Timely news thodupuzha

Author name: timely news

ഒഡിശയിൽ ഭാര്യയെ തിരിച്ചുകിട്ടാൻ നരബലി നടത്തി, ഗ്രാമവാസിയെ കൊലപ്പെടുത്തി പൂജാമുറിയിൽ തല കുഴിച്ചിട്ട് ക്രൂരത

ഭുവനേശ്വർ: ഒഡിശയിലെ ബോലാംഗിർ ജില്ലയിൽ അന്ധവിശ്വാസത്തിന്‍റെ ഭാഗമായി ഒരാളെ തലയറുത്ത് കൊലപ്പെടുത്തി തല പൂജാമുറിയിൽ കുഴിച്ചിട്ടു. ഭാര്യയെ തിരിച്ചുകിട്ടുന്നതിനായാണ് പ്രതി കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ടെബദമുണ്ട ഗ്രാമവാസിയായ സന്തോഷ് ഖാർസെൽ (45) എന്നയാളെ ഓഗസ്റ്റ് 18 മുതൽ കാണാതായിരുന്നു. തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച ബഗഡ ഗ്രാമത്തിലെ കുളത്തിൽനിന്ന് തലയറുത്ത നിലയിലുള്ള മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഖാർസെലിനെ അവസാനമായി കണ്ടത് സത്രുഘ്ന സാഹു എന്നയാൾക്കൊപ്പമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് സാഹുവിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ

ഒഡിശയിൽ ഭാര്യയെ തിരിച്ചുകിട്ടാൻ നരബലി നടത്തി, ഗ്രാമവാസിയെ കൊലപ്പെടുത്തി പൂജാമുറിയിൽ തല കുഴിച്ചിട്ട് ക്രൂരത Read More »

ഭീകരാക്രമണ കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് കശ്മീരിൽ എൻ.ഐ.എ റെയ്ഡ്

ശ്രീനഗർ: ഭീകരാക്രമണ കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ നാഷണൽ ഇൻ‌വെസ്റ്റിഗേഷൻ ഏജൻസിയുടെ (എൻ.ഐ.എ) റെയ്ഡ്. അനന്തനാഗ് ജില്ലയിലെ ബിജബേഹര, ദൂരു എന്നീ രണ്ടിടങ്ങളിലാണ് ശനിയാഴ്ച രാവിലെ റെയ്ഡ് നടക്കുന്നത്. പ്രദേശത്തെ രണ്ട് വീടുകളിലാണ് റെയ്ഡ് നടത്താൻ എൻ.ഐ.എ ഉദ്യോഗസ്ഥർ എത്തിയത്. ജമ്മു കശ്മീർ പൊലീസും ഒപ്പമുണ്ടായിരുന്നു. റെയ്ഡ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ഭീകരാക്രമണ കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് കശ്മീരിൽ എൻ.ഐ.എ റെയ്ഡ് Read More »

ജമ്മുകാശ്മീരിൽ പ്രധാന അധ്യാപകൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പെൺകുട്ടി ഗർഭച്ഛിദ്രത്തിനിടെ മരിച്ചു

ജമ്മു: കിഷ്ത്വാർ ജില്ലയിലെ സർക്കാർ സ്കൂളിൽ പ്രധാനാധ്യാപകൻ പ്രായപൂർത്തിയാകാത്ത ആദിവാസി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി. ഏഴാം മാസത്തിൽ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ച് വിധേയയാക്കിയതിനെ തുടർന്ന് പെൺകുട്ടി മരിച്ചു. പ്രദേശത്ത് വ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്. പെൺകുട്ടിയെ ഗർഭച്ഛിദ്രത്തിനും പ്രസവത്തിനുമായി വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയ പ്രധാനാധ്യാപകനെയും ഇയാളുടെ സഹോദരനെയും പൊലീസ് അറസ്റ്റു ചെയ്തു. വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. പ്രധാനാധ്യാപകനെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ആഴ്ചയാണ് കടുത്ത വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുന്നത്. ഗർഭിണിയാണെന്ന് വ്യക്തമായതോടെ പെൺകുട്ടി പ്രധാന അധ്യാപകന്‍റെ പേരു

ജമ്മുകാശ്മീരിൽ പ്രധാന അധ്യാപകൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പെൺകുട്ടി ഗർഭച്ഛിദ്രത്തിനിടെ മരിച്ചു Read More »

ഷാർജയിലേക്ക് സ്ഥിരം ചരക്ക് വിമാന സർവീസ് ആരംഭിച്ച് സിയാൽ

കൊച്ചി: കൊച്ചിയിൽ നിന്ന് ഷാർജയിലേക്ക് ഇൻഡിഗോ കാർഗോയുടെ (IndiGo CarGo) പ്രത്യേക ചരക്ക് വിമാന സർവീസ് ആരംഭിച്ചതോടെ, കേരളവും ഗൾഫ് മേഖലയും തമ്മിൽ അധിക ചരക്ക് ഗതാഗത സൗകര്യം നിലവിൽ വന്നു. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) ആണ് ഈ പുതിയ സേവനം ലഭ്യമാക്കുന്നത്. ഇൻഡിഗോ കാർഗോയുടെ എയർബസ് A321 ചരക്ക് വിമാനം ഇപ്പോൾ കൊച്ചി-ഷാർജ റൂട്ടിൽ സർവീസ് നടത്തുന്നു. തുടക്കത്തിൽ ആഴ്ചയിലൊരിക്കൽ പ്രവർത്തിക്കുന്ന ഈ സർവീസ് പിന്നീട് ആഴ്ചയിൽ മൂന്ന് തവണയായി വർദ്ധിപ്പിക്കാൻ പദ്ധതിയുണ്ട്.

ഷാർജയിലേക്ക് സ്ഥിരം ചരക്ക് വിമാന സർവീസ് ആരംഭിച്ച് സിയാൽ Read More »

കുട്ടി കുറ്റവാളി ഓബ്സർവേഷൻ ഹോമിലേക്ക്

തൊടുപുഴ: ഗ്രിൻഡീസ് ടെക്നോളജി എന്ന സ്ഥാപനത്തിലെ വിദ്യാർത്ഥി സഹപാഠികൾ ലഹരി ഉപയോഗിക്കുന്ന വിവരം അദ്ധ്യാപകനോട് പറഞ്ഞു എന്നാരോപിച്ചു വിദ്യാർത്ഥിയെ മർദിക്കുകയും അയാളുടെ വൃക്ഷണം തകർക്കുകയും ചെയ്ത കേസിൽ കുറ്റാരോപിതനായ പ്രായപൂർത്തിയാകാത്ത ആളെ ഓബ്സർവേഷൻ ഹോമിലേക്ക് അയച്ചു കൊണ്ട് തൊടുപുഴ ജൂവനിൽ ജസ്റ്റിസ് ബോഡ് ഉത്തരവായി നേരത്തെ താൽക്കാലിക ജാമ്യം നേടിയ ഇയാൾ ജാമ്യം ലഭിച് ചശേഷം ഇൻസ്റ്റാഗ്രാം വഴി പീഡിപ്പിക്കപ്പെട്ട കുട്ടിയെ ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കയും ചെയ്ത വിവരം പരാതിക്കാരന്റെ അഭിഭാഷകൻ ബോർഡിന്റെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് ബോർഡിന്റെ

കുട്ടി കുറ്റവാളി ഓബ്സർവേഷൻ ഹോമിലേക്ക് Read More »

കരിമണ്ണൂരിൽ ഓണസമ്മാനമായി ‘വാട്ടർ തീം പാർക്ക്’; വികസന വിസ്മയം കണ്ട് നാട്ടുകാർക്ക് മതിമറന്ന സന്തോഷം, പൈപ്പ് പൊട്ടി വെള്ളം പാഴായിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ

കരിമണ്ണൂർ: തൊടുപുഴയുടെ ഹൃദയഭൂമിയായ കരിമണ്ണൂരിൽ ഇത്തവണ ഓണാഘോഷം അല്പം നേരത്തെ എത്തി. കരിമണ്ണൂർ FHCക്ക് സമീപം, സെൻ്റ് ജോസഫ്സ് ഹൈസ്കൂളിന് മുൻപിലായി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അരങ്ങേറുന്ന ‘ജലവിസ്മയം’ കാണാൻ നാടിൻ്റെ നാനാഭാഗത്തുനിന്നും ജനങ്ങൾ ഒഴുകിയെത്തുകയാണ്.കേരള വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ റോഡിൽ പുതിയൊരു ‘വാട്ടർ തീം അമ്യൂസ്മെൻ്റ് പാർക്ക്’ തുടങ്ങുന്നതിൻ്റെ ഭാഗമായുള്ള ട്രയൽ റൺ ആണ് ഇതെന്നാണ് വിശ്വസനീയ കേന്ദ്രങ്ങൾ നൽകുന്ന സൂചന. സ്കൂൾ കുട്ടികൾക്കും രോഗികൾക്കും ഒരുപോലെ സൗജന്യമായി ജലക്രീഡകളിൽ ഏർപ്പെടാനുള്ള സുവർണ്ണാവസരമാണ് അധികൃതർ ഇവിടെ

കരിമണ്ണൂരിൽ ഓണസമ്മാനമായി ‘വാട്ടർ തീം പാർക്ക്’; വികസന വിസ്മയം കണ്ട് നാട്ടുകാർക്ക് മതിമറന്ന സന്തോഷം, പൈപ്പ് പൊട്ടി വെള്ളം പാഴായിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ Read More »

ഇടുക്കി ഡാം എല്ലാദിവസവും തുറന്നു കൊടുക്കാന്‍ നടപടി സ്വീകരിക്കും: മന്ത്രി സണ്ണി ജോസഫ്

ഇടുക്കി: ഡാം എല്ലാ ദിവസവും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുക എന്ന ആവശ്യത്തിനായി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. ഇടുക്കി ചെറുതോണിയില്‍ ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും സംഘടിപ്പിക്കുന്ന ഓണോത്സവ് 2026 ഓണാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഡീന്‍ കുര്യാക്കോസ് എംപിയുടെയും റോയ് കെ പൗലോസിന്റെയും അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തില്‍ ഓണത്തോടനബന്ധിച്ച് ഇടുക്കി ഡാം പത്ത് ദിവസത്തേക്ക് തുറക്കാന്‍ പ്രത്യേക ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ എല്ലാ ദിവസവും തുറക്കണമെന്നാണ് നാടിന്റെ ആവശ്യം.

ഇടുക്കി ഡാം എല്ലാദിവസവും തുറന്നു കൊടുക്കാന്‍ നടപടി സ്വീകരിക്കും: മന്ത്രി സണ്ണി ജോസഫ് Read More »

ആ അപകടം ഉഷ ടീച്ചറെ ഗ്രന്ഥകാരിയാക്കി

തൊടുപുഴ: സെൻസസ് ജോലിക്കിടെയുണ്ടായ ഒരു അപകടം പൂമാല ഗവ. ട്രൈബൽ ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക സി എസ് ഉഷാകുമാരിക്ക്‌ പുസ്തക രചനയിലേക്കുള്ള കാൽവയ്പായി . ലിഗമെന്റിനും ഇടുപ്പെല്ലിനും പരിക്കേറ്റ് കഠിന വേദനയുടെ നാളുകളിൽ ടീച്ചർ എഴുതിയ സെൻസസ് അനുഭവങ്ങളായ ‘മുറിവുകൾ വരച്ച ആകാശം’ അധ്യാപക ദിനമായ സെപ്തംബർ അഞ്ചിന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് പ്രകാശനം ചെയ്യും.പൂമാലയിലെ സെൻസസ് പ്രവർത്തനങ്ങളുടെ അവസാന ഘട്ടത്തിലായിരുന്നു അപകടം റോഡിന്റെ അരികിൽ സ്കൂട്ടർ ഒതുക്കി നിർത്തിയപ്പോൾ മണ്ണിൽ താഴ്ന്ന

ആ അപകടം ഉഷ ടീച്ചറെ ഗ്രന്ഥകാരിയാക്കി Read More »

ഇടുക്കി ഡാമും മൂലമറ്റം പവര്‍ ഹൗസും മന്ത്രി സന്ദര്‍ശിച്ച് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്

തൊടുപുഴ: വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് മൂലമറ്റം പവര്‍ ഹൗസ്, ഇടുക്കി ഡാം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. മൂലമറ്റം പവര്‍ ഹൗസിലെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. റോയ് കെ പൗലോസ് എം.എല്‍.എയും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. പവര്‍ ഹൗസിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ത്രി നേരില്‍ കണ്ട് വിലയിരുത്തി. ജനറേഷന്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് സിവില്‍ വിഭാഗം ഡയറക്ടര്‍ രാജന്‍ എം.പി, ചീഫ് എന്‍ജിനീയര്‍ അനില്‍ കുമാര്‍ ജി, മധ്യമേഖലാ വിതരണ വിഭാഗം ചീഫ് എന്‍ജിനീയര്‍ ദിനേശ് കെ, ഡപ്യൂട്ടി ചീഫ്

ഇടുക്കി ഡാമും മൂലമറ്റം പവര്‍ ഹൗസും മന്ത്രി സന്ദര്‍ശിച്ച് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് Read More »

പത്ത് ദിവസം ഇടുക്കി ഡാം തുറന്നു കൊടുക്കുന്നത് ഓണത്തിനു ശേഷവും തുടരണം; റോയ് കെ പൗലോസ് എം.എല്‍.എ

ഇടുക്കി: ഓണത്തോടനുബന്ധിച്ച് 10 ദിവസം ഇടുക്കി ഡാം തുറന്നു കൊടുക്കുന്നത് ഓണത്തിനു ശേഷവും തുടരണമെന്ന് റോയ് കെ പൗലോസ് എം.എല്‍.എ ആവശ്യപ്പെട്ടു. നിര്‍മ്മല സിറ്റി സബ് സ്റ്റേഷന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പട്ടയമുള്ളവര്‍ക്കും പട്ടയമില്ലാത്തവര്‍ക്കും ഒരേ നഷ്ടപരിഹാരം നല്‍കണം. 16 കോടി ചെലവില്‍ നടപ്പാക്കിയ ആമപ്പാറ സോളാര്‍ പ്ലാന്റ് പദ്ധതി കാടുപിടിച്ചു കിടക്കുകയാണെന്ന് സേനാപതി വേണു എംഎല്‍എ അറിയിച്ചു. ആനയിറങ്കല്‍ ഡാമില്‍ ബോട്ടിംഗ് പുനരാരംഭിക്കണം. കല്ലാര്‍ ഡാമില്‍ ചെളിയും എക്കലും ഡ്രെഡ്ജ് ചെയ്യാന്‍ നടപടിയുണ്ടാകണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. വൈദ്യുതി

പത്ത് ദിവസം ഇടുക്കി ഡാം തുറന്നു കൊടുക്കുന്നത് ഓണത്തിനു ശേഷവും തുടരണം; റോയ് കെ പൗലോസ് എം.എല്‍.എ Read More »

സോളാര്‍ പാനലുകളില്‍ നിന്ന് തിരിച്ച് വൈദ്യുതി ഗ്രിഡിലേക്ക് നല്‍കുമ്പോഴുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കണം; എം.എൽ.എ

ഇടുക്കി: വീടുകളില്‍ സ്ഥാപിച്ച സോളാര്‍ പാനലുകളില്‍ നിന്ന് തിരിച്ച് വൈദ്യുതി ഗ്രിഡിലേക്ക് നല്‍കുമ്പോഴുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ആവശ്യപ്പെട്ടു. വൈദ്യുതി പോസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണം. മെറ്റീരിയല്‍ മാനേജ്‌മെന്റ് കാര്യക്ഷമമാക്കണമെന്നും ചീഫ് വിപ്പ് പറഞ്ഞു. വൈദ്യുതി വകുപ്പ് മന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഇടുക്കി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ അവലോകന യോ​ഗത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

സോളാര്‍ പാനലുകളില്‍ നിന്ന് തിരിച്ച് വൈദ്യുതി ഗ്രിഡിലേക്ക് നല്‍കുമ്പോഴുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കണം; എം.എൽ.എ Read More »

ഇടമലക്കുടിയില്‍ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുവാൻ സമഗ്ര വികസന പാക്കേജ് നടപ്പാക്കണം; അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി

ഇടുക്കി: ഇടമലക്കുടിയില്‍ വൈദ്യുതിയെത്താത്ത വീടുകളില്‍ വൈദ്യുതിയടക്കമുള്ള സൗകര്യങ്ങള്‍ എത്തിക്കാന്‍ ഇടമലക്കുടിക്കായി സമഗ്ര വികസന പാക്കേജ് നടപ്പാക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. വൈദ്യുതി വകുപ്പ് മന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഇടുക്കി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ അവലോകന യോ​ഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മൂന്നാര്‍ മാട്ടുപ്പെട്ടി ഡാമിനു മുകളിലൂടെയുള്ള ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണം. കെ.എസ്.ഇ.ബി. ക്വാര്‍ട്ടേഴ്‌സുകള്‍ സംരക്ഷിക്കണെന്നും എംപി ആവശ്യപ്പെട്ടു

ഇടമലക്കുടിയില്‍ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുവാൻ സമഗ്ര വികസന പാക്കേജ് നടപ്പാക്കണം; അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി Read More »

വൈദ്യുതി ഉൽപ്പാദന പ്രസരണ വിതരണ രംഗം ജനസൗഹൃദമാക്കും: മന്ത്രി സണ്ണി ജോസഫ്

ഇടുക്കി: വൈദ്യുതി ഉത്പാദന പ്രസരണ വിതരണ മേഖലയിലെ പ്രശ്‌നങ്ങളും ആശങ്കകളും പരിഹരിച്ച് മേഖലയെ കൂടുതല്‍ ജനസൗഹൃദമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വൈദ്യുതി, പരിസ്ഥിതി, പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി സണ്ണി ജോസഫ്. ഇടുക്കി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇടുക്കിയിലെ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ അവലോകനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. മൂലമറ്റം പവര്‍ സ്റ്റേഷനും ഇടുക്കി ഡാമും സന്ദര്‍ശിച്ച ശേഷമായിരുന്നു അവലോകന യോഗം. കേരളത്തിന്റെ പവര്‍ ഹൗസായ ഇടുക്കി ഡാമിന്റെയും പവര്‍ ഹൗസിന്റെയും പ്രവര്‍ത്തനം അഭിമാനകരമാണ്.

വൈദ്യുതി ഉൽപ്പാദന പ്രസരണ വിതരണ രംഗം ജനസൗഹൃദമാക്കും: മന്ത്രി സണ്ണി ജോസഫ് Read More »

മുട്ടത്ത് കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസ് അനുവദിക്കുന്നത് പരിഗണിക്കും: വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്

തൊടുപുഴ: മുട്ടത്ത് പുതിയ കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസ് സ്ഥാപിക്കുന്നത് പരിഗണിക്കാമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് ഉറപ്പുനൽകി. മൂലമറ്റം പവർഹൗസ് സന്ദർശനത്തിനെത്തിയ മന്ത്രിക്കും യൂത്ത് കോൺഗ്രസ് നേതാക്കൾ നിവേദനം നൽകിയപ്പോഴാണ് പ്രതികരണം. സെക്ഷൻ ഓഫീസ് സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ടിട്ടുണ്ടെന്നും എന്നാൽ നടപടികൾ അതിവേഗം പൂർത്തിയാക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് നേതാക്കളായ അരുൺ ചെറിയാൻ പൂച്ചക്കുഴി, ഹാരിസ് എ.എ., റെന്നി ചെറിയാൻ, ബാദുഷ അഷറഫ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്. നിലവിൽ തൊടുപുഴ, മൂലമറ്റം

മുട്ടത്ത് കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസ് അനുവദിക്കുന്നത് പരിഗണിക്കും: വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് Read More »

കുടുംബശ്രീ ഇടുക്കി ജില്ലാതല ഓണം പ്രദർശന വിപണനമേള നെടുങ്കണ്ടത്ത് ആരംഭിച്ചു

ഇടുക്കി: ഓണത്തോടനുബന്ധിച്ച് ഗുണമേന്മയുള്ളതും മായം കലരാത്തതുമായ പ്രാദേശിക കാർഷിക–കാർഷികേതര ഉത്പന്നങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇടുക്കി ജില്ല മിഷനും,നെടുംകണ്ടം ഗ്രാമപഞ്ചായത്തും, നെടുംകണ്ടം സി. ഡി. എസും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ഓണം പ്രദർശന വിപണനമേളയ്ക്ക് നെടുങ്കണ്ടം മാർക്കറ്റ് കോംപ്ലക്സിൽ തുടക്കമായി. മേളയുടെ ഔദ്യോഗിക ഉദ്ഘാടനവും ആദ്യവിൽപ്പനയും ഉടുമ്പഞ്ചോല എം.എൽ.എ അഡ്വ. സേനാപതി വേണു നിർവഹിച്ചു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഇട്ടിക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാളുകളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ആദ്യവിൽപ്പന നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്

കുടുംബശ്രീ ഇടുക്കി ജില്ലാതല ഓണം പ്രദർശന വിപണനമേള നെടുങ്കണ്ടത്ത് ആരംഭിച്ചു Read More »

കായികമേളയിലെ സുവർണനേട്ടം: ‘കാൽവരി എക്സ്പ്രസ്’ ദേവപ്രിയയ്ക്ക് സ്നേഹവീടൊരുക്കി സി.പി.ഐ എം; പിണറായി വിജയൻ താക്കോൽ കൈമാറി

ഇടുക്കി: സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ 38 വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തിക്കുറിച്ച ‘കാൽവരി എക്സ്പ്രസ്’ ദേവപ്രിയ ഷൈബുവിനും കുടുംബത്തിനുമായി സി.പി.എം നിർമ്മിച്ച് നൽകിയ ‘സ്നേഹവീടിന്റെ’ താക്കോൽദാനം നിർവ്വഹിച്ചു. കാൽവരിമൗണ്ട് കൂട്ടക്കല്ലിൽ നടന്ന ചടങ്ങിൽ പിണറായി വിജയൻ കുടുംബത്തിന് വീടിന്റെ താക്കോൽ കൈമാറി. കായിക ലോകത്ത് റെക്കോർഡ് കുറിച്ച് നാടിന്റെ അഭിമാനമായി മാറിയ ദേവപ്രിയ ഷൈബുവിനും കുടുംബത്തിനുമായി സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയാണ് 25 ലക്ഷം രൂപ ചെലവിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് പുതിയ സ്നേഹവീട് പൂർത്തിയാക്കിയത്.

കായികമേളയിലെ സുവർണനേട്ടം: ‘കാൽവരി എക്സ്പ്രസ്’ ദേവപ്രിയയ്ക്ക് സ്നേഹവീടൊരുക്കി സി.പി.ഐ എം; പിണറായി വിജയൻ താക്കോൽ കൈമാറി Read More »

തൊടുപുഴ കാരിക്കോട് ഭഗവതി ക്ഷേത്രത്തിൽ നടപ്പന്തൽ സമർപ്പിച്ചു

തൊടുപുഴ: കാരിക്കോട് ഭഗവതി ക്ഷേത്രത്തിൽ നടപ്പന്തൽ സമർപ്പിച്ചു. അനിമോൻ നന്ദനം, ശ്രീനാഥ് വിഷ്ണു, കെ.എസ് സുധീഷ്, സജീവ് നടുക്കുടിയിൽ, അച്യുത പ്രസാദ് എന്നിവർ ചേർന്നാണ് നടപ്പന്തൽ സമർപ്പിച്ചത്. ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ പ്രണവ് രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ദേവസ്വം ബോർഡ് എംപ്ലോയിസ് കോൺഫെഡറേഷൻ തൃക്കാരിയൂർ ഗ്രൂപ്പ് സെക്രട്ടറി അനന്തകൃഷ്ണൻ, ജയകൃഷ്ണൻ പുതിയേടത്ത്, ഉണ്ണികൃഷ്ണൻ മാരാർ തുടങ്ങിയവർ പ്രസംഗിച്ചു.

തൊടുപുഴ കാരിക്കോട് ഭഗവതി ക്ഷേത്രത്തിൽ നടപ്പന്തൽ സമർപ്പിച്ചു Read More »

കോതമംഗലത്ത് ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് വീടിൻ്റെ മതിൽ തകർന്നു

കോതമംഗലം: കൊച്ചി- ധനുഷ് കോടി ദേശീയപാതയിൽ കോതമംഗലം കുത്തുകുഴി പള്ളിപ്പടിയിൽ നിയന്ത്രണം വിട്ട കാർ വീടിൻ്റെ മതിൽ ഇടിച്ചു തകർത്തു. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം. പാതയുടെ കൊടുംവളവാണ് ഇവിടെ തുടർച്ചയായ അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. ഗുരുവായൂർ സ്വദേശികളായ അഞ്ചോളം പേർ മൂന്നാറിൽ പോയി തിരികെ മടങ്ങുമ്പോഴാണ് കാർ നിയന്ത്രണം വിട്ട് അപകടം ഉണ്ടായതെന്നാണ് പ്രദേശവാസികൾ പറയുന്നത്.കാറിൽ ഉണ്ടായിരുന്നവർക്ക് പരിക്കുപറ്റി. ഇടിയുടെ ആഘാതത്തിൽ മതിലിൻ്റ അവശിഷ്ടങ്ങൾ മീറ്ററുകൾ ദൂരത്തിലുള്ള വീടിൻ്റെ പോർച്ചിലും, ഇറയത്തും വരെ ചിതറിക്കിടക്കുന്നുണ്ട്. അശാസ്ത്രീയമായ

കോതമംഗലത്ത് ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് വീടിൻ്റെ മതിൽ തകർന്നു Read More »

മുത്തങ്ങ വധശ്രമക്കേസിൽ പ്രതികളുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി

കൊച്ചി: മുത്തങ്ങയിൽ‌ പൊലീസ് ഉദ്യോഗസ്ഥർക്കുനേരെയുള്ള വധശ്രമ കേസിൽ ആദിവാസി ഗോത്രസഭാ നേതാവ് എം ഗീതാനന്ദനടക്കം 4 പേരുടെ ശിക്ഷ ഹൈക്കോടതി താത്ക്കാലികമായി മരവിപ്പിച്ചു. ഓരോരുത്തരും 46,000 രൂപ കെട്ടിവയ്ക്കണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഗീതാനന്ദൻ അടക്കമുള്ള പ്രതികൾ നൽകിയ അപ്പീലിൽ പിന്നീട് വിശദമായി വാദം കേൾക്കും. വിചാരണ കോടതി വിധിയിൽ പിഴവുകളുണ്ടെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചത്. പോലീസ് ഉദ്യോഗസ്ഥൻ സലാമിനെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാനന്ദൻ ഉൾപ്പെടെ 4 പ്രതികൾക്ക്

മുത്തങ്ങ വധശ്രമക്കേസിൽ പ്രതികളുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി Read More »

വന്ദേ ഭാരതിൽ പെരുമ്പാമ്പ്

ഹരിദ്വാർ: ഉത്തരാഖണ്ഡിലെ ഹരിദ്വാർ റെയ്‌ൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് എക്സ്പ്രസിൻറെ അടിയിൽ പെരുമ്പാമ്പ്. കോച്ചിലേക്ക് ഇഴഞ്ഞുകയറാൻ ശ്രമിക്കുന്ന പെരുമ്പാമ്പിനെ ശുചീകരണ ജീവനക്കാരാണ് കണ്ടെത്തിയത്. ഡെറാഢൂണിലേക്ക് സർവീസ് നടത്തുന്ന ട്രെയ്‌നിൻറെ അടിയിലായിരുന്നു പാമ്പ്. വ്യാഴാഴ്ച വൈകിട്ട് ആറിന് ട്രെയ്ൻ സർവീസ് ആരംഭിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപാണ് പാമ്പിനെ കണ്ടെത്തിയത്. 10 അടി നീളമുള്ള പാമ്പ് ട്രെയ്‌നിൻറെ അടിയിലൂടെയും കോച്ചിന് സമീപത്ത് കൂടെയും ഇഴയുകയായിരുന്നു. ഇതോടെ ശുചീകരണ ജീവനക്കാർ വനംവകുപ്പിനെ വിവരമറിയിച്ചു. തുടർന്ന് ഹരിദ്വാർ ഫോറസ്റ്റ് റേഞ്ചിൽനിന്ന് വനംവകുപ്പ് സംഘം

വന്ദേ ഭാരതിൽ പെരുമ്പാമ്പ് Read More »

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ അമേരിക്ക സന്ദർശനം; കേന്ദ്രം അനുമതി നിഷേധിച്ചു

ഹൈദരാബാദ്: അമേരിക്ക സന്ദർശിക്കാനുള്ള തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയുടെ യാത്രയ്ക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ ലണ്ടനിലുള്ള രേവന്ത് റെഡ്ഡി അമെരിക്ക സന്ദർശിച്ച ശേഷം ഓഗസ്റ്റ് 30ന് ഹൈദരാബാദിൽ തിരിച്ചെത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക പ്രതിനിധി സംഘത്തിൻറെ അമെരിക്കൻ സന്ദർശനം റദ്ദാക്കേണ്ടിവന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. രാഷ്ട്രീയപരമായ അനുമതി നിഷേധിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചതിനെ തുടർന്നാണ് യാത്ര റദ്ദാക്കിയതെന്നും പ്രസ്താവനയിൽ

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ അമേരിക്ക സന്ദർശനം; കേന്ദ്രം അനുമതി നിഷേധിച്ചു Read More »

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ ഡി.എം.കെയെ ഉൾപ്പെടുത്തുമെന്ന അഭ്യൂഹം ശക്തം

ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭയിൽ ഉടൻ പുനഃസംഘടന ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ തമിഴ്നാട്ടിലെ ഡിഎംകെയെ കേന്ദ്ര സർക്കാരിൻറെ ഭാഗമാക്കാനുള്ള നീക്കത്തെക്കുറിച്ചും ചർച്ചകൾ സജീവം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ 20ലധികം വകുപ്പുകളിൽ മാറ്റങ്ങൾ ഉണ്ടായേക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിൽ നിന്നുള്ള സൂചന. നിലവിലെ ചില മന്ത്രിമാരുടെ ജോലിഭാരം കുറയ്ക്കുന്നതിനും വകുപ്പുകളുടെ ചുമതല പുനഃക്രമീകരിക്കുന്നതിനുമാണ് പുനഃസംഘടനയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇതിൻറെ ഭാഗമായി ഡിഎംകെയ്ക്ക് കേന്ദ്ര മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകുമെന്ന അഭ്യൂഹവും ശക്തമായിട്ടുണ്ട്. തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഉണ്ടായ മാറ്റങ്ങളും പുതിയ രാഷ്ട്രീയ

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ ഡി.എം.കെയെ ഉൾപ്പെടുത്തുമെന്ന അഭ്യൂഹം ശക്തം Read More »

സ്വർണ വില വീണ്ടുമുയർന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടുമുയർന്നു. ഗ്രാമിന് 110 രൂപയുടെ വർധനയാണ് ഉണ്ടായത്. പവന് 880 രൂപയും വർ‌ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,710 രൂപയായി. പവന് 1,17,680 രൂപയാണ് വില. ആഗോള വിപണിയിൽ സ്വർണ വില വീണ്ടും ഉയർന്നു തന്നെ നിൽക്കുകയാണ്. തുടർച്ചയായ മൂന്നാം ആഴ്ചയായി ഉയരുന്ന പ്രവണതയാണ് സ്വർണ വിലയിൽ ഉണ്ടാവുന്നത്. യു.എസ് ഡോളറിൻ്റെ ദൗർബല്യമാണ് സ്വർണ വിലയെ സ്വാധീനിക്കുന്നത്.

സ്വർണ വില വീണ്ടുമുയർന്നു Read More »

ഇടുക്കി ജില്ലാതല ബഡ്‌സ് ദിനാഘോഷം മുരിക്കാശ്ശേരിയിൽ സംഘടിപ്പിച്ചു

ഇടുക്കി: കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാതല ബഡ്‌സ് ദിനാഘോഷം മുരിക്കാശ്ശേരി മാതാ ഓഡിറ്റോറിയത്തിൽ നടന്നു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോൾ ജിന്നി പരിപാടി ഉദ്ഘാടനം ചെയ്തു. വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.കുടുംബശ്രീ എ.ഡി.എം.സി പ്രവിത കെ. പ്രഭാകരൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ജില്ലാ മിഷൻ കോർഡിനേറ്റർ മണികണ്ഠൻ എ. മുഖ്യപ്രഭാഷണം നടത്തി. ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ പുനരധിവാസത്തിലും ശാക്തീകരണത്തിലും ബഡ്‌സ് സ്ഥാപനങ്ങളുടെ പങ്ക് എടുത്തുപറയുന്നതായിരുന്നു

ഇടുക്കി ജില്ലാതല ബഡ്‌സ് ദിനാഘോഷം മുരിക്കാശ്ശേരിയിൽ സംഘടിപ്പിച്ചു Read More »

