തിരുവനന്തപുരം: 6 മാസത്തെ വിസിറ്റിംഗ് വിസയിൽ വിദേശത്ത് പോയ രേഖ വെച്ച് പ്രവാസി ബോർഡ് പെൻഷൻ തട്ടിപ്പിലെ പ്രതിയായ ഏജന്റ് ശോഭ, സ്വന്തം പേരിലും പെൻഷൻ അക്കൗണ്ട് തുടങ്ങിയിരുന്നതായി കണ്ടെത്തി. യഥാർത്ഥത്തിൽ രണ്ടു വർഷമെങ്കിലും പ്രവാസിയായിരുന്നവർക്കാണ് അപേക്ഷിക്കാനാവുക. ഇതുവരെ ക്രമക്കേട് കണ്ടെത്തിയത് 99 പെൻഷൻ അക്കൗണ്ടുകളിലാണ്.
മുടങ്ങിക്കിടന്ന അക്കൗണ്ടുകളിൽ മറ്റു പലരെയും തിരുകിക്കയറ്റി തിരുത്തൽ വരുത്തി അക്കൗണ്ടുകളിൽ പലിശയടക്കം കുടിശികയടച്ചെന്ന് കള്ളരേഖയുണ്ടാക്കിയും പെൻഷൻ നൽകി. പെൻഷൻ അക്കൗണ്ടുകള്‍ പ്രവാസികളല്ലാത്തവർക്ക് പോലും നൽകിയിരുന്നു. പ്രതിയായ ഏജന്റ് ശോഭ സ്വന്തം പേരിലും പെൻഷൻ അക്കൗണ്ട് ഉണ്ടാക്കിയെന്ന്, ഈ വലിയ ക്രമക്കേട് ഓരോന്നായി പുറത്തുവരുമ്പോഴാണ് കണ്ടെത്തിയത്.