Timely news thodupuzha

logo

കോൺഗ്രസ് പ്രവർത്തക സമിതിയിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും സ്ഥിരാംഗത്വം?

ന്യൂഡൽഹി: സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും കോൺഗ്രസ് പ്രവർത്തക സമിതിയിൽ സ്ഥിരാംഗത്വം നൽകുന്നത് സംബന്ധിച്ച് ഭരണഘടന സമിതിയിൽ ഏകാഭിപ്രായം. മുൻ പ്രധാനമന്ത്രിയെന്ന ആനുകൂല്യത്തിൽ മൻമോഹൻ സിംഗിനും സ്ഥിരാംഗത്വം നൽകുവാൻ തീരുമാനമായി. നിർദ്ദേശം സ്റ്റിയറിംഗ് കമ്മിറ്റിയിൽ വയ്ക്കും. അതേസമയം, തെലങ്കാന പി.സി.സി പ്രവർത്തക സമിതിയിൽ പ്രാതിനിധ്യം ആവശ്യപ്പെട്ടു. പത്ത് വർഷമായി പരിഗണിക്കുന്നില്ലെന്നാണ് തെലങ്കാന പി.സി.സിയുടെ പരാതി. കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നാൽ മത്സരിക്കുനെന്ന് പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നാമനിർദ്ദേശം ചെയ്താൽ വേണ്ടെന്ന് പറയില്ലെന്നായിരുന്നു ശശി തരൂരിന്റെർ പ്രതികരണം.

25 വർഷത്തിന് ശേഷം കോൺഗ്രസ് പ്രവർത്തകസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമോയെന്നതാണ് പ്ലീനറി സമ്മേളനത്തിൻറെ ഹൈലൈറ്റ്. ഇതുവരെ തുടർന്ന് വരുന്ന നാമനിർദ്ദേശ രീതി വേണ്ടെന്ന അഭിപ്രായം കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചർച്ചകളിൽ പ്രിയങ്ക ഗാന്ധി ഉയർത്തി പിടിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടന്നാൽ മത്സരിക്കുമെന്നും ഗാന്ധി കുടംബത്തിൻറെ പേരിൽ നോമിനേറ്റ് ചെയ്യപ്പെടേണ്ടെന്നുമാണ് പ്രിയങ്കയുടെ നിലപാട്. പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കട്ടെയെന്ന് രാഹുൽ ഗാന്ധിയും വ്യക്തമാക്കിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *