Timely news thodupuzha

logo

എസ്.ബി.ഐയിൽ നിന്നും, ബാങ്ക് ഓഫ് ബറോഡയിൽ നിന്നും വായ്പയെടുക്കാൻ ഒരുങ്ങി എയർ ഇന്ത്യ

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ബാങ്കുകളിൽ നിന്നും വായ്പയെടുക്കാൻ ഒരുങ്ങി ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ. 18,000 കോടി രൂപ രണ്ട് ബാങ്കുകളിൽ നിന്നായി ഒരു വർഷത്തെ വായ്പയിലൂടെ കടം വാങ്ങുമെന്നാണ് റിപ്പോർട്ട്.

എയർ ഇന്ത്യയെ കഴിഞ്ഞ വർഷം ജനുവരിയിൽ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം കമ്പനിക്ക് ലഭിച്ച വായ്പ സൗകര്യത്തിന്റെ തുടർച്ചയാണ് പുതിയ വായ്പ. ടാറ്റ സൺസ് 2022 ജനുവരിയിൽ, എസ്ബിഐയിൽ നിന്ന് 10,000 കോടി രൂപയും ബാങ്ക് ഓഫ് ബറോഡയിൽ നിന്ന് 4.25 ശതമാനം പലിശ നിരക്കിൽ 5,000 കോടി രൂപയും വായ്പാ എടുത്തിരുന്നു.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പണപ്പെരുപ്പം രൂക്ഷമായതോടെ ബെഞ്ച്മാർക്ക് നിരക്കുകൾ 225 ബേസിസ് പോയിന്റ് ഉയർത്തിയതോടെ രാജ്യത്തെ വായ്പകളുടെ പലിശ നിരക്ക് കൂടുതലാണ്. ഏകദേശം 6.50% ആണ് ഏറ്റവും പുതിയ വായ്പ നിരക്ക്, അതേസമയം എയർ ഇന്ത്യയ്ക്ക് വായ്പ നൽകുന്നതുമായി ബന്ധപ്പെട്ട് എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകൾ പ്രതികരണങ്ങൾ നടത്തിയിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *