Timely news thodupuzha

logo

ആകാശ് തില്ലങ്കേരിയെ പോലുള്ളവരുടെ വിരൽത്തുമ്പിൽ വിറയ്ക്കുന്ന പാർട്ടിയായി സി.പി.എം മാറി; വി.ഡി സതീശൻ

കണ്ണൂർ: ലൈഫ് മിഷൻ, ആകാശ് തില്ലങ്കേരി വിഷയങ്ങളെടുത്തിട്ട് സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആകാശ് തില്ലങ്കേരിയെ പോലുള്ളവരുടെ വിരൽത്തുമ്പിൽ വിറയ്ക്കുന്ന പാർട്ടിയായി, മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ലാത്ത ക്രിമിനലുകളുടെ കൂടാരമായി സിപിഎം മാറി. ക്രിമിനലുകൾക്ക് സമൂഹമാധ്യമങ്ങളിലിടം കൊടുത്തത് സിപിഎമ്മാണ്.

ആ ക്രമിനലുകളിപ്പോൾ സി.പി.എമ്മിനെ നിയന്ത്രിക്കുന്ന രീതിയിലേക്കെത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആകാശിനെതിരെ എന്താണ് സി.പി.എം അന്വേഷണം നടത്താതിരിക്കുന്നതെന്നും സതീശൻ ചോദിച്ചു. ക്രിമിനലുകളെ സംരക്ഷിക്കാൻ നികുതിപ്പണത്തിൽ നിന്ന് 2 കോടി ചെലവാക്കി. ക്രിമിനലുകളെ ഉപയോഗിച്ചതിന്റെ തിക്ത ഫലമാണ് സി.പി.എം അനുഭവിക്കുന്നത്. ക്രിമിനലുകൾ പാർട്ടിയെ ബ്ലാക്ക് മെയിൽ ചെയ്യുന്ന അപകടകരമായ സ്ഥിതിയിലേക്ക് എത്തി. ഇപ്പോൾ എല്ലാ ക്രിമിനലുകൾക്കും പ്രവർത്തനങ്ങൾക്കും കുടപിടിച്ച് കൊടുക്കേണ്ട ഗതികേടിലാണ് സിപിഎമ്മെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *