തിരുവനന്തപുരം: വെള്ളക്കരം വര്‍ധിപ്പിച്ചാലും ബി.പി.എല്‍ കുടുംബങ്ങള്‍ക്കുള്ള 15,000 ലിറ്റര്‍ കുടിവെള്ളം സൗജന്യമായി നല്‍കുന്നത് തുടരുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്. ജനങ്ങള്‍ക്ക് അധിക ബാധ്യത വരാത്ത രീതിയിലാണ് ലിറ്ററിന് ഒരു പൈസ വര്‍ധിപ്പിക്കാനുള്ള തീരുമാനം. സേവന രംഗത്ത് കൂടുതല്‍ സൗകര്യമൊരുക്കുകയെന്നതാണ് വെള്ളക്കരം വര്‍ധിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. സാധാരണ കുടുംബത്തിന് ഒരു ദിവസം 500 ലിറ്റര്‍ സൗജന്യമായി ലഭിക്കും.
പ്രതിമാസം 15,000 ലിറ്ററും. ഇത് സൗജന്യമായാണ് നല്‍കുന്നത് എന്നതിനാല്‍ വിലവര്‍ധന അവരെ ബാധിക്കില്ല. കണക്കുകള്‍ കൊണ്ട് പ്രതിപക്ഷം മായാജാലം കാണിക്കരുത്. ജല ഉപയോഗത്തെ പരിമിതപ്പെടുത്തുകയും ഭാവിയില്‍ ജനങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പാക്കി സംരക്ഷിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.