റായ്പൂർ: വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടർന്ന 16കാരിയെ കത്തികൊണ്ട് ആക്രമിച്ച ശേഷം മുടിയിൽ പിടിച്ച് റോഡിലൂടെ വലിച്ചിഴച്ച് 47 കാരന്‍. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി ഓംകാർ തിവാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു.
ശനിയാഴ്ച വൈകീട്ട് പ്രതി പെൺകുട്ടിയുടെ തലമുടിയിൽ പിടിച്ച് റോഡിലൂടെ വലിച്ചിഴയ്ക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. മറുകയ്യിൽ ഇയാൾ കത്തി പിടിച്ചിരിക്കുന്നതും കാണാം. വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യപകമായ പ്രചരിച്ചതോടെയാണ് പൊലീസ് അന്വേഷം ആരംച്ചത്.