Timely news thodupuzha

logo

ചികിത്സ പിഴവിനെതിരെ കളമശേരി മെഡിക്കൽ കോളേജിനു മുന്നിൽ സമരം

കൊച്ചി: കളമശേരി മെഡിക്കൽ കോളജ് ആശുപത്രിക്കു മുന്നിൽ അമ്മയുടെ മരണത്തിനു കാരണം ചികിത്സാ പിഴവെന്ന് ആരോപിച്ച് മകളുടെ നിരാഹാര സമരം. ആലുവ സ്വദേശി സുചിത്ര അമ്മ സുശീല ദേവിയുടെ മരണത്തിന് ഉത്തരവാദികളായ ഡോക്ടർമാർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധിക്കുന്നത്. കളമശേരി മെഡിക്കൽ കോളേജിനെതിരെ വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദം ഉയർന്നിരുന്നു. അതിനു പിന്നാലെയാണ് ചികിത്സ പിഴവെന്ന ആരോപണം ഉണ്ടായിരിക്കുന്നത്. സുശീലാ ദേവി മരിച്ചത് കഴിഞ്ഞ വർഷം ഏപ്രിൽ മൂന്നിനായിരുന്നു.

ചികിത്സാ പിഴവെന്ന കാരണം ചൂണ്ടിക്കാട്ടി ബന്ധുക്കൾ പരാതിയും നൽകി. നിരവധി തവണ മകൾ സുചിത്ര അന്വേഷണം ആവശ്യപ്പെട്ട് പലരെയും കണ്ടിരുന്നു. മെഡിക്കൽ കോളേജിൽ നിന്ന് സുചിത്രയ്ക്ക് നൽകിയ രേഖകളിൽ ഉള്ളത് ഡോ നിജാസ് എന്നയാളാണ് സുശീലാ ദേവിയെ ചികിത്സിച്ചതെന്നാണ്.

അതേസമയം ഇങ്ങനെയൊരു ഡോക്ടർ മെഡിക്കൽ കോളേജിൽ ഇല്ലെന്ന് വിവരാവകാശ നിയമ പ്രകാരം ലഭ്യമായ രേഖകളിൽ പറയുന്നു. ചികിത്സാ പിഴവെന്ന സംശയം ബലപ്പെടാൻ കാരണം ഇതാണ്. സുചിത്ര തന്റെ അമ്മയെ ഡോക്ടർ ആൾമാറാട്ടം നടത്തി ഇല്ലാതാക്കിയെന്ന് ആരോപിക്കുന്നു. ആരോഗ്യവകുപ്പ് സംഭവത്തിൽ 2022 ജൂലൈ മാസത്തിൽ ഉത്തരവിട്ടിട്ടും ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *