Timely news thodupuzha

logo

എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ് മികച്ച ചിത്രം, ബ്രണ്ടൻ ഫ്രേസർ മികച്ച നടൻ, മിഷേൽ യോ മികച്ച നടി

തൊണ്ണൂറ്റിയഞ്ചാമത് ഓസ്കർ പുരസ്കാരനിശയിൽ മികച്ച ചിത്രമായി ഡാനിയൽസ് സംവിധാനം ചെയ്ത എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ് തെരഞ്ഞെടുക്കപ്പെട്ടു. ചിത്രം സംവിധാനം ചെയ്ത ഡാനിയൽ ക്വാൻ, ഡാനിയൽ ഷിനർട്ട് എന്നിവർ ബെസ്റ്റ് ഡയറക്ടേഴ്സായും മിഷേൽ യോ മികച്ച നടിയുമായും തിരഞ്ഞെടുക്കപ്പെട്ടു. ദ വെയിലിലെ അഭിനയത്തിന് ബ്രണ്ടൻ ഫ്രേസർ മികച്ച നടനുള്ള അം​ഗീകാരം ലഭിച്ചു.

ഓസ്കർ പുരസ്കാരങ്ങളുടെ സമ്പൂർണ ലിസ്റ്റ്: മികച്ച അനിമേറ്റഡ് സിനിമ – പിനാച്ചിയോ (ഗുലെർമോ ഡെൽ ടോറോ).

മികച്ച സഹനടി – ജാമീലി കാർട്ടിസ് ( എവരിത്തിങ് എവരിവേർ ഓൾ അറ്റ് വൺസ് ).

മികച്ച സഹനടൻ – കേ ഹൈ ക്യുവാൻ ( എവരിത്തിങ് എവരിവേർ ഓൾ അറ്റ് വൺസ് ).

മികച്ച ഡോക്യുമെൻററി ഫീച്ചർ – നവാൽനി.

മികച്ച ഛായാഗ്രഹണം – ജയിംസ് ഫ്രെണ്ട് ( ഓൾ ക്വൈറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട് ).

മികച്ച മേക്കപ്പ് & ഹെയർ സ്റ്റൈൽ – അഡ്രിയൻ മൊറോട്ട് ( ദ വെയിൽ ).

മികച്ച കോസ്റ്റ്യൂം ഡിസൈൻ – റൂത്ത് കാർട്ടർ ( ബ്ലാക്ക് പാന്തർ ).

മികച്ച വിദേശഭാഷാ ചിത്രം – ഓൾ ക്വൈറ്റ് ഓൺ വെസ്റ്റേൺ ഫ്രണ്ട്.

മികച്ച ഡോക്യുമെൻററി ഷോർട്ട് ഫിലിം – ദ എലഫെൻറ് വിസ്പറേഴ്സ് ( കാർത്തികി ഗോൺസാൽവസ് ).

മികച്ച അനിമേറ്റഡ് ഷോർട്ട് ഫിലിം – ദ ബോയ്, ദ മോൾ, ദ ഫോക്സ് ആൻഡ് ദ ഹോഴ്സ്.

മികച്ച ഒറിജിനൽ സ്കോർ – വോക്കർ ബെർട്ടൽമാൻ ( ഓൾ ക്വൈറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട് ).

മികച്ച പ്രൊഡക്ഷൻ ഡിസൈൻ – ഓൾ ക്വൈറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട്.

മികച്ച വിഷ്വൽ ഇഫക്റ്റ്സ് – അവതാർ: ദ വേ ഓഫ് വാട്ടർ.

മികച്ച ഒറിജിനൽ സ്ക്രീൻപ്ലേ – എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ് ( ഡാനിയൽസ് ).

മികച്ച അവലംബിത തിരക്കഥ – വുമൺ ടോക്കിങ് ( സാറാ പോലി).

മികച്ച സൗണ്ട് – ടോപ് ഗൺ: മാവെറിക്.

മികച്ച ഒറിജിനൽ സോങ് – ആർആർആർ ( നാട്ടു നാട്ടു ).

മികച്ച എഡിറ്റിങ് – എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ്.

മികച്ച സംവിധായകൻ – ഡാനിയൽ ക്വാൻ, ഡാനിയൽ ഷിനർട്ട് ( എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ് ).

മികച്ച നടൻ – ബ്രണ്ടൻ ഫ്രേസർ ( ദ വെയിൽ ).

മികച്ച നടി- മിഷേൽ യോ ( എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ് ).

മികച്ച സിനിമ – എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ്.

Leave a Comment

Your email address will not be published. Required fields are marked *