Timely news thodupuzha

logo

ചിന്തകളും വികാരങ്ങളും അനുഭവങ്ങളും മാതൃഭാഷയില്‍ പ്രകാശനം ചെയ്യുമ്പോഴാണ് അത് സമ്പൂര്‍ണവും സമഗ്രവുമാകുന്നത്; മുഖ്യമന്ത്രി

തിരുവനന്തപുരം: അന്താരാഷ്‌ട്ര മാതൃഭാഷാ ദിനത്തില്‍ ഫെയ്സ്ബുക്ക് കുറിപ്പ് പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിന്തകളും വികാരങ്ങളും അനുഭവങ്ങളും മാതൃഭാഷയില്‍ പ്രകാശനം ചെയ്യുമ്പോഴാണ് അത് സമ്പൂര്‍ണവും സമഗ്രവുമാകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ നിന്നും:‘ഇന്ന് അന്താരാഷ്‌ട്ര മാതൃഭാഷാ ദിനത്തില്‍ ലോകമെമ്പാടും നിലനില്‍ക്കുന്ന ഭാഷകളുടെ സമ്പന്നമായ വൈവിധ്യത്തെ നമുക്ക് ആഘോഷിക്കാം. മാതൃഭാഷ കേവലം ആശയവിനിമയത്തിനുള്ള ഉപാധിയല്ല; അത് നമ്മുടെ സാംസ്‌കാരത്തിന്റെ അടിത്തറ കൂടിയാണ്. നമ്മുടെ ചിന്തകളും വികാരങ്ങളും അനുഭവങ്ങളും മാതൃഭാഷയില്‍ പ്രകാശനം ചെയ്യുമ്പോഴാണ് അത് സമ്പൂര്‍ണവും സമഗ്രവുമാകുന്നത്.

മാതൃഭാഷയെ സംരക്ഷിക്കാനും അതിനെ ആധുനികവല്‍ക്കരിച്ച് വിപുലപ്പെടുത്താനും നിരന്തരമായ പരിശ്രമം വേണ്ടതുണ്ട്. അതിലൂടെ സംരക്ഷിക്കപ്പെടുന്നത് നൂറ്റാണ്ടുകളുടെ സാംസ്‌കാരിക പൈതൃകവും അറിവുമാണ്. മാതൃഭാഷയുടെ സമൃദ്ധിയും സൗന്ദര്യവും ആസ്വദിക്കാന്‍ ഭാവി തലമുറയ്‌ക്കുകൂടി കഴിയുമെന്ന് ഉറപ്പാക്കിക്കൊണ്ടും ലോകത്തിലെ ഭാഷാ വൈവിധ്യത്തെ അംഗീകരിച്ചുകൊണ്ടും ഈ ദിനം അര്‍ത്ഥപൂര്‍ണ്ണമായ രീതിയില്‍ നമുക്ക് ആചരിക്കാം. ഈ ദിനത്തില്‍ മാതൃഭാഷയെ സംരക്ഷിക്കാനായി പോരാടിയ ധീരരെ ആദരിക്കുകയും ആ ചരിത്രം സ്മരിക്കുകയും ചെയ്യാം. ഏവര്‍ക്കും അന്താരാഷ്‌ട്ര മാതൃഭാഷാ ദിനാശംസകള്‍’

Leave a Comment

Your email address will not be published. Required fields are marked *