Timely news thodupuzha

Author name: timely news

ഭൂകമ്പത്തിൽ മരണം 8000 കടന്നു

അങ്കാറ: തുർക്കിയിസും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ മരണം 8000 കടന്നു. തുർക്കിയിൽ മാത്രം 6000 ത്തോളം പേർ മരിച്ചതായും 40,000 ൽ ഏറെ പേർ ചികിത്സയിൽ കഴിയുന്നതായുമാണ് റിപ്പോർട്ടുകൾ. സിറിയയിൽ മരണം 1800 കടന്നു. നാലായിരത്തോളം പേരാണ് ചികിത്സയിലുള്ളത്. ഇരു രാജ്യങ്ങളിലുമായി 20,000 ത്തിധികം പേർ മരിച്ചേക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. 5775 കെട്ടിടങ്ങൾ പൂർണമായി തകർന്നിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും നിരവധി പേർ കുടുങ്ങി കിടക്കുന്നുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. കൊടും തണുപ്പും മോശം കാലാവസ്ഥയും തകർന്ന റോഡുകളും രക്ഷാപ്രവർത്തനം

ഭൂകമ്പത്തിൽ മരണം 8000 കടന്നു Read More »

കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രിയെയും വിമർശിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: അദാനി വിഷയം രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ചയിൽ ഉന്നയിച്ച് കൊണ്ട് കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിമർശിച്ച് രാഹുൽ ഗാന്ധി. ഈ വിഷയം നന്ദി പ്രമേയ ചർച്ചയിൽ എന്തിനാണ് ഉന്നയിക്കുന്നതെന്ന് സ്പീക്കറും ഭരണപക്ഷ അംഗങ്ങളും ചോദിച്ചിട്ടും പിന്മാറാതെ അദാനിയും മോദിയും തമ്മിലുള്ള ബന്ധത്തിൽ രാഹുൽ ഗാന്ധി ആരോപണങ്ങൾ ഉയർത്തി. അദ്ദേഹം പ്രസംഗം തുടങ്ങിയത് ഭാരത് ജോഡോ യാത്ര വിജയകരമെന്ന് പറഞ്ഞായിരുന്നു. ഇന്ത്യയൊട്ടാകെയുള്ള ജനങ്ങൾക്ക് പറയാനുള്ളത് കേട്ടിട്ടുണ്ട്. തൊഴിലില്ലായ്മ, വിലക്കയറ്റം അങ്ങനെ നിരവധി പ്രശ്നങ്ങൾ ജനങ്ങൾ

കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രിയെയും വിമർശിച്ച് രാഹുൽ ഗാന്ധി Read More »

കേരള ബജറ്റ്; സംസ്ഥാന വ്യാപക പ്രതിഷേധവുമായി കോൺഗ്രസ്

കൊച്ചി: ബജറ്റ് നിർദേശങ്ങൾക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധവുമായി കോൺഗ്രസ്. ഇന്ധന സെസ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റിലേക്കും ജില്ലാകേന്ദ്രത്തിലേക്കും നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. ബാരികേടുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ‌ പ്രവർത്തകർ മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും കോലം കത്തിക്കുക‍യും പലയിടങ്ങളിലും പൊലീസിനു നേരെ കല്ലെറിയുകയും ചെയ്തതായിരുന്നു സംഘർഷത്തിന് കാരണമായി.

കേരള ബജറ്റ്; സംസ്ഥാന വ്യാപക പ്രതിഷേധവുമായി കോൺഗ്രസ് Read More »

ഗാന്ധി വധത്തിൽ ആർ.എസ്.എസിനെതിരെ പ്രസ്താവന; കെ സുധാകരനും പി.പി ചിത്തരഞ്ജനുമെതിരെ കേസ്

ആലപ്പുഴ: ആർ.എസ്.എസിനെതിരെ ഗാന്ധി വധവുമായി ബന്ധപ്പെട്ട് അപകീർത്തികരമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് സി.പി.എം നേതാക്കൾക്കെതിരെ കേസുമായി ബി.ജെ.പി സംസ്ഥാന വക്താവ് ആർ സന്ദീപ് വാചസ്പതി. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ, ആലപ്പുഴ എം.എൽ.എയും സി.പി.എം നേതാവുമായ പി.പി ചിത്തരഞ്ജൻ എന്നിവർക്കെതിരെ കേസ് ഫയൽ ചെയ്തു. അടുത്ത മാസം മൂന്നിലേക്ക് പരാതിക്കാരന്റെ മൊഴി എടുക്കാനായി കേസ് മാറ്റി. ഫെയ്സ്ബുക്കിൽ ഗാന്ധിവധവുമായി ബന്ധപ്പെട്ട് ഇരുവരും ജനുവരി മുപ്പതിന് നടത്തിയ പരാമർശത്തിനെതിരെയാണ്

ഗാന്ധി വധത്തിൽ ആർ.എസ്.എസിനെതിരെ പ്രസ്താവന; കെ സുധാകരനും പി.പി ചിത്തരഞ്ജനുമെതിരെ കേസ് Read More »

മന്ത്രി റോഷി അഗസ്റ്റിനെതിരെ സ്പീക്കറുടെ റൂളിംഗ്

തിരുവനന്തപുരം: നിയമസഭയിൽ വെള്ളക്കരം കൂട്ടിയത് ആദ്യം പ്രഖ്യാപിക്കാത്തതിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനെതിരെ സ്പീക്കറുടെ റൂളിംഗ്. സഭയോടുള്ള അനാദരവാണ് സഭ നടക്കുമ്പോൾ ആരുമറിയാതെ വെള്ളക്കരം കൂട്ടിയതെന്ന പ്രതിപക്ഷ പരാതിയിൽ റോഷിയെ സ്പീക്കർ വിമർശിക്കുകയായിരുന്നു. തികച്ചും ഭരണപരമായ നടപടിയാണ് വെള്ളക്കരം വർധിപ്പിക്കുന്നത്. എങ്കിലും സഭാ സമ്മേളനം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, സംസ്ഥാനത്ത് എല്ലാ വിഭാഗം ജനത്തെയും ബാധിക്കുന്ന തീരുമാനമെന്ന നിലയിൽ, സഭയിൽ തന്നെ പ്രഖ്യാപിച്ചിരുന്നെങ്കിൽ അത് ഉത്തമമായൊരു മാതൃകയായേനെയെന്ന് സ്പീക്കർ എ.എൻ ഷംസീർ റൂളിങിൽ വ്യക്തമാക്കി.

മന്ത്രി റോഷി അഗസ്റ്റിനെതിരെ സ്പീക്കറുടെ റൂളിംഗ് Read More »

‌‌അദാനിയുമായി ബന്ധപ്പെട്ട് മമത ബാനർജിക്കെതിരെ കോൺഗ്രസ്; ലോക് സഭയും, രാജ്യസഭയും പിരിഞ്ഞു

ന്യൂഡൽഹി: പാർലമെൻറിൽ ഇന്നും അദാനി വിവാദത്തിൽ പ്രതിഷേധം. ലോക് സഭയും, രാജ്യസഭയും ചോദ്യോത്തര വേളക്കിടെ പിരിഞ്ഞു. കോൺഗ്രസടക്കം 15 പ്രതിപക്ഷ കക്ഷികൾ നന്ദി പ്രമേയ ചർച്ചയിൽ പങ്കെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ അദാനിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് അതിരൂക്ഷ വിമർശനം ഉയർത്തിയത് പ്രതിപക്ഷ നിരയിലെ അനൈക്യം വെളിവാക്കി. പ്രതിപക്ഷം അദാനി ഗ്രൂപ്പിനെതിരെ ഉടൻ അന്വേഷണം ആവശ്യപ്പെട്ട് ചോദ്യോത്തര വേള തുടങ്ങിയപ്പോൾ തന്നെ നിലപാട് കടുപ്പിച്ചിരുന്നു. ആം ആദ്മി പാർട്ടി എം.പി സഞ്ജയ് സിംഗ് രാജ്യസഭ

‌‌അദാനിയുമായി ബന്ധപ്പെട്ട് മമത ബാനർജിക്കെതിരെ കോൺഗ്രസ്; ലോക് സഭയും, രാജ്യസഭയും പിരിഞ്ഞു Read More »

എസ്.ബി.ഐയിൽ നിന്നും, ബാങ്ക് ഓഫ് ബറോഡയിൽ നിന്നും വായ്പയെടുക്കാൻ ഒരുങ്ങി എയർ ഇന്ത്യ

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ബാങ്കുകളിൽ നിന്നും വായ്പയെടുക്കാൻ ഒരുങ്ങി ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ. 18,000 കോടി രൂപ രണ്ട് ബാങ്കുകളിൽ നിന്നായി ഒരു വർഷത്തെ വായ്പയിലൂടെ കടം വാങ്ങുമെന്നാണ് റിപ്പോർട്ട്. എയർ ഇന്ത്യയെ കഴിഞ്ഞ വർഷം ജനുവരിയിൽ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം കമ്പനിക്ക് ലഭിച്ച വായ്പ സൗകര്യത്തിന്റെ തുടർച്ചയാണ് പുതിയ വായ്പ. ടാറ്റ സൺസ് 2022 ജനുവരിയിൽ, എസ്ബിഐയിൽ നിന്ന് 10,000 കോടി രൂപയും

എസ്.ബി.ഐയിൽ നിന്നും, ബാങ്ക് ഓഫ് ബറോഡയിൽ നിന്നും വായ്പയെടുക്കാൻ ഒരുങ്ങി എയർ ഇന്ത്യ Read More »

നിന്നാലും ഇരുന്നാലും കിഴക്കോട്ടും വടക്കോട്ടും നോക്കിയാൽ വൈകാതെ നികുതി കേരളത്തിൽ വരുമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പ്രത്യക്ഷമായി 3000 കോടിയുടെയും പരോക്ഷമായി 1000 കോടിയുമാണ് സർക്കാർ നികുതി ഏർപ്പെടുത്തിയതെന്നും കേരളത്തിന്റെ സാമ്പത്തിക അവസ്ഥ പാളം തെറ്റുകയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വെളളത്തിന് 350% മാണ് കരം കൂട്ടിയത്. നിന്നാലും ഇരുന്നാലും കിഴക്കോട്ടും വടക്കോട്ടും നോക്കിയാൽ വൈകാതെ നികുതി കേരളത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ അങ്ങനെ ഗവേഷണം നടത്തുകയാണ്. രണ്ട് ശതമാനം മാത്രമാണ് കേരളത്തിൽ നികുതി പിരിവ്. 20,000 കോടി കുടിശിക പിരിക്കാനുണ്ട്. ഈ നികുതി പിരിക്കാൻ ധനമന്ത്രിക്ക് ചങ്കൂറ്റമുണ്ടോയെന്ന് ചോദിച്ച

നിന്നാലും ഇരുന്നാലും കിഴക്കോട്ടും വടക്കോട്ടും നോക്കിയാൽ വൈകാതെ നികുതി കേരളത്തിൽ വരുമെന്ന് പ്രതിപക്ഷ നേതാവ് Read More »

സ്ഫടികം വീണ്ടുമെത്തുന്നു; ട്രെയിലര്‍ പുറത്ത്

മോഹന്‍ലാലിന്‍റെ സിനിമാജീവിതത്തില്‍ എക്കാലവും ഓര്‍മിക്കപ്പെടുന്ന കഥാപാത്രമാണ് ആട് തോമ. സ്ഫടികത്തിലെ നിഷേധിയായ മകനെ അത്ര തന്മയത്വത്തോടെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. അതുകൊണ്ടു തന്നെ സ്ഫടികം വീണ്ടുമെത്തുമ്പോള്‍, ആ അവിസ്മരീയ കഥാപാത്രത്തെ തിയറ്ററില്‍ കാണാന്‍ ആരാധകര്‍ എത്തുമെന്നു തന്നെയാണ് പ്രതീക്ഷ. സ്ഫടികത്തിന്‍റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഭദ്രന്‍ സംവിധാനം ചെയ്ത ചിത്രം കൂടുതല്‍ സാങ്കേതിക മികവോടെയാണ് വീണ്ടും തിയറ്ററുകളിലെത്തുന്നത്. ഫെബ്രുവരി 9നാണ് റിലീസ്. റീ മാസ്റ്റേഡ് വേര്‍ഷനില്‍ അധികമായി 8 മിനിറ്റുകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്നു സംവിധായകന്‍ ഭദ്രന്‍ പറയുന്നു. 1995ലാണു സ്ഫടികം

സ്ഫടികം വീണ്ടുമെത്തുന്നു; ട്രെയിലര്‍ പുറത്ത് Read More »

ശ്രീദേവിയുടെ അഞ്ചാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഇംഗീഷ് വിംഗ്ലിഷ് ചൈനയില്‍ പ്രദര്‍ശിപ്പിക്കും

അന്തരിച്ച അഭിനേത്രി ശ്രീദേവി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഇംഗീഷ് വിംഗ്ലിഷ് എന്ന ചിത്രം ചൈനയില്‍ റിലീസിനൊരുങ്ങുന്നു. ശ്രീദേവിയുടെ അഞ്ചാം ചരമവാര്‍ഷികത്തോടനുബന്ധിച്ചാണു റിലീസ്. ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് ഏറെ സ്വീകാര്യതയുള്ള ചൈനയില്‍ ആറായിരം തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുകയെന്നു വിതരണക്കാരായ ഇറോസ് ഇന്‍റര്‍നാഷണല്‍ വ്യക്തമാക്കി. ശ്രീദേവിയുടെ ചരമദിനമായ ഫെബ്രുവരി 24-നാണു ചിത്രത്തിന്‍റെ ചൈനയിലെ റിലീസ്. കോമഡി ഫാമിലി ഡ്രാമയായി 2012-ല്‍ റിലീസ് ചെയ്ത ഇംഗ്ലീഷ് വിംഗ്ലിഷ് ശ്രീദേവിയുടെ തിരിച്ചുവരവ് ചിത്രം കൂടിയായിരുന്നു. പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഈ സിനിമയിലൂടെ തിരിച്ചെത്തിയപ്പോള്‍ ഗംഭീര വരവേല്‍പ്പാണ്

ശ്രീദേവിയുടെ അഞ്ചാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഇംഗീഷ് വിംഗ്ലിഷ് ചൈനയില്‍ പ്രദര്‍ശിപ്പിക്കും Read More »

സ്വർണവിലയിൽ വർധന; പവന് 80 രൂപ കൂടി

കൊച്ചി: സ്വർണവിലയിൽ ഇന്നും വർധന. പവന് 80 രൂപ വർധിച്ച് 42,200 രൂപയായി. ഇന്നത്തെ വിപണിവില ഗ്രാമിന് 10 രൂപ ഉയർന്ന് 5275 രൂപയാണ്. ഇന്നലെ പവന് 200 രൂപ കൂടി 42,920 രൂപയും ഗ്രാമിന് 25 രൂപ ഉയർന്ന് 5265 രൂപയുമായിരുന്നു വില.

സ്വർണവിലയിൽ വർധന; പവന് 80 രൂപ കൂടി Read More »

ബാങ്കിലെ സ്വർണം മോഷ്ടിക്കപ്പെട്ടെന്ന് സ്ഥിരീകരിച്ചു; ഫോൺ സംഭാഷണം പുറത്ത്

പത്തനംത്തിട്ട: പന്തളം സർവ്വീസ് സഹകരണ ബാങ്കിലെ സ്വർണം മോഷ്ടിക്കപ്പെട്ടെന്ന് സ്ഥിരീകരിച്ച് സി.പി.എം ഏരിയ സെക്രട്ടറി ആർ ജ്യോതികുമാറിന്‍റെ ഫോൺ സംഭാഷണം പുറത്ത്. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുമെന്നും സംഭാഷണത്തിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഞായറാഴ്ച ബാങ്കിനു മന്നിൽ സിപിഎമ്മും ബിജെപിയുമായി ഏറ്റുമുട്ടി. ബാങ്ക് ജീവനക്കാരാനാണ് സ്വർണം മോഷ്ടിച്ചതെന്നും പൊലീസ് കേസ് അട്ടിമരിക്കാനാണ് ശ്രമിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചത്. പന്തളം സ്വകാര്യ ബാങ്കിൽ പണയംവെച്ച 70 പവൻ സ്വർണത്തിൻ മേൽ അട്ടിമറി നടത്തിയെന്നാണ് ബാങ്ക് ജീവനക്കാരനായ അർജുൻ പ്രമോദിൽ

ബാങ്കിലെ സ്വർണം മോഷ്ടിക്കപ്പെട്ടെന്ന് സ്ഥിരീകരിച്ചു; ഫോൺ സംഭാഷണം പുറത്ത് Read More »

