Timely news thodupuzha

logo

അതിർത്തിയിൽ വീണ്ടും ഭൂചലനം; തുർക്കിയിലെ ദുരന്തനിവാരണ സേന സ്ഥലത്തെത്തി

അങ്കാറ: തുർക്കി- സിറിയ അതിർത്തിയിൽ വീണ്ടും ഭൂചലനം. റിക്‌ടർ സ്കെയിലിൽ 6.4 തീവ്രത അടയാളപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. 3 പേർ മരണപ്പെടുകയും 200 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ടാഴ്ച മുൻപ് ദുരന്തമുണ്ടായ സ്ഥലത്താണ് വീണ്ടും ഭൂകമ്പമുണ്ടായത്. തുർക്കിയിലെ ദുരന്തനിവാരണ സേന സ്ഥലത്തെത്തി. ഹതായ് പ്രവിശ്യയിൽ 2 കിലോമീറ്റർ ആഴത്തിൽവരെ പ്രകമ്പനം അനുഭവപ്പെട്ടെന്ന് യൂറോപ്യൻ മെഡിറ്റേറിയൻ സീസ്മോളജിക്കൽ സെൻറർ അറിയിച്ചു.

പ്രാദേശിക സമയം ഏട്ടരയോടെയായിരുന്നു സംഭവം. ശക്തിയേറിയ ഭൂചലനമാണ് ഉണ്ടായതെന്നും കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായെന്നും വാർത്ത ഏജൻസികൾ റഇപ്പോർട്ട് ചെയ്തു. ഫെബ്രുവരി 6 ന് ഉണ്ടായ ഭൂകമ്പത്തിൽ ഏകദേശം 47,000 പേരാണു മരിച്ചത്. 10 ലക്ഷത്തോളം ആളുകൾ ഭവനരഹിതരായി.

Leave a Comment

Your email address will not be published. Required fields are marked *