Timely news thodupuzha

logo

തുർക്കി ഭൂചലനം; മരണസംഖ്യ 3,800 കടന്നു

തുർക്കി: തുർക്കിയിലും സിറിയയിലും ഉണ്ടായ അതിശക്തമായ ഭൂചലനത്തിൽ മരണസംഖ്യ 3,800 കടന്നു. തുർക്കിയിൽ മാത്രം 2,900 പേർ മരിച്ചതായും 15,000 ൽ ഏറെ പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ടുകൾ. അയൽ രാജ്യമായ സിറിയയിൽ 1400 പേരാണ് മരണമടഞ്ഞത്. ഇനിയും മരണസംഖ്യ 8 മടങ്ങ് വർധിക്കുമെന്ന് ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തു. പ്രതികൂലമായ കാലവസ്ഥ രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നുണ്ട്.

നൂറുകണക്കിനു ആളുകൾ ഇപ്പോഴും കെട്ടിടാവിശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു. മരണനിരക്ക് ഇനിയും ഉയരുമെന്നാണ് പ്രാഥമിക വിവരം. രക്ഷാപ്രവർത്തനങ്ങൾക്കിടയിലും ചില സ്ഥലങ്ങളിൽ കെട്ടിടങ്ങൾ തകർന്നിരുന്നു. ഇന്ത്യയടക്കം 45 രാജ്യങ്ങൾ സഹായവാഗ്ദാനവുമായി രംഗത്തെത്തിയിട്ടുണ്ട്.

ദുരന്ത നിവാരണത്തിനായി 2 എൻ.ഡി.ആർ.എഫ് സംഘങ്ങളെ ഇന്ത്യ നിയോഗിച്ചു. ഇന്ത്യക്കു പുറമേ ബ്രിട്ടൻ, ജർമനി, ഫ്രാൻസ്, ഇസ്രയേൽ, കാനഡ, ഗ്രീസ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. നൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തിയേറിയ ഭൂചലനമാണ് ഇരുരാജ്യങ്ങളിലും ഉണ്ടായതെന്നാണ് വിലയിരുത്തൽ. നിലവിൽ ഇവിടെ അതിർത്തി മേഖലയിലുണ്ടായ തുടർച്ചയായ 3 ഭൂചലനങ്ങളായിരുന്നു കനത്തനാശം വിതച്ചത്.

Leave a Comment

Your email address will not be published. Required fields are marked *