റെയിൽവേ ലൈൻ മോഷണം പോയി

പട്ന: പലതും മോഷണം പോയതായി കേട്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഒരു റെയിൽവേ ലൈൻ മോഷണം പോയതായി കേൾക്കുന്നത്. സംഭവം നടന്നത് ബിഹാറിലെ സമസ്തിപൂരിലാണ്. ഏകദേശം 2 കിലോമീറ്റർ നീളം വരുന്ന റെയിൽവേ ലൈനാണ് മോഷണം പോയത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് ആർപിഎഫ് ജീവനക്കാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ജീവനക്കാരുടെ അറിവോടെയാണ് മോഷണം നടന്നതെന്നാണ് റെയിൽവേ അധികൃതരുടെ നിഗമനം. എന്നാൽ അജ്ഞാതനായ കള്ളനാണ് ഇതിനു പിന്നിലെന്നാണ് ജീവനക്കാരുടെ വാദം. റെയിൽവേയുടെ ഉടമസ്ഥതയുലുള്ള സാധനങ്ങൾ മോഷണം പോവുന്നത് പതിവാണെങ്കിലും 2 കിലോമീറ്ററോളം നീളം

റെയിൽവേ ലൈൻ മോഷണം പോയി Read More »

സെക്രട്ടേറിയേറ്റ് മർച്ചിലുണ്ടായ സംഘർഷത്തെ തുടർന്ന് അറസ്റ്റിലായ പി.കെ ഫിറോസിന് ജാമ്യം

തിരുവനന്തപുരം: യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന് ജാമ്യം. സെക്രട്ടേറിയേറ്റ് മർച്ചിലുണ്ടായ സംഘർഷത്തെ തുടർന്നാണ് പി.കെ ഫിറോസ് അറസ്റ്റിലാകുന്നത്. പൊതുമുതൽ നശിപ്പിച്ചതിന്‍റെ നഷ്ടപരിഹാരം കെട്ടിവച്ചതിനാൽ ജാമ്യം അനുവദിക്കുകയായിരുന്നു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യം നൽകിയത്. കേസിൽ നേരത്തെ 28 യൂത്ത് ലീഗ് പ്രവർത്തകർക്ക് പൊതുമുതൽ നശിപ്പിച്ചതിനുള്ള നഷ്ടപരിഹാരം കെട്ടിവെച്ചതിനെ തുടർന്ന് ജാമ്യം ലഭിച്ചിരുന്നു.

സെക്രട്ടേറിയേറ്റ് മർച്ചിലുണ്ടായ സംഘർഷത്തെ തുടർന്ന് അറസ്റ്റിലായ പി.കെ ഫിറോസിന് ജാമ്യം Read More »

ഭക്ഷ്യവിഷബാധ; ആശുപത്രിയിൽ പ്രവേശിപ്പിച്ച നഴ്സിങ് വിദ്യാർഥികളിൽ കൂടുതലും മലയാളികൾ

മാം​ഗ്ലൂർ: ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മാം​ഗ്ലൂരിലെ നഴ്സിങ് കോളേജ് വിദ്യാർഥികളിൽ കൂടുതലും മലയാളികൾ. കഴിഞ്ഞ ദിവസം 150ഓളം വിദ്യാർഥികളെയാണ് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. പലരുടെയും ആരോ​ഗ്യസ്ഥിതി മോശമാണെന്നും വിദ്യാർഥികൾ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസമായി ഹോസ്റ്റലിൽ മോശം ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്നും വിദ്യാർഥികൾ ആരോപിക്കുകയുണ്ടായി. പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല. ഭക്ഷ്യവിഷബാധയുണ്ടായത് മൂന്ന് ലേഡീസ് ഹോസ്റ്റലുകളിലെയും ഒരു മെൻസ് ഹോസ്റ്റലിലെയും ഒന്നാം വർഷ വിദ്യാർഥികൾക്കാണ്. പെൺകുട്ടികളാണ് ചികിത്സ തേടടിയവരിൽ ഭൂരിഭാഗവും. ഭക്ഷണം ഹോസ്റ്റലുകളിലേക്ക് എത്തിച്ചിരുന്നത് കോളേജ് നടത്തി

ഭക്ഷ്യവിഷബാധ; ആശുപത്രിയിൽ പ്രവേശിപ്പിച്ച നഴ്സിങ് വിദ്യാർഥികളിൽ കൂടുതലും മലയാളികൾ Read More »

ഭര്‍ത്താവിന്‍റെ മരണശേഷം ഓർമ്മക്കുറവ് അലട്ടുന്നു, ഷോട്ടിനിടയില്‍ ഡയലോഗ് മറന്നു പോയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്; ഭാനുപ്രിയ

പോയകാലത്തിന്‍റെ നായികയാണ് ഭാനുപ്രിയ. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും സുരേഷ് ഗോപിയുടെയുമൊക്കെ നായികയായി നിറഞ്ഞുനിന്ന നടി. മലയാളത്തില്‍ സിനിമകളുടെ എണ്ണം കുറവാണെങ്കിലും, തമിഴിലും തെലുങ്കിലുമൊക്കെ ഒരുകാലത്തു നിറഞ്ഞു നില്‍ക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി ഓര്‍മക്കുറവ് അലട്ടുകയാണെന്നും ഭാനുപ്രിയ പറയുന്നു. അഭിനയിക്കുമ്പോള്‍ പലപ്പോഴും സംഭാഷണങ്ങള്‍ ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ല. ഭര്‍ത്താവിന്‍റെ മരണശേഷമാണ് ഈ പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടത്. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഭാനുപ്രിയ. ഷോട്ടിനിടയില്‍ ഡയലോഗ് മറന്നു പോയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തന്നെക്കുറിച്ച് പല അഭ്യൂഹങ്ങളും പരന്നിട്ടുണ്ടെന്നും ഭാനുപ്രിയ സൂചിപ്പിച്ചു. ആരോഗ്യം

ഭര്‍ത്താവിന്‍റെ മരണശേഷം ഓർമ്മക്കുറവ് അലട്ടുന്നു, ഷോട്ടിനിടയില്‍ ഡയലോഗ് മറന്നു പോയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്; ഭാനുപ്രിയ Read More »

വെള്ളക്കരം വർധിപ്പിച്ചത് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: നിയമസഭ നിർത്തിവെച്ച് വെള്ളക്കരം വർധിപ്പിച്ച നടപടി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നൽകി. അഡ്വ എം വിൻസന്റ് എം.എൽ.എ അടിയന്തിര പ്രമേയ നോട്ടീസിൽ കുറ്റപ്പെടുത്തിയത് യൂണിറ്റിന് മൂന്നിരട്ടിയോളം രൂപ വർധിപ്പിച്ചുവെന്നാണ്. അതേസമയം റോഷി അഗസ്റ്റിൻ വാട്ടർ അതോറിറ്റിയുടെ നഷ്ടക്കണക്ക് നിരത്തി ഇതിനെ പ്രതിരോധിച്ചു. പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസ് വാദപ്രതിവാദങ്ങൾക്കൊടുവിൽ തള്ളി. പ്രതിപക്ഷം ഇതിൽ പ്രതിഷേധിച്ച് സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. റോഷി അഗസ്റ്റിൻ പറഞ്ഞത് നോട്ടീസ് വന്നത് നന്നായെന്നാണ്. വാട്ടർ അതോറിറ്റി 4912.42

വെള്ളക്കരം വർധിപ്പിച്ചത് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം Read More »

വിക്ടോറിയ ഗൗരിയുടെ നിയമനം; ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: വിക്ടോറിയ ഗൗരിയുടെ നിയമനത്തിനെതിരെയുള്ള ഹർജി തള്ളി നിയമനം ശരിവെച്ച് സുപ്രീം കോടതി. ഉത്തരവ് ഇറക്കുമെന്ന് കോടതി അറിയിച്ചു. കോളീജിയം സർക്കാരിൻറെ വിവരങ്ങൾ മാത്രമല്ല പരിഗണിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ഒരു വ്യക്തിയുടെ വിവരങ്ങൾ ഹൈക്കോടതിക്ക് അറിയില്ലെന്ന് എങ്ങനെ പറയും. ഇത്തരം പരാതികൾ ഹർജി അംഗീകരിച്ചാൽ വന്നുകൊണ്ടിരിക്കുമെന്നാണ് ജസ്റ്റിസ് ബി.ആർ ഗവായി സൂചിപ്പിച്ചത്. അതേസമയം, ജഡ്ജിയായി വിക്ടോറിയ ഗൗരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വിക്ടോറിയ ​ഗൗരിയുടെ വിദ്വഷ നിലപാടുകളെ കുറിച്ചുള്ള വിവരം കൊളീജിയത്തിന് സർക്കാർ നൽകിയില്ലെന്നും, ജഡ്ജിയാകുന്ന വ്യക്തിയുടെ

