലോങ് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യുമെന്ററി, അന്താരാഷ്ട്ര ഷോര്‍ട്ട് ഫിക്ഷന്‍, കാമ്പസ് ഫിലിംസ്, മത്സരേതര മലയാളം വിഭാഗം, ഹോമേജ്, അനിമേഷന്‍, …

രാജ്യാന്തര ഹ്രസ്വചിത്രമേളയ്ക്ക് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും Read More »

118 വേദികളിലായി ഒരു ലക്ഷം മെൻസ്ട്രൽ കപ്പ് വിതരണം; ശ്രദ്ധ നേടി ഹൈബി ഈഡന്റെ പദ്ധതി

കൊച്ചി: 24 മണിക്കൂറിനുള്ളിൽ 118 വേദികളിലായി ഒരു ലക്ഷം മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്ത് ശ്രദ്ധ നേടി എറണാകുളം എം.പി ഹൈബി ഈഡൻ നേതൃത്വം നൽകുന്ന കാമ്പയിനിൻ. മുത്തൂറ്റ് ഫിനാൻസിന്‍റെ സിഎസ്ആർ ഫണ്ടായി ലഭിച്ച ഒന്നരക്കോടി രൂപ ഉപയോഗിച്ച് ജില്ലാ ഭരണകൂടത്തിന്‍റെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ (ഐഎംഎ) കൊച്ചി ബ്രാഞ്ചിന്‍റെയും പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ‘കപ്പ് ഓഫ് ലൈഫ്’ പദ്ധതി എറണാകുളം പാർലമെന്‍റ് മണ്ഡലം പരിധിയിലാണ് നടപ്പാക്കുന്നുണ്ടെങ്കിലും പുറത്തും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വിതരണം 30, 31 തീയതികളിൽ നടക്കും. മെൻസ്ട്രൽ …

118 വേദികളിലായി ഒരു ലക്ഷം മെൻസ്ട്രൽ കപ്പ് വിതരണം; ശ്രദ്ധ നേടി ഹൈബി ഈഡന്റെ പദ്ധതി Read More »

ഇർഫാൻ ഹബീബിനെതിരായ പരാമർശം ; ഗവർണറെ വിമർശിച്ച് ഡി. രാജ

ഗവർണർ സ്ഥാനത്തിരുന്ന് ഇർഫാൻ ഹബീബിനെതിരെ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ പരാമർശങ്ങൾ പറയാൻ പാടില്ലാത്തതായിരുന്നെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. ഇർഫാൻ ഹബീബിനെ മറ്റാരെക്കാളും നന്നായി ഗവർണർ അറിയണം. ഗവർണറുടെ പദപ്രയോഗം ഒരിക്കലും അംഗീകരിക്കാനാവില്ല. ഇർഫാൻ ഹബീബ് ലോകം ബഹുമാനിക്കുന്ന ഒരു ചരിത്രകാരനാണ്. ആവശ്യമെങ്കിൽ ഗവർണർ പരാതി നൽകുകയാണ് ചെയ്യേണ്ടത്. ഗവർണറുടെ പദപ്രയോഗത്തെ ശക്തമായി അപലപിക്കുന്നു. മറ്റ് പദവികൾ നോക്കുന്നുണ്ടോ എന്ന് ഗവർണർ വ്യക്തമാക്കണമെന്നും രാജ പറഞ്ഞു. ചരിത്രകാരൻ ഇർഫാൻ ഹബീബിനെ ഗുണ്ടയെന്ന് വിളിച്ച ഗവർണർ …

ഇർഫാൻ ഹബീബിനെതിരായ പരാമർശം ; ഗവർണറെ വിമർശിച്ച് ഡി. രാജ Read More »

ബാലികയെയും പിതാവിനെയും അവഹേളിച്ചതിന് 50,000 രൂപ നൽകാമെന്ന് പൊലീസുകാരി

കൊച്ചി: പിങ്ക് പൊലീസ് ഉദ്യോഗസ്ഥ എട്ടുവയസ്സുകാരിയെയും പിതാവിനെയും പരസ്യമായി അവഹേളിച്ചെന്ന സംഭവത്തിൽ നഷ്ടപരിഹാരമായി 50000 രൂപ നൽകാൻ തയാറാണെന്ന് ആരോപണ വിധേയയായ ഉദ്യോഗസ്ഥ ഹൈക്കോടതിയിൽ അറിയിച്ചു. പെൺ‍കുട്ടിയുടെ പിതാവിന്റെ അക്കൗണ്ട് നമ്പർ കൈമാറാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ടു. കേസിൽ പെൺകുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരവും കോടതി നടപടി ചെലവിലേക്കായി 25,000 രൂപയും നൽകാൻ നിർദേശിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. സാമ്പത്തിക പ്രശ്നങ്ങൾമൂലം നഷ്ടപരിഹാര തുക കുറയ്ക്കാനാകുമോ എന്ന് ഉദ്യോഗസ്ഥ ആരാഞ്ഞിരുന്നു. …

ബാലികയെയും പിതാവിനെയും അവഹേളിച്ചതിന് 50,000 രൂപ നൽകാമെന്ന് പൊലീസുകാരി Read More »

സൈനികൻ പൊലീസ് സ്റ്റേഷനിൽ കയറി എ.എസ്.ഐയെ തല്ലിച്ചതച്ചു

കൊല്ലം: കഞ്ചാവും എം.ഡി.എം.എയുമായി അറസ്റ്റിലായ പ്രതികളെ കാണാൻ പൊലീസ് സ്റ്റേഷനിലെത്തിയ സൈനികനും സഹോദരനും ചേർന്ന് എ.എസ്.ഐയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കൊറ്റയ്ക്കൽ സ്വദേശിയും സൈനികനുമായ വിഷ്ണു (30), സഹോദരൻ വിഘ്നേഷ് (25) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൈയിൽ കിടന്നിരുന്ന ഇടിവള ഊരിയാണ് സൈനികൻ എ.എസ്.ഐയെ തല്ലിച്ചതച്ചത്. കൊല്ലം കിളികൊല്ലൂർ സ്റ്റേഷനിലെ എ.എസ്.ഐ പ്രകാശ് ചന്ദ്രനാണ് സൈനികന്‍റെയും സഹോദരന്‍റെയും അപ്രതീക്ഷിത ആക്രമണത്തിൽ പരിക്കേറ്റത്. മുഖത്തും മൂക്കിലും തലയിലും പരിക്കേറ്റ എ.എസ്.ഐയെ …

സൈനികൻ പൊലീസ് സ്റ്റേഷനിൽ കയറി എ.എസ്.ഐയെ തല്ലിച്ചതച്ചു Read More »

ത്രികക്ഷി കരാർ വ്യവസ്ഥകൾക്ക് വിരുദ്ധം; അഗ്നിപഥ് പദ്ധതിയിൽ ഗൂർഖ നിയമനം തടഞ്ഞ് നേപ്പാൾ

1947ലെ ഇന്ത്യ നേപ്പാൾ ബ്രിട്ടൻ ത്രികക്ഷി കരാറിലെ വ്യവസ്ഥകൾക്ക് വിരുദ്ധമെന്ന് ആരോപിച്ച് അഗ്നിപഥ് പദ്ധതിയിൽ ഗൂർഖ നിയമനം തടഞ്ഞ് നേപ്പാൾ സർക്കാർ. നാല് വർഷത്തെ നിയമനം നൽകുന്ന പദ്ധതിയുടെ വ്യവസ്ഥകളെക്കുറിച്ച് വ്യക്തതയില്ലെന്നും നേപ്പാൾ പറഞ്ഞു. നേപ്പാൾ വിദേശകാര്യമന്ത്രി നാരായൺ ഖാദകയാണ് ഇക്കാര്യം ഇന്ത്യൻ അംബാസഡറെ ഔദ്യോഗികമായി അറിയിച്ചത്. കരസേനാ മേധാവി മേജർ മനോജ് പാണ്ഡെയുടെ നേപ്പാൾ സന്ദർശനത്തിന് ദിവസങ്ങൾക്ക് മുമ്പാണ് നേപ്പാളിന്‍റെ ഈ തീരുമാനം. 75 വർഷം മുമ്പാണ് ഇന്ത്യൻ സൈന്യത്തിൽ ഗൂർഖ റെജിമെന്‍റ് യാഥാർത്ഥ്യമായത്. അഗ്നിപഥ് …

ത്രികക്ഷി കരാർ വ്യവസ്ഥകൾക്ക് വിരുദ്ധം; അഗ്നിപഥ് പദ്ധതിയിൽ ഗൂർഖ നിയമനം തടഞ്ഞ് നേപ്പാൾ Read More »

