പത്തനംത്തിട്ട: പന്തളം സർവ്വീസ് സഹകരണ ബാങ്കിലെ സ്വർണം മോഷ്ടിക്കപ്പെട്ടെന്ന് സ്ഥിരീകരിച്ച് സി.പി.എം ഏരിയ സെക്രട്ടറി ആർ ജ്യോതികുമാറിന്‍റെ ഫോൺ സംഭാഷണം പുറത്ത്. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുമെന്നും സംഭാഷണത്തിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഞായറാഴ്ച ബാങ്കിനു മന്നിൽ സിപിഎമ്മും ബിജെപിയുമായി ഏറ്റുമുട്ടി.
ബാങ്ക് ജീവനക്കാരാനാണ് സ്വർണം മോഷ്ടിച്ചതെന്നും പൊലീസ് കേസ് അട്ടിമരിക്കാനാണ് ശ്രമിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചത്. പന്തളം സ്വകാര്യ ബാങ്കിൽ പണയംവെച്ച 70 പവൻ സ്വർണത്തിൻ മേൽ അട്ടിമറി നടത്തിയെന്നാണ് ബാങ്ക് ജീവനക്കാരനായ അർജുൻ പ്രമോദിൽ ആരോപിക്കുന്ന കുറ്റം.