വാര്‍ത്തകള്‍ വരുന്ന വിധത്തിലാകരുത് വിമര്‍ശനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലാണു ഗണേഷ്‌കുമാറിനെ വിമര്‍ശിച്ചു കൊണ്ടു മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയത്. പത്തനാപുരത്ത് വികസനം നടക്കുന്നതു സര്‍ക്കാര്‍ ഫണ്ട് കൊണ്ടല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു. ഇന്നത്തെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ ഗണേഷ്‌കുമാര്‍ പങ്കെടുത്തിരുന്നില്ല.
കഴിഞ്ഞ യോഗത്തില്‍ മന്ത്രിമാര്‍ക്കെതിരെ ഗണേഷ്‌കുമാര്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. മന്ത്രിമാര്‍ കാര്യമായ ഇടപെടലുകള്‍ നടത്തുന്നില്ലെന്നും, വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നും ആരോപിച്ചു. സര്‍ക്കാരിനെതിരെയും ഗണേഷ്‌കുമാര്‍ വിമര്‍ശനം ഉന്നയിച്ചു. പിന്നീട് വാര്‍ത്താസമ്മേളനത്തിലും വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ചു. ഈ വിമര്‍ശനങ്ങളിലുള്ള അതൃപ്തിയാണ് മുഖ്യമന്ത്രി പ്രകടിപ്പിച്ചത്.