Timely news thodupuzha

logo

‘എല്ലാ നൻമകളുടെയും അന്തകരാണ് ആർ.എസ്.എസ്, ഭീകര സംഘടനയാണ്’; എം.സ്വരാജ്

മാവേലിക്കര: ലക്ഷണമൊത്ത ഭീകര സംഘടനയാണ് ആർ.എസ്.എസെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം.സ്വരാജ് പറഞ്ഞു. ജനകീയ പ്രതിരോധജാഥയ്‌ക്ക് ചാരുംമൂട്ടിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു സ്വരാജ്. വർഗീയതയുടെ പേരിൽ നൂറുകണക്കിന് ആളുകളെയാണ് സംഘപരിവാർ കൊന്നുതള്ളുന്നത്.

ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാൽ ഇന്ത്യയെ ഹിന്ദുത്വരാഷ്ട്രമാക്കി മാറ്റുക എന്നതാകും ലക്ഷ്യം. കമ്യൂണിസ്റ്റും ക്രിസ്ത്യാനിയും മുസ്ലീമും അവരുടെ ആഭ്യന്തരശത്രുക്കളാണ്. മതനിരപേക്ഷവാദിയോ സാധാരണക്കാരനോ ആയ ഹിന്ദുവിനും രക്ഷയില്ല. എല്ലാ നൻമകളുടെയും അന്തകരാണ് ആർ.എസ്.എസ്. സംഘപരിവാർ അജൻഡകൾ കേരളത്തിൽ നടപ്പാക്കാൻ സർക്കാരും ഇടതുപക്ഷവും അനുവദിക്കാത്തതിനാലാണ് ശത്രുതാമനോഭാവത്തോടെ കേന്ദ്രം കേരളത്തെ കാണുന്നത്. കേരളത്തെ ഇന്ത്യൻ ഭൂപടത്തിൽനിന്ന് മായ്ച്ചുകളയാനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *