കൊച്ചി: ബ്രഹ്മപുരം വിഷയത്തിൽ ജില്ലാ കലക്ടറെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ബ്രഹ്മപുരം വിഷയം പരിഗണിച്ചപ്പോൾ കോടതിയിൽ നേരിട്ട് ഹാജരാവാത്തതിനായിരുന്നു കോടതിയുടെ വിമർശനം. ഓൺലൈനായാണ് കളക്‌ടർ ഹാജരായത്. ജനങ്ങൾ നീറി പുകയുകയാണ്, ഇത് കുട്ടിക്കളിയല്ല എന്നായിരുന്നു കോടതിയുടെ വിമർശനം. അതേസമയം ബ്രഹ്മപുരം മാലിന്യ പ്ലാൻറിൻറെ പ്രവർത്തന ശേഷി മോശമാണെന്ന് മാലിന്യ സംസ്ക്കരണ നിയന്ത്രണ ബോർഡ് കോടതിയെ അറിയിച്ചു. കരാർ കമ്പനിക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിച്ചു.
എല്ലാ സെക്ടറിലെയും തീ ഇന്നലെ കെടുത്തിയിരുന്നു, എന്നാൽ ഇന്ന് രാവിലെ വീണ്ടും സെക്‌ടർ ഒന്നിൽ തീപിടുത്തം ഉണ്ടായതായും കലക്‌ടർ കോടതിയിൽ വ്യക്തമാക്കി. 7 ദിവസം ശക്തമായ നിരീക്ഷിക്കുന്നുണ്ടെന്നും എക്യുഐ പ്രകാരം മലിനീകരണം കുറഞ്ഞതായും കലക്‌ടർ വ്യക്തമാക്കി.