പോക്സോ കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ

പീരുമേട്: പോക്സോ കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി മുങ്ങിയ പ്രതി അസമിൽ നിന്ന് പിടിയിൽ. അറസ്റ്റിലായത് 29 വർഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട പ്രതിപോക്സോ കേസിൽ ശിക്ഷ അനുഭവിക്കവേ പരോളിലിറങ്ങി അസമിലേക്ക് മുങ്ങിയ പ്രതിയെ പോലീസ് സാഹസികമായി പിടികൂടി. അസം ഉദൽഗുരി സ്വദേശി മസിബെർ റഹ്മാനെയാണ് (52) പീരുമേട് പോലീസ് അസമിലെത്തി അറസ്റ്റ് ചെയ്തത്.2022 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. പഴയ പാമ്പനാറിലുള്ള പോബ്സൺ എസ്റ്റേറ്റ് ലയത്തിൽ അതിക്രമിച്ചു കയറി അസം സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച്

പോക്സോ കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ Read More »

മൈലക്കൊമ്പ് സെന്റ് തോമസ് കോളേജിൽ ഓണാഘോഷം നടത്തി

മൈലക്കൊമ്പ്: സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ വിവിധ പരിപാടികളോടെ ഓണാഘോഷം നടത്തി. സമ്മേളനത്തിൽ മാനേജർ റവ. ഫാ. ജോർജ് വള്ളോംകുന്നേൽ, പ്രിൻസിപ്പൽ റവ. ഡോ. ജോൺസൺ ഒറോപ്ലാക്കൽ, യൂണിയൻ ചെയർമാൻ ആൽബിൻ രാജു , ഒന്നാംവർഷ ബി. എഡ്. പ്രതിനിധി അലീന ഡില്ലർ എന്നിവർ പ്രസംഗിച്ചു. മഹാബലിയായി വേഷമിട്ട അഭിലാഷ് ബെന്നി ആശംസ പ്രസംഗം നടത്തി. പരിപാടികളുടെ ഭാഗമായി നടന്ന വടംവലി മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം വർഷ ബി. എഡ്. വിദ്യാർത്ഥികളും, പെൺകുട്ടികളുടെ

മൈലക്കൊമ്പ് സെന്റ് തോമസ് കോളേജിൽ ഓണാഘോഷം നടത്തി Read More »

ഓണ വിപണിയില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പരിശോധന

ഇടുക്കി: ഓണത്തിനോടനുബന്ധിച്ച് ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ കടകളില്‍ പരിശോധന ശക്തമാക്കി. നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനവ് നിയന്ത്രിക്കുന്നതിനും കരിഞ്ചന്ത, പൂഴ്ത്തിവയ്പ് എന്നിവ തടയുന്നതിനുമാണ് പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് അറിയിച്ചു. പൊതുവിതരണ വകുപ്പ്, ലീഗല്‍മെട്രോളജി, പോലീസ്, റവന്യൂ, ഭക്ഷ്യ സുരക്ഷാ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സ്‌ക്വാഡ് രൂപീകരിച്ചാണ് പരിശോധന. ബുധനാഴ്ച 16 കടകള്‍ പരിശോധിച്ചതില്‍ മൂന്നിടങ്ങളില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. മായം ചേര്‍ത്ത ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന കേസുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍

ഓണ വിപണിയില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പരിശോധന Read More »

മലിനജലം തോട്ടിലേക്കൊഴുക്കിയ ലോണ്ടറിക്കെതിരെ പഞ്ചായത്തിന്റെ നിയമനടപടി

വെള്ളത്തൂവല്‍: മലിനജല സംസ്‌കരണ പ്ലാന്റില്ലാതെ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച ഫൈവ് സ്റ്റാര്‍ പവര്‍ ലോണ്ടറി എന്ന സ്ഥാപനത്തില്‍ വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് എന്‍ഫോഴ്സ്മെന്റ് സംഘം നടത്തിയ പരിശോധനയില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തി. രാസവസ്തുക്കള്‍ കലര്‍ന്ന മലിനജലം അനധികൃതമായി സമീപത്തെ കുളത്തിലേക്കും പൊതുതോട്ടിലേക്കും ഒഴുക്കിവിടുന്നതായി പരിശോധനയില്‍ സ്ഥിരീകരിച്ചു. തോട്ടിലേക്ക് വെള്ളം ഒഴുക്കിവിടുന്നതിന് സ്ഥാപിച്ച പൈപ്പുകള്‍ പൊളിച്ചു മാറ്റും. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം അടിയന്തരമായി നിര്‍ത്തിവെപ്പിക്കാന്‍ നോട്ടീസ് നല്‍കിയെന്നും സ്ഥാപനത്തിനെതിരെ പിഴ ചുമത്തിയെന്നും അധികൃതര്‍ അറിയിച്ചു. ലോണ്ടറിയില്‍ നിന്ന് പുറന്തള്ളുന്ന മലിനജലം ആദ്യം സമീപത്തെ

മലിനജലം തോട്ടിലേക്കൊഴുക്കിയ ലോണ്ടറിക്കെതിരെ പഞ്ചായത്തിന്റെ നിയമനടപടി Read More »

മുൻകൂർ അനുമതി തേടാതെ വിദേശയാത്ര; ഡി.ജി.പി എസ് ശ്രീജിത്തിനെതിരേ വിജിലൻസ് അന്വേഷണമില്ല; ആവശ‍്യം തള്ളി സർക്കാർ

കൊച്ചി: മുൻകൂർ അനുമതി തേടാതെ വിദേശയാത്ര നടത്തിയത് അടക്കമുള്ള വിഷയങ്ങളിൽ ഡിജിപി എസ്. ശ്രീജിത്തിനെതിരേ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ‍്യം സർക്കാർ തള്ളി. വിജിലൻസ് അന്വേഷണം ആവശ‍്യമില്ലെന്ന് ആഭ‍്യന്തര സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു. പിന്നെ എപ്പോഴാണ് വിജിലൻസ് അന്വേഷണം എന്ന് ചോദിച്ച കോടതി എന്തുകൊണ്ടാണ് ഉറച്ച തീരുമാനമില്ലാത്തതെന്ന് ആരാഞ്ഞു. വിജിലൻസ് അന്വേഷണം ആവശ‍്യപ്പെട്ടുള്ള ഹർജിയിൽ പുതിയ പെറ്റീഷൻ സമർപ്പിക്കാൻ ഹർജിക്കാരന് ഹൈക്കോടതി നിർദേശം നൽകി. പൊലീസ് യൂണിഫോം ധരിച്ച് യുഎഇയിൽ സ്വകാര‍്യ സ്ഥാപനത്തിൻറെ ഉദ്ഘാടനത്തിൽ പങ്കെടുത്തു, ഗതാഗത

മുൻകൂർ അനുമതി തേടാതെ വിദേശയാത്ര; ഡി.ജി.പി എസ് ശ്രീജിത്തിനെതിരേ വിജിലൻസ് അന്വേഷണമില്ല; ആവശ‍്യം തള്ളി സർക്കാർ Read More »

വന്ദേമാതരം പൂർണ്ണമായി ആലപിക്കില്ലെന്ന കോൺഗ്രസ് തീരുമാനത്തിനെതിരേ വി.എച്ച്.പി

ന്യൂഡൽഹി: പാർട്ടി പരിപാടികളിൽ വന്ദേമാതരത്തിൻറെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കാനുള്ള കോൺഗ്രസിൻറെ തീരുമാനത്തിനെതിരേ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) രംഗത്ത്. കോൺഗ്രസിന് “വിദേശ മനോഭാവമാണ്” ഉള്ളതെന്നും പ്രീണന രാഷ്ട്രീയമില്ലാതെ പാർട്ടിക്ക് നിലനിൽക്കാനാകില്ലെന്നും വിഎച്ച്പി ആരോപിച്ചു. വന്ദേമാതരം സംബന്ധിച്ച് പാർട്ടിയുടെ പരമോന്നത തീരുമാനമെടുക്കുന്ന സമിതിയായ കോൺഗ്രസ് വർക്കിങ് കമ്മിറ്റി ബുധനാഴ്ച 1937ൽ പാർട്ടി സ്വീകരിച്ച പ്രമേയം പിന്തുടരാൻ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ഇനി മുതൽ പാർട്ടിയുടെ എല്ലാ പരിപാടികളിലും വന്ദേമാതരത്തിൻറെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമായിരിക്കും ആലപിക്കുക. കോൺഗ്രസ് ശേഷിക്കുന്ന

