കൊല്ലം: സംസ്ഥാന യുവജന കമ്മിഷൻ ചിന്ത ജെറോമിനെ ചൊല്ലി വീണ്ടും വിവാദം. 2 വർഷത്തോളം കൊല്ലം ജില്ലയിലെ തീരദേശ റിസോർട്ടിൽ കുടുബത്തോടൊപ്പം താമസിച്ചെന്നും, ഇതിനുള്ള സാമ്പത്തിക സ്രോതസ്സ് പരിശോധിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം വിജിലൻസിനു പരാതി നൽകി. പ്രതിദിനം 8,500 രൂപയാണ് അപ്പാർട്ട്മെൻറിൻറെ വാടക. ഇതനുസരിച്ച് വാടകയായി 38 ലക്ഷത്തോളം രൂപ റിസോർട്ടിൽ നൽകിയെന്ന് പരാതിയിൽ ആരോപിക്കുന്നു.
ഇത്രയും പണം എവിടെ നിന്ന് കിട്ടിയെന്ന് അന്വേഷിക്കണമെന്നും പരാതിയിൽ വിഷ്ണു ആവശ്യപ്പെടുന്നുണ്ട്. അതേസമയം അമ്മയുടെ ആയുർവേദ ചികിത്സക്കായിട്ടാണ് റിസോർട്ടിലെ 3 ബെഡ് റൂം അപ്പാർമെൻറിൽ താമസിച്ചതെന്ന വിശദീകരണവുമായി ചിന്ത രംഗത്തെത്തി. ചികിത്സക്കുശേഷം മാസങ്ങൾക്കു മമ്പ് തന്നെ വീട്ടിലേക്ക് മാറിയെന്നും ചിന്ത കൂട്ടിച്ചേർത്തു.