തിരുവനന്തപുരം: ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച 2023-2024 വർഷത്തെ സമ്പൂർണ ബജറ്റിനെക്കുറിച്ചുള്ള പൊതു ചർച്ച ഇന്ന് തുടങ്ങും. 3 ദിവസമാവും പൊതു ചർച്ച നടക്കുക. ഇന്ധന സെസ് അടക്കമുള്ള ബജറ്റ് നിർദ്ദേശങ്ങൾക്കെതിരെ നിയമസഭക്ക് അകത്തും പുറത്തും പ്രതിഷധം കടുപ്പിക്കാനൊരുങ്ങവെയാണ് പൊതു ചർച്ച. ചോദ്യോത്തരവേള മുതൽ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു.
നിയമസഭ കവാടത്തിൽ പ്രതിപക്ഷ എം.എൽ.എമാർ നിരാഹാര സമരം നടത്തും. ബജറ്റ് ചർച്ചക്ക് മുൻപ് പ്രതിപക്ഷ നേതാവ് സഭയിൽ പ്രഖ്യാപനം നടത്തും. യു.ഡി.എഫ് പാർലമെൻററി കാര്യ സമിതിയുടേതാണ് തീരുമാനം. ഇന്ധന സെസ് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം.