തൊടുപുഴ: ഡീ പോൾ പബ്ളിക് സ്‌കൂളിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ശനിയാഴ്ച നടന്നു. 2022 ജൂൺ 25ന് പി.ജെ. ജോസഫ് എം.എൽ.എയായിരുന്നു ഇരുപത്തിയഞ്ചാം വാർഷികം ഉദ്ഘാടനം ചെയ്തത്. ഒരു വർഷത്തോളം നീണ്ടു നിന്ന ആഘോഷങ്ങളുടെ സമാപനത്തിന്റെ പൊതുയോഗം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. വിൻസെൻഷ്യൻ സഭ സൂപ്പീരിയർ ജനറൽ ഫാ. ജോൺ കണ്ടത്തിൻകര അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോതമംഗലം രൂപതാ അദ്ധ്യക്ഷൻ മാർ ജോർജ്ജ് മഠത്തികണ്ടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
പ്രശ്സത സിനിമ സംവിധായകൻ ലാൽ ജോസായിരുന്നു മുഖ്യ അതിഥിയായി എത്തിയത്. ജൂബിലി വർഷത്തിന്റെ ഭാഗമായി സ്വന്തമായി വീടില്ലാത്ത ഒരു കുടുംബത്തിന് ഭവനം പണിത് കൊടുത്തു. കൂടാതെ, സ്‌കൂളിലെ കുട്ടികളുടെ ട്രെയിനിംഗിനായി ഒരു സ്വിമ്മിങ് പൂൾ നിർമ്മാണവും ആരംഭിച്ചിട്ടുണ്ട്. സമ്മേളനത്തിൽ ഡീൻ കുര്യാക്കോസ് എം.പി, പി.ജെ. ജോസഫ് എം.എൽ.എ, പ്രോവിൻഷ്യൽ സുപ്പീരിയർ ഫാ. മാത്യു കക്കാട്ടുപിള്ളിൽ, മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ്, വാർഡ് കൗൺസിലർ മുഹമ്മദ് അഫ്‌സൽ എന്നിവർ സംസാരിച്ചു.