വന്ദേമാതരം പൂർണ്ണമായി ആലപിക്കില്ലെന്ന കോൺഗ്രസ് തീരുമാനത്തിനെതിരേ വി.എച്ച്.പി Read More »

കർണാടകയിലുണ്ടായ ബസ് അപകടത്തിൽ രണ്ട് പേർ മരിച്ചു

മണ്ഡ്യ: കർണാടകയിൽ ബെംഗളൂരു-മംഗളൂരു ദേശീയപാതയിൽ സ്വകാര്യ ആഡംബര ബസ് റോഡരികിലെ സൈൻബോർഡിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. 20ലധികം പേർക്ക് പരുക്കേറ്റു. വ്യാഴാഴ്ചയാണ് സംഭവം. യാത്രക്കാരിയായ ബാംഗ്ലൂർ സ്വദേശിനി കസ്തൂരി ഷാൻബാഗ്(64), ബസ് ക്ലീനറായ മാംഗ്ലൂർ സ്വദേശി അശോക് എന്നിവരാണ് മരിച്ചത്. മംഗളൂരുവിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ട്രാവൽസിൻറെ ബസാണ് നാഗമംഗള താലൂക്കിലെ ദേശീയപാതയിലെ ടോൾ ഗേറ്റിന് സമീപം അപകടത്തിൽപ്പെട്ടത്. അപകടത്തിൽ രണ്ട് പേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പരുക്കേറ്റ യാത്രക്കാരെ ചികിത്സയ്ക്കായി ബേലൂരിലെ എയിംസ്

കർണാടകയിലുണ്ടായ ബസ് അപകടത്തിൽ രണ്ട് പേർ മരിച്ചു Read More »

ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുമായി അമിത് ഷായുടെ കൂടിക്കാഴ്ച്ച ഇന്ന്

ചെന്നൈ: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തും. ചെന്നൈയ്ക്ക് സമീപം നടക്കുന്ന യോഗത്തിൽ അന്തർസംസ്ഥാന വിഷയങ്ങളും ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളും ചർച്ച ചെയ്യും. 31ാമത് ദക്ഷിണ മേഖല കൗൺസിൽ യോഗമാണിത്. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, തെലങ്കാന ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്ക, കേരളം മുഖ്യമന്ത്രി വി.ഡി. സതീശൻ, കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ബുധനാഴ്ച

ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുമായി അമിത് ഷായുടെ കൂടിക്കാഴ്ച്ച ഇന്ന് Read More »

തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യുമായി കൂടിക്കാഴ്ച നടത്തി വി.ഡി സതീശൻ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യുമായി കൂടിക്കാഴ്ച നടത്തി കേരള മുഖ്യമന്ത്രി വി.ഡി സതീശൻ. ചെന്നൈ മഹാബലിപുരത്ത് നടക്കുന്ന ദക്ഷിണ മേഖലാ കൗൺസിലിന്റെ 31 -ാം യോഗത്തിന് മുന്നോടിയായാണ് ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണവും വിവിധ വികസന വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. മുഖ്യമന്ത്രി വി.ഡി സതീശനൊപ്പം വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ മഹാബലിപുരത്ത് രാവിലെ

തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യുമായി കൂടിക്കാഴ്ച നടത്തി വി.ഡി സതീശൻ Read More »

കാലത്തിനപ്പുറത്തേക്ക് ഇന്ത്യയെ നയിച്ച പ്രധാനമന്ത്രിയായിരുന്നു രാജീവ്‌ ഗാന്ധി; കെ.പി.സി.സി സെക്രട്ടറി തോമസ് രാജൻ

ഇടുക്കി: കാലത്തിനപ്പുറത്തേക്ക് ഇന്ത്യയെ നയിച്ച പ്രധാനമന്ത്രി ആയിരുന്നു രാജീവ്‌ ഗാന്ധിയെന്ന് കെ പി സി സി സെക്രട്ടറി തോമസ് രാജൻ പറഞ്ഞു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 82 മത് ജന്മദിനം ഐഎൻടിയുസി മുൻസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ. സദ്ഭാവനാ ദിനമായി ആചരിച്ചത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധുനിക യുഗത്തിലേക്ക്. ഇന്ത്യൻ ചെറുപ്പക്കാരെ സ്വപ്നം കാണാൻ പഠിപ്പിച്ച ഐ ടി യുഗത്തിന്റെ പിതാവാണ് രാജീവ് ഗാന്ധി എന്നും ചരിത്രപുസ്തകങ്ങളിൽ നിന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാക്കന്മാരെ പുറന്തള്ളാനുള്ള

കാലത്തിനപ്പുറത്തേക്ക് ഇന്ത്യയെ നയിച്ച പ്രധാനമന്ത്രിയായിരുന്നു രാജീവ്‌ ഗാന്ധി; കെ.പി.സി.സി സെക്രട്ടറി തോമസ് രാജൻ Read More »

ഓപ്പറേഷൻ തൂഫാൻ; പോലീസ് പൊളിച്ചുമാറ്റിയ അനധികൃത കട പുനസ്ഥാപിച്ച് മറുനാടൻ തൊഴിലാളികൾ

ഇടുക്കി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജൂണിൽ നഗരത്തിൽ നിന്നും പോലീസ് പൊളിച്ചുമാറ്റിയ അനധികൃത പാൻമസാല വ്യാപാരകേന്ദ്രം പുനസ്ഥാപിച്ച് മറുനാടൻ തൊഴിലാളികൾ. ജൂണിലാണ് പോലീസും നഗരസഭാ ആരോഗ്യ വിഭാഗവും ചേർന്ന് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ പാൻമസാലകൾ ഉൾപ്പെടെ വിറ്റഴിക്കുന്ന കട പൊളിച്ചു നീക്കിയത്. കുന്തളംപാറ റോഡ് കൈയ്യേറിയായിരുന്നു കട സ്ഥാപിച്ചിരുന്നത്. അന്ന് കുന്തളംപാറ റോഡിൽ മറുനാടൻ തൊഴിലാളികളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന പലഹാരക്കടയിൽ പരിശോധന നടത്തിയ നഗരസഭാ അധികൃതർ വൃത്തിഹീനമായി നിർമിച്ച് സൂക്ഷിച്ചതും പഴകിയതുമായ പലഹാരങ്ങൾ പിടിച്ചെടുത്ത്

ഓപ്പറേഷൻ തൂഫാൻ; പോലീസ് പൊളിച്ചുമാറ്റിയ അനധികൃത കട പുനസ്ഥാപിച്ച് മറുനാടൻ തൊഴിലാളികൾ Read More »

“അതിരറ്റ സ്നേഹത്തിന്റെ 75 ഓണക്കിറ്റുകൾ; പ്ലാറ്റിനം നിറവിൽ നാടിന് തണലായി സെന്റ് സെബാസ്റ്റ്യൻ സ്കൂൾ”

തൊടുപുഴ: പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ നിറവിൽ നിൽക്കുന്ന സെന്റ് സെബാസ്റ്റ്യൻ യു.പി സ്കൂൾ, ഓണക്കാലത്ത് നാടിന് മാതൃകയാവുന്നു. സ്കൂളിലെ കുട്ടികളുടെയും രക്ഷിതാക്കളുടെയും പൂർണ്ണ സഹകരണത്തോടെ തയ്യാറാക്കിയ 75 ഓണക്കിറ്റുകൾ പ്രദേശത്തെ അർഹരായ കുടുംബങ്ങൾക്ക് വിതരണം ചെയ്തു. അരി, പഞ്ചസാര, വെളിച്ചെണ്ണ, പായസക്കൂട്ട്, പരിപ്പ്, സാമ്പാർ പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, മുളകുപൊടി, പപ്പടം, നേന്ത്രക്കായ ഉപ്പേരി, ശർക്കര വരട്ടി തുടങ്ങി ഒരു കുടുംബത്തിന് ഓണമൊരുക്കാൻ ആവശ്യമായ 12-ഓളം അവശ്യ സാധനങ്ങളാണ് ഓരോ കിറ്റിലും ഉൾപ്പെടുത്തിയിരുന്നത്.​കുട്ടികളിൽ ചെറുപ്പത്തിലേ സഹജീവി സ്നേഹവും

“അതിരറ്റ സ്നേഹത്തിന്റെ 75 ഓണക്കിറ്റുകൾ; പ്ലാറ്റിനം നിറവിൽ നാടിന് തണലായി സെന്റ് സെബാസ്റ്റ്യൻ സ്കൂൾ” Read More »

ഗുജറാത്തിൽ വ്യാജ മദ്യം കഴിച്ച് രണ്ട് പേർ മരിച്ചു

ഭാവ്‌നഗർ: ഗുജറാത്തിലെ ഭാവ്‌നഗർ ജില്ലയിൽ വ്യാജ മദ്യം കഴിച്ചതിനെ തുടർന്ന് രണ്ട് പേർ മരിച്ചു. 19 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല് വ്യാജമദ്യ വിൽപനക്കാരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഖരക്ഡി ഗ്രാമസ്വദേശിയായ ഉപേന്ദ്രസിങ് ഗോഹിൽ, മറ്റൊരാൾ എന്നിവരാണ് മരിച്ചത്. വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ് മറ്റുള്ളവർ. ഇന്ത്യൻ നിർമിത വിദേശ മദ്യത്തിൻറെ പേരിലുള്ള വ്യാജ മദ്യം കഴിച്ചതിനെ തുടർന്നാണ് മരണം. മധ്യപ്രദേശിൽ നിന്നാണ് വ്യാജ മദ്യം എത്തിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. എന്നാൽ ഇതിനു

ഗുജറാത്തിൽ വ്യാജ മദ്യം കഴിച്ച് രണ്ട് പേർ മരിച്ചു Read More »

പരിസ്ഥിതിലോല മേഖല; സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിക്കണമെന്ന് എം.പിമാർ: ഡൽഹിയിൽ ചർച്ച നടത്തി

ഇടുക്കി: ഏഴാം പ്രാവശ്യവും കേന്ദ്ര സർക്കാർ ഇഎസ്എ കരടുവിജ്ഞാപനം പുനർ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭുവേന്ദ്ര യാദവുമായി കോട്ടയം എം.പി അഡ്വ.കെ ഫ്രാൻസിസ് ജോർജ്, ഇടുക്കി എം.പി. അഡ്വ. ഡീൻ കുര്യാക്കോസ് എന്നിവർ ഡൽഹിയിൽ ചർച്ച നടത്തി. സംസ്ഥാന സർക്കാരുമായി കേന്ദ്ര സർക്കാർ നിയോഗിച്ച സജ്ഞയ് കുമാർ കമ്മറ്റി അന്തിമ വിജ്ഞാപനം ചെയ്യുന്നത് സംബന്ധിച്ച് സമവായ ചർച്ചകൾ തുടങ്ങി വച്ചതിനിടയിലാണ് നിലവിൽ 2014ൽ പുറപ്പെടുവിച്ച കരടു വിജ്ഞാപനം വീണ്ടും പുന:പ്രസിദ്ധീകരിച്ചത്. 123

പരിസ്ഥിതിലോല മേഖല; സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിക്കണമെന്ന് എം.പിമാർ: ഡൽഹിയിൽ ചർച്ച നടത്തി Read More »

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിൻ്റെ പേരിൽ മാ​ഗസിൻ പുറത്തിറക്കി ന്യൂമാൻ കോളേജ്

തൊടുപുഴ: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിന്റെ സ്മരണയിൽ തൊടുപുഴ ന്യൂമാൻ കോളേജ് മാഗസിൻ പുറത്തിറക്കി. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആലിന്റെ മാതാപിതാക്കളായ ഷെറിൻ ആൻ ജോണും അരുൺ എബ്രഹാമും ചേർന്ന് മാഗസിൻ പ്രകാശനം ചെയ്തു. പ്രശ്നകലുഷിതമായ ഈ ലോകത്തിൽ നന്മയുടെയും പ്രത്യാശയുടെയും മാതൃകയാണ് ആലിന്റെ മാതാപിതാക്കളെന്ന് ചടങ്ങിൽ സ്വാഗതം ആശംസിച്ച വൈസ് പ്രിൻസിപ്പൽ മേജർ പ്രജീഷ് സി. മാത്യു പറഞ്ഞു. അവരുടെ സാന്നിധ്യം ന്യൂമാൻ കോളേജിനെ പുണ്യഭൂമിയാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. സ്നേഹം

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിൻ്റെ പേരിൽ മാ​ഗസിൻ പുറത്തിറക്കി ന്യൂമാൻ കോളേജ് Read More »

തൊടുപുഴയിലെ ലഹരിപ്പട: ഇരുട്ടിന്റെ മറവിൽ ഒരു നാട് നശിക്കുന്ന അവസ്ഥയിലേക്ക്

തൊടുപുഴ: നഗരത്തെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് മോചിപ്പിക്കാൻ അടിയന്തരവും ശക്തവുമായ ഇടപെടലുകൾ ആവശ്യമായിരിക്കുന്നു. വർഷങ്ങൾക്ക് മുൻപ്, സാമൂഹിക പ്രതിബദ്ധതയുള്ള ഒരു കൂട്ടം പോലീസ് ഉദ്യോഗസ്ഥർ ഇവിടെയുണ്ടായിരുന്നു. സാമൂഹ്യവിരുദ്ധരുടെ ശല്യം പരിധി വിട്ടപ്പോൾ നഗരത്തിന്റെ ക്രമസമാധാനം സംരക്ഷിക്കാൻ അവർ കടുത്തൊരു നിലപാടെടുത്തു: “രാത്രി 12 മണിക്ക് ശേഷം തട്ടുകടകൾ അടയ്ക്കണം, പുലർച്ചെ 5 മണിക്ക് മാത്രം തുറക്കാം.” കാരണം വ്യക്തമായിരുന്നു—രാത്രിയുടെ മറവിൽ യാതൊരു യുക്തിയുമില്ലാത്ത സമയങ്ങളിൽ നഗരത്തിൽ അലഞ്ഞുതിരിയുന്നവരെ ചോദ്യം ചെയ്യുമ്പോൾ, എല്ലാവർക്കും പറയാനുണ്ടായിരുന്നത് “തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ

തൊടുപുഴയിലെ ലഹരിപ്പട: ഇരുട്ടിന്റെ മറവിൽ ഒരു നാട് നശിക്കുന്ന അവസ്ഥയിലേക്ക് Read More »

സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴ ലഭിക്കും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: വടക്കൻ ജാർഖണ്ഡ്, തെക്കുപടിഞ്ഞാറൻ ബിഹാർ, തെക്കുകിഴക്കൻ ഉത്തർപ്രദേശ് മുകളിൽ തീവ്ര ന്യൂനമർദം തുടരുന്നുവെന്ന് കാലാവസ്ഥാ വകുപ്പ്. അടുത്ത 12 മണിക്കൂറിനുള്ളിൽ ജാർഖണ്ഡ്, തെക്കുകിഴക്കൻ ഉത്തർപ്രദേശ്, വടക്കൻ ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലൂടെ പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങാനും തുടർന്ന് ശക്തി കൂടിയ ന്യൂനമർദ മേഖലയായി ദുർബലപ്പെടാനും സാധ്യതയുണ്ടെന്നും കേരളത്തിൽ ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു. മുന്നറിയിപ്പിൻറെ ഭാഗമായി ബുധനാഴ്ച കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം,

സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴ ലഭിക്കും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് Read More »

എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് പേടിച്ച് കായലിൽ ചാടിയ യുവാവ് മരിച്ചു

തിരുവനന്തപുരം: എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിൻറെ മൃതദേഹം കണ്ടെത്തി. ഇടവ പൊട്ടക്കുളം സ്വദേശി ഷഹാനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുങ്ങൽ വിദഗ്ധർ നടത്തിയ തെരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ടാണ് എക്സൈസ് സംഘത്തെ കണ്ടതിനെ തുടർന്ന് യുവാവ് കായലിൽ ചാടുകയായിരുന്നു. ഇടവയിൽ കായൽതീരത്ത് ലഹരി ഉപയോഗമെന്ന രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ എത്തിയതായിരുന്നു എക്സൈസ് സംഘം. യുവാവിനൊപ്പമുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടാൻ ശ്രമിച്ചെങ്കിലും ഇയാളെ എക്സൈസ് കസ്റ്റഡിയിലെടുത്തു. താഴെവെട്ടൂർ സ്വദേശി മുഹമ്മദ് എന്ന യുവാവിനെയാണ് കസ്റ്റഡിയിലെടുത്തത്.

എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് പേടിച്ച് കായലിൽ ചാടിയ യുവാവ് മരിച്ചു Read More »

ഇലന്തൂർ നരബലി കേസ് പ്രതിയുടെ കൈവശം ഹെറോയിൻ; പിടികൂടിയത് വിചാരണയ്ക്കെത്തിച്ചപ്പോൾ

കൊച്ചി: ഇലന്തൂർ നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ മുണ്ടിൻറെ മടിക്കുത്തിൽ ഒളിപ്പിച്ച നിലയിൽ ഹെറോയിൻ പിടികൂടി. നരബലി കേസിലെ വിചാരണ നടക്കുന്ന അഡിഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതിയിൽ നിന്ന് തിരിച്ച് ജയിലിലേക്ക് കൊണ്ടുപോവുമ്പോൾ സംശയം തോന്നിയ പൊലീസുകൾ പരിശോധിച്ചപ്പോഴാണ് 2 ചെറിയ പ്ലാസ്റ്റിക് ബോട്ടിലിലായി ലഹരി കണ്ടെത്തിയത്. 6 ഗ്രാം ഹെറോയിനാണ് പിടികൂടിയത്. ഉടൻ തന്നെ വിചാരണ കോടതിയെ വിവരം അറിയിച്ചു. ജഡ്ജിയുടെ നിർദേശപ്രകാരം എറണാകുളം ടൗൺ സൗത്ത് പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ സൗത്ത്

ഇലന്തൂർ നരബലി കേസ് പ്രതിയുടെ കൈവശം ഹെറോയിൻ; പിടികൂടിയത് വിചാരണയ്ക്കെത്തിച്ചപ്പോൾ Read More »

ഇടുക്കി ജില്ലയിലെ മൂന്ന് പോലീസ് സ്റ്റേഷനുകളിൽ ഇനി സ്റ്റേഷൻ ഹൗസ് ഓഫീസർ വനിതാ സബ് ഇൻസ്പെക്ടർമാർ

ഇടുക്കി: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്‌എച്ച്‌ഒ) സംവിധാനം പുനഃസംഘടിപ്പിക്കുന്നതിൻറെ ഭാഗമായി ഇടുക്കി ജില്ലയിലെ മൂന്ന് പോലീസ് സ്റ്റേഷനുകളിൽ വനിതാ പോലീസ് സബ് ഇൻസ്പെക്ടർമാരെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി നിയമിച്ചു.ഇടുക്കി വനിതാ പോലീസ് സ്റ്റേഷനിൽ ശ്രീമതി ആതിര പവിത്രൻ, മൂന്നാർ പോലീസ് സ്റ്റേഷനിൽ ശ്രീമതി. കൃഷ്ണപ്രിയ ഉണ്ണി, മുട്ടം പോലീസ് സ്റ്റേഷനിൽ ശ്രീമതി. ശ്രീദേവി കെ.എസ്. എന്നിവരെയാണ് എസ്‌എച്ച്‌ഒ മാരായി നിയമിച്ചത്. സേനയിൽ വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിൻറെ ഭാഗമായാണ് പുതിയ

ഇടുക്കി ജില്ലയിലെ മൂന്ന് പോലീസ് സ്റ്റേഷനുകളിൽ ഇനി സ്റ്റേഷൻ ഹൗസ് ഓഫീസർ വനിതാ സബ് ഇൻസ്പെക്ടർമാർ Read More »

പാലാ ചെയർപേഴ്സണായി മായ രാഹുൽ തെരഞ്ഞെടുക്കപ്പെട്ടു

കോട്ടയം: പാലാ നഗരസഭയുടെ പുതിയ ചെയർപേഴ്ണായി സ്വതന്ത്ര അംഗം മായ രാഹുൽ തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് ഔദ്യോഗിക സ്ഥാനാർഥി റിയ ചീരാംകുഴിയെ പരാജയപ്പെടുത്തിയാണ് എൽഡിഎഫിൻറെയും യുഡിഎഫ് വിമതരുടെയും പിന്തുണയുള്ള മായ രാഹുൽ വിജയിച്ചത്. ബുധനാഴ്ച രാവിലെ 11നായിരുന്നു വോട്ടെടുപ്പ്. 16 വോട്ടുകളാണ് മായയ്ക്ക് ലഭിച്ചത്. അതേസമയം 10 വോട്ടുകൾ മാത്രമായിരുന്നു റിയയ്ക്ക് കിട്ടിയത്. പ്രതിപക്ഷമായ ഇടതുപക്ഷത്തെ 12 അംഗങ്ങളും വിമത കോൺഗ്രസ് അംഗങ്ങളിൽ നാല് പേരും മായയെ പിന്തുണച്ചു. വിജയിച്ചതിനു പിന്നാലെ മായ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്യത്തെ

പാലാ ചെയർപേഴ്സണായി മായ രാഹുൽ തെരഞ്ഞെടുക്കപ്പെട്ടു Read More »

തൊടുപുഴയിൽ പതിനേഴുകാരന്റെ ജനനേന്ദ്രിയം തകർത്ത് സഹപാഠികൾ: ആക്രമണം ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിനാൽ

തൊടുപുഴ: ഇടുക്കി തൊടുപുഴയിൽ പതിനേഴുകാരന്റെ ജനനേന്ദ്രിയം തകർത്ത് സഹപാഠികൾ തൊടുപുഴയിലെ ഗ്രാന്‍ഡിസ് എന്ന സ്ഥാപനത്തില്‍ പഠിക്കുന്ന അണക്കര സ്വദേശിയായ 19 വയസുകാരനാണ് ഗുരുതരമായി പരിക്കേറ്റത്. മൊബൈല്‍ ഫോണ്‍ ആന്റ് ലാപ്‌ടോപ്പ് സര്‍വീസ് കോഴ്‌സിന് പഠിക്കാനാണ് വിദ്യാര്‍ത്ഥി സ്ഥാപനത്തില്‍ എത്തിയത്. അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികള്‍ സ്ഥാപനത്തില്‍ പഠിക്കുന്നുണ്ട്. സ്ഥാപനത്തിന്റെ തന്നെ ഹോസ്റ്റല്‍ സൗകര്യം ഉണ്ടെന്ന് അവര്‍ അറിയിച്ചിരുന്നു. എന്നാല്‍ വീടാണ് ഹോസ്റ്റലായി സജ്ജീകരിച്ചിരുന്നത്. മൂന്നു മുറികളിലായി പതിനൊന്നൂ പേരാണ് ഹോസ്റ്റലില്‍ ഉണ്ടായിരുന്നത്. ഇതിനിടെയാണ് അവിടെ താമസിക്കുന്ന മൂന്ന് പേര്‍ സ്ഥിരമായി

തൊടുപുഴയിൽ പതിനേഴുകാരന്റെ ജനനേന്ദ്രിയം തകർത്ത് സഹപാഠികൾ: ആക്രമണം ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിനാൽ Read More »

തൂഫാൻ ഇടുക്കി ജില്ലാതല ഉദ്ഘാടനം മുരിക്കാശ്ശേരി പാവനാത്മ കോളേജിൽ: സന്ദേശയാത്രയ്ക്ക് തുടക്കമായി

ഇടുക്കി: കേരള സർക്കാർ, പോലീസ് വകുപ്പിന്റെ ലഹരിക്കെതിരെയുള്ള തൂഫാൻ പ്രോഗ്രാമിന്റെ ഇടുക്കി ജില്ല തല ഉദ്ഘാടനത്തിന് മുന്നോടിയായി മുരിക്കാശ്ശേരിയിൽ നിന്ന് ലഹരി മുക്ത ഇടുക്കി ജില്ലാ സന്ദേശയാത്രയ്ക്ക് തുടക്കമായി. ലഹരി മുക്ത ഇടുക്കി ജില്ലാ യാത്രയുടെ ഔപചാരികമായ ഉദ്ഘാടനവും ഫ്ലാഗ് ഹോസ്റ്റിങ്ങും വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിനോദ് ജോസഫ് നിർവ്വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ വിജയകുമാർ മറ്റക്കര, വിൽസൺ രാജപ്പൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിക്കുകയും ചെയ്തു. തുടർന്ന് പാവനാത്മ കോളേജിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും ബോധവൽക്കരണ

തൂഫാൻ ഇടുക്കി ജില്ലാതല ഉദ്ഘാടനം മുരിക്കാശ്ശേരി പാവനാത്മ കോളേജിൽ: സന്ദേശയാത്രയ്ക്ക് തുടക്കമായി Read More »