ചെന്നൈ: തെങ്കാശിയിൽ റെയിൽവേ ജീവനക്കാരിക്കു നേരെ ലൈംഗിക അതിക്രം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലം പത്താനാപുരം സ്വദേശി അനീഷാണ് കുറ്റവാളി. 28-കാരനായ ഇയാളെ ചെങ്കോട്ടയിൽ വച്ചായിരുന്നു പിടികൂടിയത്. ഇയാൾ തങ്കാശിയിൽ പെയിൻറിങ് തൊഴിലാളിയായിരുന്നു. വ്യാഴാഴ്ച രാതി 8നും 9നും ഇടയിലായിരുന്നു സംഭവം നടന്നത്. കൊല്ലം കുന്നിക്കോട് സ്റ്റേഷൻ പരിധിയിലും ഇയാൾക്കെതിരെ സമാന രീതിയിൽ കേസ് നിലവിലുണ്ടെന്ന് റെയിൽവേ പൊലീസ് വ്യക്തമാക്കി. ഗാർഡ് റൂമിൽ ഫോൺ ചെയ്യുന്നതിനിടെ അക്രമി മുറിയിലേക്ക് അതിക്രമിച്ച് കയറി യുവതിയെ ഉപദ്രവിക്കുകയായിരുന്നു.