Timely news thodupuzha

logo

Month: March 2025

ചുങ്കത്ത് നിന്ന് മൂന്ന് ദിവസം മുമ്പ് കാണാതായ ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി

തൊടുപുഴ: ചുങ്കത്ത് നിന്ന് മൂന്ന് ദിവസം മുമ്പ് കാണാതായ ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി. കലയന്താനി ചെത്തിമറ്റത്തെ കാറ്ററിങ് ഗോഡൗണിലെ മാൻഹോളിലാണ് മൃതദേഹം കണ്ടെത്തിയത്. ബിജുവിന്റേത് കൊലപാതകമാണെന്ന് പോലീസ് നേരത്തേ സ്ഥിരീകരിച്ചിരുന്നു. ഗോഡൗണിന്റെ മലിനജലം ശേഖരിച്ചിരുന്ന പത്തടിയോളം താഴ്ചയുള്ള കുഴിക്കകത്താണ് മണ്ണുനീക്കം ചെയ്ത് ബിജുവിന്റെ മൃതദേഹം ഒളിപ്പിച്ചിരുന്നത്. കസ്റ്റഡിയിലുള്ള ജോമോനും കൊല്ലപ്പെട്ട ബിജുവും ചേർന്ന് ബിസിനസുകൾ നടത്തിയിരുന്നു. ബിജുവുമായി ചേർന്നുനടത്തിയ ബിസിനസിൽ നഷ്ടമുണ്ടായെന്ന് ജോമോൻ പലതവണ പറഞ്ഞിരുന്നു. പരാതി നൽകിയിട്ടും പണം തിരികെ ലഭിച്ചില്ലെന്ന് ജോമോൻ പലരോടും …

ചുങ്കത്ത് നിന്ന് മൂന്ന് ദിവസം മുമ്പ് കാണാതായ ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി Read More »

ജലവിഭവ വകുപ്പ് ബഫർസോൺ ഉത്തരവ് പിൻവലിക്കണം; പി.ജെ ജോസഫ്

തൊടുപുഴ: കേരളത്തിലെ ജലസേചന ഡാമുകൾക്ക് ചുറ്റും 100 മീറ്റർ ബഫർസോൺ പ്രഖ്യാപിച്ചത് ഒരു കാരണവശാലും ന്യായീകരിക്കുവാൻ പറ്റുന്നതല്ല. യുഡി എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലങ്കര എംവിഐപി അസി.എക്‌സിക്യൂട്ടീവ് ഓഫീസിനു മുന്നിൽ നടന്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലങ്കര ഡാമും അനുബന്ധ ജലസേചന പദ്ധതിയും കൃത്യമായ കാഴ്ചപ്പാടോടു കൂടിയാണ് നിർമ്മാണം നടത്തിയത്. ജലസേചന പദ്ധതിയ്ക്ക് ആവശ്യമായിട്ടുള്ള ഭൂപ്രദേശം ഗവൺമെന്റ് പൊന്നും വില നൽകി ഏറ്റെടുത്തിട്ടുള്ളതാണ്. മാക്‌സിമം വാട്ടർ ലെവലിന് ആവശ്യമായ സ്ഥലത്തിനു പുറമേ ഡാമിന്റെയും …

ജലവിഭവ വകുപ്പ് ബഫർസോൺ ഉത്തരവ് പിൻവലിക്കണം; പി.ജെ ജോസഫ് Read More »

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവാവിനെ കല്ലൂർക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

മുവാറ്റുപുഴ: ഏനാനല്ലൂർ കടുക്കാഞ്ചിറ മാലികുന്നേൽ വീട്ടിൽ ഇന്ദ്രജിത്തിനെയാണ്(24) കല്ലൂർക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ദുബായിൽ ജോലിക്കായി ഫ്രീലാൻവിസ വാഗ്ദാനം നൽകി സ്ത്രീകൾ ഉൾപ്പെടെ നിരവധിപേരിൽ നിന്നും പണം കൈപ്പറ്റിയ ശേഷം വിസ നൽകാതെ കബളിപ്പിക്കുകയായിരുന്നു. തുടർന്ന് കല്ലൂർക്കാട് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇയാൾ ഒളിവിലായിരുന്നു. ബാംഗ്ലൂർ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞ മൂന്നുമാസമായി ഒളിവിൽ താമസിച്ചിരുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണസംഘം ബാംഗ്ലൂരിലെത്തിയാണ് ഇയാളെ പിടികൂടിയത്.. മൂവാറ്റുപുഴ ഡിവൈഎസ്പി പി.എം. ബൈജുവിൻ്റെ …

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവാവിനെ കല്ലൂർക്കാട് പോലീസ് അറസ്റ്റ് ചെയ്തു. Read More »

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വീടിന് സമീപം കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏറ്റുമാനൂർ പട്ടിത്താനത്ത് താമസിക്കുന്ന അടൂർ സ്വദേശിയായ എസ്. ഗണേഷ് കുമാറാണ് മരിച്ചത്. കണ്ണൂരിലേക്ക് സ്ഥലം മാറ്റം ലഭിച്ച ഗണേഷ് കുമാറിന് വെള്ളിയാഴ്ച ഉച്ചയ്ക്ക് തെള്ളകത്തെ ഓഫീസിൽ യാത്രയയപ്പ് ചടങ്ങ് ക്രമീകരിച്ചിരുന്നു. എന്നാൽ ഇദ്ദേഹം എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ വീട്ടിലേക്ക് അന്വേഷിച്ചെത്തിയപ്പോഴാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്തുന്നത്. മൃതദേഹം തുടർ നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി. ഏറ്റുമാനൂർ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

പോളിറ്റ് ബ്യൂറോ അംഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവുണ്ടാവില്ല; എം.വി ഗോവിന്ദൻ

ന്യൂഡൽഹി: പോളിറ്റ് ബ്യൂറോ അംഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവുണ്ടാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പിണറായി വിജയന് പ്രായപരിധിയിൽ ഇളവുണ്ടായേക്കുമെന്ന വാർത്തകൾക്കിടെയാണ് ഗോവിന്ദൻറെ പ്രതികരണം. ഇളവ് ലഭിക്കാത്ത പക്ഷം 7 പേരെയാണ് പിബിയിൽ നിന്നും ഒഴിവാക്കുക. രാജ്യത്തെ ഏക കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയെന്ന പരിഗണന നൽകിയാണ് പിണറായിക്ക് ഇളവു നൽകുന്നതെന്നാണ് റിപ്പോർട്ട്. അതേസമയം, പിണറായി വിജയനെ പോളിറ്റ്ബ്യൂറോയിലെ സ്ഥിരം ക്ഷണിതാവാക്കിയേക്കും. പ്രകാശ് കാരാട്ട്, ബ്രിന്ദ കാരാട്ട്, മണിക്ക് സർക്കാർ എന്നീ മുതിർന്ന നേതാക്കൾ പാർട്ടിയിലെ പ്രത്യേക ക്ഷണിതാക്കളാവുമെന്നാണ് വിവരം. …

പോളിറ്റ് ബ്യൂറോ അംഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവുണ്ടാവില്ല; എം.വി ഗോവിന്ദൻ Read More »

ഹരിപ്പാട് ഏഴ് വയസ്സുള്ള കുട്ടിക്ക് സൂര്യതാപമേറ്റു

ഹരിപ്പാട്: കുന്നുംപുറത്ത് കുട്ടിക്ക് സൂര്യതാപമേറ്റു. രണ്ടാം ക്ലാസ് വിദ്യാർത്ഥി ആറാട്ടുപുഴ കുന്നുംപുറത്ത് സുജിത്ത് സുധാകറിൻറെ മകൻ ശബരീനാഥനാണ്(7) സൂര്യാതാപമേറ്റത്. കുട്ടി അസ്വസ്ഥത കാണിച്ചതിനെ തുടർന്ന് നോക്കിയപ്പോഴാണ് നെഞ്ചിൻ്റെ ഭാഗത്ത് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. തുടർന്ന് കുട്ടിക്ക് ആറാട്ടുപുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ നൽകി.

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊക്കെയ്‌നുമായി യുവതി പിടിയിൽ

മുംബൈ: ലഹരി മരുന്ന് കടത്തിയ, ബ്രസീലിയൻ യുവതിയെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പിടികൂടി. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് കൊക്കെയ്ൻ പിടികൂടിയത്. അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഇവരുടെ അടിവസ്ത്രത്തിൽ പ്രത്യേക അറകളിലായി സൂക്ഷിച്ച ദ്രാവകരൂപത്തിലാക്കിയ 11.1 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ൻ കണ്ടെത്തി. സാവോ പോളോയിൽ നിന്നാണ് ഇവർ മുംബൈയിലെത്തിയത്. ഇവരെ കൂടുതൽ ചോദ്യം ചെയ്യുകയാണ്.

കൊച്ചിയിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിയ്ക്ക് മസ്തിഷ്ക ജ്വരം

കൊച്ചി: കാക്കനാട് സ്കൂൾ വിദ്യാർ‌ഥിയായ ആറ് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കാക്കനാട് തൃക്കാക്കര എം.എ അബൂബക്കർ മെമ്മോറിയൽ ഗവ. എൽ.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് കുട്ടി. വിദ്യാർഥി നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച ഉച്ചയോടെ ശക്തമായ തലവേദനയെ തുടർന്ന് കുട്ടി പ്രാഥമിക ചികിത്സ തേടിയിരുന്നു. ഇതോടെയാണ് രോഗം സ്ഥിരീകരിക്കുന്നുത്. നിലവിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്. കളമശേരിയിൽ കഴിഞ്ഞ ദിവസം 5 പേർക്ക് മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചിരുന്നു.

കേരളത്തിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 2 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. മണിക്കൂറിൽ 50 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പിൽ പറയുന്നത്. ജാഗ്രതയുടെ ഭാഗമായി ശനിയാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ഞായറാഴ്ച മലപ്പുറം, വയനാട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എറണാകുളം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 …

കേരളത്തിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് Read More »

ഇടുക്കി കേരളാ ടൂറിസത്തിൻ്റെ പൊന്മുട്ടയിടുന്ന താറാവ്: മന്ത്രി പി.എ മുഹമ്മദ് റിയാസ്

ഇടുക്കി: കേരളാ ടൂറിസത്തിൻ്റെ പൊന്മുട്ടയിടുന്ന താറാവാണ് ഇടുക്കി എന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഇടുക്കി പീരുമേട് സർക്കാർ ഗസ്റ്റ് ഹൗസിന്റെ നവീകരണവും ഇക്കോ ലോഡ്ജ് ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. ഇടുക്കിക്ക് ടൂറിസം രംഗത്ത് കൂടുതൽ മികവ് പുലർത്താനാവശ്യമായ സൗകര്യങ്ങളൊരുക്കുകയാണ് സർക്കാർ. മികച്ച റോഡുകൾ, നവീകരിച്ച അതിഥി മന്ദിരങ്ങൾ തുടങ്ങിയവ ഇതിൻ്റെ ഭാഗമാണ്. കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളെ വികസിപ്പിക്കുന്നതിനുള്ള സമഗ്ര ഇടപെടലാണ് സർക്കാർ നടത്തുന്നത്. മികച്ച റോഡുകളും ആതിഥേയ മികവും നിരവധി സഞ്ചാരികളെ ഇടുക്കിയിലേക്ക് ആകർഷിക്കുന്നു. കോവിഡ് …

ഇടുക്കി കേരളാ ടൂറിസത്തിൻ്റെ പൊന്മുട്ടയിടുന്ന താറാവ്: മന്ത്രി പി.എ മുഹമ്മദ് റിയാസ് Read More »

മണിപ്പൂർ കലാപ ബാധിതർ താമസിക്കുന്ന ക്യാംപുകൾ സുപ്രീം കോടതി ജഡ്ജിമാർ സന്ദർശിക്കും

ഇംഫാൽ: മണിപ്പൂർ കലാപ ബാധിതർ താമസിക്കുന്ന ക്യാംപുകൾ സന്ദർശിക്കാനായി സുപ്രീം കോടതി ജഡ്ജിമാരുടെ പ്രത്യേക സംഘം ഇംഫാലിലെത്തി. ജസ്റ്റിസ് ബി.ആർ. ഗവായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മണിപ്പൂർ സന്ദർശിക്കുക. സംഘത്തിലെ ജസ്റ്റിസ് എൻ. കോടീശ്വർ സിങ് കുക്കി ഭൂരിപക്ഷ മേഖലയായ ചുരാചന്ദ്പുർ സന്ദർശിക്കില്ല. അദ്ദേഹം മെയ്തി വിഭാഗത്തിൽ പെട്ട ആളായതിനാൽ ക്രമസമാധാന പ്രശ്നം ഉണ്ടായേക്കുമെന്ന റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് തീരുമാനം. കലാപ ബാധിതർക്ക് നിയമസഹായം, മാനുഷിക സഹായം എന്നിവ ലഭ്യമാക്കുന്നതിനെ സംബന്ധിച്ച് ചർച്ച നടത്തുക എന്നതാണ് സംഘത്തിൻറെ ലക്ഷ്യം. മുൻപും …

മണിപ്പൂർ കലാപ ബാധിതർ താമസിക്കുന്ന ക്യാംപുകൾ സുപ്രീം കോടതി ജഡ്ജിമാർ സന്ദർശിക്കും Read More »

സ്വർണ വില കുറഞ്ഞു

കൊച്ചി: സകല റെക്കോർഡുകളും തിരുത്തി 66,000 ത്തിനു തൊട്ടരികിൽ എത്തിയ സ്വർണവിലയിൽ ഇന്ന് ഇടിവ്. ശനിയാഴ്ച (22/03/2025) പവന് 320 രൂപ കൂറഞ്ഞ് ഒരു പവൻ സ്വർണത്തിൻറെ വില 65,840 രൂപയായി. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിൻറെ വില 8230 രൂപയാണ്. മാർച്ച് 18നാണ് സംസ്ഥാനത്ത് ആദ്യമായി സ്വർണവില 66,000 തൊട്ടത്. ഒടുവിൽ വില ഉയർന്ന് 66,500 നരികിൽ വരെ എത്തിയിരുന്നു. എന്നാൽ തൊട്ടടുത്ത 2 ദിവസം മുതൽ കുറയുന്നതായാണ് കണ്ടത്. ഇതിനു …

സ്വർണ വില കുറഞ്ഞു Read More »

ബോക്‌സിങ്ങ് താരം ജോർജ് ഫോർമാന് വിട

ടെക്‌സാസ്: അമെരിക്കയുടെ മുൻ ലോക് ഹെവി ബോക്‌സിങ് ചാമ്പ്യനും മെക്സിക്കോ ഒളിംപിക്സിൽ സ്വർണമെഡൽ ജേതാവുമായ ജോർജ് ഫോർമാൻ (76) അന്തരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ കുടുംബമാണ് മരണവിവരം പങ്കുവച്ചത്. എന്നാൽ മരണകാരണം എന്തെന്ന് വെളിപ്പെടുത്തിയിട്ടില്ല. 1949 ജനുവരി 10 ന് ടെക്സസിലെ മാർഷലിലായിരുന്നു ജനനം. 1974 ൽ കോംഗോയിൽ മുഹമ്മദ് അലിയോടൊപ്പം നടന്ന വാശിയേറിയ ബോക്സിങ്ങ് മത്സരത്തിൻറെ പ്രരിൽ പ്രസിദ്ധനാണ് ഇദ്ദേഹം. ഇതേ മാച്ച് തന്നെയായിരുന്നു ജോർജിൻറെ പ്രഫഷണൽ കരിയറിലെ ആദ്യതോൽവി. എന്നാൽ ബോക്‌സിങ്ങ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച …

ബോക്‌സിങ്ങ് താരം ജോർജ് ഫോർമാന് വിട Read More »

കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ എയ്ഡഡ് സ്കൂളുകളിൽ നിന്ന് പുറത്താക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിൽ കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ പുറത്താക്കുമെന്ന് മുന്നറിയിപ്പ്. 2019-20 മുതൽ നിയമിച്ച അയോഗ്യരെ ഒഴിവാക്കാനാണ് വിദ്യാഭ്യാസ വകുപ്പിൻറെ ഉത്തരവ്. ചില മാനേജറുമാർ യോഗ്യതയില്ലാത്ത അധ്യാപകരെ നിയമിക്കുന്നതായി കണ്ടെത്തിയതോടെയാണ് നടപടി. ഇത്തരം മാനേജർമാരെ അയോഗ്യരാക്കാനും വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നുണ്ട്. കെ-ടെറ്റ് ഉള്ളവർക്കു മാത്രമേ സ്ഥാനക്കയറ്റം നൽകാവൂ എന്നാണ് സർക്കാർ ഉത്തരവ്. എന്നാലിത് പാലിക്കാതെ ഇതിനോടകം സ്ഥാനക്കയറ്റം ലഭിച്ചവരുണ്ട്. അവർ കെ-ടെറ്റ് പാസായ തീയതി മുതൽ മാത്രമേ സ്ഥാനക്കയറ്റം അംഗീകരിക്കാവൂ എന്നാണ് പുതിയ നിർദേശം.

തൊടുപുഴയിൽ കാണാതായ ആളെ കൊലപ്പെടുത്തിയതായി സംശയം

തൊടുപുഴ: വ്യാഴാഴ്ച മുതലാണ് തൊടുപുഴ ചുങ്കം സ്വദേശി ബിജുവിനെ കാണാതായത്. ബിജുവിനെ കൊലപ്പെടുത്തി മൃതദേഹം ഗോഡൗണിൽ ഒളിപ്പിച്ചെന്നാണ് സംശയിക്കുന്നത്. ചായ കുടിക്കാനെന്ന് പറഞ്ഞ് പുറത്തേക്ക് പോയ ഇയാളെ പിന്നീട് കാണാതാവുകയായിരുന്നു. പിന്നാലെ ഇയാളുടെ ഭാര്യ പോലീസിൽ പരാതി നൽകി. സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ഇവർ ക്വട്ടേഷൻ സംഘാംഗങ്ങൾ ആണെന്നാണ് വിവരം. ബിജുവിനെ കൊലപ്പെടുത്തി കലയന്താനിയിലെ ഗോഡൗണിൽ ഒളിപ്പിച്ചെന്നാണ് ഇവർ മൊഴി നൽകിയിരിക്കുന്നത്. എന്നാൽ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ഗോഡൗണിൽ …

തൊടുപുഴയിൽ കാണാതായ ആളെ കൊലപ്പെടുത്തിയതായി സംശയം Read More »

മലപ്പുറത്ത് നിന്നും 24 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി

മലപ്പുറം: വൈലത്തൂരിൽ കുഴപ്പണം പിടികൂടി. ബൈക്കിൽ കൊണ്ടുപോവുകയായിരുന്ന രേഖകളില്ലാത്ത 24 ലക്ഷം രൂപയാണ് പിടികൂടിയത്. കോഴിച്ചെന സ്വദേശി കൈതക്കാട്ടിൽ മുഹമ്മദ് റാഫിയെ കൽപ്പകഞ്ചേരി പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ വൈലത്തൂരിൽ നടത്തിയ പരിശോധനയിലാണ് കുഴപ്പണം പിടിച്ചെടുത്തത്. 500 രൂപയുടെ നോട്ടുകെട്ടുകൾ ബൈക്കിനെ ഹാൻഡിൽ ഭാഗത്തും ശരീരത്തിൻറെ വിവിധ ഭാഗങ്ങളിലും ഒളിപ്പിച്ച നിലയിലായിരുന്നു പണമുണ്ടായിരുന്നത്.

ജസ്റ്റിസ് യശ്വന്ത് വർമയ്ക്കെതിരേ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി

ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽ പെടാത്ത പണം പിടിച്ചെടുത്തതിനു പിന്നാലെ ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമയ്ക്കെതിരേ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. റിപ്പോർട്ട് സമർപ്പിക്കാൻ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യയോട് നിർദേശിച്ചിട്ടുമുണ്ട്. സുപ്രീം കോടതി ജഡ്ജി നേതൃത്വം നൽകുന്ന അന്വേഷണ കമ്മിറ്റിയിൽ രണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസ്മാരും അംഗമായിരിക്കും. യശ്വന്ത് വർമയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് മടക്കിയയക്കാനാണ് കൊളീജിയം തീരുമാനം. ജസ്റ്റിസിൻറെ ഔദ്യോഗിക വസതിയിൽ തീ അണയ്ക്കാനെത്തിയ ഫയർഫോഴ്സ് …

ജസ്റ്റിസ് യശ്വന്ത് വർമയ്ക്കെതിരേ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി Read More »

കോവളത്ത് ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ ടിപ്പർ ലോറിയിടിച്ചു; അപകടത്തിൽ ഭാര്യ മരിച്ചു

തിരുവനന്തപുരം: കോവളം വാഴമുട്ടത്ത് ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ ടിപ്പർ ലോറിയിടിച്ച് അപകടം. സംഭവസ്ഥലത്തു വച്ചു തന്നെ ഭാര്യ മരിച്ചു. ഭർത്താവ് ജോസ് ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. കോവളം വെള്ളാർ ജംഗ്ഷന് സമീപത്തു വച്ചായിരുന്നു അപകടം. ചെറിയതുറ സ്വദേശി ഷീല (56) ആണ് മരിച്ചത്. മുക്കോല ഹോമിയോ ആശുപത്രിയിൽ പോയിട്ട് തിരികെ വരുന്നതിനിടെയായിരുന്നു അപകടം. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. കോവലം പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്തു. ടിപ്പർ ലോറി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മുഴപ്പിലങ്ങാട് സൂരജ് വധക്കേസിൽ 9 പ്രതികളും കുറ്റക്കാർ; പത്താം പ്രതിയെ വെറുതെ വിട്ടു

കണ്ണൂർ: മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ ഒന്നു മുതൽ 9 വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി. പത്താം പ്രതി പ്രകാശനെ കോടതി വെറുതെവിട്ടു. തലശേരി ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. കേസിൽ തിങ്കളാഴ്ച വിധി പ്രഖ്യാപിക്കും. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിൻറെ സഹോദരൻ മനോരജ് നാരായണൻ, ടി.പി. കേസ് പ്രതി ടി.കെ രാജീഷ് അടക്കമുള്ളവർ കുറ്റക്കാരാണെന്ന് കണ്ടെത്തി. പാർ‌ട്ടി വിട്ട് ബിജെപിയിൽ ചേർന്നതിലെ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് കുറ്റപത്രം. 28 സാക്ഷികളെ കേസിൽ വിസ്തരിച്ചു. …

മുഴപ്പിലങ്ങാട് സൂരജ് വധക്കേസിൽ 9 പ്രതികളും കുറ്റക്കാർ; പത്താം പ്രതിയെ വെറുതെ വിട്ടു Read More »

പകുതിയിലേറെ ജില്ലകളിൽ യു.വി ഇൻഡക്സ് അപകടകരമായ നിലയിൽ

തിരുവനന്തപുരം: ശക്തമായ ചൂടിന് പുറമേ അന്തരീക്ഷത്തിൽ അൾട്രാ വയലറ്റ്(യു.വി) കിരണങ്ങളുടെ തോത് ഉയരുന്നതായി റിപ്പോർട്ടുകൾ. കൊല്ലം, ഇടുക്കി ജില്ലകളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ യുവി ഇൻഡക്സ് 7 ആണ് രേഖപ്പെടുത്തിയത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ 6 ഉം എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ 5 മാണ് യുവി ഇൻഡക്സ് രേഖപ്പെടുത്തിയിരിക്കുന്നത്. യുവി ഇൻഡക്സ് 5 ന് മുകളിൽ പോയാലത് അപകടകരമാണെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ കണക്കുകൾ.

വയനാട് പുനരധിവാസത്തിൽ കേന്ദ്രത്തെ വിമർശിച്ച് ഹൈക്കോടതി‌

കൊച്ചി: വയനാട് പുനരധിവാസത്തിൽ കേന്ദ്ര വായ്പാ വിനിയോഗത്തിൽ വ്യക്തത വരുത്തി സത്യവാങ്മൂ‌ലം സമർപ്പിക്കാത്തതിൽ കേന്ദ്ര സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കരുതെന്ന് കോടതി കുറ്റപ്പെടുത്തി. കാര്യങ്ങളെ നിസാരമായി കാണരുത്. ഹൈക്കോടതിക്ക് മുകളിലാണോ ഡൽഹിയിലുള്ള ഉദ്യോഗസ്ഥർ. അടുത്ത വിമാനത്തിൽ‌ ഉദ്യോഗസ്ഥരെ കോടതിയിലെത്തിക്കാൻ കഴിയുമെന്നും ഹൈക്കോടതി പറഞ്ഞു. തിങ്കളാഴ്ച തന്നെ കർശനമായും സത്യവാങ്മൂ‌ലം സമർപ്പിക്കണമെന്നും കോടതി കേന്ദ്രത്തോട് നിർദേശിച്ചു. കേന്ദ്രം സമയം നീട്ടിച്ചോദിച്ചെങ്കിലും കോടതി അനുവദിച്ചില്ല. അതേസമയം, കേന്ദ്ര ഫണ്ട് വിനിയോഗിക്കാനുള്ള സമയം നീട്ടി നൽകി. …

വയനാട് പുനരധിവാസത്തിൽ കേന്ദ്രത്തെ വിമർശിച്ച് ഹൈക്കോടതി‌ Read More »

ക്ലാവ് പിടിച്ച വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കി പൊട്ടിത്തെറിച്ച കേസിൽ എസ്.ഐക്കെതിരേ അന്വേഷണത്തിന് ഉത്തരവ്

കൊച്ചി: ചട്ടിയിലിട്ട് ചൂടാക്കിയ വെടിയുണ്ട പൊട്ടിത്തെറിച്ച കേസിൽ അന്വേഷണത്തിന് ഉത്തരവിട്ട് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ. എറണാകുളം എ.ആർ ക്യാംപിലെ ആയുധപ്പുരയും ചുമതലയുണ്ടായിരുന്ന റിസർവ് സബ് ഇൻസ്പെക്റ്റർ സി.വി സജീവിനെതിരേയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. റിപ്പോർട്ട് എത്രയും പെട്ടെന്ന് കൈമാറാനും നിർദേശിച്ചിട്ടുണ്ട്. മാർച്ച് 10നാണ് സംഭവം. ഔദ്യോഗിക ബഹുമതി ചടങ്ങുകൾക്ക് ആകാശത്തേക്ക് വെടിവയ്ക്കാൻ ഉപയോഗിക്കുന്ന ബ്ലാങ്ക് അമ്യൂണിഷൻ എന്ന വെടിയുണ്ടയാണ് പൊട്ടിത്തെറിച്ചത്. ഇടപ്പള്ളി പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻറെ സംസ്കാര ചടങ്ങുകൾക്കായി വെടിയുണ്ടകൾ എടുത്തപ്പോഴാണ് ക്ലാവ് …

ക്ലാവ് പിടിച്ച വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കി പൊട്ടിത്തെറിച്ച കേസിൽ എസ്.ഐക്കെതിരേ അന്വേഷണത്തിന് ഉത്തരവ് Read More »

മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷത്തിൽ മൂന്ന് കുട്ടികൾക്ക് കുത്തേറ്റു

മലപ്പുറം: പെരുന്തൽമണ്ണയിൽ സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. മൂന്നു പേർക്ക് കുത്തേറ്റു. പെരുന്തൽമണ്ണ താഴേക്കോട് പിടിഎം ഹയർസെക്കഡറി സ്കൂളിലാണ് സംഭവം. എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ ഇംഗ്ലീഷ്- മലയാളം മീഡിയം കുട്ടികൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. കുട്ടികളുടെ തലയ്ക്കും കൈക്കും പരുക്കേറ്റു. രണ്ടുപേരെ മഞ്ചേരി മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരാളെ പെരുന്തൻമണ്ണ ജില്ലാ ആശുപത്രിയിലേക്കും മാറ്റി. മൂന്ന് പേർക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. മുൻപും 2 മീഡിയങ്ങളിലേയും വിദ്യാർഥികൾ തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നതായാണ് വിവരം. ഇതിൽ സസ്പെൻഡ് ചെയ്ത കുട്ടി …

മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷത്തിൽ മൂന്ന് കുട്ടികൾക്ക് കുത്തേറ്റു Read More »

സ്കൂൾ ബസിൽ അകത്തും പുറത്തുമായി നാല് ക്യാമറകൾ നിർബന്ധമായും സ്ഥാപിച്ചിരിക്കണമെന്ന് മന്ത്രി

തിരുവനന്തപുരം: സ്കൂൾ ബസുകളിൽ അകത്തും പുറത്തുമായി നാല് ക്യാമറകൾ സ്ഥാപിക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ. ഫിറ്റ്നസ് പരിശോധനയ്ക്കായി സ്കൂൾ ബസുകൾ മെയ് മാസത്തിൽ കൊണ്ടു വരുമ്പോൾ ക്യാമറകൾ നിർബന്ധമായും സ്ഥാപിക്കണമെന്നും നിയമസഭയിൽ ഗണേഷ് കുമാർ പറഞ്ഞു. കേന്ദ്ര സർക്കാരിൻറെ ഗതാഗത നിയമപരിഷേക്കരണങ്ങൾ കണ്ണടച്ച് സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പറഞ്ഞ ഗണേഷ്കുമാർ ചില കുത്തക കമ്പനികൾക്ക് വേണ്ടിയാണ് നമ്പർ പ്ലേറ്റ് മാറ്റുന്ന ഭേദഗതിയെന്നും വിമർശിച്ചു.

