Timely news thodupuzha

logo

മന്ത്രി റോഷി അഗസ്റ്റിനെതിരെ സ്പീക്കറുടെ റൂളിംഗ്

തിരുവനന്തപുരം: നിയമസഭയിൽ വെള്ളക്കരം കൂട്ടിയത് ആദ്യം പ്രഖ്യാപിക്കാത്തതിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനെതിരെ സ്പീക്കറുടെ റൂളിംഗ്. സഭയോടുള്ള അനാദരവാണ് സഭ നടക്കുമ്പോൾ ആരുമറിയാതെ വെള്ളക്കരം കൂട്ടിയതെന്ന പ്രതിപക്ഷ പരാതിയിൽ റോഷിയെ സ്പീക്കർ വിമർശിക്കുകയായിരുന്നു. തികച്ചും ഭരണപരമായ നടപടിയാണ് വെള്ളക്കരം വർധിപ്പിക്കുന്നത്. എങ്കിലും സഭാ സമ്മേളനം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, സംസ്ഥാനത്ത് എല്ലാ വിഭാഗം ജനത്തെയും ബാധിക്കുന്ന തീരുമാനമെന്ന നിലയിൽ, സഭയിൽ തന്നെ പ്രഖ്യാപിച്ചിരുന്നെങ്കിൽ അത് ഉത്തമമായൊരു മാതൃകയായേനെയെന്ന് സ്പീക്കർ എ.എൻ ഷംസീർ റൂളിങിൽ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *