Timely news thodupuzha

Author name: timely news

ചിന്തകളും വികാരങ്ങളും അനുഭവങ്ങളും മാതൃഭാഷയില്‍ പ്രകാശനം ചെയ്യുമ്പോഴാണ് അത് സമ്പൂര്‍ണവും സമഗ്രവുമാകുന്നത്; മുഖ്യമന്ത്രി

തിരുവനന്തപുരം: അന്താരാഷ്‌ട്ര മാതൃഭാഷാ ദിനത്തില്‍ ഫെയ്സ്ബുക്ക് കുറിപ്പ് പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിന്തകളും വികാരങ്ങളും അനുഭവങ്ങളും മാതൃഭാഷയില്‍ പ്രകാശനം ചെയ്യുമ്പോഴാണ് അത് സമ്പൂര്‍ണവും സമഗ്രവുമാകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ നിന്നും:‘ഇന്ന് അന്താരാഷ്‌ട്ര മാതൃഭാഷാ ദിനത്തില്‍ ലോകമെമ്പാടും നിലനില്‍ക്കുന്ന ഭാഷകളുടെ സമ്പന്നമായ വൈവിധ്യത്തെ നമുക്ക് ആഘോഷിക്കാം. മാതൃഭാഷ കേവലം ആശയവിനിമയത്തിനുള്ള ഉപാധിയല്ല; അത് നമ്മുടെ സാംസ്‌കാരത്തിന്റെ അടിത്തറ കൂടിയാണ്. നമ്മുടെ ചിന്തകളും വികാരങ്ങളും അനുഭവങ്ങളും മാതൃഭാഷയില്‍ പ്രകാശനം ചെയ്യുമ്പോഴാണ് അത് സമ്പൂര്‍ണവും സമഗ്രവുമാകുന്നത്. മാതൃഭാഷയെ

ചിന്തകളും വികാരങ്ങളും അനുഭവങ്ങളും മാതൃഭാഷയില്‍ പ്രകാശനം ചെയ്യുമ്പോഴാണ് അത് സമ്പൂര്‍ണവും സമഗ്രവുമാകുന്നത്; മുഖ്യമന്ത്രി Read More »

‘ജനകീയ പ്രതിരോധ ജാഥ സംസ്ഥാന സർക്കാരിന് രക്ഷാ കവചം തീർക്കാനാണ്’; എം.വി.ഗോവിന്ദൻ

കാസർകോട്: കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾക്കും വർഗീയതക്കും എതിരെ നടത്തുന്ന ജനകീയ പ്രതിരോധ ജാഥ സംസ്ഥാന സർക്കാരിന് രക്ഷാ കവചം തീർക്കാനാണെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി രാവിലെ വാർത്തസമ്മേളനം നടത്തുകയായിരുന്നു ജാഥ ക്യാപ്റ്റൻ കൂടിയായ എം വി ഗോവിന്ദൻ. ബിജെപിയെ വലിയ തോതിൽ എതിർക്കാൻ കോൺഗ്രസ് മുതിരുന്നില്ല. കോൺഗ്രസ് പിന്തുടരുന്ന മൃദുഹിന്ദുത്വനയം മൂലം ബിജെപിയുടെ വർഗീയതയെ തുറന്നെതിർക്കാൻ അവർക്കാകുന്നില്ല. കോർപ്പറേറ്റുകളോടുള്ള സമീപനത്തിലും സാമ്പത്തിക നയങ്ങളിലും കോൺഗ്രസും ബിജെപിയും തമ്മിൽ വ്യത്യാസമില്ല.

‘ജനകീയ പ്രതിരോധ ജാഥ സംസ്ഥാന സർക്കാരിന് രക്ഷാ കവചം തീർക്കാനാണ്’; എം.വി.ഗോവിന്ദൻ Read More »

ഷുഹൈബ് വധം; ആകാശ് തില്ലങ്കേരിക്ക് കോടതി നോട്ടീസ് അയച്ചു

കൊച്ചി: ഷുഹൈബ് വധക്കേസിൽ ജാമ്യം റദ്ദാക്കണമെന്ന പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.അജിത്ത് കുമാറിന്റെ ഹർജിയിൽ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരിക്ക് കോടതി നോട്ടീസ് അയച്ചു. മാർച്ച് ഒന്ന് തലശ്ശേരി സെഷൻസ് കോടതിയിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.അജിത്ത് കുമാർ മുഖേന തലശ്ശേരി പൊലീസ് സെഷൻസ് കോടതിയിൽ ക്വട്ടേഷൻ തലവൻ ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാനായി ഹർജി നൽകിയത് ഇന്നലെയായിരുന്നു. ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതായിട്ടാണ് പൊലീസിൻറെ റിപ്പോർട്ട്. ആകാശിന്റെ ജാമ്യം റദ്ദാക്കാൻ കോടതിയെ

ഷുഹൈബ് വധം; ആകാശ് തില്ലങ്കേരിക്ക് കോടതി നോട്ടീസ് അയച്ചു Read More »

സംസ്ഥാന ഭാരവാഹിപ്പട്ടികയിലേക്ക് സ്ത്രീകളെ പരിഗണിക്കാതെ ലീഗ്; വനിതാ ലീഗുണ്ടെന്ന് പി.എം.എ.സലാം

കോഴിക്കോട്: ഇത്തവണയും മുസ്ലീം ലീഗിൽ വനിതകൾക്ക് ഭാരവാഹിത്വമില്ല. പാർട്ടി അംഗത്വത്തിൽ ഭൂരിപക്ഷം പേർ വനിതകളായെങ്കിലും മുൻ നിലപാടിൽ മാറ്റം വരുത്താൻ ലീഗ് തയ്യാറായില്ല. വനിതകൾക്ക് പ്രവർത്തിക്കാൻ വനിതാ ലീഗുണ്ടെന്നായിരുന്നു സംസ്ഥാന സെക്രട്ടറി പി.എം.എ.സലാം പ്രതികരിച്ചത്. 19 അംഗ സംസ്ഥാന ഭാരവാഹിപ്പട്ടികയിലേക്ക് വനിതകളെ പരിഗണിക്കേണ്ടെന്ന് തന്നെയാണ് പാർട്ടിയുടെ തീരുമാനം. പാർട്ടിക്ക് 2.50 ലക്ഷം അംഗങ്ങൾ പുതിയതായി വന്നു. ആകെ അംഗങ്ങളിൽ 51 ശതമാനമാണ് വനിതകൾ. പക്ഷേ ഈ പ്രാതിനിധ്യം അംഗത്വത്തിൽ മാത്രം മതിയെന്നാണ് പാർട്ടിയുടെ നിലപാട്. അടുത്ത മാസം

സംസ്ഥാന ഭാരവാഹിപ്പട്ടികയിലേക്ക് സ്ത്രീകളെ പരിഗണിക്കാതെ ലീഗ്; വനിതാ ലീഗുണ്ടെന്ന് പി.എം.എ.സലാം Read More »

രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ക്ഷേത്ര ഭരണ സമിതികളിൽ ഉൾപ്പെടുത്തുന്നത് വിലക്കി ഹൈക്കോടതി

കൊച്ചി: മലബാർ ദേവസ്വത്തിന് കീഴിലെ കാളിക്കാവ് ക്ഷേത്ര ഭരണ സമിതിയിൽ സി.പി.എം പ്രാദേശിക നേതാക്കളെ ഉൾപ്പെടുത്തിയതിന് എതിരായ ഹർജിയിൽ ഹൈക്കോടതിയുടെ ഉത്തരവ്. രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ക്ഷേത്ര ഭരണ സമിതികളിൽ ഉൾപ്പെടുത്തുന്നത് വിലക്കി. ഇനി മുതൽ സജീവ രാഷ്ട്രീയ പ്രവർത്തകരെ മലബാർ ദേവസ്വം ബോഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ക്ഷേത്ര ഭരണ സമിതികളിൽ നിയമിക്കരുതെന്നും ഉത്തരവിലുണ്ട്. കാളികാവ് ക്ഷേത്ര ഭരണ സമിതി അംഗങ്ങളായി സി.പി.എം, ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കളായ അശോക് കുമാർ, രതീഷ്, പങ്കജാക്ഷൻ എന്നിവരെ തെരഞ്ഞെടുത്തിരുന്നു.

രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ക്ഷേത്ര ഭരണ സമിതികളിൽ ഉൾപ്പെടുത്തുന്നത് വിലക്കി ഹൈക്കോടതി Read More »

സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള കേന്ദ്രനേതാക്കള്‍ കയ്യുംകെട്ടി നിശബ്ദമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് എം.പി കെ.സുധാകരന്‍

തിരുവനന്തപുരം: പി.കൃഷ്ണപിള്ളയും എ.കെ.ജിയും ഇ.എം.എസും നയിച്ച പാരമ്പര്യമുള്ള പാര്‍ട്ടിയെ ഇപ്പോള്‍ പിണറായി വിജയനും എം വി ഗോവിന്ദനും നയിക്കുമ്പോള്‍ അത് അധോലോക സംഘമായി മാറിയിട്ടും കേന്ദ്രനേതൃത്വം പാലിക്കുന്ന നിശബ്ദത ഭയാനകമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.പി കെ.സുധാകരന്‍. സി.പി.എം കേരള ഘടകം ജീര്‍ണതയുടെ പടുകുഴിയില്‍ വീണു കിടക്കുമ്പോള്‍ സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള കേന്ദ്രനേതാക്കള്‍ കയ്യുംകെട്ടി നിശബ്ദമായിരിക്കുന്നത് എന്തുകൊണ്ടാണ്?. സി.പി.എമ്മിന്റെ പങ്ക് സംസ്ഥാനത്ത് നടക്കുന്ന എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും വ്യക്തമായ അതീവഗുരുതരമായ സാഹചര്യമുള്ളപ്പോള്‍ ദേശീയ

സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള കേന്ദ്രനേതാക്കള്‍ കയ്യുംകെട്ടി നിശബ്ദമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് എം.പി കെ.സുധാകരന്‍ Read More »

നഴ്സിങ് വിദ്യാർഥിനിയെ കുട്ടബലാത്സംഗം ചെയ്ത രണ്ടു പ്രതികൾ കസ്റ്റഡിയിൽ

കോഴിക്കോട്: മദ്യം നൽകിയ ശേഷം നഴ്സിങ് വിദ്യാർഥിനിയെ കുട്ടബലാത്സംഗം ചെയ്ത രണ്ടു പ്രതികളെ കസ്റ്റഡിയിലെടുത്തു. ഒളിവിൽ താമസിച്ചിരുന്ന പ്രതികളുടെ മൊബൈൽ നെറ്റ് വർക്ക് ഉപയോഗിച്ച് ലൊക്കേഷൻ മനസ്സിലാക്കിയാണ് പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തും. പെൺകുട്ടിയുടെ സുഹൃത്തുക്കളാണ് കുറ്റവാളികൾ. ഇവർ എറണാകുളം ജില്ലക്കാരാണ്. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. പെൺകുട്ടി കോഴിക്കോട് പേയിംഗ് ഗസ്റ്റായി താമസിച്ച് പഠിക്കുകയാണ്. സുഹൃത്തുക്കളായി രണ്ടു പേർ സൗഹൃദം നടിച്ച് വിദ്യാർത്ഥിയെ നഗരത്തിലെ ഒരു ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മദ്യം നൽകി

നഴ്സിങ് വിദ്യാർഥിനിയെ കുട്ടബലാത്സംഗം ചെയ്ത രണ്ടു പ്രതികൾ കസ്റ്റഡിയിൽ Read More »

അനന്തരാവകാശി ആരായിരിക്കും?! ഞാൻ റിട്ടയർ ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഷാരൂഖ്

ബോളിവുഡ് നടീനടന്മാരുടെ അടുത്ത തലമുറ വെള്ളിത്തിരയിൽ സ്ഥാനം പിടിക്കുന്നതും വാഴുന്നതും വീഴുന്നതും പതിവാണ്. അതുകൊണ്ടു തന്നെ മക്കളിൽ ആരാണു സിനിമയിലേക്ക് എത്തുക? ഈ ചോദ്യം എപ്പോഴുമുണ്ടാകും. ഷാരൂഖിനോടും അത്തരമൊരു ചോദ്യവുമായി ആരാധകൻ രംഗത്തെത്തി. സിനിമയിൽ അനന്തരാവകാശി ആരായിരിക്കുമെന്നായിരുന്നു ചോദ്യം. അതിനു ഞാൻ റിട്ടയർ ചെയ്യാൻ ഉദ്ദേശിക്കുന്നില്ലല്ലോ എന്നായിരുന്നു കിങ് ഖാന്‍റെ രസകരമായ മറുപടി. സാമൂഹിക മാധ്യമത്തിലെ ആസ്ക് എസ്.ആർ.കെ സെഷന്‍റ ഭാഗമായിട്ടാണ് ഷാരൂഖ് ആരാധകരുടെ ചോദ്യങ്ങൾക്കു മറുപടി നൽകിയത്. മറ്റുള്ളവരുടെ സിനിമകളിലെ ഏറ്റവും ഇഷ്ടപ്പെട്ട സീൻ ഏതായിരുന്നുവെന്ന

അനന്തരാവകാശി ആരായിരിക്കും?! ഞാൻ റിട്ടയർ ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഷാരൂഖ് Read More »

‘കാഴ്ച മറയുന്ന തരത്തിൽ നമ്പർ പ്ലേറ്റുകൾക്ക് മുൻപിൽ ഗ്രില്ലുകളും മറ്റും ഫിക്സ് ചെയ്താൽ നടപടി സ്വീകരിക്കും’; ഗതാഗത മന്ത്രി

തിരുവനന്തപുരം: വ്യക്തമല്ലാത്ത നമ്പർ പ്ലേറ്റുകളുള്ള വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആൻറണി രാജു. കാഴ്ച മറയുന്ന തരത്തിൽ നമ്പർ പ്ലേറ്റുകൾക്ക് മുൻപിൽ ഗ്രില്ലുകളും സേഫ്റ്റി ബാറുകളും ഫിക്സ് ചെയ്യാൻ പാടില്ലെന്നും ഇത്തരം പ്രവണതകൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും മന്ത്രി ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നിർദ്ദേശം നൽകി. വാഹനങ്ങളിലെ മുന്നിലെയും പിന്നിലെയും നമ്പർ പ്ലേറ്റുകൾക്ക് സുതാര്യത ഇറപ്പുവരുത്തണമെന്ന് കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഓരോതരം വാഹനങ്ങളിലും ഫിറ്റ് ചെയ്യേണ്ട നമ്പർ പ്ലേറ്റുകളെക്കുറിച്ചും അവയുടെ വലിപ്പവും അക്ഷരങ്ങളുടെ

‘കാഴ്ച മറയുന്ന തരത്തിൽ നമ്പർ പ്ലേറ്റുകൾക്ക് മുൻപിൽ ഗ്രില്ലുകളും മറ്റും ഫിക്സ് ചെയ്താൽ നടപടി സ്വീകരിക്കും’; ഗതാഗത മന്ത്രി Read More »

ഭീ​​​​ക​​​​ര പ്ര​​​​വ​​​​ർ​​​​ത്ത​​​​നം കുറഞ്ഞതിനാലാണ് സൈന്യത്തെ പിൻവലിക്കുന്നത്

ക​​​​ശ്മീ​​​​ർ താ​​​​ഴ്വ​​​​ര​​​​യി​​​​ൽ നി​​​​ന്ന് സൈ​​​​ന്യ​​​​ത്തെ പ​​​​ല ഘ​​​​ട്ട​​​​മാ​​​​യി പി​​​​ൻ​​​​വ​​​​ലി​​​​ക്കാ​​​​ൻ കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​ർ പ​​​​ദ്ധ​​​​തി​​​​യി​​​​ടു​​​​ന്ന​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ പു​​​​റ​​​​ത്തു​​​​വ​​​​രു​​​​ന്നു​​​​ണ്ട്. നി​​​​യ​​​​ന്ത്ര​​​​ണ രേ​​​​ഖ​​​​യി​​​​ൽ ഒ​​​​ഴി​​​​കെ മ​​​​റ്റെ​​​​ല്ലാ​​​​യി​​​​ട​​​​ത്തു നി​​​​ന്നും സൈ​​​​ന്യ​​​​ത്തെ പി​​​​ൻ​​​​വ​​​​ലി​​​​ക്കാ​​​​നാ​​​​ണ് ആ​​​​ലോ​​​​ച​​​​ന​​​​യെ​​​​ന്നു പ​​​​റ​​​​യു​​​​ന്നു. ജ​​​​മ്മു ക​​​​ശ്മീ​​​​രി​​​​നു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന പ്ര​​​​ത്യേ​​​​ക പ​​​​ദ​​​​വി റ​​​​ദ്ദാ​​​​ക്കി​​​​യ ശേ​​​​ഷം ഭ​​​​ര​​​​ണ​​​​കൂ​​​​ടം സ്വീ​​​​ക​​​​രി​​​​ച്ച ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ഭീ​​​​ക​​​​ര പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ന് ഒ​​​​രു പ​​​​രി​​​​ധി വ​​​​രെ ത​​​​ട​​​​യി​​​​ട്ടി​​​​ട്ടു​​​​ണ്ടെ​​​​ന്നു ബ​​​​ന്ധ​​​​പ്പെ​​​​ട്ട കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ട്. പാ​​​​ക്കി​​​​സ്ഥാ​​​​ൻറെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ ഇ​​​​ന്ത്യ​​​​ക്കെ​​​​തി​​​​രാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ഭീ​​​​ക​​​​ര​​​​രെ നേ​​​​രി​​​​ടാ​​​​നാ​​​​ണ​​​​ല്ലോ താ​​​​ഴ്വ​​​​ര​​​​യി​​​​ൽ സൈ​​​​ന്യ​​​​ത്തെ നി​​​​യോ​​​​ഗി​​​​ക്കേ​​​​ണ്ടി ​​​​വ​​​​ന്നി​​​​രു​​​​ന്ന​​​​ത്. സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ൾ പൊ​​​​തു​​​​വി​​​​ൽ ശാ​​​​ന്ത​​​​മാ​​​​വു​​​​ന്ന നി​​​​ല​​​​യ്ക്ക് സൈ​​​​ന്യം ഇ​​​​ങ്ങ​​​​നെ

ഭീ​​​​ക​​​​ര പ്ര​​​​വ​​​​ർ​​​​ത്ത​​​​നം കുറഞ്ഞതിനാലാണ് സൈന്യത്തെ പിൻവലിക്കുന്നത് Read More »

മുഖ്യമന്ത്രിയെ ഇന്നും കരിങ്കൊടി കാട്ടി

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്നും കരിങ്കൊടി പ്രതിഷേധം. കണ്ണൂർ അഞ്ചരക്കണ്ടിയിൽ വെച്ചാണ് കെഎസ്‌യൂ, യൂത്ത് കേൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. പ്രതിഷേധിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കെ.എസ്.യു കണ്ണൂർ ജില്ലാ സെക്രട്ടറി ഫർഹാൻ മുണ്ടേരി, മട്ടന്നൂർ ബ്ലോക്ക് പ്രസിഡൻറ് ഹരിക്ഷ്ണൻ പാലാട്, റിജിൻരാജ്, അക്ഷിൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രി വസതിയിൽ നിന്നും വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് പ്രതിഷേധമുണ്ടായത്. ഇന്നലെയും കണ്ണൂരും കാസർകോടിലും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധമുണ്ടായിരുന്നു.

