കോഴിക്കോട്: മുഖ്യമന്ത്രിയുടെ സുരക്ഷയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പ്രതിഷേധിക്കുന്ന കെ.എസ്‍.യു പ്രവർത്തകരെയോർത്ത് അഭിമാനമാണ്. മുഖ്യമന്ത്രി ഭീരുവാണെന്ന് സ്വയം വിളിച്ചുപറയുന്നു. രണ്ട് കുട്ടികൾ കരിങ്കൊടി കാട്ടുമ്പോൾ മുഖ്യമന്ത്രി ഓടിയോളിക്കുകയാണ്. സർക്കാർ ചില കാര്യങ്ങൾ മറച്ചു വെക്കാനാണ് ശ്രമിക്കുന്നത്.
സത്യാഗ്രഹ സമരത്തിൽ നിന്നും ആത്മഹത്യാ സ്‌ക്വാഡ് നടത്തുന്ന സമരമെന്ന് സി.പി.എം തന്നെ പറയേണ്ടി വന്നല്ലോവെന്ന് സതീശൻ ചോദിച്ചു. ജനകീയ സമരം കാണുമ്പോൾ അവരെ ആത്മഹത്യാ സ്വാഡെന്നാണ് പാർട്ടി സെക്രട്ടറി വിളിക്കുന്നത്. എന്നാൽ, പ്രതിഷേധിക്കുന്ന കെഎസ്‍യു പ്രവർത്തകരെയോർത്ത് അഭിമാനമാണെന്നും സമരം ശക്തിപ്പെടുത്തുമെന്നും നിലപാടറിയിച്ചു. സി.പി.എമ്മിന്റെ പ്രതിരോധ ജാഥയെന്ന പേര് ആ ജാഥയ്ക്ക് യോജിക്കുമെന്നും എല്ലാ തരത്തിലും പ്രതിരോധത്തിലാണ് സി.പി.എമ്മെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറ്റൊരു ആക്ഷേപം. കാസർകോട് മുതൽ തിരുവനന്തപുരം വരെ കരിങ്കൊടി കാണാൻ ഭാഗ്യം കിട്ടിയ മുഖ്യമന്ത്രി പിണറായി ആണെന്നും അദ്ദേഹം ഞങ്ങളെ പരിഹസിച്ചത് കൊണ്ടാണ് സമരം ഇത്ര ശക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.