കാൾസന്റെ ഫേസ്ബുക്ക് പേജിൽ മലയാളികളുടെ പൊങ്കാല

ലോക ചെസ്സ് ചാമ്പ്യൻ മാഗ്നസ് കാൾസന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ പൊങ്കാല. ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ രമേഷ് ബാബു പ്രഗ്നാനന്ദയോട് മൂന്നാം തവണയും തോറ്റതിന് പിന്നാലെയാണ് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ പൊങ്കാലയുമായി കാൾസന്‍റെ ഫേസ്ബുക്ക് പോസ്റ്റിലേക്ക് എത്തിയത്. പ്രഗ്നാനന്ദയാണ് കമന്റുകളിൽ നിറയുന്നത്. കാൾസന്‍റെ ഫെയ്സ്ബുക്ക് പേജിൽ നിരവധി മലയാളികളുടെ കമന്‍റുകളുണ്ട്. ‘സന്തോഷമായില്ലെ ഉണ്ണിക്ക്, എന്തൊക്കെയായിരുന്നു, മലപ്പുറം കത്തി അമ്പും വില്ലും, അവസാനം, ഇന്ത്യൻ പുലിക്കുട്ടിയുടെ മുന്നിൽ മാഗ്നസ് പവനായി ശവമായി, എന്നിങ്ങനെ നീളുന്നു കമന്‍റുകൾ. “ലോകത്ത് തന്നെ ജയിക്കാൻ …

കാൾസന്റെ ഫേസ്ബുക്ക് പേജിൽ മലയാളികളുടെ പൊങ്കാല Read More »

കാലിക്കറ്റ് സര്‍വകലാശാല ഉത്തരക്കടലാസുകള്‍ ഇനി മുതല്‍ ബാര്‍ കോഡിംഗ് സിസ്റ്റത്തില്‍

കാലിക്കറ്റ് സര്‍വകലാശാല ഉത്തരക്കടലാസുകള്‍ ഇനി മുതല്‍ ബാര്‍ കോഡിംഗ് സിസ്റ്റത്തില്‍. മൂല്യനിർണയ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ വേണ്ടിയാണു സർവകലാശാല ഈ പുതിയ ആശയം പരീക്ഷിക്കുന്നത്. അടുത്ത മാസം നടക്കുന്ന ബി.എഡ് രണ്ടാം സെമസ്റ്റർ ഉത്തരക്കടലാസുകളിലാണ് ബാർകോഡിംഗ് സമ്പ്രദായം നടപ്പാക്കുന്നത്. കാലിക്കറ്റ് സർവകലാശാലയുടെ ഉത്തരക്കടലാസുകളെച്ചൊല്ലി വിവാദങ്ങളില്ലാത്ത സന്ദർഭങ്ങൾ വളരെ കുറവാണ്. ഈ വിവാദങ്ങൾക്ക് ഒരു പരിധിവരെ വിരാമമിടാനാകുമെന്ന പ്രതീക്ഷയിലാണ് സർവകലാശാല ഇപ്പോൾ. ഉത്തരക്കടലാസുകൾ പരീക്ഷാഹാളിൽ എത്തിച്ച് ഫാള്‍സ് നമ്പർ നൽകുന്ന ജോലി ഒഴിവാക്കും. പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് നേരിട്ട് മൂല്യനിര്‍ണയ …

കാലിക്കറ്റ് സര്‍വകലാശാല ഉത്തരക്കടലാസുകള്‍ ഇനി മുതല്‍ ബാര്‍ കോഡിംഗ് സിസ്റ്റത്തില്‍ Read More »

വളർത്തുമയിലിനെ പിന്തുടരവെ അതിർത്തി കടന്നു; പാക് ബാലനെ മോചിപ്പിക്കാൻ ഉത്തരവ്

വളർത്തു മയിലിനെ പിന്തുടരവെ ഇന്ത്യൻ അതിർത്തി കടന്ന പാക്കിസ്താൻ സ്വദേശിയായ കുട്ടിയെ മോചിപ്പിക്കാൻ ഉത്തരവ്. പൂഞ്ചിലെ ജുവനൈൽ ജസ്റ്റിസ് ബോർഡാണ് അസ്മദ് അലിയെന്ന 14കാരനെ മോചിപ്പിക്കാൻ ഉത്തരവിട്ടത്. കഴിഞ്ഞ വർഷം നവംബറിലാണ് മയിലിനെ പിന്തുടർന്ന് കുട്ടി അതിർത്തി കടന്നത്. പാക് അധിനിവേശ കശ്മീരിലെ റാവലകോട്ട് സ്വദേശിയാണ് കുട്ടി.

അവധ് ബിഹാറി ചൗധരി ബിഹാർ നിയമസഭാ സ്പീക്കറാകും; തെരഞ്ഞെടുപ്പ് ഇന്ന്

ബിഹാർ നിയമസഭാ സ്പീക്കറുടെ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ആർജെഡിയുടെ അവധ് ബിഹാറി ചൗധരി മാത്രമാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്. ബി.ജെ.പിയുടെ വിജയ് കുമാർ സിൻഹയുടെ രാജിയെ തുടർന്നാണ് നിയമസഭാ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മഹാസഖ്യത്തിലെ മാരത്തൺ ചർച്ചകൾക്കൊടുവിലാണ് ആർജെഡിക്ക് സ്പീക്കർ സ്ഥാനം നൽകാനുള്ള തീരുമാനം കൈക്കൊണ്ടത്. മുതിർന്ന ആർജെഡി നേതാവ് അവധ് ബിഹാറി ചൗധരി വ്യാഴാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ജെഡിയു ദേശീയ അധ്യക്ഷൻ ലലൻ സിംഗ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. …

അവധ് ബിഹാറി ചൗധരി ബിഹാർ നിയമസഭാ സ്പീക്കറാകും; തെരഞ്ഞെടുപ്പ് ഇന്ന് Read More »

ചീഫ് ജസ്റ്റിസ് എൻ വി രമണ ഇന്ന് വിരമിക്കും

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് എൻ വി രമണ ഇന്ന് വിരമിക്കും. ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി നാളെ ചുമതലയേൽക്കും. ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് യുയു ലളിത്. രമണ കഴിഞ്ഞാൽ സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയാണ് ജസ്റ്റിസ് ലളിത്. ജസ്റ്റിസ് യു.യു ലളിത് നവംബർ 8 വരെ ചീഫ് ജസ്റ്റിസായി തുടരും. ഇന്ത്യയുടെ 48ാമത് ചീഫ് ജസ്റ്റിസായി കഴിഞ്ഞ വർഷം മാർച്ച് 24നാണ് ജസ്റ്റിസ് എൻ.വി രമണ സത്യപ്രതിജ്ഞ …

ചീഫ് ജസ്റ്റിസ് എൻ വി രമണ ഇന്ന് വിരമിക്കും Read More »

അധ്യക്ഷപദവിയിലേക്ക് പ്രിയങ്ക ഇല്ല; വ്യക്തമാക്കി സോണിയ ഗാന്ധി

അധ്യക്ഷപദവിയിലേക്ക് പ്രിയങ്ക ഗാന്ധി ഇല്ലെന്ന് നെഹ്റു കുടുംബം. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധിയുടെ പേർ ചർച്ച ചെയ്യേണ്ടെന്നാണ് നെഹ്റു കുടുംബത്തിന്‍റെ നിലപാട്. പ്രിയങ്ക ഇപ്പോൾ പാർട്ടിക്ക് സാധ്യമായ സേവനം നൽകുന്നുണ്ട്. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്കയുടെ പേര് ഉയർത്തുന്നത് വിവാദങ്ങൾക്ക് വഴിവെക്കും. രാഹുൽ ഗാന്ധി തയ്യാറായില്ലെങ്കിൽ പ്രിയങ്ക ഗാന്ധി പാർട്ടിയുടെ ചുമതല ഏറ്റെടുക്കണമെന്ന് ചില മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് നെഹ്റു കുടുംബത്തിന്‍റെ നിലപാട്. സോണിയാ ഗാന്ധിയാണ് ഈ നിർദ്ദേശം മുന്നോട്ട് വച്ച മുതിർന്ന നേതാക്കളോട് …

അധ്യക്ഷപദവിയിലേക്ക് പ്രിയങ്ക ഇല്ല; വ്യക്തമാക്കി സോണിയ ഗാന്ധി Read More »

കുന്നംകുളം കൊലപാതകം; പ്രതിക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകും

കുന്നംകുളം: തൃശൂർ കുന്നംകുളത്ത് അമ്മയെ വിഷം നൽകി കൊലപ്പെടുത്തിയ കേസിലെ പ്രതി ഇന്ദുലേഖയെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകും. കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച സമർപ്പിക്കും. ഇന്ദുലേഖയുടെ കടബാധ്യത സംബന്ധിച്ച മൊഴികൾ തൃപ്തികരമല്ലെന്ന നിലപാടിലാണ് പൊലീസ്. മെഡിക്കൽ തെളിവുകൾ ശേഖരിക്കേണ്ടതിനാലാണ് കസ്റ്റഡി അപേക്ഷ സമർപ്പിക്കുന്നത്. കുന്നംകുളം കിഴൂർ കാക്കത്തുരുത്തിൽ രുഗ്മണിയെ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ മകൾ ഇന്ദുലേഖയ്ക്കെതിരെ നിർണായകമാവുക മെഡിക്കൽ തെളിവുകളാണ്. എലിവിഷത്തിന്‍റെ ഒരു പാക്കറ്റ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വിഷാംശത്തിന്‍റെ ശാസ്ത്രീയ പരിശോധന നടത്തി …

കുന്നംകുളം കൊലപാതകം; പ്രതിക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകും Read More »

സി.പി.ഐ ഇടുക്കി ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം

ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വൈകീട്ട് അഞ്ചിന് അടിമാലിയിൽ നടക്കുന്ന പൊതുസമ്മേളനം കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. 27ന് നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.ഐ കൺട്രോൾ കമ്മിഷൻ അംഗം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. 10 നിയോജകമണ്ഡലങ്ങളിൽ നിന്നായി 280 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. 28ന് പൊതുചർച്ചയും സമാപന ദിവസമായ 29ന് ജില്ലാ കൗൺസിൽ അംഗങ്ങളുടെ തിരഞ്ഞെടുപ്പും നടക്കും. നിലവിലെ ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ മാറാനാണ് സാധ്യത. മണ്ഡലം കമ്മിറ്റികളിൽ കെ.ഇ. …

സി.പി.ഐ ഇടുക്കി ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം Read More »

മട്ടന്നൂരിൽ പുറകോട്ട്; ഒറ്റ സീറ്റ് പോലും നേടാനാകാതെ ബിജെപി

കണ്ണൂർ: പതിവുപോലെ തിരഞ്ഞെടുപ്പ് രംഗത്ത് വലിയ മുന്നേറ്റം അവകാശപ്പെട്ട ബി.ജെ.പി ഇത്തവണയും നിരാശയിലാണ്. മട്ടന്നൂർ നഗരസഭയിൽ അക്കൗണ്ട് തുറക്കുമെന്ന് പ്രഖ്യാപിച്ചാണ് ബി.ജെ.പി മത്സരിച്ചത്. പക്ഷേ, പാർട്ടി പരാജയപ്പെട്ടു. കഴിഞ്ഞ തവണ ഒമ്പത് സീറ്റുകളിൽ രണ്ടാം സ്ഥാനത്തെത്താൻ ബി.ജെ.പിക്ക് കഴിഞ്ഞിരുന്നു. ഇത്തവണ അത് നാല് സീറ്റായി ചുരുങ്ങി. 2017 ൽ 3280 വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്. ഇത്തവണ ആകെ പോൾ ചെയ്ത വോട്ടുകളുടെ എണ്ണം 2666 ആണ്. 614 വോട്ടിന്‍റെ കുറവാണിത്. മട്ടന്നൂർ ടൗൺ വാർഡാണ് ബി.ജെ.പി കടുത്ത …

മട്ടന്നൂരിൽ പുറകോട്ട്; ഒറ്റ സീറ്റ് പോലും നേടാനാകാതെ ബിജെപി Read More »

കണ്ണൂരിന് പിന്നാലെ കാലിക്കറ്റ് സര്‍വകലാശാലയിലും നിയമന വിവാദം

തേഞ്ഞിപ്പലം: കണ്ണൂർ സർവകലാശാലയ്ക്ക് പിന്നാലെ കാലിക്കറ്റ് സർവകലാശാലയിലെ അധ്യാപക നിയമനങ്ങളും വിവാദങ്ങളുടെ നടുവിൽ. കാലിക്കറ്റിൽ മലയാളം പ്രൊഫസറായി ഡോ. ജോസഫ് സ്കറിയയെ നിയമിക്കാനുള്ള നീക്കത്തിന് പിന്നാലെയാണ് പരാതികളും ആരോപണങ്ങളും ഉയർന്നത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാജേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ സർവ്വകലാശാലയിൽ നിയമനം നൽകിയതിനെതിരെ പരാതി നൽകിയത് ജോസഫ് സ്കറിയയാണ്. 11ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് ജോസഫ് സ്കറിയയെ നിയമിക്കാനുള്ള തീരുമാനം വി.സി കൈക്കൊണ്ടത്. എന്നാൽ ഇടത് അംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് തീരുമാനം അടുത്ത …

കണ്ണൂരിന് പിന്നാലെ കാലിക്കറ്റ് സര്‍വകലാശാലയിലും നിയമന വിവാദം Read More »

കാക്കനാട് ഫ്‌ളാറ്റിലെ കൊലപാതകം; പ്രതി അർഷാദ് കുറ്റം സമ്മതിച്ചതായി പോലീസ്

കൊച്ചി: കാക്കനാട് ഫ്ളാറ്റിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അർഷാദ് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അർഷാദ് ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നും മയക്കുമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും തൃക്കാക്കര എസിപി പി വി ബേബി പറഞ്ഞു. ഓഗസ്റ്റ് 27 വരെ കസ്റ്റഡിയില്‍ ലഭിച്ച പ്രതിയെ കൊലപാതകം നടന്ന കാക്കനാട്ടെ ഫ്ലാറ്റിൽ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. സജീവിനെ കത്തി ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്നും കൊലപ്പെടുത്തിയ രീതിയും തെളിവെടുപ്പിനിടെ പ്രതി പൊലീസിനോട് വിശദീകരിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ …

കാക്കനാട് ഫ്‌ളാറ്റിലെ കൊലപാതകം; പ്രതി അർഷാദ് കുറ്റം സമ്മതിച്ചതായി പോലീസ് Read More »

ആന്ധ്രാപ്രദേശിലെ പഞ്ചസാര ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ രണ്ട് മരണം

ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശിലെ പഞ്ചസാര ഫാക്ടറിയിൽ തീപിടുത്തം. അപകടത്തിൽ രണ്ട് പേർ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് അധികൃതർ പറഞ്ഞു. കാക്കിനടയ്ക്കടുത്ത് വാകലപുടി പഞ്ചസാര ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഫയർഫോഴ്സിന്‍റെ ഇലക്ട്രിക്കൽ വിഭാഗം സ്ഥലത്ത് പരിശോധന നടത്തി. പഞ്ചസാര ബാഗുകൾ കയറ്റാൻ ഉപയോഗിക്കുന്ന ഫാക്ടറിയിലെ കൺവെയർ ബെൽറ്റിലെ ഷോർട്ട് സർക്യൂട്ടാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക …

ആന്ധ്രാപ്രദേശിലെ പഞ്ചസാര ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ രണ്ട് മരണം Read More »

കാപ്പ ചുമത്തേണ്ടത് മുഖ്യമന്ത്രിക്കും എല്‍ഡിഎഫ് കണ്‍വീനർക്കും: കെ സുധാകരന്‍

തിരുവനന്തപുരം: കാപ്പ ചുമത്തി നാടുകടത്തേണ്ടത് മുഖ്യമന്ത്രിയേയും എല്‍ഡിഎഫ് കണ്‍വീനറേയുമാണെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. അക്രമരാഷ്ട്രീയത്തിന്‍റെ വക്താക്കളാണ് പിണറായി വിജയനും ഇ.പി ജയരാജനുമെന്നും, കൊലപാതകവും അക്രമവും സിപിഎം ശൈലിയാണെന്നും അദ്ദേഹം പറഞ്ഞു. കൊന്നും കൊല്ലിച്ചും രാഷ്ട്രീയത്തിൽ ഇടം കണ്ടെത്തിയവരാണ് ഇന്നത്തെ സി.പി.എം നേതാക്കളെന്നും കെ.പി.സി.സി പ്രസിഡന്‍റ് ആരോപിച്ചു. “ആഭ്യന്തരവകുപ്പ് പരാതിക്കാരനെതിരെ കാപ്പ ചുമത്തുന്നത് രാജ്യത്തിന് തന്നെ നാണക്കേടാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ ആക്രമിച്ച ഇ.പി ജയരാജന് പോലീസ് സംരക്ഷണവും സുരക്ഷയും നൽകുന്നുണ്ട്. കോടതി ഉത്തരവുണ്ടായിട്ടും എൽഡിഎഫ് കൺവീനറെ ചോദ്യം …

കാപ്പ ചുമത്തേണ്ടത് മുഖ്യമന്ത്രിക്കും എല്‍ഡിഎഫ് കണ്‍വീനർക്കും: കെ സുധാകരന്‍ Read More »

കുത്തേറ്റതിന് പിന്നാലെ റുഷ്ദിയുടെ പുസ്തകങ്ങള്‍ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍

ന്യൂയോര്‍ക്ക്: യുഎസിൽ ആക്രമണത്തിനിരയായതോടെ, സൽമാൻ റുഷ്ദിയുടെ നോവലുകൾക്ക് വായനക്കാർ കൂടുന്നു. വിവാദമായ സെയ്റ്റാനിക് വേഴ്‌സസാണ് കൂടുതല്‍പേരും തിരയുന്നത്. സൽമാൻ റുഷ്ദി ബുക്കർ പ്രൈസ് നേടിയ മിഡ്നൈറ്റ്സ് ചിൽഡ്രനും ആവശ്യക്കാരേറെയാണ്. ശനിയാഴ്ച ആമസോണിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളുടെ പട്ടികയിൽ ഇവ ഇടം നേടി. കത്തി ആക്രമണത്തിൽ അമേരിക്കയിൽ ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ വംശജനായ ഇംഗ്ലീഷ് എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ വെന്‍റിലേറ്ററിൽ നിന്ന് മാറ്റി. സംസാരശേഷി വീണ്ടെടുത്തതായി റുഷ്ദിയുടെ ഏജന്‍റ് ആൻഡ്രൂ വൈലി സ്ഥിരീകരിച്ചു.

റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്കിൽ ഇരുപതടി ഗാന്ധി പ്രതിമ

നോയിഡ: ക്വിറ്റ് ഇന്ത്യാ സമരത്തിന്‍റെ എൺപതാം വാർഷികത്തോടനുബന്ധിച്ച് യുപിയിലെ നോയിഡയിൽ മഹാത്മാഗാന്ധിയുടെ ഒരു പ്രതിമ അനാച്ഛാദനം ചെയ്തു. ഏകദേശം 20 അടി ഉയരമുള്ള ഈ പ്രതിമയ്ക്ക് ഒരു പ്രത്യേകതയുണ്ട്. റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിച്ചാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത് മാത്രമായിരുന്നില്ല, വൃത്തിയുള്ള, സത്യമുള്ള ഒരു ഇന്ത്യ ഉണ്ടാകുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ സ്വപ്നം. അതിനാൽ, അദ്ദേഹത്തിന്‍റെ ഈ പ്രതിമ കൂടുതൽ ചർച്ച ചെയ്യപ്പെടുന്നു. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച 1,000 കിലോഗ്രാം പ്ലാസ്റ്റിക് …

റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്കിൽ ഇരുപതടി ഗാന്ധി പ്രതിമ Read More »

ചരിത്രമെഴുതി ഇന്ത്യയുടെ അവിനാഷ് സാബ്ലെ; സ്റ്റീപ്പിൾ ചെയ്സിൽ വെള്ളി

ബിർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ അവിനാഷ് സാബ്ലെ ചരിത്രം രചിച്ചു. 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ വെള്ളി മെഡൽ നേടി അവിനാഷ് ചരിത്രം കുറിച്ചു. ഇതാദ്യമായാണ് കോമൺവെൽത്ത് ഗെയിംസ് സ്റ്റീപ്പിൾചേസിൽ ഇന്ത്യ മെഡൽ നേടുന്നത്. തലനാരിഴയ്ക്കാണ് താരത്തിന് സ്വർണ്ണ മെഡൽ നഷ്ടമായത്. ദേശീയ റെക്കോർഡോടെയാണ് വെള്ളി മെഡൽ നേടിയത്. കരിയറിലെ ഏറ്റവും മികച്ച സമയത്തിനുള്ള വെള്ളി മെഡലാണ് 27 കാരനായ താരം സ്വന്തമാക്കിയത്. ഇത് ഒമ്പതാം തവണയാണ് അവിനാഷ് സ്വന്തം ദേശീയ റെക്കോർഡ് തകർക്കുന്നത്. എട്ട് മിനിറ്റ് 11.20 …

ചരിത്രമെഴുതി ഇന്ത്യയുടെ അവിനാഷ് സാബ്ലെ; സ്റ്റീപ്പിൾ ചെയ്സിൽ വെള്ളി Read More »