മുഖ്യമന്ത്രിയെ ഇന്നും കരിങ്കൊടി കാട്ടി Read More »

പോക്സോ കേസ് പ്രതിയായ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ അതിജീവിതയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട്: പോക്സോ കേസ് പ്രതി അതിജീവിതയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ പുറ്റെക്കാട് പീസ് നെറ്റിൽ കെ പി ഉണ്ണി (57) ആണു തൂങ്ങിമരിച്ചത്. കോഴിക്കോടാണ് സംഭവം. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹം മാറ്റുന്നതുൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്. 8 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ റിട്ട. എസ്ഐ ആയ ഉണ്ണിയെ അറസ്റ്റ് ചെയ്തിരുന്നു. 2021 ലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടിയെ തട്ടിക്കൊണഅട് പേയി പീഡിപ്പിച്ചെന്നായിരുന്നു കേസ്. ഈ കേസിൽ ജാമ്യം കിട്ടിയെങ്കിലും

പോക്സോ കേസ് പ്രതിയായ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ അതിജീവിതയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ Read More »

സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ്

കൊച്ചി: തുടർച്ചയായ രണ്ടാം ദിനവും സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 41,600 ആയി. ഗ്രാമിന് 10 രൂപയാണ് താഴ്ന്നത്. ഒരു ഗ്രാം സ്വർണത്തിന് ഇതോടെ 5200 രൂപയായി. ഇന്നലെയും പവന് 80 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണ വില ഇടിയുന്ന പ്രവണതയാണ് രേഖപ്പെടുത്തിയത്.

സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ് Read More »

അതിർത്തിയിൽ വീണ്ടും ഭൂചലനം; തുർക്കിയിലെ ദുരന്തനിവാരണ സേന സ്ഥലത്തെത്തി

അങ്കാറ: തുർക്കി- സിറിയ അതിർത്തിയിൽ വീണ്ടും ഭൂചലനം. റിക്‌ടർ സ്കെയിലിൽ 6.4 തീവ്രത അടയാളപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. 3 പേർ മരണപ്പെടുകയും 200 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ടാഴ്ച മുൻപ് ദുരന്തമുണ്ടായ സ്ഥലത്താണ് വീണ്ടും ഭൂകമ്പമുണ്ടായത്. തുർക്കിയിലെ ദുരന്തനിവാരണ സേന സ്ഥലത്തെത്തി. ഹതായ് പ്രവിശ്യയിൽ 2 കിലോമീറ്റർ ആഴത്തിൽവരെ പ്രകമ്പനം അനുഭവപ്പെട്ടെന്ന് യൂറോപ്യൻ മെഡിറ്റേറിയൻ സീസ്മോളജിക്കൽ സെൻറർ അറിയിച്ചു. പ്രാദേശിക സമയം ഏട്ടരയോടെയായിരുന്നു സംഭവം. ശക്തിയേറിയ ഭൂചലനമാണ് ഉണ്ടായതെന്നും കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായെന്നും വാർത്ത ഏജൻസികൾ റഇപ്പോർട്ട്

അതിർത്തിയിൽ വീണ്ടും ഭൂചലനം; തുർക്കിയിലെ ദുരന്തനിവാരണ സേന സ്ഥലത്തെത്തി Read More »

more effective Job On the market huissier cambrai With a Industrial Government Scale

The program features university students if you need to cultural loved ones and just how their found in companies, non-wins the ones to have and commence guidance the girl producers spherical modern-day concept choices. This software most definitely talk about specific parts of a history of European industrial.

more effective Job On the market huissier cambrai With a Industrial Government Scale Read More »

മുഖ്യമന്ത്രിക്ക് കനത്ത പൊലീസ് സുരക്ഷ ഒരുക്കി സംസ്ഥാനം

കാസർകോട്: പ്രതിഷേധങ്ങൾക്കിടയിൽ കനത്ത പൊലീസ് സുരക്ഷയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കാസർകോട്ടെ വിവിധ പരിപാടികളിൽ പങ്കെടുക്കും. കാസർകോടിന് പുറമേ ഇന്ന് 5 പൊതുപരിപാടികളിൽ പങ്കെടുക്കും. ഇതിനായി മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കാസർകോടിന് പുറമേ 4 ജില്ലകളിൽ നിന്നായി 911 പൊലീസുകാരെയും 14 ഡിവൈഎസ്പിമാരെയുമാണ് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. കാസർകോട് ജില്ലാ പൊലീസ് മോധാവി സക്സേനയ്ക്കാണ് മേൽനോട്ട ചുമലത. മുഖ്യമന്ത്രിക്കെരിരെ യൂത്ത് കോൺഗ്രസ് യുവമോർച്ച പ്രവർത്തകർ നടത്തുന്ന കരിങ്കൊടി പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷ കർശനമാക്കിയത്.

മുഖ്യമന്ത്രിക്ക് കനത്ത പൊലീസ് സുരക്ഷ ഒരുക്കി സംസ്ഥാനം Read More »

ചൂടിൽ എരിഞ്ഞ് മുംബൈ; താപനില വർധിക്കുന്നു

മുംബൈ: കഴിഞ്ഞ 2 ദിവസങ്ങളായി നഗരത്തിൽ ചൂട് കൂടി വരികയായിരുന്നു. നഗരത്തിലെ താപനില 36.5 ഡിഗ്രി സെൽഷ്യസിലെത്തിയിരുന്നു.ഞായറാഴ്ചയും മുംബൈയിൽ ചൂട്‌ അനുഭവപ്പെട്ടു. അതേസമയം അടുത്ത 24 മണിക്കൂറിനുള്ള ഐഎംഡിയുടെ പ്രവചനമനുസരിച്ച് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഉഷ്ണതരംഗം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും, താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നുമാണ്. ഞായറാഴ്ച ഐഎംഡി സാന്താക്രൂസ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം രേഖപ്പെടുത്തിയ പരമാവധി താപനില 36.5 ഡിഗ്രി സെൽഷ്യസാണ്, ഇത് സാധാരണയേക്കാൾ ആറ് ഡിഗ്രി കൂടുതലാണ്. ഐഎംഡി കൊളാബ കേന്ദ്രത്തിൽ 34.2

ചൂടിൽ എരിഞ്ഞ് മുംബൈ; താപനില വർധിക്കുന്നു Read More »

സ്വർണ വില കുറഞ്ഞു

കൊച്ചി: സ്വർണ വിലയിൽ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 41,680 ആയി. ഗ്രാമിന് 10 രൂപയാണ് താഴ്ന്നത്. ഒരു ഗ്രാം സ്വർണത്തിന് ഇതോടെ 5210 രൂപയായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണ വില ഇടിയുന്ന പ്രവണതയാണ് രേഖപ്പെടുത്തിയത്.

സ്വർണ വില കുറഞ്ഞു Read More »

തലസ്ഥാനത്തെ ഗുണ്ടാനേതാവ് പൊലീസ് സ്റ്റേഷനിൽ ഹാജരായി

തിരുവനന്തപുരം: തലസ്ഥാനത്തെ ഗുണ്ടാനേതാവ് പുത്തൻപാലം രാജേഷും കൂട്ടാളിയും പൊലീസ് സ്റ്റേഷനിൽ ഹാജരായി. ഒരുമാസത്തോളം ഒളിവിലായിരുന്ന പ്രതിയും കൂട്ടാളിയും ഇന്ന് രാവിലെ മെഡിക്കൽ കോളെജ് പൊലീസിനു മുന്നിൽ കീഴടങ്ങുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളെജ് ആംബുലൻസ് ഡ്രൈവർമാരെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികളാണ് പുത്തൻപാലം രാജേഷും കൂട്ടാളി സാബുവും. ശേഷം ഒളിവിൽ പോവുകയായിരുന്നു. മൂൻകൂർ ജാമ്യത്തിനായി ഇരുവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും സ്റ്റേഷനിൽ ഹാജരാകാനാണ് കോടതി നിർദ്ദേശിച്ചത്. തുടർന്നാണ് പ്രതികൾ സ്റ്റേഷനിൽ ഹാജരായത്. ചോദ്യം ചെയ്യലിനു ശേഷം ഇവരെ കോടതിയിൽ ഹാജരാക്കുമെന്ന്

തലസ്ഥാനത്തെ ഗുണ്ടാനേതാവ് പൊലീസ് സ്റ്റേഷനിൽ ഹാജരായി Read More »

മുഖ്യമന്ത്രിയെ വീണ്ടും കരിങ്കൊടി കാട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകർ

കാസർകോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്നും കരിങ്കൊടി പ്രതിഷേധം. പരിയാരം പൊലീസ് സ്റ്റേഷനു മുന്നിലും ചുടല എബിസിക്ക് സമീപത്തുമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. പത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ, ജില്ലാ പ്രസിഡൻറ് സുദീപ് ജയിംസ്, വൈസ് പ്രസിഡൻറ് വി.രാഹുൽ പൂങ്കാവ്, സുധീഷ് വെള്ളച്ചാൽ, മനോജ് കൈതപ്രം, വിജേശ് മാട്ടൂൽ, ജയ്സൺ‌ മാത്യു, സി.വി.വരുൺ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഏഴുപേരെ കരുതൽ തടങ്കലിലാക്കി.

മുഖ്യമന്ത്രിയെ വീണ്ടും കരിങ്കൊടി കാട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകർ Read More »

തട്ടാറുകുന്നേൽ ജോസഫ് .ടി .ജോർജിന്റെ ഭാര്യ ആൻസി ജോസഫ് (60 ) നിര്യാതയായി

വാഴക്കുളം :തട്ടാറുകുന്നേൽ ജോസഫ് .ടി .ജോർജിന്റെ ഭാര്യ ആൻസി ജോസഫ് (60 ) നിര്യാതയായി .സംസ്ക്കാരം 21 .02 .2023 ചൊവ്വ രാവിലെ 11 .30 നു വാഴക്കുളത്തുള്ള വസതിയിൽ ആരംഭിച്ച് ഈസ്റ്റ് വാഴപ്പിള്ളി (നിരപ്പ് ) സെന്റ് മാക്സി മില്യൻ കോൾബെ പള്ളിയിൽ .പൊൻകുന്നം തച്ചപ്പുഴ എട്ടിയിൽ കുടുംബാംഗമാണ് .

തട്ടാറുകുന്നേൽ ജോസഫ് .ടി .ജോർജിന്റെ ഭാര്യ ആൻസി ജോസഫ് (60 ) നിര്യാതയായി Read More »

വിവാഹം കഴിക്കാന്‍ സമ്മതിച്ചില്ല; പതിനാറുകാരിയെ കത്തികൊണ്ട് ആക്രമിച്ച ശേഷം മുടിയിൽ പിടിച്ച് റോഡിലൂടെ വലിച്ചിഴച്ച് 47കാരന്‍

റായ്പൂർ: വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടർന്ന 16കാരിയെ കത്തികൊണ്ട് ആക്രമിച്ച ശേഷം മുടിയിൽ പിടിച്ച് റോഡിലൂടെ വലിച്ചിഴച്ച് 47 കാരന്‍. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി ഓംകാർ തിവാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു. ശനിയാഴ്ച വൈകീട്ട് പ്രതി പെൺകുട്ടിയുടെ തലമുടിയിൽ പിടിച്ച് റോഡിലൂടെ വലിച്ചിഴയ്ക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. മറുകയ്യിൽ ഇയാൾ കത്തി പിടിച്ചിരിക്കുന്നതും കാണാം. വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യപകമായ പ്രചരിച്ചതോടെയാണ് പൊലീസ് അന്വേഷം ആരംച്ചത്.

വിവാഹം കഴിക്കാന്‍ സമ്മതിച്ചില്ല; പതിനാറുകാരിയെ കത്തികൊണ്ട് ആക്രമിച്ച ശേഷം മുടിയിൽ പിടിച്ച് റോഡിലൂടെ വലിച്ചിഴച്ച് 47കാരന്‍ Read More »

സിം കാർഡ് വിൽപ്പനക്കാരനായി വേഷം മാറി മുംബൈ പൊലീസിന്റെ കേസന്വേഷണം

മുംബൈ: കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ചാർകോപ്പിലെ സ്വർണ്ണാഭരണ മിനുക്കുപണി യൂണിറ്റ് ഉടമ സുനിൽ ആര്യ, തന്റെ ജീവനക്കാരനായ രാജു സിംഗിനെ(26) ദഹിസറിലെ ഒരു ഫാക്ടറിയിൽ 453 ഗ്രാം സ്വർണം എത്തിക്കാൻ കൈമാറിയിരുന്നു. പക്ഷെ സിംഗ് സ്വർണ്ണവുമായി മുങ്ങി. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ താൻ ചതിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ ആര്യ പോലീസിനെ സമീപിച്ചു. മൊബൈൽ ഫോൺ ലൊക്കേഷനും കോൾ ഡാറ്റ റെക്കോർഡും അടിസ്ഥാനമാക്കിയാണ് രാജസ്ഥാനിലെ പാലി ജില്ലയിലേക്ക് സിംഗിനെ പൊലീസ് കണ്ടെത്തിയത്. സ്വർണ്ണ പോളിഷിംഗ് ഫാക്ടറിയിൽ സിംഗ് ഒളിച്ചിരിക്കുകയാണെന്ന് ഞങ്ങൾ

സിം കാർഡ് വിൽപ്പനക്കാരനായി വേഷം മാറി മുംബൈ പൊലീസിന്റെ കേസന്വേഷണം Read More »

അരിക്കൊമ്പന്റെ ആക്രമണത്തിൽ വീട് തകര്‍ന്നു

ഇടുക്കി: ചിന്നക്കനാലില്‍ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. ചിന്നക്കനാല്‍ 301 കോളനിയിലെ വീട് കാട്ടാന തകര്‍ത്തു. രാവിലെ നാലുമണിയോടെയാണ് 301 കോളനി താമസക്കാരിയായ എമിലി ജ്ഞാന മുത്തുവിന്റെ വീട് അരിക്കൊമ്പന്‍ തകര്‍ത്തത്. വീട്ടില്‍ ആളുള്ള സമയത്തായിരുന്നു കാട്ടാനയുടെ ആക്രമണം. തലനാരിഴയ്ക്കാണ് വീട്ടിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത്.കഴിഞ്ഞ ദിവസം അരിക്കൊമ്പന്‍ ചിന്നക്കനാല്‍ റേഷന്‍ കടയുടെ സമീപമെത്തി വാഴത്തോട്ടം നശിപ്പിച്ചിരുന്നു. റേഷന്‍കടയുടെ അടുത്തേക്ക് പ്രവേശിക്കാന്‍ കഴിയാതെ സമീപത്തുള്ള വാഴത്തോട്ടം ഒറ്റയാന്‍ പൂര്‍ണമായി നശിപ്പിക്കുകയായിരുന്നു.

അരിക്കൊമ്പന്റെ ആക്രമണത്തിൽ വീട് തകര്‍ന്നു Read More »

ജോൺ ബ്രിട്ടാസ് എം.പിയ്ക്ക് സൻസദ് രത്ന അവാർഡ്

ന്യൂഡൽഹി: ഡോ ജോൺ ബ്രിട്ടാസ് എം.പിയ്ക്ക് മികച്ച പാർലമെന്റേറിയനുള്ള സൻസദ് രത്ന അവാർഡ്. രാജ്യസഭയിലെ ചോദ്യങ്ങൾ, സ്വകാര്യ ബില്ലുകൾ, ചർച്ചകളിലെ പങ്കാളിത്തം, ഇടപെടൽ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പടെ സഭാ നടപടികളിലെ പ്രാഗൽഭ്യം മുൻനിർത്തിയാണ് പുരസ്‌കാരം. പാർലമെന്ററി സഹമന്ത്രി അർജുൻ റാം മേഘ് വാൾ അധ്യക്ഷനായ ജൂറിയാണ് അവാർഡ് പ്രഖ്യാപിച്ചത്. മുൻ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ടി എസ് കൃഷ്ണമൂർത്തി സഹാധ്യക്ഷനായിരുന്നു. മുൻ രാഷ്ട്രപതി ഡോ എ.പി.ജെ അബ്ദുൾ കലാമിന്റെ ആഭിമുഖ്യത്തിൽ തുടങ്ങിയ പാർലമെന്ററിയൻ അവാർഡിന്റെ നിർവഹണ ചുമതല

ജോൺ ബ്രിട്ടാസ് എം.പിയ്ക്ക് സൻസദ് രത്ന അവാർഡ് Read More »

ശിവരാത്രി ദിനത്തിൽ ദളിതരെ തടഞ്ഞ് സവർണ്ണ സമുദായക്കാർ

ഭോപ്പാൽ: മധ്യപ്രദേശിൽ ശിവരാത്രി ദിനത്തിൽ ദളിതർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത്‌ വിലക്കി. ഖാർഗോൺ ജില്ലയിലെ ചപ്ര ഗ്രാമത്തിലെ ശിവക്ഷേത്രത്തിലാണ്‌ ശനിയാഴ്‌ച ദളിത് പെൺകുട്ടി പ്രവേശിക്കുന്നത്‌ സവർണ്ണ സമുദാംയക്കാർ തടഞ്ഞത്‌. തുടർന്ന്‌, ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷമുണ്ടായി കല്ലേറിൽ 14 പേർക്ക് പരിക്കേറ്റു. മുൻപും ഒരു വിഭാഗം ആരാധിക്കുന്ന മരം വെട്ടുന്നതുമായി ബന്ധപ്പെട്ടും അംബേദ്‌കറുടെ പ്രതിമ സ്ഥാപിക്കുന്നതിലും ഗ്രാമത്തിൽ തർക്കമുണ്ടായിട്ടുണ്ട്. സംഘർഷത്തിൽ കണ്ടാലറിയാവുന്ന 17 പേരുൾപ്പെടെ 42 പേർക്കെതിരെ കേസെടുത്തു.

ശിവരാത്രി ദിനത്തിൽ ദളിതരെ തടഞ്ഞ് സവർണ്ണ സമുദായക്കാർ Read More »

പ്ലീനറി സമ്മേളനം; അന്തിമ പട്ടിക തയ്യാറാക്കി

ന്യൂഡൽഹി: എ.കെ.ആന്റണി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ, ശശി തരൂർ തുടങ്ങിയ നേതാക്കളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കുന്നവരുടെ അന്തിമ പട്ടിക തയ്യാറാക്കി. കേരളത്തിൽ നിന്ന് മുതിർന്ന നേതാക്കൾ, എം.പി.മാർ, എം.എൽ.എമാർ, എ.ഐ.സി.സി അംഗങ്ങൾ എന്നിങ്ങനെ 47 പേർക്കാണ് വോട്ടവകാശമുള്ളത്. 16 പേർ ക്ഷണിതാക്കളായും സമ്മേളനത്തിൻറെ ഭാഗമാകും. സംസ്ഥാന ഘടകം നൽകിയ നൂറിലേറെ പേരുള്ള പട്ടിക വെട്ടിച്ചുരുക്കിയാണ് 63 ലെത്തിച്ചത്. 24 ന് ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റിയിൽ പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പോ

പ്ലീനറി സമ്മേളനം; അന്തിമ പട്ടിക തയ്യാറാക്കി Read More »

മന്ത്രി ആൻറണി രാജുവിനെ വീണ്ടും വിമർശിച്ച് സി.ഐ.ടി.യു

പത്തനംതിട്ട: വേതാളത്തെ ചുമക്കലാവരുത് ഗതാഗത മന്ത്രിയുടെ പണിയെന്ന് കെ.എസ്.ആർ.ടി.സിയിലെ ശമ്പള വിവാദത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രി ആൻറണി രാജുവിനെ സി.ഐ.ടി.യു വിമർശിച്ചു. സി.എം.ഡിയുടെ വാക്ക് കേട്ട് എന്തും ചെയ്യാൻ ഇറങ്ങരുത്. വകുപ്പിൽ നടക്കുന്നതൊന്നും മന്ത്രി ആന്റണി രാജു അറിയുന്നില്ലെന്നും സി.ഐ.ടി.യു ഉന്നയിച്ചു. കെ.എസ്.ആർ.ടി.സിയിൽ ശമ്പളം ഗഡുക്കളായി നൽകാനുള്ള ഉത്തരവിൽ അപാകതയില്ലെന്നും വേണമെങ്കിൽ ചർച്ചയാകാമെന്നുമുള്ള ഗതാഗതമന്ത്രിയുടെ നിലപാടാണ് സി.ഐ.ടിയുവിനെ ചൊടിപ്പിച്ചത്. ജീവനക്കാരെ മൊത്തത്തിൽ ബാധിക്കുന്ന വിഷയത്തിൽ തീരുമാനമെടുത്തശേഷം വേണമെങ്കിൽ ചർച്ചയാകാം എന്ന രീതി ഇടതുപക്ഷ സർക്കാരിൻറെ നയത്തിന് വിരുദ്ധമാണെന്ന് സി.ഐ.ടിയു കുറ്റപ്പെടുത്തി.

മന്ത്രി ആൻറണി രാജുവിനെ വീണ്ടും വിമർശിച്ച് സി.ഐ.ടി.യു Read More »

കോൺഗ്രസ് നേതാക്കളുടെ വസതികളിൽ ഇ.ഡി റെയ്ഡ്

ന്യൂഡൽഹി: ഛത്തീസ്ഗഡിൽ കോൺഗ്രസ് നേതാക്കളുടെ വസതികളിൽ എൻഫോഴ്സ്മെന്റിന്റെ പരിശോധന. പ്ലീനറി സമ്മേളനം നടക്കാനിരിക്കെയാണ് പതിനാല് ഇടങ്ങളിൽ റെയ്ഡ് നടക്കുന്നത്. ഇ.ഡി വ്യത്തങ്ങളിൽ നിന്നും ഖനന ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് ലഭിക്കുന്ന വിവരം. കോൺഗ്രസ് ട്രഷററുടെയും മുൻ വൈസ് പ്രസിഡന്റിന്റെയും എം.എൽ.എമാരുടെയും വസതികളിലാണ് പരിശോധന. പത്തിലേറെ നേതാക്കളുടെ ഓഫിസുകളിലും, വീടുകളിലും റെയ്ഡ് പുരോഗമിക്കുകയാണ്. ട്രഷററുടെ വീട്ടിലടക്കം നടക്കുന്ന പരിശോധനയെ കോൺഗ്രസും പ്ലീനറി സമ്മേളനത്തിന് നാല് ദിവസം മുൻപ് നടക്കുന്ന ഇ.ഡി റെയ്ഡിനെ മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലും അപലപിച്ചു. കേന്ദ്ര

കോൺഗ്രസ് നേതാക്കളുടെ വസതികളിൽ ഇ.ഡി റെയ്ഡ് Read More »

കേരളത്തിൽ നിന്നും ഇസ്രായേലിൽ പോയ 26 കർഷകർ തിരിച്ചെത്തി

കൊച്ചി: പുലർച്ചെ മൂന്ന് മണിയോടെ കേരളത്തിൽ നിന്നും ഇസ്രായേലിൽ പോയ 26 കർഷകർ കൊച്ചിയിൽ തിരിച്ചെത്തി. ഇക്കൂട്ടത്തിലുണ്ടായിരുന്ന കണ്ണൂർ സ്വദേശി ബിജു കുര്യനെ വ്യാഴാഴ്ച ഭക്ഷണത്തിന് ശേഷമാണ് കാണാതായതെന്ന് മടങ്ങിയെത്തിയവർ പറഞ്ഞു. തലവേദനക്ക് മരുന്ന് വാങ്ങണമെന്ന് പറഞ്ഞാണ് ബിജു പുറത്തിറങ്ങിയത്. ഇസ്രായേൽ പൊലീസ് അന്വേഷണം തുടങ്ങിയെന്നും സംഘാംഗങ്ങൾ അറിയിച്ചു. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി അശോകിൻറെ നേതൃത്വത്തിൽ 27 കർഷകരാണ് ആധുനിക കൃഷി രീതികൾ നേരിട്ട് കണ്ട് പഠിക്കാൻ ഈ മാസം 12 ന് ഇസ്രായേലിലേക്ക്

കേരളത്തിൽ നിന്നും ഇസ്രായേലിൽ പോയ 26 കർഷകർ തിരിച്ചെത്തി Read More »

കോൺഗ്രസ് പ്രവർത്തക സമിതിയിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും സ്ഥിരാംഗത്വം?

ന്യൂഡൽഹി: സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും കോൺഗ്രസ് പ്രവർത്തക സമിതിയിൽ സ്ഥിരാംഗത്വം നൽകുന്നത് സംബന്ധിച്ച് ഭരണഘടന സമിതിയിൽ ഏകാഭിപ്രായം. മുൻ പ്രധാനമന്ത്രിയെന്ന ആനുകൂല്യത്തിൽ മൻമോഹൻ സിംഗിനും സ്ഥിരാംഗത്വം നൽകുവാൻ തീരുമാനമായി. നിർദ്ദേശം സ്റ്റിയറിംഗ് കമ്മിറ്റിയിൽ വയ്ക്കും. അതേസമയം, തെലങ്കാന പി.സി.സി പ്രവർത്തക സമിതിയിൽ പ്രാതിനിധ്യം ആവശ്യപ്പെട്ടു. പത്ത് വർഷമായി പരിഗണിക്കുന്നില്ലെന്നാണ് തെലങ്കാന പി.സി.സിയുടെ പരാതി. കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നാൽ മത്സരിക്കുനെന്ന് പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നാമനിർദ്ദേശം ചെയ്താൽ വേണ്ടെന്ന് പറയില്ലെന്നായിരുന്നു ശശി തരൂരിന്റെർ

കോൺഗ്രസ് പ്രവർത്തക സമിതിയിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും സ്ഥിരാംഗത്വം? Read More »

പൂജയ്ക്കായി ഉപയോഗിക്കുന്ന ചന്ദനവും, ഭസ്മവും ഗുണ നിലവാരമില്ലാത്തതെന്ന് ജസ്റ്റിസ് കെ ടി ശങ്കരൻ കമ്മീഷൻ

