Timely news thodupuzha

logo

സംസ്ഥാനത്തെ 19 എംഎൽഎമാർക്ക് താമസ സ്ഥലമില്ല

തിരുവനന്തപുരം: പമ്പ ബ്ലോക്ക് കെട്ടിടം പൊളിച്ചതോടെ തലസ്ഥാനത്ത് താമസിയ്ക്കാൻ ഇടമില്ലാതെ സംസ്ഥാനത്തെ 19 എംഎൽഎമാർ. പകരം സ്ഥലം കണ്ടെത്താൻ നിയമസഭാ സെക്രട്ടറിയേറ്റ് പരസ്യം നൽകി. 50 വർഷത്തോളം പഴക്കമുള്ള എം.എൽ.എ ഹോസ്റ്റലിന്റെ പമ്പ ബ്ലോക്ക് ബലക്ഷയത്തെ തുടർന്നാണ് ഇടിച്ചു നിരത്തിയത്. 11 നിലയിൽ പകരം കെട്ടിടം നിർമ്മിക്കും. ഇതിന്റെ നിർമ്മാണം പൂർത്തിയാക്കാൻ രണ്ടര വർഷമെങ്കിലും കാക്കണം.

പമ്പ ബ്ലോക്ക് കെട്ടിടം ഇടിച്ചതിന് പിന്നാലെ മറ്റൊരു ഫ്ലാറ്റ് കണ്ടെത്തിയെങ്കിലും കഷ്ടകാലം പിന്നാലെയെത്തി. കരമന – മേലറന്നൂർ റോഡിലുള്ള സ്വകാര്യ ഫ്ലാറ്റിലാണ് എംഎൽഎമാർക്ക് പകരം താമസ സൗകര്യം ഒരുക്കിയിരുന്നത്. എംഎൽഎമാർ ഇവിടെ താമസം ആരംഭിച്ച് മാസങ്ങൾക്കുള്ളിൽ റെയിൽവേ മേൽപ്പാലത്തിന്റെ പണി തുടങ്ങി. ഇതിനായി ഈ ഫ്ലാറ്റ് കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയ ഇടിച്ചു. ഇതോടെ എംഎഎൽമാർക്ക് ഇവിടെ നിന്നു കുടിയിറങ്ങേണ്ടിവന്നു. പിന്നീട് എംഎൽഎ ഹോസ്റ്റലിലെ നിള ബ്ലോക്കിന് മുകളിൽ ഷെഡ് ഒരുക്കി താത്കാലിക താമസ സൗകര്യം നിയമസഭാ സെക്രട്ടേറിയേറ്റ് ഒരുക്കി. ഇവിടെ കാണാൻ എത്തുന്ന ഒരാൾക്ക് കസേരയിട്ടു കൊടുക്കാൻ പോലും സ്ഥലമില്ലാത്ത സ്ഥിതിയാണ്.

Leave a Comment

Your email address will not be published. Required fields are marked *