ഇന്ധനസെസ്; ധനമന്ത്രിയുടെ തീരുമാനം ഇന്നറിയാം
തിരുവനന്തപുരം: ഇന്ധനസെസിൽ കുറവുണ്ടാകുമോ എന്നതിൽ ധനമന്ത്രിയുടെ തീരുമാനം ഇന്നറിയാം. ബജറ്റിൽ പ്രഖ്യാപിച്ച 2 രൂപ സെസ് 1 രൂപയായി കുറയ്ക്കണമെന്നായിരുന്നു ആദ്യ ചർച്ച. എന്നാൽ എൽഡിഎഫിൽ തന്നെ ഇക്കാര്യത്തിൽ രണ്ടഭിപ്രായമാണ് ഇപ്പോൾ ഉള്ളത്. സെസ് കുറയ്ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ എം എൽ എ മാർ നിയമസഭ കവാടത്തിൽ സത്യഗ്രഹം നടത്തുന്ന സാഹചര്യത്തിൽ സെസ് കുറച്ചാൽ ക്രെഡിറ്റ് പ്രതിപക്ഷത്തിനു കിട്ടും എന്ന രീതിയിലാണ് ഇടതു മുന്നണിയിലെ ചർച്ച. സെസ് കുറയ്ക്കുന്നതിനെ ധനവകുപ്പ് ശക്തമായി എതിർക്കുന്നുണ്ട്. ബജറ്റിന്മേലുള്ള പൊതു ചർച്ചയുടെ
ഇന്ധനസെസ്; ധനമന്ത്രിയുടെ തീരുമാനം ഇന്നറിയാം Read More »










