ന്യൂഡൽഹി: പൂജ സാധനങ്ങൾ പലതും ഗുണനിലവാരം ഇല്ലാത്തതാണെന്ന് ജസ്റ്റിസ് കെ.ടി ശങ്കരൻ കമ്മീഷൻ. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലെ പല ക്ഷേത്രങ്ങളിലും പൂജയ്ക്കായി ഉപയോഗിക്കുന്ന ചന്ദനവും, ഭസ്മത്തിനും ഗുണ നിലവാരമില്ലെന്ന് സുപ്രീം കോടതിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ജസ്റ്റിസ് കെ.ടി ശങ്കരൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനാണ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്. മുഴുക്കാപ്പ്, കളഭ ചാർത്ത് എന്നിവയ്ക്കായി ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്നത് യഥാർഥ ചന്ദനമല്ലെന്നും മഞ്ഞളും, രാമച്ചവും, ചന്ദനവും പൊടിച്ച് പ്രസാദമായി നൽകുന്ന കാര്യം ബോർഡ് ആലോചിക്കണമെന്നും

പൂജയ്ക്കായി ഉപയോഗിക്കുന്ന ചന്ദനവും, ഭസ്മവും ഗുണ നിലവാരമില്ലാത്തതെന്ന് ജസ്റ്റിസ് കെ ടി ശങ്കരൻ കമ്മീഷൻ Read More »

റെയിൽവേ ജീവനക്കാരിക്കു നേരെ ലൈംഗിക അതിക്രം; പ്രതി പിടിയിൽ

ചെന്നൈ: തെങ്കാശിയിൽ റെയിൽവേ ജീവനക്കാരിക്കു നേരെ ലൈംഗിക അതിക്രം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലം പത്താനാപുരം സ്വദേശി അനീഷാണ് കുറ്റവാളി. 28-കാരനായ ഇയാളെ ചെങ്കോട്ടയിൽ വച്ചായിരുന്നു പിടികൂടിയത്. ഇയാൾ തങ്കാശിയിൽ പെയിൻറിങ് തൊഴിലാളിയായിരുന്നു. വ്യാഴാഴ്ച രാതി 8നും 9നും ഇടയിലായിരുന്നു സംഭവം നടന്നത്. കൊല്ലം കുന്നിക്കോട് സ്റ്റേഷൻ പരിധിയിലും ഇയാൾക്കെതിരെ സമാന രീതിയിൽ കേസ് നിലവിലുണ്ടെന്ന് റെയിൽവേ പൊലീസ് വ്യക്തമാക്കി. ഗാർഡ് റൂമിൽ ഫോൺ ചെയ്യുന്നതിനിടെ അക്രമി മുറിയിലേക്ക് അതിക്രമിച്ച് കയറി യുവതിയെ ഉപദ്രവിക്കുകയായിരുന്നു.

റെയിൽവേ ജീവനക്കാരിക്കു നേരെ ലൈംഗിക അതിക്രം; പ്രതി പിടിയിൽ Read More »

ഉരുൾ പൊട്ടൽ പ്രദേശങ്ങളിൽ പരിശോധന നടത്തി

ഇടുക്കി: ജില്ലയിലെ തൊടുപുഴ താലൂക്കിൽ ഉരുൾ പൊട്ടൽ സംഭവിച്ച പ്രദേശങ്ങളായ കുടയത്തൂർ വില്ലേജിൽ സംഗമം ജഗ്ഷനിൽ അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ മാളിയേയ്ക്കൽ കോളനി, വെള്ളിയാമറ്റം വില്ലേജിലെ നാളിയാനി പ്രദേശങ്ങളിൽ പരിശോധന നടത്തി. എൻ.ഡി.ആർ.എഫ് ടീം ക്യാപ്റ്റൻ കബിലിന്റെ കീഴിലുള്ള പതിനാല് അംഗ ടീമും, ജില്ലാ ദുരന്ത നിവാരണ അതോരിറ്റി നോഡൽ ആഫീസർ രാജീവ്.റ്റി.ആർ, വെള്ളിയാമറ്റം വില്ലേജ് ആഫീസർ കെ.എസ്.ബിജു, കുടയത്തൂർ വില്ലേജ് ആഫീസർ പത്മജ.എസ്, സോയിൽ കൺസർവേഷൻ ഉദ്യോഗസ്ഥൻ സജേഷ് ബാബു, റവന്യൂ ജീവനകാരായ നിസാമുദ്ദീൻ.കെ.എച്ച്,

ഉരുൾ പൊട്ടൽ പ്രദേശങ്ങളിൽ പരിശോധന നടത്തി Read More »

‘മുഖ്യമന്ത്രി ഭീരുവാണെന്ന് സ്വയം വിളിച്ചുപറയുന്നു’; വി.ഡി.സതീശൻ

കോഴിക്കോട്: മുഖ്യമന്ത്രിയുടെ സുരക്ഷയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പ്രതിഷേധിക്കുന്ന കെ.എസ്‍.യു പ്രവർത്തകരെയോർത്ത് അഭിമാനമാണ്. മുഖ്യമന്ത്രി ഭീരുവാണെന്ന് സ്വയം വിളിച്ചുപറയുന്നു. രണ്ട് കുട്ടികൾ കരിങ്കൊടി കാട്ടുമ്പോൾ മുഖ്യമന്ത്രി ഓടിയോളിക്കുകയാണ്. സർക്കാർ ചില കാര്യങ്ങൾ മറച്ചു വെക്കാനാണ് ശ്രമിക്കുന്നത്. സത്യാഗ്രഹ സമരത്തിൽ നിന്നും ആത്മഹത്യാ സ്‌ക്വാഡ് നടത്തുന്ന സമരമെന്ന് സി.പി.എം തന്നെ പറയേണ്ടി വന്നല്ലോവെന്ന് സതീശൻ ചോദിച്ചു. ജനകീയ സമരം കാണുമ്പോൾ അവരെ ആത്മഹത്യാ സ്വാഡെന്നാണ് പാർട്ടി സെക്രട്ടറി വിളിക്കുന്നത്. എന്നാൽ, പ്രതിഷേധിക്കുന്ന കെഎസ്‍യു പ്രവർത്തകരെയോർത്ത് അഭിമാനമാണെന്നും സമരം

‘മുഖ്യമന്ത്രി ഭീരുവാണെന്ന് സ്വയം വിളിച്ചുപറയുന്നു’; വി.ഡി.സതീശൻ Read More »

കശ്മീർ താഴ്വരയിലെ ഉൾപ്രദേശങ്ങളിൽ നിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കും

ശ്രീനഗർ: ജമ്മു കശ്മീരിലെ താഴ്വരയിലെ ഉൾപ്രദേശങ്ങളിൽ നിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കാൻ ആലോചന. ജമ്മു കശ്മീരിൻറെ പ്രത്യേക പദവി റദ്ദാക്കിയപ്പോൾ വൻതോതിൽ സൈനികരെ വിന്യസിച്ചിരുന്നു. മൂന്നര വർഷത്തിന് ശേഷം ഇത് പിൻവലിക്കാനാണ് ആലോചന. പുതിയ നിർദേശത്തിന് അംഗീകാരം ലഭിച്ചാൽ നിയന്ത്രണരേഖയിൽ മാത്രമേ ഇനി സൈന്യത്തിന്റെ സാന്നിധ്യമുണ്ടാവുകയുള്ളൂ. കശ്മീർ ഉൾപ്രദേശങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനുള്ള നിർദ്ദേശം രണ്ട് വർഷമായി ചർച്ചയിലുണ്ട്. സൈന്യത്തെ പിൻവലിക്കുന്ന കാര്യത്തിൽ ചർച്ചകളിൽ ഏകദേശ ധാരണയായിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ഇനി ‍ഡൽഹിയിൽ നിന്നുള്ള അറിയിപ്പിനായി കാത്തിരിക്കുകയാണെന്നും സൈനിക

കശ്മീർ താഴ്വരയിലെ ഉൾപ്രദേശങ്ങളിൽ നിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കും Read More »

ഇസ്രയേലിൽ കൃഷി പഠിക്കാൻ പോയ ബിജു കുര്യൻ മുങ്ങിയത് ബോധപൂർവ്വം; കൃഷിമന്ത്രി 

ആലപ്പുഴ: ഇസ്രയോലിൽ കൃഷി പഠിക്കാൻ പോയ ബിജു കുര്യൻ ബോധപൂർവ്വം മുങ്ങിയതെന്ന് കൃഷിമന്ത്രി പി പ്രസാദ്. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് അയാൾ ചെയ്തത്. സർക്കാരിനെ പ്രതിന്ധിയിലാക്കി. നല്ല ഉദ്ദേശത്തോടെയാണ് കർഷക സംഘത്തെ ഇസ്രയേലിലേക്ക് അയച്ചത്. സംഘം തിരിച്ചെത്തിയ ശേഷം നിയമനടപടികളെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.  കണ്ണൂർ ഇരട്ടി സ്വദേശിയാണ് ബിജു കുര്യൻ. വെള്ളിയാഴ്ച രാത്രി താമസിച്ചിരുന്ന ഹോട്ടലിൽ നിന്നാണ് ഇയാൾ മുങ്ങികയത്. 27 കർഷകരാണ് ഇസ്രായേലിലേക്ക് പോയത്. രാത്രി ഭക്ഷണം ക്രമീകരിച്ചിരുന്ന ഹോട്ടലിലേക്ക് പോകുവാനുള്ള വണ്ടിയിൽ ബിജു കയറിയിരുന്നില്ല.

ഇസ്രയേലിൽ കൃഷി പഠിക്കാൻ പോയ ബിജു കുര്യൻ മുങ്ങിയത് ബോധപൂർവ്വം; കൃഷിമന്ത്രി  Read More »

സെറിബ്രൽ രോഗം തളർത്തിയില്ല; രാഗേഷ് കൃഷ്ണൻ കുരമ്പാല സിനിമാ സംവിധായകനായി

സെറിബ്രൽ പാൾസി രോഗം ബാധിച്ച രാഗേഷ് കൃഷ്ണൻ കുരമ്പാല സിനിമാ സംവിധായകനായി അരങ്ങേറുന്നു. പന്തളം സ്വദേശി രാഗേഷ് കൃഷ്ണൻ കുരമ്പാല രചനയും സംവിധാനവും നിർവ്വഹിച്ച കളം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പന്തളത്തും പരിസരങ്ങളിലുമായി പൂർത്തിയായി. സിനി ഹൗസിൻ്റെ ബാനറിൽ നിർമ്മിച്ച കളം ,ഫാൻ്റസിയും ഡ്രാമയും മിക്സ് ചെയ്ത വ്യത്യസ്തമായ സസ്പെൻസ് ത്രില്ലർ ചിത്രമാണന്ന് രാഗേഷ് കൃഷ്ണൻ കുരമ്പാല പറയുന്നു. ഇന്ത്യയിൽ ആദ്യമായാണ് സെറിബ്രൽ പാൾസി ബാധിച്ചയാൾ സംവിധായകക്കുപ്പായം അണിയുന്നത്. 2010 – മുതൽ കലാരംഗത്ത് സജീവമായ രാഗേഷ്,

സെറിബ്രൽ രോഗം തളർത്തിയില്ല; രാഗേഷ് കൃഷ്ണൻ കുരമ്പാല സിനിമാ സംവിധായകനായി Read More »

തെളിവായി സൂക്ഷിച്ചിരുന്ന കഞ്ചാവ് എലി തിന്നെനന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: കോടതിയിൽ തെളിവായി സൂക്ഷിച്ചിരുന്ന കഞ്ചാവ് എലി തിന്നെനന്ന് പ്രോസിക്യൂഷൻ ഭാഗം. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിലാണ് ഈ വിചിത്രം സംഭവം നടന്നത്. 2016ൽ തിരുവനന്തപുരം സ്വദേശി സാബുവിനെ 125 ഗ്രാം കഞ്ചാവ് കൈവശം വച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ 100 ഗ്രം ശാസ്ത്ര പരിശോധനയ്ക്കും 25 ഗ്രാം തെളിവായി കോടതി സ്റ്റോറൂമിലും സൂക്ഷിച്ചിരുന്നു. എന്നാൽ വിചാരണയ്ക്കായി തെളിവ് വീണ്ടും പരിശോധിക്കുന്നതിനിടെയാണ് പകുതി കഞ്ചാവ് കാണാനില്ലെന്ന വിവരം മനസിലാക്കുന്നത്. ഇതെങ്ങനെ സംഭവിച്ചു എന്ന കോടതിയുടെ ചോദ്യത്തിന് ചിലപ്പോൾ

തെളിവായി സൂക്ഷിച്ചിരുന്ന കഞ്ചാവ് എലി തിന്നെനന്ന് പ്രോസിക്യൂഷൻ Read More »

മുഖ്യമന്ത്രി ആഗ്രഹിക്കുന്നത് മതങ്ങൾ തമ്മിലുള്ള സംഘർഷമാണെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ആഗ്രഹിക്കുന്നത് മതങ്ങൾ തമ്മിലുള്ള സംഘർഷമായതുകൊണ്ടാണ് അദ്ദേഹം ഹിന്ദു-മുസ്ലിം സംഘടനകളുടെ ചർച്ചക്കെതിരെ രംഗത്ത് വന്നിരിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹിന്ദുക്കളും മുസ്ലിംങ്ങളും തമ്മിലടിച്ചാലേ സി.പി.എമ്മിന് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാവുകയുള്ളൂവെന്ന് അറിയാവുന്നത് കൊണ്ടാണ് മുഖ്യമന്ത്രി ഇരുകൂട്ടരും തമ്മിലുള്ള സമന്വയത്തെയും സംവാദത്തെയും എതിർക്കുന്നത്.

മുഖ്യമന്ത്രി ആഗ്രഹിക്കുന്നത് മതങ്ങൾ തമ്മിലുള്ള സംഘർഷമാണെന്ന് കെ.സുരേന്ദ്രൻ Read More »

കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം ഗഡുക്കളാക്കിയതിൽ യൂണിയനുകൾ ആവശ്യപ്പെട്ടാൽ ചർച്ചയ്ക്ക് തയ്യാറാണ്; മന്ത്രി ആൻറണി രാജു

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം ഗഡുക്കളാക്കിയത് ന്യായീകരിച്ച് മന്ത്രി ആൻറണി രാജു. ശമ്പളം ഗഡുക്കളാക്കി നൽകുന്നതിൽ വിവാദമുണ്ടാകേണ്ട ആവശ്യമില്ല. യൂണിയനുകൾക്ക് ആശങ്കയുള്ളതായി പറഞ്ഞിട്ടില്ല. അവർക്ക് അവരുടേതായ അഭിപ്രായം പറയാം. യൂണിയനുകൾ ആവശ്യപ്പെട്ടാൽ ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി പ്രതികരിച്ചു. കെഎസ്ആർടിസിയിൽ ശമ്പളം ഗഡുക്കളായി നൽകാനുള്ള ഉത്തരവിൽ അപാകതയില്ലെന്നാണ് മന്ത്രി പറയുന്നത്. പ്രായോഗിക തീരുമാനത്തെ തള്ളിക്കളയേണ്ട ആവശ്യമില്ലെന്നും ശമ്പളം നൽകുന്നത് ടാർഗറ്റ് അടിസ്ഥാനത്തിലാവില്ലെന്നും ആൻറണി രാജു വ്യക്തമാക്കി. പുതിയ ഉത്തരവും ടാർഗറ്റ് നിർദേശവും തമ്മിൽ ബന്ധമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം ഗഡുക്കളാക്കിയതിൽ യൂണിയനുകൾ ആവശ്യപ്പെട്ടാൽ ചർച്ചയ്ക്ക് തയ്യാറാണ്; മന്ത്രി ആൻറണി രാജു Read More »

ഇടുക്കി ജില്ലയിലെ ഭൂമി പതിവ് ഓഫീസുകളുടെ തുടർച്ചാനുമതി ഉറപ്പു വരുത്തണമെന്ന് ജോയിൻ്റ് കൗൺസിൽ

കട്ടപ്പന: ഇടുക്കി ജില്ലയിലെ ഭൂമി പതിവ് ഓഫീസുകളുടെ തുടർച്ചാനുമതി ഉറപ്പു വരുത്തണമെന്ന് ജോയിൻ്റ് കൗൺസിൽ. സാമ്പത്തിക പ്രതിസന്ധി പേരിൽ ജീവനക്കാരുടെ അനുകൂല്യങ്ങൾ തടത്ത് വെയ്ക്കരുത്. ജീവനക്കാർക്ക് നൽകുവാനുള്ള ക്ഷാമബത്താ കുടിശികയും ലീവ് സലണ്ടറും എത്രയും പെട്ടെന്ന് നൽകണമെന്നും കട്ടപ്പന എസ്.എൻ.ഡി.പി ഹാളിൽ ചേർന്ന മേഖല സമ്മേളനം സർക്കരിനോട് ആവശ്യപ്പെട്ടു. ജോയിന്റ് കൗൺസിൽ കട്ടപ്പന മേഖലാ പ്രസിഡന്റ് പി.സി.ജയൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്. രാഗേഷായിരുന്നു ഉദ്ഘാടനം ചെയ്തത്. റീജ.വി.നാഥ് സ്വാഗതം

ഇടുക്കി ജില്ലയിലെ ഭൂമി പതിവ് ഓഫീസുകളുടെ തുടർച്ചാനുമതി ഉറപ്പു വരുത്തണമെന്ന് ജോയിൻ്റ് കൗൺസിൽ Read More »

ആകാശ് തില്ലങ്കേരിയെ പോലുള്ളവരുടെ വിരൽത്തുമ്പിൽ വിറയ്ക്കുന്ന പാർട്ടിയായി സി.പി.എം മാറി; വി.ഡി സതീശൻ

കണ്ണൂർ: ലൈഫ് മിഷൻ, ആകാശ് തില്ലങ്കേരി വിഷയങ്ങളെടുത്തിട്ട് സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആകാശ് തില്ലങ്കേരിയെ പോലുള്ളവരുടെ വിരൽത്തുമ്പിൽ വിറയ്ക്കുന്ന പാർട്ടിയായി, മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ലാത്ത ക്രിമിനലുകളുടെ കൂടാരമായി സിപിഎം മാറി. ക്രിമിനലുകൾക്ക് സമൂഹമാധ്യമങ്ങളിലിടം കൊടുത്തത് സിപിഎമ്മാണ്. ആ ക്രമിനലുകളിപ്പോൾ സി.പി.എമ്മിനെ നിയന്ത്രിക്കുന്ന രീതിയിലേക്കെത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആകാശിനെതിരെ എന്താണ് സി.പി.എം അന്വേഷണം നടത്താതിരിക്കുന്നതെന്നും സതീശൻ ചോദിച്ചു. ക്രിമിനലുകളെ സംരക്ഷിക്കാൻ നികുതിപ്പണത്തിൽ നിന്ന് 2 കോടി ചെലവാക്കി. ക്രിമിനലുകളെ ഉപയോഗിച്ചതിന്റെ തിക്ത ഫലമാണ് സി.പി.എം

ആകാശ് തില്ലങ്കേരിയെ പോലുള്ളവരുടെ വിരൽത്തുമ്പിൽ വിറയ്ക്കുന്ന പാർട്ടിയായി സി.പി.എം മാറി; വി.ഡി സതീശൻ Read More »

രാജ്യ വ്യാപകമായി 448 ട്രെയിനുകൾ റദ്ദാക്കി

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ ഇന്ന് രാജ്യ വ്യാപകമായി 448 ട്രെയിനുകൾ റദ്ദാക്കി. 2023 ഫ്രെബ്രുവരി 23 ശനിയാഴ്ച സർവ്വീസ് നടത്തേണ്ട 448 ട്രെയിനുകളാണ് റദ്ദാക്കിയത്. ട്രാക്കിലെ പണിയും പ്രതികൂല കാലാവസ്ഥയും കാരണമാണ് തീരുമാനം. 19 എണ്ണം വഴി തിരിച്ച് വിടുകയും 12 ട്രെയിനുകളുടെ സർവ്വീസ് പുനക്രമീകരിക്കുകയും ചെയ്തതായി റെയിൽവേ വിശദമാക്കി. കാരക്കുടി ചെന്നൈ എഗ്മോർപല്ലാവാൻ എക്സ്പ്രസ്, രാമേശ്വരം കന്യാകുമാരി കേപ്പ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, മധുര ജംഗ്ഷൻ ചെന്നൈ എഗ്മോർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, 12034 കാൺപൂർ

രാജ്യ വ്യാപകമായി 448 ട്രെയിനുകൾ റദ്ദാക്കി Read More »

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കുള്ള മത്സരം ദോഷമുണ്ടാക്കില്ലെന്ന് കെ.മുരളീധരൻ

കോഴിക്കോട്: പുതിയ അം​ഗങ്ങളെ തിരഞ്ഞെടുക്കണമെന്നുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് മത്സരിക്കാൻ ആരും ഇതുവരെ എത്തിയിട്ടില്ലെന്ന് കെ.മുരളീധരൻ എംപി. മത്സരം ദോഷമുണ്ടാക്കില്ല. മറ്റ് സംസ്ഥാനങ്ങളിൽ മത്സരങ്ങൾ നടന്നിരുന്നു. മത്സരം പാർട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കില്ലെന്നും മത്സരത്തിന്റെ പേരിൽ തർക്കത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചതിനാൽ ജനം പുറത്ത് ഇറങ്ങിയാൽ ജയിലിൽ പോകേണ്ടി വരുമെന്ന അവസ്ഥയാണെന്ന് പരിഹസിച്ചു. കെ കരുണാകരൻ പൈലറ്റ് വാഹനം ഉപയോഗിച്ചപ്പോൾ പുകിലുണ്ടാക്കിയവരാണ് വാഹന വ്യുഹത്തിന് നടുക്ക് പോകുന്നതെന്നും കെ.മുരളീധരൻ കുറ്റപ്പെടുത്തി.

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കുള്ള മത്സരം ദോഷമുണ്ടാക്കില്ലെന്ന് കെ.മുരളീധരൻ Read More »

സംസ്ഥാനത്തെ 19 എംഎൽഎമാർക്ക് താമസ സ്ഥലമില്ല

തിരുവനന്തപുരം: പമ്പ ബ്ലോക്ക് കെട്ടിടം പൊളിച്ചതോടെ തലസ്ഥാനത്ത് താമസിയ്ക്കാൻ ഇടമില്ലാതെ സംസ്ഥാനത്തെ 19 എംഎൽഎമാർ. പകരം സ്ഥലം കണ്ടെത്താൻ നിയമസഭാ സെക്രട്ടറിയേറ്റ് പരസ്യം നൽകി. 50 വർഷത്തോളം പഴക്കമുള്ള എം.എൽ.എ ഹോസ്റ്റലിന്റെ പമ്പ ബ്ലോക്ക് ബലക്ഷയത്തെ തുടർന്നാണ് ഇടിച്ചു നിരത്തിയത്. 11 നിലയിൽ പകരം കെട്ടിടം നിർമ്മിക്കും. ഇതിന്റെ നിർമ്മാണം പൂർത്തിയാക്കാൻ രണ്ടര വർഷമെങ്കിലും കാക്കണം. പമ്പ ബ്ലോക്ക് കെട്ടിടം ഇടിച്ചതിന് പിന്നാലെ മറ്റൊരു ഫ്ലാറ്റ് കണ്ടെത്തിയെങ്കിലും കഷ്ടകാലം പിന്നാലെയെത്തി. കരമന – മേലറന്നൂർ റോഡിലുള്ള സ്വകാര്യ

സംസ്ഥാനത്തെ 19 എംഎൽഎമാർക്ക് താമസ സ്ഥലമില്ല Read More »

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധ സാധ്യത; യൂത്ത് കോൺഗ്രസ് നേതാവ് കരുതൽ തടങ്കലിൽ

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ.കെ ഷാനിബിനെ പാലക്കാട് ചാലിശേരിയിൽകരുതൽ തടങ്കലിലാക്കി. സംസ്ഥാനതല തദ്ദേശദിനാഘോഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്. ഇതിനു മുന്നോടിയായാണ് പൊലീസിൻറെ ജാഗ്രത നീക്കം. കൂടുതൽ പ്രവർത്തകരെ തേടി പൊലീസ് എത്തുന്നതായി യൂത്ത് കോൺഗ്രസ് നേതൃത്വം ആരോപിച്ചു.

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധ സാധ്യത; യൂത്ത് കോൺഗ്രസ് നേതാവ് കരുതൽ തടങ്കലിൽ Read More »

സുരക്ഷിത യാത്ര; സ്വകാ​​​​ര്യ ബ​​​​സു​​​​ക​​​​ളി​​​​ൽ ര​​​​ണ്ടു വീ​​​​തം ക്ലോ​​​​സ്ഡ് സ​​​​ർ​​​​ക്യൂ​​​​ട്ട് ക്യാ​​​​മ​​​​റ​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കും

സ്വകാ​​​​ര്യ ബ​​​​സു​​​​ക​​​​ളു​​​​ടെ മ​​​​ത്സ​​​​ര​​​​യോ​​​​ട്ട​​​​വും മ​​​​റ്റു പ​​​​ല​​​​വി​​​​ധ നി​​​​യ​​​​മ​​​​ലം​​​​ഘ​​​​ന​​​​ങ്ങ​​​​ളും തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി ച​​​​ർ​​​​ച്ച​​​​യാ​​​​കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ബ​​​​സു​​​​ക​​​​ളി​​​​ൽ നി​​​​രീ​​​​ക്ഷ​​​​ണ ക്യാ​​​​മ​​​​റ​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തു​​​​ൾ​​​​പ്പെ​​​​ടെ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​​ക്ക് ഗ​​​​താ​​​​ഗ​​​​ത വ​​​​കു​​​​പ്പ് മു​​​​ൻ​​​​കൈ എ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ൾ വ​​​​ർ​​​​ധി​​​​ക്കു​​​​ന്ന​​​​ത​​​​ട​​​​ക്കം വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ ച​​​​ർ​​​​ച്ച ചെ​​​​യ്യാ​​​​ൻ കൊ​​​​ച്ചി​​​​യി​​​​ൽ ഗ​​​​താ​​​​ഗ​​​​ത മ​​​​ന്ത്രി ആ​​​​ൻറ​​​​ണി രാ​​​​ജു വി​​​​ളി​​​​ച്ചു ചേ​​​​ർ​​​​ത്ത യോ​​​​ഗ​​​​ത്തി​​​​ലാ​​​​ണ് ബ​​​​സു​​​​ക​​​​ളി​​​​ൽ ര​​​​ണ്ടു വീ​​​​തം ക്ലോ​​​​സ്ഡ് സ​​​​ർ​​​​ക്യൂ​​​​ട്ട് ക്യാ​​​​മ​​​​റ​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നു തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്. ബ​​​​സി​​​​ൽ നി​​​​ന്നു റോ​​​​ഡും ബ​​​​സി​​​​ൻറെ ഉ​​​​ൾ​​​​വ​​​​ശ​​​​വും കാ​​​​ണ​​​​ത്ത​​​​ക്ക വി​​​​ധ​​​​മാ​​​​ണു ക്യാ​​​​മ​​​​റ​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കേ​​​​ണ്ട​​​​ത്. ഈ ​​​​മാ​​​​സം ഇ​​​​രു​​​​പ​​​​ത്തെ​​​​ട്ടി​​​​ന​​​​കം ഇ​​​​തു ന​​​​ട​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണു നി​​​​ർ​​​​ദേ​​​​ശം. ഇ​​​​തി​​​​നു

സുരക്ഷിത യാത്ര; സ്വകാ​​​​ര്യ ബ​​​​സു​​​​ക​​​​ളി​​​​ൽ ര​​​​ണ്ടു വീ​​​​തം ക്ലോ​​​​സ്ഡ് സ​​​​ർ​​​​ക്യൂ​​​​ട്ട് ക്യാ​​​​മ​​​​റ​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കും Read More »