വിക്ടോറിയ ഗൗരിയുടെ നിയമനം; ഹർജി തള്ളി സുപ്രീം കോടതി Read More »

ചിന്ത ജെറോമിനെ ചൊല്ലി വീണ്ടും വിവാദം

കൊല്ലം: സംസ്ഥാന യുവജന കമ്മിഷൻ ചിന്ത ജെറോമിനെ ചൊല്ലി വീണ്ടും വിവാദം. 2 വർഷത്തോളം കൊല്ലം ജില്ലയിലെ തീരദേശ റിസോർട്ടിൽ കുടുബത്തോടൊപ്പം താമസിച്ചെന്നും, ഇതിനുള്ള സാമ്പത്തിക സ്രോതസ്സ് പരിശോധിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം വിജിലൻസിനു പരാതി നൽകി. പ്രതിദിനം 8,500 രൂപയാണ് അപ്പാർട്ട്മെൻറിൻറെ വാടക. ഇതനുസരിച്ച് വാടകയായി 38 ലക്ഷത്തോളം രൂപ റിസോർട്ടിൽ നൽകിയെന്ന് പരാതിയിൽ‌ ആരോപിക്കുന്നു. ഇത്രയും പണം എവിടെ നിന്ന് കിട്ടിയെന്ന് അന്വേഷിക്കണമെന്നും പരാതിയിൽ വിഷ്ണു ആവശ്യപ്പെടുന്നുണ്ട്. അതേസമയം

ചിന്ത ജെറോമിനെ ചൊല്ലി വീണ്ടും വിവാദം Read More »

പ്രവാസി ബോർഡ് പെൻഷൻ തട്ടിപ്പിലെ പ്രതി ​സ്വന്തം പേരിലും പെൻഷൻ അക്കൗണ്ട് തുടങ്ങിയിരുന്നു

തിരുവനന്തപുരം: 6 മാസത്തെ വിസിറ്റിംഗ് വിസയിൽ വിദേശത്ത് പോയ രേഖ വെച്ച് പ്രവാസി ബോർഡ് പെൻഷൻ തട്ടിപ്പിലെ പ്രതിയായ ഏജന്‍റ് ശോഭ, സ്വന്തം പേരിലും പെൻഷൻ അക്കൗണ്ട് തുടങ്ങിയിരുന്നതായി കണ്ടെത്തി. യഥാർത്ഥത്തിൽ രണ്ടു വർഷമെങ്കിലും പ്രവാസിയായിരുന്നവർക്കാണ് അപേക്ഷിക്കാനാവുക. ഇതുവരെ ക്രമക്കേട് കണ്ടെത്തിയത് 99 പെൻഷൻ അക്കൗണ്ടുകളിലാണ്. മുടങ്ങിക്കിടന്ന അക്കൗണ്ടുകളിൽ മറ്റു പലരെയും തിരുകിക്കയറ്റി തിരുത്തൽ വരുത്തി അക്കൗണ്ടുകളിൽ പലിശയടക്കം കുടിശികയടച്ചെന്ന് കള്ളരേഖയുണ്ടാക്കിയും പെൻഷൻ നൽകി. പെൻഷൻ അക്കൗണ്ടുകള്‍ പ്രവാസികളല്ലാത്തവർക്ക് പോലും നൽകിയിരുന്നു. പ്രതിയായ ഏജന്റ് ശോഭ സ്വന്തം

പ്രവാസി ബോർഡ് പെൻഷൻ തട്ടിപ്പിലെ പ്രതി ​സ്വന്തം പേരിലും പെൻഷൻ അക്കൗണ്ട് തുടങ്ങിയിരുന്നു Read More »

MillionaireDating.Me: detail by detail product reviews at the top Millionaire online dating sites For Wealthy Men & ladies

The Short variation: in the wide world of billionaire matchmaking, there are a lot of fakes trying to bluff their way into a hot time. Singles need a competent dating webpage assuring authentic fits, but it’s not at all times obvious where to begin or steps to start. Happily, MillionaireDating.me can help with that. This product reviews site

MillionaireDating.Me: detail by detail product reviews at the top Millionaire online dating sites For Wealthy Men & ladies Read More »

ഉമ്മൻചാണ്ടിയെ ഉടനെ വിദഗ്ധ ചികിൽസക്കായി ബാം​ഗ്ലൂരിലേക്ക് കൊണ്ടുപോകില്ല

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ന്യൂമോണിയ ബാധിതനായി ചികിൽസയിലുള്ള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഉടൻ ബംഗളൂരുവിലേക്ക് കൊണ്ടുപോകില്ല. ഉമ്മൻചാണ്ടിയെ ബാം​ഗ്ലൂരിലേക്ക് വിദഗ്ധ ചികിൽസക്കായി കൊണ്ടുപോകുന്നത് ന്യുമോണിയ ബാധ മാറിയ ശേഷമാകും. ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഉമ്മൻചാണ്ടിയെ ന്യൂമോണിയ ബാധ ഭേദമായശേഷം എയർ ആംബുലൻസിലാകും കൊണ്ടുപോകുക.

ഉമ്മൻചാണ്ടിയെ ഉടനെ വിദഗ്ധ ചികിൽസക്കായി ബാം​ഗ്ലൂരിലേക്ക് കൊണ്ടുപോകില്ല Read More »

പദ്ധതികളുടെ ആസൂത്രണം ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ടാകരുതെന്ന് ബി.രമേഷ്

തിരുവനന്തപുരം: ജനകീയമായ അഭിപ്രായ രൂപീകരണം വന്‍കിട പദ്ധതികളുടെ കാര്യത്തില്‍ അനിവാര്യമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് അറിയിച്ചു. പദ്ധതികളുടെ ആസൂത്രണം ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ടാകരുത്. നവകേരള നിര്‍മിതി സംബന്ധിച്ച് മഹാപ്രളയത്തിന് ശേഷം താഴെ തട്ടില്‍ ചര്‍ച്ചകള്‍ നടത്താന്‍ സര്‍ക്കാരിന് കഴി‍ഞ്ഞില്ലെന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ ബി. രമേഷ് പറഞ്ഞു. പരിഷത്ത് നടത്തുന്ന സംസ്ഥാന പദയാത്ര അടുത്ത മാസം 28ന് പരിസ്ഥിതി ശാസ്ത്ര ദിനത്തിൽ തിരുവനന്തപുരത്ത് സമാപിക്കും. ഈ പദയാത്രയിലൂടെ കണ്ടെത്തുന്ന കാര്യങ്ങൾ സർക്കാരിന് മുന്നിൽ വെക്കാൻ

പദ്ധതികളുടെ ആസൂത്രണം ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ടാകരുതെന്ന് ബി.രമേഷ് Read More »

ചികിത്സ പിഴവിനെതിരെ കളമശേരി മെഡിക്കൽ കോളേജിനു മുന്നിൽ സമരം

കൊച്ചി: കളമശേരി മെഡിക്കൽ കോളജ് ആശുപത്രിക്കു മുന്നിൽ അമ്മയുടെ മരണത്തിനു കാരണം ചികിത്സാ പിഴവെന്ന് ആരോപിച്ച് മകളുടെ നിരാഹാര സമരം. ആലുവ സ്വദേശി സുചിത്ര അമ്മ സുശീല ദേവിയുടെ മരണത്തിന് ഉത്തരവാദികളായ ഡോക്ടർമാർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധിക്കുന്നത്. കളമശേരി മെഡിക്കൽ കോളേജിനെതിരെ വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദം ഉയർന്നിരുന്നു. അതിനു പിന്നാലെയാണ് ചികിത്സ പിഴവെന്ന ആരോപണം ഉണ്ടായിരിക്കുന്നത്. സുശീലാ ദേവി മരിച്ചത് കഴിഞ്ഞ വർഷം ഏപ്രിൽ മൂന്നിനായിരുന്നു. ചികിത്സാ പിഴവെന്ന കാരണം ചൂണ്ടിക്കാട്ടി ബന്ധുക്കൾ പരാതിയും നൽകി.

ചികിത്സ പിഴവിനെതിരെ കളമശേരി മെഡിക്കൽ കോളേജിനു മുന്നിൽ സമരം Read More »

ബി​.പി.​എ​ല്‍ കു​ടും​ബ​ങ്ങ​ള്‍ക്കു​ള്ള 15,000 ലി​റ്റ​ര്‍ കു​ടി​വെ​ള്ളം സൗ​ജ​ന്യ​മാ​യി ന​ല്‍കു​ന്ന​ത് തു​ട​രു​മെ​ന്ന് മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വെ​ള്ള​ക്ക​രം വ​ര്‍ധി​പ്പി​ച്ചാ​ലും ബി​.പി.​എ​ല്‍ കു​ടും​ബ​ങ്ങ​ള്‍ക്കു​ള്ള 15,000 ലി​റ്റ​ര്‍ കു​ടി​വെ​ള്ളം സൗ​ജ​ന്യ​മാ​യി ന​ല്‍കു​ന്ന​ത് തു​ട​രു​മെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍. ജ​ന​ങ്ങ​ള്‍ക്ക് അ​ധി​ക ബാ​ധ്യ​ത വ​രാ​ത്ത രീ​തി​യി​ലാ​ണ് ലി​റ്റ​റി​ന് ഒ​രു പൈ​സ വ​ര്‍ധി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം. സേ​വ​ന​ രം​ഗ​ത്ത് കൂ​ടു​ത​ല്‍ സൗ​ക​ര്യ​മൊ​രു​ക്കു​ക​യെ​ന്ന​താ​ണ് വെ​ള്ള​ക്ക​രം വ​ര്‍ധി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. സാ​ധാ​ര​ണ കു​ടും​ബ​ത്തി​ന് ഒ​രു ദി​വ​സം 500 ലി​റ്റ​ര്‍ സൗ​ജ​ന്യ​മാ​യി ലഭിക്കും. പ്ര​തി​മാ​സം 15,000 ലി​റ്റ​റും. ഇ​ത് സൗ​ജ​ന്യ​മാ​യാ​ണ് ന​ല്‍കു​ന്ന​ത് എ​ന്ന​തി​നാ​ല്‍ വി​ല​വ​ര്‍ധ​ന അ​വ​രെ ബാ​ധി​ക്കി​ല്ല. ക​ണ​ക്കു​ക​ള്‍ കൊ​ണ്ട് പ്ര​തി​പ​ക്ഷം മാ​യാ​ജാ​ലം കാ​ണി​ക്ക​രു​ത്. ജ​ല

ബി​.പി.​എ​ല്‍ കു​ടും​ബ​ങ്ങ​ള്‍ക്കു​ള്ള 15,000 ലി​റ്റ​ര്‍ കു​ടി​വെ​ള്ളം സൗ​ജ​ന്യ​മാ​യി ന​ല്‍കു​ന്ന​ത് തു​ട​രു​മെ​ന്ന് മ​ന്ത്രി Read More »

തുർക്കി ഭൂചലനം; മരണസംഖ്യ 3,800 കടന്നു

തുർക്കി: തുർക്കിയിലും സിറിയയിലും ഉണ്ടായ അതിശക്തമായ ഭൂചലനത്തിൽ മരണസംഖ്യ 3,800 കടന്നു. തുർക്കിയിൽ മാത്രം 2,900 പേർ മരിച്ചതായും 15,000 ൽ ഏറെ പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ടുകൾ. അയൽ രാജ്യമായ സിറിയയിൽ 1400 പേരാണ് മരണമടഞ്ഞത്. ഇനിയും മരണസംഖ്യ 8 മടങ്ങ് വർധിക്കുമെന്ന് ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തു. പ്രതികൂലമായ കാലവസ്ഥ രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നുണ്ട്. നൂറുകണക്കിനു ആളുകൾ ഇപ്പോഴും കെട്ടിടാവിശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു. മരണനിരക്ക് ഇനിയും ഉയരുമെന്നാണ് പ്രാഥമിക വിവരം. രക്ഷാപ്രവർത്തനങ്ങൾക്കിടയിലും ചില സ്ഥലങ്ങളിൽ കെട്ടിടങ്ങൾ തകർന്നിരുന്നു. ഇന്ത്യയടക്കം

തുർക്കി ഭൂചലനം; മരണസംഖ്യ 3,800 കടന്നു Read More »

ഉമ്മൻചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോർജ് സന്ദർശിച്ചു

തിരുവനന്തപുരം: ശ്വാസകോശ അണുബാധയെ തുടർന്ന് നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോർജ് സന്ദർശിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻറെ നിർദ്ദേശപ്രകാരമാണ് ആരോഗ്യമന്ത്രി ആശുപത്രിയിലെത്തി സന്ദർശിച്ചത്. ഡോ മഞ്ജുവിൻറെ നേത്യത്വത്തിൽ മെഡിക്കൽ ബോർഡ് രൂപികരിച്ചാണ് ചികിത്സ തുടരുന്നതെന്നും, അദ്ദേഹത്തിൻറെ മകളുമായും ഡോക്ടർമാരുമായി സംസാരിച്ചുവെന്നും മന്ത്രി അറിയിച്ചു. പനിയെ തുടർന്നാണ് ഇന്നലെ ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ആൻറിബയോട്ടിക്കാണ് നൽകുന്നതെങ്കിലും അണുബാധ മാറിയതിനു ശേഷം തുടർ ചികിത്സ നടത്തും. ഉമ്മൻചാണ്ടിയുടെ ആരോഗ്യസ്ഥിതി വിവരങ്ങളെക്കുറിച്ച്

ഉമ്മൻചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോർജ് സന്ദർശിച്ചു Read More »

വാര്‍ത്ത വരും വിധത്തിലാകരുത് വിമര്‍ശനങ്ങള്‍: ഗണേഷ്‌കുമാറിനെതിരെ പിണറായി വിജയന്‍

വാര്‍ത്തകള്‍ വരുന്ന വിധത്തിലാകരുത് വിമര്‍ശനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലാണു ഗണേഷ്‌കുമാറിനെ വിമര്‍ശിച്ചു കൊണ്ടു മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയത്. പത്തനാപുരത്ത് വികസനം നടക്കുന്നതു സര്‍ക്കാര്‍ ഫണ്ട് കൊണ്ടല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു. ഇന്നത്തെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ ഗണേഷ്‌കുമാര്‍ പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ യോഗത്തില്‍ മന്ത്രിമാര്‍ക്കെതിരെ ഗണേഷ്‌കുമാര്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. മന്ത്രിമാര്‍ കാര്യമായ ഇടപെടലുകള്‍ നടത്തുന്നില്ലെന്നും, വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നും ആരോപിച്ചു. സര്‍ക്കാരിനെതിരെയും ഗണേഷ്‌കുമാര്‍ വിമര്‍ശനം ഉന്നയിച്ചു. പിന്നീട് വാര്‍ത്താസമ്മേളനത്തിലും  വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ചു. ഈ വിമര്‍ശനങ്ങളിലുള്ള അതൃപ്തിയാണ്

വാര്‍ത്ത വരും വിധത്തിലാകരുത് വിമര്‍ശനങ്ങള്‍: ഗണേഷ്‌കുമാറിനെതിരെ പിണറായി വിജയന്‍ Read More »

പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയ നടത്താൻ 2,500 രൂപ: കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ പിടിയില്‍

ആലപ്പുഴ: സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയ നടത്തുന്നതിനായി 2,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ പിടിയില്‍. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ  ഡോ. രാജനാണ് വിജിലന്‍സ് പിടിയിലായത്. ആലപ്പുഴയിലുള്ള യുവതിയും കുടുംബവും പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയയ്ക്കായി നിരവധി തവണ താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ സമീപിച്ചെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് ഡോക്ടര്‍ ശസ്ത്രക്രിയ നീട്ടിവയ്ക്കുകയായിരുന്നു.  ആശുപത്രിക്ക് എതിര്‍വശത്ത് ഡോക്ടര്‍ രാജന്‍ പ്രാക്ടീസ് നടത്തുന്ന സ്വകാര്യ സ്ഥാപനത്തിലേക്ക് പണവുമായി എത്താൻ യുവതിയോടും ബന്ധുക്കളോടും ആവശ്യപ്പെടുകയായിരുന്നു. ഇതിനെ തുടർന്ന് വിജിലൻസിന്

പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയ നടത്താൻ 2,500 രൂപ: കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ പിടിയില്‍ Read More »

‘ഇന്ധന സെസും നികുതി വർധനവും പിന്‍വലിക്കണം’; നിയമസഭയിൽ 4 പ്രതിപ‍ക്ഷ എംഎൽഎമാർ‌ സത്യാഗ്രഹത്തിൽ

തിരുവനന്തപുരം: ഇന്ധന സെസിലും നികുതി വർധവിലും പ്രതിഷേധിച്ച് നിയമസഭയിൽ  അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. ഷാഫി പറമ്പിൽ, മാത്യു കുഴൽനാടന്‍, നജീബ് രാന്താപുരം എന്നിവരാണ് നിരാഹാരസമരം നടത്തുന്നത്.   ഇന്ന് ചേർന്ന യുഡിഎഫ് പാർലമെന്‍ററി കാര്യസമതിയാണ് എംഎൽഎമാർ നിരാഹാര സമരം നടത്താന്‍ തീരുമാനിച്ചത്. ബജറ്റ് പൊതു ചർച്ചയ്ക്ക് മുന്‍പാണ് പ്രതിപക്ഷ‍ം സമരം പ്രഖ്യാപിച്ചത്. നിയമസഭയിൽ യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. മാർച്ച് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. ബൈക്ക് കത്തിച്ചായിരുന്നു പ്രതിഷേധം. ഒടുവിൽ ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.   സഭയ്ക്ക് പുറത്തും

‘ഇന്ധന സെസും നികുതി വർധനവും പിന്‍വലിക്കണം’; നിയമസഭയിൽ 4 പ്രതിപ‍ക്ഷ എംഎൽഎമാർ‌ സത്യാഗ്രഹത്തിൽ Read More »

പുതുക്കിയ വെള്ളക്കരം ശനിയാഴ്ച മുതൽ നിലവിൽ വന്നു

തിരുവനന്തപുരം: വെള്ളത്തിനും വില കൂട്ടി സർക്കാർ. സംസ്ഥാനത്ത് പുതുക്കിയ വെള്ളക്കരം ശനിയാഴ്ച മുതൽ നിലവിൽ വന്നു. വെള്ളിയാഴ്ചയാണ് ഉത്തരവ് ഇറങ്ങിയത്. ലിറ്ററിന് ഒരു പൈസയാണ് കൂട്ടിയിരിക്കുന്നത്. പുതുക്കിയ വെള്ളക്കരം അനുസരിച്ച് ഒരു കുടുംബത്തിന് ഇനി 200 രൂപ മുതൽ 400 രൂപ വരെ അധികം നൽകേണ്ടി വരും. എന്നാൽ ദാരിദ്ര്യരേഖയ്ക്ക് താഴെ വരുന്നവരെ ഈ നിരക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഒരു ലിറ്ററിന് 4.40 മുതൽ 12 രൂപ വരെയാണ് വിവിധ സ്ലാബുകളിലായി നിലവിൽ ഈടാക്കുന്നത്. പുതുക്കിയ നിരക്ക്

പുതുക്കിയ വെള്ളക്കരം ശനിയാഴ്ച മുതൽ നിലവിൽ വന്നു Read More »

മലപ്പുറം കളക്ടറേറ്റിലെ സർക്കാർ ഓഫീസുകളിലെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി

മലപ്പുറം: വൈദ്യുതി ബില്ലടക്കാത്തതുമൂലം മലപ്പുറം കളക്ടറേറ്റിലെ സർക്കാർ ഓഫീസുകളിലെ ഫ്യൂസ് ഊരി കെഎസ്ഇബി. പ്രധാന ഓഫീസുകളിൽ വൈദ്യുതി ഇല്ലാത്തതു മൂലം പ്രവർത്തനം നിലച്ചു. കലക്ടറേറ്റിലെ ബി ബ്ലോക്കിൽ പ്രവർത്തിക്കുന്ന ഹയർ സെക്കണ്ടറി റീജനൽ ഡയറക്ടറേറ്റ് അടക്കമുള്ള പ്രധാനപ്പെട്ട ഓഫിസുകളുടെ ഫ്യൂസാണ് കുടിശ്ശിക വന്നതോടെ ശനിയാഴ്ച കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ഊരിയത്. ഞായറാഴ്ച്ച അവധി ദിവസത്തിന് ശേഷം ഓഫീസിലെത്തിയ ഉദ്യോഗസ്ഥർ ജോലി ചെയ്യാനാകാതെ വെറുതെ ഇരിക്കുന്ന അവസ്ഥയാണിപ്പോൾ. പട്ടിക ജാതി വികസന സമിതിയുടെ ഓഫീസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ്, ഹയർ

മലപ്പുറം കളക്ടറേറ്റിലെ സർക്കാർ ഓഫീസുകളിലെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി Read More »

10 കോ​ടി ഉ​പ​യോ​ക്താ​ക്ക​ളെ നേ​ടി ​ചാ​റ്റ്ജി​പി​ടി ആ​പ്ലി​ക്കേ​ഷ​ൻ

ഏ​റ്റ​വും വേ​ഗ​ത്തി​ല്‍ 10 കോ​ടി ഉ​പ​യോ​ക്താ​ക്ക​ളെ നേ​ടു​ന്ന ആ​പ്ലി​ക്കേ​ഷ​നാ​യി ചാ​റ്റ്ജി​പി​ടി. ബീ​റ്റ വേ​ര്‍ഷ​ന്‍ പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ലാ​ണ് നേ​ട്ടം. മ​റി​ക​ട​ന്ന​ത് ഷോ​ര്‍ട്ട് വി​ഡി​യൊ പ്ലാ​റ്റ്ഫോം ടി​ക്ക്ടോ​ക്കി​ന്‍റെ റെ​ക്കോ​ർ​ഡാ​ണ്. മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ പു​റ​ത്തി​റ​ക്കാ​തെ​യാ​ണ് ചാ​റ്റ്ജി​പി​ടി 10 കോ​ടി ഉ​പ​യോ​ക്താ​ക്ക​ളെ നേ​ടി​യ​തെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. ജ​നു​വ​രി​യി​ല്‍ ഓ​രോ ദി​വ​സ​വും 1.3 കോ​ടി പേ​രാ​ണ് പു​തു​താ​യി ചാ​റ്റ്ജി​പി​ടി​യി​ല്‍ എ​ത്തി​യ​ത്. ആ​ര്‍ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍സി​ന്‍റെ (എ​ഐ) സ​ഹാ​യ​ത്തോ​ടെ പ്ര​വ​ര്‍ത്തി​ക്കു​ന്ന ചാ​റ്റ് ബോ​ട്ട് ആ​ണ് ചാ​റ്റ്ജി​പി​ടി. ടി​ക്ക്ടോ​ക്ക് 9 മാ​സ​വും ഇ​ന്‍സ്റ്റ​ഗ്രാം ര​ണ്ട​ര വ​ര്‍ഷ​വും കൊ​ണ്ടാ​ണ്

10 കോ​ടി ഉ​പ​യോ​ക്താ​ക്ക​ളെ നേ​ടി ​ചാ​റ്റ്ജി​പി​ടി ആ​പ്ലി​ക്കേ​ഷ​ൻ Read More »

ഉമ്മൻചാണ്ടിയുടെ ആരോഗ്യനില വഷളാകുകയാണെന്ന് ആരോപിച്ച് സഹോദരൻ രംഗത്ത്‌

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കൃത്യമായ ചികിത്സ നിഷേധിക്കപ്പെടുന്നുവെന്നും ഓരോ നിമിഷവും ആരോഗ്യനില വഷളാകുകയാണെന്നും ആരോപിച്ച് സഹോദരൻ ഉൾപ്പെടെ അടുത്ത ബന്ധുക്കൾ രംഗത്ത്‌. ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സഹോദരൻ ഉൾപ്പെടെ 42 അടുത്ത ബന്ധുക്കൾ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. ഉമ്മൻചാണ്ടിയെ സന്ദർശിക്കാൻ കുടുംബം സ്വന്തം സഹോദരങ്ങൾക്കും മറ്റ് അടുത്ത ബന്ധുക്കൾക്കും അനുമതി നിഷേധിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രിയെ സമീപിക്കാൻ ബന്ധുക്കൾ നിർബന്ധിതരായത്. ഉമ്മൻചാണ്ടിക്ക് അടിയന്തര വൈദ്യസഹായം ആവശ്യമാണെന്നും ഓരോ നിമിഷവും

ഉമ്മൻചാണ്ടിയുടെ ആരോഗ്യനില വഷളാകുകയാണെന്ന് ആരോപിച്ച് സഹോദരൻ രംഗത്ത്‌ Read More »

വാഹനാപകടം അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കു നേരെ ആക്രമണം; എഎസ്ഐക്കും ഡ്രൈവർക്കും പരിക്കേറ്റു

വയനാട്: ബത്തേരിയിൽ നടന്ന വാഹനാപകടം അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കു നേരെ ആക്രമണം. മൂന്നംഗ സംഘമാണ് ആക്രമിച്ചത്. സംഭവത്തിൽ എഎസ്ഐക്കും ഡ്രൈവർക്കും പരിക്കേറ്റു. ഇന്നലെ രാത്രി ബീനാച്ചി പൂതിക്കാട് ജംഗ്ഷനിലായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന പ്രതികൾ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വാഹനത്തിൻറെ ചില്ലുകൾ തകർക്കുകയായിരുന്നു. ബത്തേരി മന്തണ്ടികുന്ന് സ്വദേശികളായ രജ്ഞു, കിരൺ ജോയി, ധനുഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വാഹനാപകടം അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കു നേരെ ആക്രമണം; എഎസ്ഐക്കും ഡ്രൈവർക്കും പരിക്കേറ്റു Read More »

അ​​​​പ്ര​​​​ന്‍റി​​​​സ് ഡെ​​​​വ​​​​ലപ്മെ​​​​ന്‍റ് ഓ​​​​ഫീ​​​​സ​​​​ർ​​​​; ബി​​​​രു​​​​ദ​​​​ധാ​​​​രി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു

ലൈ​​​​ഫ് ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നി​​​​ൽ അ​​​​പ്ര​​​​ന്‍റി​​​​സ് ഡെ​​​​വ​​​​ലപ്മെ​​​​ന്‍റ് ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​രാ​​​​വാ​​​​ൻ ബി​​​​രു​​​​ദ​​​​ധാ​​​​രി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. രാ​​​​ജ്യ​​​​ത്താ​​​​കെ എ​​​​ട്ട് സോ​​​​ണ​​​​ൽ ഓ​​​​ഫീ​​​​സു​​​​ക​​​​ൾ​​​​ക്ക് കീ​​​​ഴി​​​​ൽ 9,394 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്കാ​​​​ണ് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. കേ​​​​ര​​​​ളം ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന സോ​​​​ണി​​​​ൽ 1516 ഒ​​​​ഴി​​​​വു​​​​ണ്ട്. നോ​​​​ർ​​​​ത്ത്- 1216, നോ​​​​ർ​​​​ത്ത് സെ​​​​ൻ​​​​ട്ര​​​​ൽ- 1033, സെ​​​​ൻ​​​​ട്ര​​​​ൽ- 561, ഈ​​​​സ്റ്റ്- 1049, സൗ​​​​ത്ത് സെ​​​​ൻ​​​​ട്ര​​​​ൽ- 1408, വെ​​​​സ്റ്റേ​​​​ൺ- 1942, ഈ​​​​സ്റ്റ് സെ​​​​ൻ​​​​ട്ര​​​​ൽ- 669 എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് മ​​​​റ്റ് സോ​​​​ണു​​​​ക​​​​ളി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ൾ. കേ​​​​ര​​​​ള​​​​ത്തി​​​​ൽ എ​​​​റ​​​​ണാ​​​​കു​​​​ളം- 79, കോ​​​​ട്ട​​​​യം- 120, കോ​​​​ഴി​​​​ക്കോ​​​​ട്- 117, തൃ​​​​ശൂ​​​​ർ- 59, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം- 86

അ​​​​പ്ര​​​​ന്‍റി​​​​സ് ഡെ​​​​വ​​​​ലപ്മെ​​​​ന്‍റ് ഓ​​​​ഫീ​​​​സ​​​​ർ​​​​; ബി​​​​രു​​​​ദ​​​​ധാ​​​​രി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു Read More »

ഇന്ത്യൻ നേ​​​​​​​വി​​​​​​​യി​​​​ൽ അവസരം

ഇന്ത്യൻ നേ​​​​​​​വി​​​​​​​യി​​​​ൽ പ്ല​​​​സ്ടു (ബി​​​​ടെ​​​​ക്) കാ​​​​ഡ​​​​റ്റ് എ​​​​ൻ​​​​ട്രി സ്കീം ​​​​പെ​​​​ർ​​​​മ​​​​ന​​​​ന്‍റ് ക​​​​മ്മീ​​​​ഷ​​​​ൻ കോ​​​​ഴ്സി​​​​ന് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 35 സീ​​​​റ്റു​​​​ണ്ട്. ഏ​​​​ഴി​​​​മ​​​​ല നാ​​​​വി​​​​ക അ​​​​ക്കാ​​​​ഡ​​​​മി​​​​യി​​​​ൽ നാ​​​​ലു വ​​​​ർ​​​​ഷ​​​​ത്തെ ബി​​​​ടെ​​​​ക് ഡി​​​​ഗ്രി കോ​​​​ഴ്സാ​​​​ണ്. അ​​​​വി​​​​വാ​​​​ഹി​​​​ത​​​​രാ​​​​യ പു​​​​രു​​​​ഷ​​​​ൻ​​​​മാ​​​​ർ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം. 2024 ജ​​​​​​​നു​​​​​​​വ​​​​​​​രി​​​​​​​യി​​​​​​​ൽ കോ​​​​​​​​ഴ്സ് തു​​​​​​​​ട​​​​​​​​ങ്ങും. ഓ​​​​​​​​രോ വി​​​​​​​​ഭാ​​​​​​​​ഗത്തിലേ​​​​​​​​ക്കും അ​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ക്കാ​​​​​​​​ൻ ആ​​​​​​​​വ​​​​​​​​ശ്യ​​​​​​​​മാ​​​​​​​​യ യോ​​​​​​​​ഗ്യ​​​​​​​​ത, ശാ​​​​​​​​രീ​​​​​​​​രി​​​​​​​​ക യോ​​​​​​​​ഗ്യ​​​​​​​​ത എ​​​​​​​​ന്നി​​​​​​​​വ സം​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ച്ച വി​​​​​​​​വ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ൾ www.nausena-bharti.ni-c.in എ​​​​​​​​ന്ന വെ​​​​​​​​ബ്സൈ​​​​​​​​റ്റി​​​​​​​​ൽ ന​​​​​​​​ൽ​​​​​​​​കി​​​​​​​​യി​​​​​​​​ട്ടു​​​​​​​​ണ്ട്. തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പ്: ബം​​​​​​​​ഗ​​​​​​​​ളൂ​​​​​​​​രു/​​​​​​​​ഭോ​​​​​​​​പ്പാ​​​​​​​​ൽ/​​​​​​​​കോ​​​​​​​​യമ്പത്തൂ​​​​​​​​ർ എ​​​​​​​​ന്നി​​​​​​​​വി​​​​​​​​ട​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ എ​​​​​​​​സ്എ​​​​​​​​സ്ബി ഇ​​​​​​​​ന്‍റ​​​​​​​​ർ​​​​​​​​വ്യൂ ന​​​​​​​​ട​​​​​​​​ത്തും. ര​​​​​​​​ണ്ടു ഘ​​​​​​​​ട്ട​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലാ​​​​​​​​യാ​​​​​​​​ണ് ഇ​​​​​​​​ന്‍റ​​​​​​​​ർ​​​​​​​​വ്യൂ ന​​​​​​​​ട​​​​​​​​ത്തു​​​​​​​​ന്ന​​​​​​​​ത്. ആ​​​​​​​​ദ്യ​​​​​​​​മാ​​​​​​​​യി എ​​​​​​​​സ്എ​​​​​​​​സ്ബി

ഇന്ത്യൻ നേ​​​​​​​വി​​​​​​​യി​​​​ൽ അവസരം Read More »

സ്വർണ്ണ പണയ തിരിമറി; ബിജെപി പ്രവർത്തകർ പ്രതിഷേധത്തിൽ

പത്തനംത്തിട്ട: പണയ സ്വർണം എടുത്ത് മറിച്ചു പണയംവെച്ച കേസിൽ പന്തളം സ്വകാര്യ ബാങ്കിലെ ജീവനക്കാരനെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ. നടപടി സ്വീകരിക്കാതെ ബാങ്ക് തുറക്കാനനുവദിക്കില്ലെന്ന് പ്രതിഷേധിച്ചതോടെ ഡി.വൈ.എഫ്.ഐ, ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സംഘർഷം കനത്തതോടെ പൊലീസ് ലാത്തി വീശീ. പരുക്കേറ്റ 3 ബിജെപി പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാങ്കിലെ ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവർത്തകർക്കു പുറമേ കോൺഗ്രസും രംഗത്തെത്തി. ആരോപണ വിധേയനായ ജീവനക്കാരനെ അറസ്റ്റ് ചെയ്യണമെന്നാണ് യുഡിഎഫ്-ബിജെപി നേതാക്കളുടെ ആവശ്യം. എന്നാൽ സംഭവത്തിൽ

സ്വർണ്ണ പണയ തിരിമറി; ബിജെപി പ്രവർത്തകർ പ്രതിഷേധത്തിൽ Read More »

തൊടുപുഴ ഡീപോൾ പബ്ലിക് സ്കൂളിലെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം നടത്തി

തൊടുപുഴ: ഡീ പോൾ പബ്ളിക് സ്‌കൂളിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ശനിയാഴ്ച നടന്നു. 2022 ജൂൺ 25ന് പി.ജെ. ജോസഫ് എം.എൽ.എയായിരുന്നു ഇരുപത്തിയഞ്ചാം വാർഷികം ഉദ്ഘാടനം ചെയ്തത്. ഒരു വർഷത്തോളം നീണ്ടു നിന്ന ആഘോഷങ്ങളുടെ സമാപനത്തിന്റെ പൊതുയോ​ഗം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. വിൻസെൻഷ്യൻ സഭ സൂപ്പീരിയർ ജനറൽ ഫാ. ജോൺ കണ്ടത്തിൻകര അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോതമംഗലം രൂപതാ അദ്ധ്യക്ഷൻ മാർ ജോർജ്ജ് മഠത്തികണ്ടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രശ്സത സിനിമ

തൊടുപുഴ ഡീപോൾ പബ്ലിക് സ്കൂളിലെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം നടത്തി Read More »

സനാസ് കളക്ഷൻസിന്റെ പുതിയ ശൃംഖല കരിങ്കുന്നത്ത്

കരിങ്കുന്നം: ഓൺലൈൻ വസ്ത്ര വ്യാപാര രം​ഗത്ത് കഴിഞ്ഞ ഏഴു വർഷക്കാലമായി പ്രവർത്തിച്ചു വരുന്ന സനാസ് കളക്ഷൻസിന്റെ പുതിയ വിൽപ്പന കേന്ദ്രം കരിങ്കുന്നത്ത് തുറന്നിരിക്കുകയാണ്. പഞ്ചായത്ത് പ്രസിഡന്റ് ജോജി ഇടാംപുറത്ത് ഉദ്ഘാടനവും നെടിയകാട് പള്ളി വികാരി റെവ.ഫാ മാത്യു അത്തിക്കൽ വെഞ്ചരിപ്പ് കർമ്മവും നിർവ്വഹിച്ചു. ചിന്നമ്മ ജെംസിന് ആദ്യ വിൽപ്പന നടത്തി കൊണ്ടാണ് കച്ചവടത്തിന് തുടക്കം കുറിച്ചത്. തൊടുപുഴ – പാലാ റൂട്ടിൽ ലിറ്റിൽ ഫ്ലവർ ചർച്ച് നെടിയകാട്, പുത്തൻപ്പള്ളിക്ക് സമീപത്തായിട്ടാണ് സ്ഥാപനം. ഫെയ്സ്ബുക്കിലും ഇൻസ്റ്റാ​ഗ്രാമിലും യൂട്യൂബിലും ഇവർക്ക്

സനാസ് കളക്ഷൻസിന്റെ പുതിയ ശൃംഖല കരിങ്കുന്നത്ത് Read More »

അഹല്യ ഐ കെയർ ആശുപത്രി തൊടുപുഴയിലും; ഉദ്ഘാടനം 13ന്

തൊടുപുഴ: നേത്ര ചികിത്സാ രം​ഗത്ത് വർഷങ്ങളുടെ പാരമ്പര്യവും മികച്ച പരിപാലനവും നൽകുന്ന ആഹല്യ ഐ കെയർ തൊടുപുഴയിലും പ്രവർത്തനം ആരംഭിക്കുന്നു. 13 ന് മന്ത്രി റോഷി അ​ഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. എം.പി ഡീൻ കുര്യാക്കോസ് ഓപ്പറേഷൻ തിയേറ്ററിന്റെയും എം.എൽ.എ പി.ജെ.ജോസഫ് ഒപ്പ്റ്റിക്കൽസിന്റെയും തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് ഫാർമസിയുടേയും ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കേരളത്തിലെ ഏറ്റവും വലിയ നേത്ര പരിചരണ ശൃംഖലയാണ് അത്യാധുനിക ചികിത്സാ സംവിധാനങ്ങളുള്ള അ​ഹല്യാ ആശുപത്രി. തിമിരം, കുട്ടികളുടെ നേത്രരോ​ഗങ്ങൾ,

അഹല്യ ഐ കെയർ ആശുപത്രി തൊടുപുഴയിലും; ഉദ്ഘാടനം 13ന് Read More »

തൃശ്ശൂരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതിക്ക് നേരെ അതിക്രമം; ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി

തൃശ്ശൂർ: ആത്മഹത്യയിൽ നിന്നും ജീവൻ തിരികെ ലഭിച്ച് അവശനിലയിൽ കഴിഞ്ഞിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് മെഡിക്കൽ കോളേജ് സുപ്പീരിൻറിനോട് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട്‌ നൽകാൻ ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജ് പൊലീസ്, ശ്രീനാരായണപുരം സ്വദേശിയായ പ്രതി ദയാലാലിൻറെ അറസ്റ്റ് രേഖപ്പെടുത്തി. വിശദമായി ചോദ്യം ചെയ്ത ശേഷം ദയലാലിനെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. കൊടുങ്ങല്ലൂർ താലൂക്ക് ഗവ. ആശുപത്രിയിലെ ഇലക്ട്രിക്കൽ വിഭാഗം താത്കാലിക ജീവനക്കാരനാണ് പ്രതി. കൈപ്പമംഗലം സ്വദേശിനിയായ യുവതി കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു

തൃശ്ശൂരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതിക്ക് നേരെ അതിക്രമം; ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി Read More »

തുർക്കിയിൽ ഭൂചലനം; 7.8 തീവ്രത രേഖപ്പെടുത്തി

അങ്കാറ: തുർക്കിയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തി. തുർക്കി തെക്കു കിഴക്കൻ മേഖലയായ ഗാസിയാൻ ടെപ്പിന് സമീപമാണ് ഭൂകമ്പത്തിൻറെ പ്രഭവ കേന്ദ്രമെന്നാണ് യു.എസ് ജിയോളജി വിഭാഗം നൽകുന്ന വിവരം. ഭൂകമ്പത്തിൻറെ ഫലമായി നിരവധി കെട്ടിടങ്ങൾ നിലംപൊത്തി. നിരവധി പേർക്ക് പരിക്കേറ്റിട്ടുള്ളതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ മരണങ്ങളൊന്നും ഔദ്യോഗികമായി റിപ്പോർട്ടു ചെയ്തിട്ടില്ല.

തുർക്കിയിൽ ഭൂചലനം; 7.8 തീവ്രത രേഖപ്പെടുത്തി Read More »

കേരള ബജറ്റ്; പൊതു ചർച്ച ഇന്ന് തുടങ്ങും

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച 2023-2024 വർഷത്തെ സമ്പൂർണ ബജറ്റിനെക്കുറിച്ചുള്ള പൊതു ചർച്ച ഇന്ന് തുടങ്ങും. 3 ദിവസമാവും പൊതു ചർച്ച നടക്കുക. ഇന്ധന സെസ് അടക്കമുള്ള ബജറ്റ് നിർദ്ദേശങ്ങൾക്കെതിരെ നിയമസഭക്ക് അകത്തും പുറത്തും പ്രതിഷധം കടുപ്പിക്കാനൊരുങ്ങവെയാണ് പൊതു ചർച്ച. ചോദ്യോത്തരവേള മുതൽ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു. നിയമസഭ കവാടത്തിൽ പ്രതിപക്ഷ എം.എൽ.എമാർ നിരാഹാര സമരം നടത്തും. ബജറ്റ് ചർച്ചക്ക് മുൻപ് പ്രതിപക്ഷ നേതാവ് സഭയിൽ പ്രഖ്യാപനം നടത്തും. യു.ഡി.എഫ് പാർലമെൻററി കാര്യ സമിതിയുടേതാണ് തീരുമാനം.

കേരള ബജറ്റ്; പൊതു ചർച്ച ഇന്ന് തുടങ്ങും Read More »