കരിങ്കുന്നം: ഓൺലൈൻ വസ്ത്ര വ്യാപാര രംഗത്ത് കഴിഞ്ഞ ഏഴു വർഷക്കാലമായി പ്രവർത്തിച്ചു വരുന്ന സനാസ് കളക്ഷൻസിന്റെ പുതിയ വിൽപ്പന കേന്ദ്രം കരിങ്കുന്നത്ത് തുറന്നിരിക്കുകയാണ്. പഞ്ചായത്ത് പ്രസിഡന്റ് ജോജി ഇടാംപുറത്ത് ഉദ്ഘാടനവും നെടിയകാട് പള്ളി വികാരി റെവ.ഫാ മാത്യു അത്തിക്കൽ വെഞ്ചരിപ്പ് കർമ്മവും നിർവ്വഹിച്ചു. ചിന്നമ്മ ജെംസിന് ആദ്യ വിൽപ്പന നടത്തി കൊണ്ടാണ് കച്ചവടത്തിന് തുടക്കം കുറിച്ചത്.
തൊടുപുഴ – പാലാ റൂട്ടിൽ ലിറ്റിൽ ഫ്ലവർ ചർച്ച് നെടിയകാട്, പുത്തൻപ്പള്ളിക്ക് സമീപത്തായിട്ടാണ് സ്ഥാപനം. ഫെയ്സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും ഇവർക്ക് പ്രൊഫൈലുകളുണ്ട്. അതിലൂടെ വിൽപ്പന സംബന്ധമായ വിവരങ്ങളും കളക്ഷൻസിനെക്കുറിച്ചും അറിയുവാൻ സാധിക്കും.