Timely news thodupuzha

logo

‌‌അദാനിയുമായി ബന്ധപ്പെട്ട് മമത ബാനർജിക്കെതിരെ കോൺഗ്രസ്; ലോക് സഭയും, രാജ്യസഭയും പിരിഞ്ഞു

ന്യൂഡൽഹി: പാർലമെൻറിൽ ഇന്നും അദാനി വിവാദത്തിൽ പ്രതിഷേധം. ലോക് സഭയും, രാജ്യസഭയും ചോദ്യോത്തര വേളക്കിടെ പിരിഞ്ഞു. കോൺഗ്രസടക്കം 15 പ്രതിപക്ഷ കക്ഷികൾ നന്ദി പ്രമേയ ചർച്ചയിൽ പങ്കെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ അദാനിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് അതിരൂക്ഷ വിമർശനം ഉയർത്തിയത് പ്രതിപക്ഷ നിരയിലെ അനൈക്യം വെളിവാക്കി. പ്രതിപക്ഷം അദാനി ഗ്രൂപ്പിനെതിരെ ഉടൻ അന്വേഷണം ആവശ്യപ്പെട്ട് ചോദ്യോത്തര വേള തുടങ്ങിയപ്പോൾ തന്നെ നിലപാട് കടുപ്പിച്ചിരുന്നു.

ആം ആദ്മി പാർട്ടി എം.പി സഞ്ജയ് സിംഗ് രാജ്യസഭ ചെയറിനടുത്തെത്തി മുദ്രാവാക്യം മുഴക്കി. അതേസമയം, സഭാ അധ്യക്ഷന്മാർ അടിയന്തര പ്രമേയത്തിന് അനുമതി നൽകാനാവില്ലെന്ന നിലപാടെടുത്തു. വിമർശനവുമായി എഴുന്നേറ്റ രാജ്യസഭ അധ്യക്ഷൻ ജഗദീപ ധൻകറിനെയും പ്രതിപക്ഷം നേരിടുകയുണ്ടായി. പന്ത്രണ്ട് മണി വരെ ബഹളത്തിൽ മുങ്ങിയ ഇരു സഭകളും നിർത്തിവച്ചു.

Leave a Comment

Your email address will not be published. Required fields are marked *