പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ.കെ ഷാനിബിനെ പാലക്കാട് ചാലിശേരിയിൽകരുതൽ തടങ്കലിലാക്കി. സംസ്ഥാനതല തദ്ദേശദിനാഘോഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്.
ഇതിനു മുന്നോടിയായാണ് പൊലീസിൻറെ ജാഗ്രത നീക്കം. കൂടുതൽ പ്രവർത്തകരെ തേടി പൊലീസ് എത്തുന്നതായി യൂത്ത് കോൺഗ്രസ് നേതൃത്വം ആരോപിച്ചു.