Timely news thodupuzha

logo

കേരളത്തിൽ നിന്നും ഇസ്രായേലിൽ പോയ 26 കർഷകർ തിരിച്ചെത്തി

കൊച്ചി: പുലർച്ചെ മൂന്ന് മണിയോടെ കേരളത്തിൽ നിന്നും ഇസ്രായേലിൽ പോയ 26 കർഷകർ കൊച്ചിയിൽ തിരിച്ചെത്തി. ഇക്കൂട്ടത്തിലുണ്ടായിരുന്ന കണ്ണൂർ സ്വദേശി ബിജു കുര്യനെ വ്യാഴാഴ്ച ഭക്ഷണത്തിന് ശേഷമാണ് കാണാതായതെന്ന് മടങ്ങിയെത്തിയവർ പറഞ്ഞു. തലവേദനക്ക് മരുന്ന് വാങ്ങണമെന്ന് പറഞ്ഞാണ് ബിജു പുറത്തിറങ്ങിയത്. ഇസ്രായേൽ പൊലീസ് അന്വേഷണം തുടങ്ങിയെന്നും സംഘാംഗങ്ങൾ അറിയിച്ചു.

കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി അശോകിൻറെ നേതൃത്വത്തിൽ 27 കർഷകരാണ് ആധുനിക കൃഷി രീതികൾ നേരിട്ട് കണ്ട് പഠിക്കാൻ ഈ മാസം 12 ന് ഇസ്രായേലിലേക്ക് പോയതെന്ന് അവർ വ്യക്തമാക്കി. ഇവരിൽ കണ്ണൂർ സ്വദേശിയായ ബിജു കുര്യൻ(48) വ്യാഴാഴ്ച്ച സംഘത്തിൽ നിന്നും മുങ്ങിയ ശേഷം വീട്ടിലേക്ക് വിളിച്ച് താൻ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് ബിജു കുര്യനില്ലാതെ കർഷക സംഘം മടങ്ങിയത്. ബിജുവിൻറെ വിസയ്ക്ക് മെയ് 8 വരെ കാലാവധിയുണ്ടെങ്കിലും സംഘത്തിൽ നിന്ന് മുങ്ങിയതിനെതിരെ സർക്കാർ നിയമ നടപടികളുമായി മുന്നോട്ട് നീങ്ങും.

Leave a Comment

Your email address will not be published. Required fields are marked *