ഖുൽദാബാദിലെ ഔറംഗസീബിൻ്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന പ്രദേശം ഡ്രോൺ നിരോധിത മേഖലയായി പ്രഖ്യാപിച്ചു

മുംബൈ: നാഗ്പുർ ജില്ലയിലെ ഖുൽദാബാദ് പട്ടണത്തിൽ ഔറംഗസീബിൻറെ ശവകുടീരം സ്ഥിതി ചെയ്യുന്ന പ്രദേശം ഡ്രോൺനിരോധിത മേഖലയായി പ്രഖ്യാപിച്ചു. ശവകുടീരം പൊളിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധവും തുടർന്നുണ്ടായ സംഘർഷങ്ങളും കണക്കിലെടുത്താണ് തീരുമാനം. പ്രദേശത്ത് ക്രമസമാധാന പരിപാലനത്തിനായി റിസർവ് പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. അതിനിടെ സംഘർഷം ഉണ്ടായ നാഗ്പുരിൽ സ്ഥിതിഗതികൾ ശാന്തമായി.18 സംഘങ്ങളാണ് കേസ് അന്വേഷിക്കുന്നത്. ഇരുന്നൂറോളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെയെല്ലാം അറസ്റ്റ് ചെയ്യാനാണ് നീക്കം. 1000 പേരെയെങ്കിലും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കണ്ടെത്താനാകുമെന്നും പൊലീസ് പറഞ്ഞു. ഛാവ സിനിമയാണ് പ്രശ്‌നങ്ങൾക്ക് …

ഖുൽദാബാദിലെ ഔറംഗസീബിൻ്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന പ്രദേശം ഡ്രോൺ നിരോധിത മേഖലയായി പ്രഖ്യാപിച്ചു Read More »

വിനോദസഞ്ചാരികളെ തുടർച്ചയായി കബളിപ്പിക്കുന്നു; മഹാരാഷ്ട്രയിലെ മാത്തേരാൻ അടച്ചു

മുംബൈ: വിനോദസഞ്ചാരികളെ തുടർച്ചയായി കബളിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടി പ്രദേശവാസികളും കച്ചവടക്കാരും പ്രതിഷേധിച്ചതോടെ മഹാരാഷ്ട്രയിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നായ മാത്തേരാൻ അടച്ചു. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ഇവിടേക്ക് വിനോദസഞ്ചാരികളെ കയറ്റില്ല. മാത്തേരാൻ ഹിൽസ്റ്റേഷനിലേക്കെത്തുന്ന വിനോദസഞ്ചാരികളിൽ നിന്ന് തട്ടിപ്പുകാരും ഇവിടുത്തെ കുതിരസവാരിക്കാരും മറ്റും പല സേവനങ്ങൾക്കായി അമിതനിരക്ക് ഈടാക്കുന്നുണ്ടെന്ന് ആരോപിച്ചാണ് നാട്ടുകാർ പ്രതിഷേധിച്ചത്. ഇക്കാര്യം പ്രദേശവാസികളും ഹോട്ടലുടമകളും കച്ചവടക്കാരുമെല്ലാം പലതവണ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടികളൊന്നും എടുത്തില്ല. ഇതോടെയാണ് മാത്തേരാൻ പര്യടൻ വാചവ് സംഘർഷ് സമിതി പ്രതിഷേധത്തിലേക്കു കടന്നത്. തട്ടിപ്പുകാർക്കെതിരെ നടപടി വരുന്നതുവരെ മാത്തേരാനിലേക്ക് …

വിനോദസഞ്ചാരികളെ തുടർച്ചയായി കബളിപ്പിക്കുന്നു; മഹാരാഷ്ട്രയിലെ മാത്തേരാൻ അടച്ചു Read More »

സെക്സ് എജ്യുക്കേഷൻ നിർബന്ധിത പഠന വിഷയമാക്കുമെന്ന് കർണാടക സർക്കാർ

ബാംഗ്ലൂർ: സെക്സ് എജ്യുക്കേഷൻ നിർബന്ധിത പഠന വിഷയമാക്കാൻ കർണാടക സർക്കാർ. ലഹരിക്കെതിരേ സ്കൂൾ തലത്തിൽ നിന്നും പ്രതിരോധം സംഘടിപ്പിക്കാനും സർക്കാർ തീരുമാനിച്ചു. എട്ട് മുതൽ പ്ലസ് 2 വരെയുള്ള കുട്ടികൾക്കാണ് സെക്സ് എജ്യുക്കേഷൻ നിർബന്ധ പഠന വിഷയമാക്കുന്നത്. ആഴ്ചയിൽ രണ്ട് ക്ലാസുകളാവും ഉണ്ടാവുക. ഡോക്‌ടർമാരും പൊലീസ് ഉദ്യോഗസ്ഥരുമാവും വിഷയത്തിൽ ക്ലാസുകളെടുക്കുക. വർഷത്തിൽ രണ്ട് തവണ എല്ലാ ക്ലാസുകളിലെയും കുട്ടികൾക്ക് സമഗ്ര ആരോഗ്യ പരിശോധനകൾ ഉണ്ടാവും. പി.എച്ച്.സികളിൽ നിന്നും ആളുകളെ കൊണ്ടുവന്ന് ലഹരി വിരുദ്ധ ക്ലാസുകൾ എടുപ്പിക്കും. പ്രശ്നക്കാരായ …

സെക്സ് എജ്യുക്കേഷൻ നിർബന്ധിത പഠന വിഷയമാക്കുമെന്ന് കർണാടക സർക്കാർ Read More »

എസ്.എസ്.എൽ.സി പരീക്ഷകളെ ബാങ്ക് പണിമുടക്ക് ബാധിക്കില്ലെന്ന് യൂണിയൻ

തിരുവനന്തപുരം: ബാങ്ക് പണിമുടക്ക് എസ്.എസ്.എൽ.സി പരീക്ഷകളെ ബാധിക്കില്ലെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻ. എസ്.ബി.ഐ ബാങ്കിൻ്റെ തെരഞ്ഞടുക്കപ്പെട്ട ശാഖകളിൽ സൂക്ഷിച്ചിരിക്കുന്ന ചോദ‍്യപേപ്പർ കൃത‍്യസമയത്ത് തന്നെ പരീക്ഷാ നടത്തിപ്പുകാർക്ക് നൽകുമെന്നും ഇതിനായി നിർദേശം നൽകിയിട്ടുണ്ടെന്നും യൂണിയൻ വ‍്യക്തമാക്കി. ബാങ്കുകളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പടുത്തുക, ഒഴിവുകൾ നികത്താൻ നിയമനങ്ങൾ നടത്തുക, പ്രവൃത്തി ദിനം അഞ്ച് ദിവസമാക്കണം തുടങ്ങിയ ആവശ‍്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് 24, 25 തീയതികളിൽ അഖിലേന്ത‍്യ പണി മുടക്ക് ആഹ്വാനം ചെയ്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ലേബർ കമ്മിഷണർ …

എസ്.എസ്.എൽ.സി പരീക്ഷകളെ ബാങ്ക് പണിമുടക്ക് ബാധിക്കില്ലെന്ന് യൂണിയൻ Read More »

ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം വർധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം വർധിപ്പിച്ചു. ഏപ്രിൽ മുതൽ വർധന നടപ്പാക്കുമെന്നാണ് വിവരം. ഇതോടെ 12ശതമാനത്തിൽ നിന്ന് ക്ഷാമബത്ത 15 ശതമാനമായി. സർക്കാർ ജീവനക്കാർ, അധ‍്യാപകർ, എയ്ഡഡ് സ്കൂൾ, കോളെജ്, പോളി ടെക്നിക് ജീവനക്കാർ, തദ്ദേശ സ്ഥാപന ജീവനക്കാർ മുഴുവൻ സമയ കണ്ടിജന്‍റ് ജീവനക്കാർ എന്നിവരുടെ ക്ഷാമബത്തയാണ് വർധിപ്പിച്ചത്. അതേസമയം പെൻഷൻകാരുടെ ക്ഷാമാശ്വാസവും വർധിപ്പിച്ചു. സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചതിനാൽ 690 രൂപ മുതൽ 3711 രൂപ വരെയായിരിക്കും വർധനവ് ഉണ്ടാവുക. …

ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം വർധിപ്പിച്ചു Read More »

കേരളത്തിൽ വേനൽ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ മുന്നറിയിപ്പ് തുടരുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നിലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ വരെ വേഗത്തിൽ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ശനി, ഞായർ ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് മുന്നറിയിപ്പുണ്ട്. ഇടിമിന്നൽ അപകടകാരിയായതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്.

കുറുപ്പംപടി പോക്സോ കേസ്; കുട്ടികളുടെ അമ്മയെയും പ്രതിചേർക്കാൻ പൊലീസ്

കൊച്ചി: കുറുപ്പംപടിയിൽ 10 ഉം 12 ഉം വയസുള്ള സഹോദരിമാരെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ കുട്ടികളുടെ അമ്മയെയും പ്രതിചേർക്കാൻ പൊലീസ്. കുട്ടികൾ പീഡനത്തിനിരായയെന്ന വിവരം അമ്മയ്ക്ക് അറിയാമായിരുന്നെന്ന് പ്രതി ധനേഷ് പൊലീസിന് മൊഴി നൽകി. കുട്ടികളുടെ അമ്മയുടെ ആണ്ഡസുഹൃത്താണ് പ്രതി ധനേഷ്. സ്കൂൾ അധികൃതർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തത്. പെൺകുട്ടികളിലൊരാൾ വിവരം പേപ്പറിലെഴുതി കൂട്ടുകാരിക്ക് കൊടുക്കുകയായിരുന്നു. ഇത് അധ്യാപിക കണ്ടതോടെയാണ് വിവരം പുറത്തറിയുന്നത്. അമ്മയില്ലാത്ത സമ‍യത്താണ് ഇയാൾ പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിച്ചിരുന്നതെന്നാണ് വിവരം. …

കുറുപ്പംപടി പോക്സോ കേസ്; കുട്ടികളുടെ അമ്മയെയും പ്രതിചേർക്കാൻ പൊലീസ് Read More »

ദിശയുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

മുംബൈ: ബോളിവുഡ് താരം സുശാന്ത് രജ്പുത്തിൻറെ മുൻ മാനേജർ ദിശ സാലിയൻറെ മരണത്തിൽ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ട് കുടുംബം. ദിശയുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിശയുടെ പിതാവ് സതീഷ് സാലിയൻ ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകി. ശിവസേനാ (യുബിടി) നേതാവ് ആദിത്യ താക്കറെയ്ക്ക് എതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ദിശ ബലാത്സംഗം ചെയ്യപ്പെട്ടിരുന്നുവെന്നും കൊലപ്പെടുത്തിയതാണെന്നുമാണ് ഹർജിയിൽ ആരോപിച്ചിരിക്കുന്നത്. ഇത്രയും കാലം മുംബൈ പൊലീസിൻറെ അന്വേഷണത്തിൽ വിശ്വാസമുണ്ടായിരുന്നു. എന്നാൽ ഫൊറെൻസിക് റിപ്പോർട്ടുകളെയും സാക്ഷികമൊഴികളെയും തെളിവുകളെയുമെല്ലാം തള്ളി മരണം …

ദിശയുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം Read More »

പി.വി അൻവറിന് വിവരങ്ങൾ ചോർത്തി നൽകിയ ഡി.വൈ.എസ്.പിയെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: മുൻ എം.എൽ.എ പി.വി അൻവറിന് വിവരങ്ങൾ ചോർത്തി നൽകിയ ഡി.വൈ.എസ്.പി എം.ഐ ഷാജിക്കെതിരേ നടപടി. ഷാജിയെ പൊലീസ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതിൻറെ അന്വേഷണ വിവരങ്ങൾ ഉൾപ്പെടെ ചോർത്തി നൽകിയെന്ന കണ്ടെത്തലിനു പിന്നാലെയാണ് കടുത്ത നടപടി. ഇൻറലിജൻസ് റിപ്പോർട്ടിലാണ് ഷാജിയുടെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തലുള്ളത്.

സുൽത്താൻ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസിൽ കെ സുരേന്ദ്രന് ജാമ‍്യം

കൽപ്പറ്റ: സുൽത്താൻ ബത്തേരി നിയമസഭാ തെരഞ്ഞടുപ്പ് കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന അധ‍്യക്ഷൻ കെ സുരേന്ദ്രന് ജാമ‍്യം അനുവദിച്ചു. സുൽത്താൻ ബത്തേരി ജുഡീഷ‍്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ‍്യം അനുവദിച്ചത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ നിന്നും എൻ.ഡി.എ സ്ഥാനാർഥി‍യായി മത്സരിക്കാൻ സി.കെ. ജാനുവിന് 35 ലക്ഷം രൂപ കോഴ നൽകിയെന്നായിരുന്നു കേസ്. കെ സുരേന്ദ്രനായിരുന്നു കേസിൽ ഒന്നാം പ്രതി. ബിജെപി വയനാട് ജില്ലാ പ്രസിഡൻറും കേസിൽ മൂന്നാം പ്രതിയുമായ പ്രശാന്ത് മലവയലിനും …

സുൽത്താൻ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസിൽ കെ സുരേന്ദ്രന് ജാമ‍്യം Read More »

തിരുവനന്തപുരത്ത് അ‍യൽവാസിയെ കുത്തിക്കൊന്നു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വസ്തു തർക്കത്തെ തുടർന്ന് അയൽവാസിയെ കുത്തിക്കൊന്നു. മാവിലക്കടവ് സ്വദേശി ശശിയാണ് മരിച്ചത്. താലൂക്ക് ഓഫിസിൽ നിന്നും ഉദ്യോഗസ്ഥരെത്തി സ്ഥലം അളക്കുന്നതിനിടെയായിരുന്നു കൊലപാതകം. അയൽവാസിയായ മണിയനാണ് പ്രതി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം നെയ്യാറ്റിൻകര ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

ഷാബ ഷെരീഫ് വധക്കേസിൽ 1, 2, 6 പ്രതികൾ കുറ്റക്കാരെന്ന് കോടതി

മലപ്പുറം: പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫ് വധക്കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി. ഒന്നാം പ്രതി ഷെബിൻ അഷ്റഫ്, രണ്ടാം പ്രതി ശിഹബുദ്ദീൻ, ആറാം പ്രതി നിഷാദ് എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. മനഃപൂർവമല്ലാത്ത നരഹത്യാകുറ്റം തെളിഞ്ഞതോടെയാണ് മഞ്ചേരി അഡീഷണൽ ജില്ലാ കോടതിയുടെ വിധി. മറ്റ് 9 പ്രതികളെ കോടതി വെറുതെ വിട്ടു. ശിക്ഷാ വിധി ഈ മാസം 22ന്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് പുറമേ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളും തെളിഞ്ഞു. മൈസൂർ സ്വദേശിയായ ഷാബാ ഷെരീഫിനെ …

ഷാബ ഷെരീഫ് വധക്കേസിൽ 1, 2, 6 പ്രതികൾ കുറ്റക്കാരെന്ന് കോടതി Read More »

ബെറ്റിങ്ങ് ആപ്പുകൾ പ്രചരിപ്പിച്ചു: പ്രകാശ് രാജ് ഉൾപ്പെടെ 25 സിനിമാ താരങ്ങൾക്കെതിരേ കേസ്

ഹൈദരാബാദ്: അനധികൃത ബെറ്റിങ്ങ് ആപ്പുകൾക്ക് പ്രചാരം നൽകുന്നുവെന്ന പരാതിയിൽ വിജയ് ദേവരക്കൊണ്ട, റാണ ദഗ്ഗുബതി, പ്രകാശ് രാജ് എന്നിവർ ഉൾപ്പെടെ 25 തെന്നിന്ത്യൻ താരങ്ങൾക്കെതിരേ കേസെടുത്ത് തെലങ്കാന പൊലീസ്. ബിസിനസുകാരനായ ഫണീന്ദ്ര ശർമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത്. ‌ ബെറ്റിങ് ആപ്പുകൾക്കും വെബ്സൈറ്റുകൾക്കും സമൂഹമാധ്യമങ്ങളിലൂടെ പ്രചാരം നൽകിയെന്നാണ് കേസ്. ലക്ഷണക്കണക്കിന് രൂപമാണ് ഇത്തരം അനധികൃത പ്ലാറ്റ്ഫോമുകളിലൂടെ മറിയുന്നതെന്നും പല കുടുംബങ്ങളെയും തകർക്കുവാൻ ഇത്തരം ആപ്പുകൾ കാരണമാകുന്നുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. താനുൾപ്പെടെ നിരവധി പേർ …

ബെറ്റിങ്ങ് ആപ്പുകൾ പ്രചരിപ്പിച്ചു: പ്രകാശ് രാജ് ഉൾപ്പെടെ 25 സിനിമാ താരങ്ങൾക്കെതിരേ കേസ് Read More »

നരേന്ദ്ര മോദി കഴിഞ്ഞ ജന്മത്തിൽ ഛത്രപതി ശിവജിയായിരുന്നുവെന്ന് ബി.ജെ.പി എം.പി പ്രദീപ് പുരോഹിത്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ജന്മത്തിൽ ഛത്രപതി ശിവജിയായിരുന്നുവെന്ന് ബി.ജെ.പി എം.പി പ്രദീപ് പുരോഹിത്. പാർലമെൻറ് സെഷനിലാണ് ഒഡീശയിൽ നിന്നുള്ള എം.പിയുടെ പരാമർശം. രാജ്യത്തെ റെയ്‌ൽ‌വേ വികസനത്തിൽ കേന്ദ്രത്തിൻറെ പങ്കിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് എംപിയുടെ പ്രസംഗത്തിൽ മോദിയും ശിവജിയും ഇടം പിടിച്ചത്. ഗിരിജ ബാബയെന്ന സന്യാസി ഒരിക്കൽ എന്നോട് പറഞ്ഞു. ശിവാജി മഹാരാജ് ആണ് മോദിയായി പുനർജനിച്ച് രാജ്യത്തെ വോകത്തിലെ തന്നെ ഏറ്റവും വികസിക്കപ്പെട്ട രാജ്യമാക്കി മാറ്റുന്നതെന്നായിരുന്നു അദ്ദേഹത്തിൻറെ പരാമർശം. നാണമില്ലാത്ത പാദസേവകൻ എന്നാണ് ശിവസേന(യു.ബി.ടി) നേതാവ് …

നരേന്ദ്ര മോദി കഴിഞ്ഞ ജന്മത്തിൽ ഛത്രപതി ശിവജിയായിരുന്നുവെന്ന് ബി.ജെ.പി എം.പി പ്രദീപ് പുരോഹിത് Read More »

ഛത്തിസ്ഗഡിൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു: 22 മാവോയിസ്റ്റുകളെ വധിച്ചു

ബിജാപർ: ഛത്തിസ്ഗഡ് ബിജാപുരിൽ മാവോയിസ്റ്റും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലിൽ 22 മാവോയിസ്റ്റുകളെ വധിക്കുകയും ഒരു സേന ഉദ്യോഗസ്ഥൻ വീരമൃത്യു വരിക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ. വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ബിജാപുർ മേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശത്തു നിന്നും വൻ ആയുധ ശേഖരം കണ്ടെത്തിയിട്ടുണ്ട്. മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻറെ ഭാഗമായി ബിജാപുർ, ദന്തേവാഡ ജില്ലകളിലെ അതിർത്തി പ്രദേശങ്ങളിലെ ഗംഗലൂർ പൊലീസ് സ്റ്റേഷന് കീഴിൽ ഒരു സംയുക്ത സംഘത്തെ വിന്യസിച്ചിരുന്നു. ഇവർക്ക് എതിരെയായിരുന്നു മാവോയിസ്റ്റ് ആക്രമണം. പ്രദേശത്ത് ഇപ്പോഴും …

ഛത്തിസ്ഗഡിൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു: 22 മാവോയിസ്റ്റുകളെ വധിച്ചു Read More »

എസ്.ഡി.പി.ഐ പ്രവർത്തകരുടെ വീടുകളിൽ ഇ.ഡി റെയ്ഡ്

കോട്ടയം: കോട്ടയം, പാലക്കാട് ജില്ലകളിലെ എസ്.ഡി.പി.ഐ പ്രവർത്തകരുടെ വീടുകളിൽ ഇ.ഡി റെയ്ഡ്. കോട്ടയം വാഴൂർ സ്വദേശി നിഷാദിൻറെ വീട്ടിലും ഒറ്റപ്പാലത്ത് പനമണ്ണ സ്വദേശിയുടെ വീട്ടിലുമാണ് നിലവിൽ ഇഡി റെയ്ഡ് നടക്കുന്നത്. പി.എഫ്.ഐ മുൻ ഡിവിഷൻ സെക്രട്ടറിയായിരുന്നു നിഷാദ്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് വിവരം. രാവിലെ 10 മണിയോടെയാണ് ഇ.ഡി റെയ്ഡ് ആരംഭിച്ചത്.

കൊച്ചിയിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം

കൊച്ചി: സീപോർട്ട് – എയർപോർട്ട് റോഡിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം. 3 പേർക്ക് പരുക്കേറ്റു. പ്രദേശത്ത് വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. കളമശേരിയിലേക്കുള്ള പാതിയിൽ അഞ്ച് കിലോമീറ്ററിലേറെ വാഹന ഗതാഗതം സ്തംഭിച്ചു. അപകടത്തിൽ‌ ടാങ്കറിൻറെ ടയർ ഭാഗം തിരിഞ്ഞതോടെയാണ് ഗതാഗതം തടസപ്പെട്ടത്. ക്രെയിനെത്തിച്ച് ടാങ്കർ മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പെട്രോൾ നിറച്ച ടാങ്കർ ലോറി ഇരുമ്പനത്തെ പ്ലാൻറിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒരു ഓട്ടോറിക്ഷയും അപകടത്തിൽപെട്ടു. ബസിൻറെ ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ ഫയർഫോഴ്സെത്തിയാണ് …

കൊച്ചിയിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം Read More »

സംസ്ഥാനത്ത് 7 ജില്ലകൾക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി 8 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 37 °C വരെയും പത്തനംതിട്ട, …

സംസ്ഥാനത്ത് 7 ജില്ലകൾക്ക് മുന്നറിയിപ്പ് Read More »

ആശാ വർക്കർമാരുടെ സമരം; ചർച്ച പരാജയപ്പെട്ടതിനു പിന്നാലെ ആരോഗ്യമന്ത്രി ഡൽഹിയിലേക്ക് പോയി

ന്യൂഡൽഹി: ആശാ വർക്കർമാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനു പിന്നാലെ സമരം കേന്ദ്രസർക്കാരിൻറെ ശ്രദ്ധയിൽപ്പെടുത്താനായി ആരോഗ്യമന്ത്രി വീണാ ജോർജ് ഡൽഹിയിലേക്ക് പോയി. ഡൽഹിയിൽ എത്തുന്ന വീണാ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദയുമായി പ്രശ്നം ചർച്ച ചെയ്യും. സമരക്കാർ ഉന്നയിച്ച വിഷയങ്ങൾ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നതോടൊപ്പം കേന്ദ്രം നൽകാനുള്ള തുക അനുവദിക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ കേന്ദ്രസർക്കാരിന് മുന്നിൽ ഉന്നയിക്കുമെന്നും മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. അതേസമയം, ആശ വർക്കർമാരുമായി ആരോഗ്യ മന്ത്രി വീണാ ജോർജുമായി ബുധനാഴ്ച നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ …

ആശാ വർക്കർമാരുടെ സമരം; ചർച്ച പരാജയപ്പെട്ടതിനു പിന്നാലെ ആരോഗ്യമന്ത്രി ഡൽഹിയിലേക്ക് പോയി Read More »

കേരളത്തിൽ വേനൽമഴ ശക്തമാകും

കൊച്ചി: സംസ്ഥാനത്ത് വേനൽമഴ ശക്തമാവുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ ഇടിമിന്നലിനും പരമാവധി 40 കിലോമീറ്റർ വേഗത്തിൽ വീശിയടിക്കാവുന്ന കാറ്റിനും സാധ്യത‍യുണ്ടെന്നാണ് പ്രവചനം. വേനൽമഴ സജീവമായതോടെ ചൂടിന് നേരിയ ആശ്വാസമുണ്ടെങ്കിലും യുവി ഇൻഡക്സ് വികരണ തോത് ഉയർന്ന് നിൽക്കുകയാണ്. ജാഗ്രതയുടെ ഭാഗമായി പൊതുജനങ്ങൾ രാവിലെ 11 മുതൽ വൈകിട്ട് 3 മണിവരെ വെയിൽ ഏൽക്കാതിരിക്കാൻ മുന്നറിയിപ്പുണ്ട്.

ആലുവയിൽ നിന്നും കാണാതായ 13 വയസ്സുകാരൻ വീട്ടിലേക്ക് മടങ്ങിയെത്തി

കൊച്ചി: ആലുവയിൽ നിന്നും കാണാതായ 13 വയസുള്ള കുട്ടിയെ കണ്ടെത്തി. വ്യാഴാഴ്ച രാവിലെയോടെ കുട്ടി വീട്ടിലേക്ക് മടങ്ങിയെത്തുകയായിരുന്നു. കുട്ടിയെ കാണാനില്ലെന്ന പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ഊ‍ർജ്ജിതമായി നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് കുട്ടി സ്വയം തിരികെ വീട്ടിലേക്ക് മടങ്ങിയെത്തിയത്. ആലുവ എസ്എൻഡിപി സ്കൂൾ വിദ്യാർഥിയും തായിക്കാട്ടുകര സ്വദേശിയുമായ കുട്ടിയെ ചൊവ്വാഴ്ച രാത്രി മുതലാണ് കാണാതായത്. ചായ കുടിക്കാനെന്ന് പറഞ്ഞ് പുറത്തേക്ക് പോയ കുട്ടി പിന്നീട് തിരികെ വന്നിരുന്നില്ല. ഇതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയെ അന്വേഷണ സംഘത്തിന് മുന്നിൽ …

ആലുവയിൽ നിന്നും കാണാതായ 13 വയസ്സുകാരൻ വീട്ടിലേക്ക് മടങ്ങിയെത്തി Read More »

മലപ്പുറത്ത് ഗുഡ്സ് ഓട്ടോ ഇടിച്ച് ഇതര സംസ്ഥാന തൊഴിലാളി മരിച്ച സംഭവം കൊലപാതകം; പ്രതിയെ പൊലീസ് പിടികൂടി

കിഴിശേരി: മലപ്പുറം കിഴിശേരിയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് ഇതര സംസ്ഥാന തൊഴിലാളി മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ അസം സ്വദേശിയെ കൊണ്ടോട്ടി പൊലീസ് അറസ്റ്റു ചെയ്തു. അപകടമരണമെന്ന് കരുതിയ സംഭവമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. ബുധനാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. അസം സ്വദേശി അഹദുൽ ഇസ്ലാമിൻറെ ഗുഡ്സ് ഓട്ടോറിക്ഷ ഇടിച്ചിടുകയായിരുന്നു. റോഡിലേക്ക് വീണ അഹദുൽ ഇസ്ലാമിൻറെ ശരീരത്തിലൂടെ ഓട്ടോ കയറ്റിയിറക്കിയതായും കാഴ്ചക്കാർ പറയുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് പൊലീസ് …

മലപ്പുറത്ത് ഗുഡ്സ് ഓട്ടോ ഇടിച്ച് ഇതര സംസ്ഥാന തൊഴിലാളി മരിച്ച സംഭവം കൊലപാതകം; പ്രതിയെ പൊലീസ് പിടികൂടി Read More »

കേരളത്തിൽ അൾട്രാവയലറ്റ് രശ്മികളെ സൂക്ഷിക്കണമെന്ന് ദുരന്തനിവാരണ അഥോറിറ്റി മുന്നറിയിപ്പ് നൽകി

തിരുവനന്തപുരം: വേനൽച്ചൂട് കൂടുന്നതോടൊപ്പം സംസ്ഥാനത്ത് അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന് ദുരന്തനിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പ് തുടരുന്നു. അൾട്രാവയലറ്റ് വികിരണത്തിൻറെ തോത് വർധിച്ചതായും ഇതുമൂലം വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെലോ അലർട്ട് പ്രഖ്യാപിക്കുന്നതായും ദുരന്തനിവാരണ അഥോറിറ്റി വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അൾട്രാവയലറ്റ് രശ്മികൾ പതിച്ചത് കൊട്ടാരക്കര (കൊല്ലം), മൂന്നാർ (ഇടുക്കി) എന്നിവിടങ്ങളിലാണ്. അൾട്രാ വയലറ്റ് സൂചിക 11 ആണ് രേഖപ്പെടുത്തിയത്. മുൻകരുതലുകൾ സ്വീകരിക്കുന്നതിന് നൽകുന്ന റെഡ് അലർട്ടാണ് ഇവിടങ്ങളിൽ പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ, കേന്നി …

കേരളത്തിൽ അൾട്രാവയലറ്റ് രശ്മികളെ സൂക്ഷിക്കണമെന്ന് ദുരന്തനിവാരണ അഥോറിറ്റി മുന്നറിയിപ്പ് നൽകി Read More »

പുരുഷന്മാർക്ക് ആഴ്ചയിൽ 2 കുപ്പി മദ്യം വീതം സൗജന്യമായി നൽകണമെന്ന് കർണാടക നിയമസഭയിൽ ജെ.ഡി.എസ് എം.എൽ.എ

ബാം​ഗ്ലൂർ: പുരുഷന്മാർക്ക് ആഴ്ചയിൽ 2 കുപ്പി വീതം മദ്യം സർക്കാർ സൗജന്യമായി നൽകണമെന്ന് കർണാടക നയിമസഭയിൽ ജെ.ഡി.എസ് എം.എ.ൽഎ എം.ടി കൃഷ്ണപ്പ. മദ്യപിക്കുന്നവരുടെ പണം കൊണ്ടാണ് സംസ്ഥാനത്ത് വനിതകൾക്ക് മാസം 2000 രൂപയും സൗജന്യ ബസ് യാത്രയും വൈദ്യുത പദ്ധതിയുമൊക്കെ നടപ്പാക്കുന്നതെന്നും അതിനാൽ തന്നെ പുരുഷന്മാർക്കും സൗജന്യമായി എന്തെങ്കിലും നൽകൂ എന്നും അദ്ദേഹം പറഞ്ഞു. ആണുങ്ങൾക്ക് എന്തെങ്കിലും കൊടുക്കൂ. എന്താണതിൽ തെറ്റ്. സൊസൈറ്റി വഴി മദ്യം വിതരണം ചെയ്യൂ. എന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. കൃഷ്ണപ്പയുടെ ആവശ്യത്തെ …

പുരുഷന്മാർക്ക് ആഴ്ചയിൽ 2 കുപ്പി മദ്യം വീതം സൗജന്യമായി നൽകണമെന്ന് കർണാടക നിയമസഭയിൽ ജെ.ഡി.എസ് എം.എൽ.എ Read More »