തിരുവനന്തപുരം: ജനകീയമായ അഭിപ്രായ രൂപീകരണം വന്‍കിട പദ്ധതികളുടെ കാര്യത്തില്‍ അനിവാര്യമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് അറിയിച്ചു. പദ്ധതികളുടെ ആസൂത്രണം ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ടാകരുത്. നവകേരള നിര്‍മിതി സംബന്ധിച്ച് മഹാപ്രളയത്തിന് ശേഷം താഴെ തട്ടില്‍ ചര്‍ച്ചകള്‍ നടത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ ബി. രമേഷ് പറഞ്ഞു.
പരിഷത്ത് നടത്തുന്ന സംസ്ഥാന പദയാത്ര അടുത്ത മാസം 28ന് പരിസ്ഥിതി ശാസ്ത്ര ദിനത്തിൽ തിരുവനന്തപുരത്ത് സമാപിക്കും. ഈ പദയാത്രയിലൂടെ കണ്ടെത്തുന്ന കാര്യങ്ങൾ സർക്കാരിന് മുന്നിൽ വെക്കാൻ ഉദ്ദേശിക്കുന്നുവെന്നും പരിഷത്ത് വ്യക്തമാക്കി.