ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ ഇന്ന് രാജ്യ വ്യാപകമായി 448 ട്രെയിനുകൾ റദ്ദാക്കി. 2023 ഫ്രെബ്രുവരി 23 ശനിയാഴ്ച സർവ്വീസ് നടത്തേണ്ട 448 ട്രെയിനുകളാണ് റദ്ദാക്കിയത്. ട്രാക്കിലെ പണിയും പ്രതികൂല കാലാവസ്ഥയും കാരണമാണ് തീരുമാനം.
19 എണ്ണം വഴി തിരിച്ച് വിടുകയും 12 ട്രെയിനുകളുടെ സർവ്വീസ് പുനക്രമീകരിക്കുകയും ചെയ്തതായി റെയിൽവേ വിശദമാക്കി. കാരക്കുടി ചെന്നൈ എഗ്മോർപല്ലാവാൻ എക്സ്പ്രസ്, രാമേശ്വരം കന്യാകുമാരി കേപ്പ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, മധുര ജംഗ്ഷൻ ചെന്നൈ എഗ്മോർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, 12034 കാൺപൂർ സെൻട്രൽ ശതാബ്ദി എക്സ്പ്രസ്, 14006 ലിച്ച്ഛാവി എക്സ്പ്രസ്, നിസാമുദ്ദീൻ എറണാകുളം ഡുറൻറോ എക്സ്പ്രസ് തുടങ്ങിയ സർവ്വീസുകളുൾപ്പെടെയാണ് റദ്ദാക്കിയത്.